ഹിസ്കീയാവ് രോഗം ബാധിച്ച് മരണാസന്നനാകുന്നു
20
അക്കാലത്ത് ഹിസ്കീയാവ് രോഗം ബാധിച്ച് മര ണാസന്നനായി. ആമോസിന്‍റെ പുത്രനായ യെശ യ്യാപ്രവാചകന്‍ ഹിസ്കീയാവിന്‍റെ അടുത്തേക്കു പോ യി. യെശയ്യാവ് ഹിസ്കീയാവിനോടു പറഞ്ഞു, “യ ഹോവ പറയുന്നു, ‘നിന്‍റെ വീട്ടുകാര്യങ്ങളെല്ലാം ക്ര മീകരിക്കുക. കാരണം നീ മരിച്ചു പോകും. നീ സുഖ പ് പെടുകയില്ല!’”
ഹിസ്കീയാവ് തന്‍റെ മുഖം ചുമരിലേക്കു തിരിച്ചു. അയാള്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു, “യഹോവേ, ഞാനങ്ങയെ പൂര്‍ണ്ണമനസ്സോടെ സേവിച്ചത് ഓര്‍ മ്മിക്കുക. നന്മയെന്ന് അങ്ങു കല്പിച്ചവ ഞാന്‍ ചെ യ്തു.”അനന്തരം ഹിസ്കീയാവ് വല്ലാതെ കരഞ്ഞു.
യെശയ്യാവ് നടുമുറ്റം വിടും മുന്പേ യഹോവയുടെ വചനം അയാളിലേക്കു വന്നു. യഹോവ പറഞ്ഞു, “മട ങ്ങിച്ചെന്ന് എന്‍റെ ജനതയുടെ നേതാവായ ഹിസ്കീ യാവിനോടു സംസാരിക്കുക. അവനോടു പറയുക, ‘നിന്‍ റെ പൂര്‍വ്വികനായ ദാവീദിന്‍റെ ദൈവമാകുന്ന യഹോവ പറയുന്നു, “ഞാന്‍ നിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും നി ന്‍റെ കണ്ണുനീര്‍ കാണുകയും ചെയ്യുന്നു. അതിനാല്‍ ഞാന്‍ നിന്നെ സുഖപ്പെടുത്തും. മൂന്നാം ദിവസം നീ യ ഹോവയുടെ ആലയത്തിലേക്കു കയറിപ്പോകും. നിന ക്കു ഞാന്‍ പതിനഞ്ചു വര്‍ഷം കൂടി ആയുസ്സു നീട്ടി ത്തരും. അശ്ശൂര്‍രാജാവിന്‍റെ ശക്തിയില്‍നിന്നും നിന് നെയും ഈ രാജ്യത്തെയും ഞാന്‍ രക്ഷിക്കും. ഈ നഗര ത്തെ ഞാന്‍ സംരക്ഷിക്കും. ഇതു ഞാന്‍ എനിക്കു വേണ് ടിയും എന്‍റെ ദാസന്‍ ദാവീദുമായി ഉണ്ടാക്കിയ കരാര്‍ മൂ ലവും ചെയ്യുന്നതാണ്.’” അപ്പോള്‍ യെശയ്യാവു പറ ഞ്ഞു, “ഒരു അത്തിയട കൊണ്ടുവന്ന് അതു മുറിവില്‍ വയ് ക്കുക.”അതിനാലവര്‍ അത്തിയട എടുത്ത് ഹിസ് കീ യാവിന്‍റെ മുറിവില്‍ വച്ചു. അനന്തരം ഹിസ്കീ യാ വി ന് സുഖമായി.
ഹിസ്കീയാവിന് അടയാളം
ഹിസ്കീയാവ് യെശയ്യാവിനോടു ചോദിച്ചു, “യ ഹോവ എന്നെ സുഖപ്പെടുത്തുമെന്നതിനും മൂന്നാം ദി വസം ഞാന്‍ യഹോവയുടെ ആലയത്തിലേക്കു കയറി പ് പോകും എന്നതിനും എന്താണ് അടയാളം?”
യെശയ്യാവു പറഞ്ഞു, “നിനക്കേതാണു വേണ്ടത്? നിഴല്‍ പത്തു പടി മുന്പോട്ടു പോകണോ പിന്നോട്ടു പോകണോ* നിഴല്‍ … പോകണോ പുറത്തുള്ള ഒരു മന്ദിരത്തിന്‍റെ പടികള്‍ ഹിസ്കീയാവ് സമയനിര്‍ണ്ണയത്തിനുപയോഗിച്ചിരുന്നു എന്നായിരിക്കാമിതു സൂചിപ്പിക്കുന്നത്. പടവുകളില്‍ സൂര്യപ്രകാശം വീഴുന്നതിനനുസരിച്ചു സമയം നിര്‍ണ്ണയിക്കുന്ന രീതി. ? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ യഹോവ നട പ്പാക്കുമെന്നതിന്‍റെ അടയാളമാണിത്.” 10 ഹിസ്കീയാവ് മറുപടി പറഞ്ഞു, “നിഴല്‍ പത്തു പടി നീളുകയെന്നത് എളുപ്പമാണ്. വേണ്ട, നിഴല്‍ പത്തു പടി പിന്നോട്ടു പോകട്ടെ.”
11 അപ്പോള്‍ യെശയ്യാവ് യഹോവയോടു പ്രാര്‍ത്ഥി ക്കുകയും യഹോവ നിഴലിനെ പത്തു പടി പിറകോട്ടു മാറ്റുകയും ചെയ്തു. അത് അതുവരെ നിന്നിരുന്ന സ്ഥ ലത്തേക്കു പിന്മാറി.
ഹിസ്കീയാവും ബാബിലോണ്‍കാരും
12 അക്കാലത്ത് ബലദാന്‍റെ പുത്രനായ ബെരോദാക്-ബലദാനായിരുന്നു ബാബിലോണിലെ രാജാവ്. അയാള്‍ ഹിസ്കീയാവിന് കത്തുകളും സമ്മാനങ്ങളും അയച്ചു. ഹിസ്കീയാവ് രോഗശയ്യയിലാണെന്നറിഞ്ഞാണ് ബെ രോദാക്-ബലദാന്‍ അതു ചെയ്തത്. 13 ഹിസ്കീയാവ് ബാ ബിലോണ്‍കാരെ സ്വീകരിക്കുകയും തന്‍റെ കൊട്ടാര ത് തിലെ വിലപിടിച്ചതെല്ലാം കാണിക്കുകയും ചെയ്തു. വെള്ളി, സ്വര്‍ണ്ണം, സുഗന്ധദ്രവ്യങ്ങള്‍, വിലപി ടിച് ച സുഗന്ധലേപനം, ആയുധങ്ങള്‍, പിന്നെ തന്‍റെ ഖജനാ വിലുള്ളതെല്ലാം അയാള്‍ അവരെ കാണിച്ചു. അവരെ കാ ണിക്കാത്തതായി ഹിസ്കീയാവിന്‍റെ കൊട്ടാരത്തിലോ രാജ്യത്തോ ഒന്നും അവശേഷിച്ചിരുന്നില്ല.
14 അനന്തരം യെശയ്യാപ്രവാചകന്‍ ഹിസ്കീയാവ് രാ ജാവിനെ കണ്ടു ചോദിച്ചു, “ഇവരെന്താണു പറയു ന്ന ത്? ഇവരെവിടെ നിന്നാണ് വന്നത്?”ഹിസ്കീയാവു പറ ഞ്ഞു, “അവര്‍ വളരെ ദൂരെയുള്ള ബാബിലോണ്‍ എന്ന രാ ജ്യത്തു നിന്നും വന്നവരാണ്.” 15 യെശയ്യാവു ചോദി ച് ചു, “നിന്‍റെ കൊട്ടാരത്തില്‍ അവര്‍ എന്താണു കണ്ടത്?”ഹിസ്കീയാവ് മറുപടി പറഞ്ഞു, “അവര്‍ എന്‍റെ കൊട് ടാ രത്തിലുള്ളതെല്ലാം കണ്ടു. അവരെ കാണിക്കാത്തതായി എന്‍റെ ഖജനാവില്‍ ഒന്നുമില്ല.”
16 അപ്പോള്‍ യെശയ്യാവ് ഹിസ്കീയാവിനോടു പറഞ് ഞു, “യഹോവയുടെ ഈ സന്ദേശം ശ്രദ്ധിക്കുക. 17 നിന്‍ റെ കൊട്ടാരത്തിലുള്ളതും ഇന്നേവരെ നിന്‍റെ പൂര്‍വ് വി കന്മാര്‍ സന്പാദിച്ചവയുമായ എല്ലാം ബാബിലോ ണി ലേക്കു കൊണ്ടുപോകുവാനുള്ള സമയം അടുത്തു വരു ന്നു. ഒന്നും ഇവിടെ ഉപേക്ഷിക്കുകയില്ല! യഹോവ ഇതു പറയുന്നു. 18 ബാബിലോണുക്കാര്‍ നിന്‍റെ പു ത്ര ന്മാരെ കൊണ്ടുപോകും. നിന്‍റെ പുത്രന്മാര്‍ ബാ ബി ലോണിലെ രാജാവിന്‍റെ കൊട്ടാരത്തിലെ ഷണ്ഡ ന്മാ രായിത്തീരും.”
19 അപ്പോള്‍ ഹിസ്കീയാവ് യെശയ്യാവിനോടു പറഞ് ഞു, “യഹോവയില്‍നിന്നുള്ള ഈ സന്ദേശം നല്ലതു തന് നെ.”ഹിസ്കീയാവ് ഇതും പറഞ്ഞു, “എന്‍റെ ജീവിതകാ ലത്ത് യഥാര്‍ത്ഥസമാധാനം പുലര്‍ന്നാല്‍ അതു നല്ലതു തന്നെ.”
20 ഹിസ്കീയാവിന്‍റെ എല്ലാ വലിയ പ്രവൃത്തികളും, നഗരത്തിലേക്കു ഓവുകെട്ടി കുളത്തില്‍നിന്നും വെള്ളം കൊണ്ടുവന്നതുള്‍പ്പെടെ, ‘യെഹൂദയിലെ രാജാക്കന് മാരുടെ ചരിത്രം’എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. 21 ഹിസ്കീയാവ് മരണമടയുകയും തന്‍റെ പൂര്‍വ്വികരോ ടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. ഹിസ്കീ യാവിന്‍റെ പുത്രനായ മനശ്ശെ അയാള്‍ക്കുശേഷം പുതി യ രാജാവാകുകയും ചെയ്തു.