ഹിസ്കീയാവ് യെശയ്യാപ്രവാചകനുമായി സംസാരിക്കുന്നു
19
ഹിസ്കീയാരാജാവ് അതു കേള്‍ക്കുകയും ഖേദം പ്ര കടിപ്പിക്കാന്‍ തന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീ റുകയും പരുപരുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ് തു. അനന്തരം അവന്‍ യഹോവയുടെ ആലയത്തിലേക്കു പോയി.
രാജകൊട്ടാരത്തിന്‍റെ ചുമതലക്കാരനായിരുന്ന എ ല്യാക്കീം, കാര്യദര്‍ശിയായിരുന്ന ശെബ്നാ, പുരോ ഹി തമുപ്പന്മാര്‍ എന്നിവരെ ഹിസ്കീയാവ് ആമോസിന്‍റെ പുത്രനായയെശയ്യാപ്രവാചകന്‍റെഅടുത്തേക്കയച്ചു. തങ്ങള്‍ദു:ഖിതരാണെന്നുകാണിക്കുന്നപരുക്കന്‍വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. അവര്‍ യെശയ്യാവി നോടു പറഞ്ഞു, “ഹിസ്കീയാവു പറയുന്നു, ‘ഈ ദിവ സം കഷ്ടതയുടെ ദിനമാണ്, നമ്മള്‍ക്കു തെറ്റു പറ്റിയെ ന് നുകാണിക്കുന്നദിവസം.ശിശുക്കള്‍ജനിക്കാറായെങ്കിലും പ്രസവിക്കാന്‍ ശക്തിയില്ലാത്തതു പോലെയാണിത്. സൈന്യാധിപന്‍റെ യജമാനന്‍ അശ്ശൂരിലെ രാജാവ്, ജീ വിക്കുന്ന ദൈവത്തെ ദുഷിച്ചു പറയാന്‍ അവനെ അയ ച്ചു. അങ്ങയുടെ ദൈവമാകുന്ന യഹോവ അതെല്ലാം കേട്ടിരിക്കാം. യഹോവ ശത്രുവിനെ ശിക്ഷിക്കട്ടെ! അ തിനാല്‍ ഇനിയും ജീവനോടെയിരിക്കുന്നവര്‍ക്കു വേ ണ് ടി അങ്ങു പ്രാര്‍ത്ഥിച്ചാലും.’”
ഹിസ്കീയാരാജാവിന്‍റെ ഉദ്യോഗസ്ഥര്‍ യെശയ്യാ വിന്‍റെ അടുത്തേക്കുപോയി. യെശയ്യാവ് അവരോടു പറഞ്ഞു, “നിങ്ങളുടെ യജമാനനായ ഹിസ്കീയാവിന് ഈ സന്ദേശം നല്‍കുക: ‘യഹോവ പറയുന്നു: അശ്ശൂരിലെ രാജാവിന്‍റെ ഉദ്യോഗസ്ഥന്‍ എന്നെ പരിഹസിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഭയപ്പെടരുത്. ഞാനവനില്‍ ഒരാത്മാവിനെ പ്രവേശിപ്പിക്കുകയാണ് അയാള്‍ ഒരു കിംവദന്തികേള്‍ക്കും.അപ്പോള്‍അവന്‍സ്വരാജ്യത്തേക്കുമടങ്ങിപ്പോകും.അവനെഞാന്‍അവന്‍റെസ്വരാജ്യത്ത് ഒരു വാളുകൊണ്ട് കൊല്ലപ്പെടാന്‍ ഇടയാക്കും.’”
അശ്ശൂരിലെ രാജാവ് ഹിസ്കീയാവിനെ വീണ്ടും ഭീഷണിപ്പെടുത്തുന്നു
അശ്ശൂരിലെ രാജാവ് ലാഖീശ് വിട്ടതായി സൈന്യാ ധിപന്‍ കേട്ടു. തന്‍റെ രാജാവ് ലിബ്നയ്ക്കെതിരെ യുദ്ധം ചെയ്യുന്നത് സേനാധിപന്‍ കണ്ടെത്തി. എത്യോ പ്യ യിലെ രാജാവായ തിര്‍ഹാക്കയെക്കുറിച്ച് അശ്ശൂര്‍ രാ ജാവ് ഒരു കിംവദന്തി കേട്ടു. ഇതായിരുന്നു കിംവദന്തി, “തിര്‍ഹാക്ക് അങ്ങയോടു യുദ്ധം ചെയ്യാന്‍ വന്നിരി ക് കുന്നു!”അതിനാല്‍ അശ്ശൂരിലെ രാജാവ് ഹി സ്കീയാ വി ന് വീണ്ടും ദൂതന്മാരെ അയച്ചു. ഈ ദൂതന് മാ ര്‍ക്ക് അ ശ് ശൂര്‍രാജാവ് ഈ സന്ദേശം നല്‍കി. അവന്‍ ഇക്കാ ര്യങ്ങള്‍ പറഞ്ഞു:
10 യെഹൂദയിലെ രാജാവായ ഹിസ്കീയാവിനോട് ഇങ്ങ നെ പറയുക:
നീ ആശ്രയിക്കുന്ന ദൈവം നിന്നെ വിഡ് ഢിയാക് കാനനുവദിക്കരുത്. അവന്‍ പറയുന്നു, “അശ്ശൂരിലെ രാ ജാവിന് യെരൂശലേമിനെ തോല്പിക്കാന്‍ കഴിയി ല്ലെ ന്ന്!” 11 അശ്ശൂരിലെ രാജാക്കന്മാര്‍ മറ്റെല്ലാ രാഷ്ട്ര ങ് ങളോടും ചെയ്ത കാര്യങ്ങള്‍ നീ കേട്ടിട്ടുണ്ട്. ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും നശിപ്പിച്ചു! നീ രക്ഷപ് പെ ടുമോ? ഇല്ല! 12 ആ രാഷ്ട്രങ്ങളുടെ ദേവന്മാര്‍ തങ്ങളു ടെ ജനങ്ങളെ രക്ഷിച്ചില്ല. എന്‍റെ പൂര്‍വ്വികര്‍ അവ രെ പൂര്‍ണ്ണമായും നശിപ്പിച്ചു. ഗോസാന്‍, ഹാരാന്‍, രേസെഫ്, തെലസ്സാരിലുള്ള എദേന്‍കാര്‍ എന്നി വരെയെ ല്ലാം അവര്‍ നശിപ്പിച്ചു! 13 ഹമാത്തിലെ രാജാവെവി ടെ? അര്‍പ്പാദിലെ രാജാവ്? സെഫര്‍വ്വയീംനഗ രത്തി ലെ രാജാവ്? ഹേനയിലേയും ഇവ്വയിലേയും രാജാക്കന് മാര്‍? അവരൊക്കെ ഇല്ലാതായി!”
ഹിസ്കീയാവ് യഹോവയോടു പ്രാര്‍ത്ഥിക്കുന്നു
14 ഹിസ്കീയാവ് ദൂതന്മാരുടെ കൈയില്‍ നിന്നും എഴുത് തുകള്‍ വാങ്ങി വായിച്ചു. അനന്തരം ഹിസ്കീയാവ് യ ഹോവയുടെ ആലയത്തിലേക്കു പോവുകയും കത്തുകള്‍ തുറന്ന് യഹോവയുടെ മുന്പില്‍ വയ്ക്കുകയും ചെയ്തു. 15 ഹിസ്കീയാവ് യഹോവയ്ക്കു മുന്പില്‍ പ്രാര്‍ത്ഥിക് കു കയും ഇങ്ങനെ പറയുകയും ചെയ്തു, “കെരൂബു മാലാഖ മാര്‍ക്കു മുകളില്‍ രാജാവിനെപ്പോലിരിക്കുന്ന യി സ് രായേലിന്‍റെ ദൈവമാകുന്ന യഹോവേ, ഭൂമിയിലെ എല് ലാ രാജ്യങ്ങളുടെയും ദൈവം നീ - നീ മാത്രം - ആകുന്നു. സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചതു നീയാകുന്നു! 16 യ ഹോവേ, ദയവായി എന്‍റെ വാക്കുകള്‍ കേട്ടാലും. യഹോ വേ, അങ്ങയുടെ കണ്ണുകള്‍ തുറക്കുകയും ഈ കത്തുകള്‍ നോക്കുകയും ചെയ്യേണമേ. ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കുന്ന സന്‍ഹേരീബിന്‍റെ വാക്കുകള്‍ നീ കേള്‍ക്കേണമേ! 17 യഹോവേ ഇതു സത്യമാണ്. അശ്ശൂരി ലെ രാജാക്കന്മാര്‍ ആ രാഷ്ട്രങ്ങളെയെല്ലാം തകര്‍ത്തു! 18 ആ രാഷ്ട്രങ്ങളുടെ ദേവന്മാരെ അവര്‍ തീയിലേക് കെറി ഞ്ഞു. എന്നാല്‍ അവ യഥാര്‍ത്ഥ ദൈവങ്ങളായിരു ന്നി ല്ല. അവര്‍ മനുഷ്യനിര്‍മ്മിതമായ ദാരു-ശിലാശി ല്പങ് ങള്‍ മാത്രമായിരുന്നു. അതിനാലാണ് അശ്ശൂരിലെ രാജാ ക്കന്മാര്‍ക്ക് അവരെ തകര്‍ക്കുവാന്‍ കഴിഞ്ഞത്. 19 അതി നാല്‍ ഞങ്ങളുടെ ദൈവമായ യഹോവേ, അശ്ശൂരിലെ രാ ജാവില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ. അപ്പോള്‍, യഹോവേ അങ്ങാണ് ഏകദൈവമെന്ന് എല്ലാ രാഷ്ട് ര ങ്ങളിലെയും ജനങ്ങള്‍ അറിയും.”
20 ആമോസിന്‍റെ പുത്രനായ യെശയ്യാവ് ഹിസ് കീ യാവിന് ഈ സന്ദേശമയച്ചു. അവന്‍ പറഞ്ഞു, “യിസ് രായേലിന്‍റെ ദൈവമാകുന്ന യഹോവ ഇങ്ങനെ പറയു ന്നു, ‘അശ്ശൂര്‍ രാജാവായ സന്‍ഹേരീബിനെതിരെ നീ എ ന്നോടു പ്രാര്‍ത്ഥിച്ചു. ഞാന്‍ നിന്നെ കേട്ടു.’ 21 “സ ന്‍ ഹേരീബിനെപ്പറ്റിയുള്ള യഹോവയുടെ സന്ദേശം ഇതാ കുന്നു:
സീയോന്‍പുത്രിയായ കന്യക നീ പ്രധാനിയാ ണെന് നു കരുതുന്നില്ല. അവള്‍ നിന്നെ പരിഹസിക്കുന്നു! യെരൂശലേംപുത്രി നിനക്കു പിന്നില്‍ തല കുലുക് കുന് നു.
22 പക്ഷേ ആരാണു നിന്നെ അപമാനിക്കുകയും പരി ഹസിക്കുകയും ചെയ്തത്? ആര്‍ക്കെതിരെയാണു നീ സം സാരിക്കുന്നത്? യിസ്രായേലിന്‍റെ വിശുദ്ധ നെതി രെ യാണു നീ സംസാരിക്കുന്നത്! അവനെക്കാള്‍ ശ്രേഷ്ഠനാ ണു നീയെന്ന് നീ നടിക്കുന്നു!
23 യഹോവയെ അപമാനിക്കാന്‍ നീ നിന്‍റെ ദൂതന്മാരെ അയച്ചു. നീ പറഞ്ഞു, “ഉന്നതപര്‍വ്വതങ്ങളിലേക്ക് ഞാനെന്‍റെ അനേകം രഥങ്ങളുമായി വന്നു. ലെബാ നോ ന്‍റെ ഏറ്റവും ഉള്ളിലേക്കു ഞാന്‍ വന്നു ലെബാനോന്‍റെ ഏറ്റവും ഉയര്‍ന്ന ദേവദാരു ഞാന്‍ വെട്ടി. ലെബാനോ ന്‍ റെ ഏറ്റവും നല്ല അത്തിമരവും ഞാന്‍ വെട്ടി. ലെബാ നോന്‍റെ ഉന്നതപ്രദേശത്തുള്ള തിങ്ങിയകാട്ടിലേക്കു ഞാന്‍ കയറി.
24 “പുതിയ സ്ഥലങ്ങളില്‍ കിണറുകള്‍ കുഴിച്ച് ഞാന്‍ വെള്ളം കുടിച്ചു. ഈജിപ്തിലെ നഗികളൊക്കെ വറ്റി ച് ച് ഞാന്‍ ആ രാജ്യത്തുകൂടി നടന്നു.”
25 അതാണു നീ പറഞ്ഞത്. എന്നാല്‍ ദൈവം പറഞ്ഞ തു നീ കേട്ടില്ലേ? “ഞാനിതു പണ്ടേ, വളരെ പണ്ടേ നിശ്ചയിച്ചതാണ്. ഞാന്‍ ഇപ്പോളിതു നടപ് പാക്കു ന്നു. ശക്തമായ നഗരങ്ങള്‍ തകര്‍ത്ത് കല്‍ക്കൂനയാക്കാന്‍ ഞാന്‍ നിന്നെ അനുവദിച്ചു.
26 നഗരവാസികള്‍ക്കു ശക്തിയില്ല അവര്‍ ഭയചകി ത രാവുകയും ചെയ്തു. വയലിലെ പുല്ലും ചെടികളും പോ ലെ മുറിക്കപ്പെടാറായിരിക്കുന്നു. വളരും മുന്പേ വാടി പ്പോകുന്നമട്ടുപ്പാവിലെചെടികളെപ്പോലെയാണവര്‍.
27 നീ എപ്പോളിരിക്കുന്നുവെന്ന് എനിക്കറിയാം. നീയെപ്പോള്‍ യുദ്ധത്തിനു പുറപ്പെടുന്നുവെന്ന് എനിക്കറിയാം. നീ എപ്പോള്‍ വീട്ടില്‍ വരുന്നെന്നും എനിക്കെതിരെ എപ്പോള്‍ കോപിക്കുന്നുവെന്നും എനിക്കറിയാം.
28 അതേ, നീ എന്‍റെ നേര്‍ക്കു കോപിച്ചിരിക്കുന്നു. അഹന്ത മൂലമുള്ള നിന്‍റെ പരിഹാസങ്ങള്‍ ഞാനറി യുന് നു. അതിനാല്‍ നിന്‍റെ വായില്‍ ഞാന്‍ കടിഞ്ഞാണിടും. നിന്‍റെ മൂക്കില്‍ ഞാന്‍ കൊളുത്തിടും. അനന്തരം നിന് നെ ഞാന്‍ തിരിച്ച് നീ വന്ന വഴിയിലേക്കു കൊ ണ്ടുവ രും.”
ഹിസ്കീയാവിന് യഹോവയുടെ സന്ദേശം
29 “നിന്നെ ഞാന്‍ സഹായിക്കുമെന്നു തെളിയിക്കു ന്ന അടയാളമാണിത്: സ്വയം മുളച്ചു വളരുന്ന ധാന്യം ഈ വര്‍ഷം നിങ്ങള്‍ ഭക്ഷിക്കും. ആ വിത്തില്‍നിന്നും വളരുന്ന ധാന്യം അടുത്ത വര്‍ഷം ഭക്ഷിക്കും. എന്നാല്‍ മൂന്നാം വര്‍ഷം നിങ്ങള്‍ വിതച്ച ധാന്യം കൊയ്യും. നി ങ്ങള്‍ മുന്തിരിത്തോട്ടങ്ങള്‍ വച്ചു പിടിപ്പിക് കുക യും അതില്‍നിന്നും മുന്തിരി തിന്നുകയും ചെയ്യും. 30 യെഹൂദയുടെ കുടുംബത്തില്‍ അവശേഷിക്കുന്നവരും രക്ഷപെട്ടവരും വളരും. 31 എന്തുകൊണ്ടെന്നാല്‍ കുറച് ചുപേര്‍ ജീവനോടെ അവശേഷിക്കും. അവര്‍ യെരൂശലേ മില്‍നിന്നും പുറത്തേക്കു പോകും. രക്ഷപ്പെട്ടവര്‍ സീയോന്‍ പര്‍വ്വതത്തില്‍നിന്നും പുറത്തുപോകും. യ ഹോവയുടെ ശക്തമായ വികാരങ്ങള്‍ ഇതു നടപ്പാക്കും.
32 “അതിനാല്‍ അശ്ശൂരിലെ രാജാവിനെപ്പറ്റി യഹോ വ ഇതു പറയുന്നു: അവന്‍ ഈ നഗരത്തിലേക്കു വരില്ല. അവന്‍ ഈ നഗരത്തിലേക്കു അന്പ് എയ്യുകയില്ല. തന്‍ റെ പരിചകള്‍ അവന്‍ ഈ നഗരത്തില്‍ കൊണ്ടുവരില്ല. നഗരഭിത്തിയെആക്രമിക്കാന്‍അവന്‍ഒരുമണ്‍കൂനഉണ്ടാക്കുകയില്ല.
33 വന്ന വഴിയേ തന്നെ അവന്‍ മടങ്ങും അവന്‍ ഈ നഗ രത്തിലേക്കു വരില്ല. യഹോവ ഇതു പറയുന്നു! 34 ഈ നഗരത്തെ ഞാന്‍ സംരക്ഷിക്കും. എനിക്കും എന്‍റെ ദാസ നായ ദാവീദിനും വേണ്ടി ഞാനിതു ചെയ്യും.”
അശ്ശൂര്‍സൈന്യം നശിപ്പിക്കപ്പെട്ടു
35 ആ രാത്രിയില്‍ യഹോവയുടെ ദൂതന്‍ പുറപ്പെട്ട് അശ്ശൂര്‍ പാളയത്തിലെ ഒരു ലക്ഷത്തി എണ്‍പ ത്താ യ് യായിരം പേരെ വധിച്ചു. ജനങ്ങള്‍ പ്രഭാതത്തില്‍ എഴു ന്നേറ്റപ്പോള്‍ മൃതശരീരങ്ങളാണ് കണ്ടത്.
36 അതിനാല്‍ അശ്ശൂര്‍രാജാവായ സന്‍ഹേരീബ് താമസ സ്ഥലമായ നീനെവേയിലേക്കു മടങ്ങിപ്പോയി. 37 ഒരു ദിവസം സന്‍ഹേരീബ് തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ആലയത്തില്‍ ആരാധന നടത്തുകയായിരുന്നു. അയാളുടെ പുത്രന്മാരായ അദ്രമേലെക്കും ശരേസരും അയാളെ വാളു കൊണ്ടു വെട്ടിക്കൊന്നു. അനന്തരം അദ്രമേലെക്കും ശരേസരും അരാരാത്തു പ്രദേശത്തേക്കു രക്ഷപ്പെട്ടു. സര്‍ഹേരീബിന്‍റെ പുത്രനായ എസെര്‍-ഹദ്ദോന്‍ അയാള്‍ ക്കു ശേഷം പുതിയ രാജാവാകുകയും ചെയ്തു.