യെഹൂദയ്ക്കുമേല്‍ മനശ്ശെയുടെ ദുര്‍ഭരണം
21
1 ഭരണമാരംഭിക്കുന്പോള്‍ മനശ്ശെയ്ക്കു പന്ത്ര ണ്ട് വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ അന്‍പത്തഞ്ചു വര്‍ഷം ഭരണം നടത്തി. ഹെഫ്സീബ എന് നായിരുന്നു അയാളുടെ അമ്മയുടെ പേര്.
2 യഹോവയുടെ ദൃഷ്ടിയില്‍ തെറ്റായ പ്രവൃത്തികള്‍ മനശ്ശെ ചെയ്തു. മറ്റു രാഷ്ട്രങ്ങള്‍ ചെയ്ത മ്ളേച്ഛ കൃ ത്യങ്ങള്‍ മനശ്ശെ ചെയ്തു. (യിസ്രായേലുകാര്‍ വന്ന പ് പോള്‍ ആ ജനതയെ യഹോവ പുറന്തള്ളുകയും ചെയ്തു.)
3 തന്‍റെ പിതാവായ ഹിസ്കീയാവ് നശിപ്പിച്ച ഉന്നത സ്ഥലങ്ങള്‍ മനശ്ശെ വീണ്ടും നിര്‍മ്മിച്ചു. ബാലിനുള്ള യാഗപീഠങ്ങളും അശേരാസ്തൂപങ്ങളും യിസ്രായേലിലെ ആഹാബുരാജാവിനെപ്പോലെ മനശ്ശെ നിര്‍മ്മിച്ചു. ആകാശത്തിലെ നക്ഷത്രങ്ങളെ മനശ്ശെ ആരാധി ക്കു കയും ശുശ്രൂഷിക്കുകയും ചെയ്തു.
4 “യെരൂശലേമില്‍ ഞാ നെന്‍റെ നാമം സ്ഥാപിക്കും”എന്നു യഹോവ പറഞ് ഞി രുന്ന യഹോവയുടെ ആലയത്തില്‍ വ്യജദൈ വങ്ങ ള്‍ക് കായി മനശ്ശെ യാഗപീഠങ്ങള്‍ നിര്‍മ്മിച്ചു.
5 യഹോ വ യുടെ ആലയത്തിലെ രണ്ടു മുറ്റങ്ങളിലും മനശ്ശെ ആ കാശത്തിലെ നക്ഷത്രങ്ങള്‍ക്ക് യാഗപീഠങ്ങള്‍ പണിതു.
6 മനശ്ശെ തന്‍റെ പുത്രനെ ബലിയര്‍പ്പിക്കുകയും അവ നെ യാഗപീഠത്തില്‍ ഹോമിക്കുകയും ചെയ്തു. ഭാവിയ റി യാന്‍ മനശ്ശെ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ഉപയോ ഗിച് ചു. വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും അ യാള്‍ സന്ദര്‍ശിച്ചു.
യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായ കാര്യങ്ങള്‍ മനശ്ശെ ചെയ്തു. അതു യഹോവയെ കോ പാകുല നാക് കി.
7 മനശ്ശെ, അശേരയുടെ ഒരു വിഗ്രഹം കൊത്തിയു ണ് ടാക്കി. അയാള്‍ ആ വിഗ്രഹം ആലയത്തിനുള്ളില്‍ വച്ചു. ഈ ആലയത്തെപ്പറ്റിയായിരുന്നു യഹോവ ദാവീദി നോടും അവന്‍റെ പുത്രനായ ശലോമോനോടും പറഞ് ഞിരുന്നത്: “യിസ്രായേലിലെ എല്ലാ നഗരങ്ങ ളില്‍നി ന്നും ഞാന്‍ യെരൂശലേമിനെ തെരഞ്ഞെടു ത്തിരിക് കു ന്നു. യെരൂശലേമിലുള്ള ആലയത്തില്‍ ഞാന്‍ എന്നെ ന് നേക്കുമായി എന്‍റെ നാമം സ്ഥാപിക്കും.
8 യിസ്രാ യേല്‍ ജനതയെ ഞാന്‍ അവരുടെ പൂര്‍വ്വികര്‍ക്കു നല്‍കിയ ഭൂമി യില്‍നിന്നും പുറത്താക്കുകയില്ല. ഞാന്‍ കല്പിച്ച കാര്യങ്ങളും എന്‍റെ ദാസനായ മോശെ നല്‍കിയ ഉപദേശ ങ്ങളും അനുസരിക്കുന്ന പക്ഷം ഞാനവരെ അവരുടെ ദേ ശത്തു വസിക്കുവാന്‍ അനുവദിക്കും.”
9 എന്നാല്‍ ജനങ് ങള്‍ ദൈവത്തെ ചെവിക്കൊണ്ടില്ല. മനശ്ശെ അവരെ പാപത്തിലേക്കു നയിച്ചു. യിസ്രായേല്‍ വരുന്നതി നു മുന്പ് കനാനില്‍ വസിച്ചിരുന്ന ജനതകള്‍ ചെയ്ത തിലു മധികം പാപങ്ങള്‍ മനശ്ശെ ചെയ്തു. യിസ്രായേല്‍ജനത തങ്ങളുടെ ഭൂമി കയ്യടക്കാന്‍ വന്നപ്പോള്‍ യഹോവ ക നാന്‍ വാസികളെ നശിപ്പിക്കുകയും ചെയ്തു.
10 യഹോവ തന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ ഇ ക്കാര്യങ്ങള്‍ പറഞ്ഞു:
11 “യെഹൂദയിലെ രാജാവായ മന ശ്ശെ ഈ വെറുക്കപ്പെട്ടകാര്യങ്ങള്‍ ചെയ്യുകയും അ വനു മുന്പ് അമോര്യര്‍ ചെയ്തതിലുമധികം തിന്മകള്‍ ചെയ്യുകയും ചെയ്തു. മനശ്ശെ തന്‍റെ വിഗ്രഹങ്ങള്‍ മൂലം യെഹൂദയെക്കൊണ്ടും വളരെ പാപങ്ങള്‍ ചെയ് യി ച്ചു.
12 അതിനാല്‍ യിസ്രായേലിന്‍റെ യഹോവ പറ യുന് നു, ‘ഇതാ! കേള്‍ക്കുന്നവന്‍ പോലും ഞെട്ടി വിറ യ്ക് ക ത്തക്ക കൊടും യാതനകള്‍ ഞാന്‍ യെരൂശലേമിനും യെഹൂ ദയ്ക്കും വരുത്തും.
13 യെരൂശലേമിന്‍റെമേല്‍ ഞാന്‍ ശമര് യയുടെ അളവുനൂല്‍ വലിച്ചു പിടിക്കുകയും ആഹാബു കുടുംബത്തിന്‍റെ തൂക്കുകട്ട പിടിക്കുകയും ചെയ്യും. പാത്രം കഴുകി ഒരുവന്‍ അതു കമഴ്ത്തി വയ്ക്കും. അതു പോലെ ഞാന്‍ യെരൂശലേമിനോടും ചെയ്യും.
14 അവിടെ എന്‍റെ ജനതയായി കുറച്ചു പേര്‍ അവശേഷിക്കും. പക് ഷേ അവരെ ഞാന്‍ ഉപേക്ഷിക്കും. അവരെ ഞാന്‍ അവ രു ടെ ശത്രുക്കള്‍ക്ക് നല്‍കും. ശത്രുക്കള്‍ അവരെ തടവു കാ രായി കൊണ്ടുപോവുകയും, അവര്‍ ഭടന്മാര്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത വിലപ്പെട്ട വസ്തുക്കളാ യിത്തീരു ക യും ചെയ്യും.
15 എന്തുകൊണ്ടെന്നാല്‍ തിന്മയെന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ ജനത ചെയ്തു. അങ്ങ നെ ചെയ്യുക വഴി അവര്‍ അവരുടെ പൂര്‍വ്വികന്മാര്‍ ഈ ജിപ്തില്‍നിന്നു പുറത്തു വന്ന നാള്‍ മുതല്‍ എന്നെ കോ പിപ്പിച്ചിരുന്നു.
16 നിഷ്കളങ്കരായ അനേകം പേരെ മനശ്ശെ വധിക്കുകയും ചെയ്തു. യെരൂശലേമിന്‍റെ ഒരറ് റം മുതല്‍ മറ്റേയറ്റം വരെ അയാള്‍ രക്തം നിറച്ചു. യെഹൂ ദയെക്കൊണ്ടു ചെയ്യിച്ച പാപങ്ങള്‍ക്കു പുറമേ യാ ണിത്. തെറ്റെന്ന് യഹോവ പറഞ്ഞ കാര്യങ്ങള്‍ മന ശ് ശെ യെഹൂദയെക്കൊണ്ടും ചെയ്യിച്ചു.’”
17 മനശ്ശെയുടെ എല്ലാ പ്രവൃത്തികളും അവന്‍ ചെയ് ത പാപങ്ങള്‍ സഹിതം ‘യെഹൂദരാജാക്കന്മാരുടെ ചരിത് രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.
18 മനശ്ശെ മര ണമടയുകയും തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്ക രി ക്കപ്പെടുകയും ചെയ്തു. മനശ്ശെ തന്‍റെ കൊട് ടാര ത് തിലെ ഉദ്യാനത്തിലാണ് സംസ്കരിക്കപ്പെട്ടത്. “ഉസ് സയുടെ പൂന്തോട്ടം”എന്നായിരുന്നു ആ ഉദ്യാന ത്തി ന് പേരിട്ടിരുന്നത്. മനശ്ശെയ്ക്കു ശേഷം അവന്‍റെ പു ത്രനായ ആമോന്‍ പുതിയ രാജാവാകുകയും ചെയ്തു.
ആമോന്‍റെ ഹ്രസ്വകാലത്തെ ഭരണം
19 ഭരണമാരംഭിച്ചപ്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ രണ്ടു വര്‍ഷം ഭരണം നടത്തി. മെശൂല്ലേമെത്ത് ആയിരുന്നുആമോന്‍റെ അമ്മ. യൊത്ബക്കാരനായ ഹാരൂസായിരുന്നു അവളുടെ പിതാവ്.
20 തന്‍റെ പിതാവിനെപ്പോലെ തന്നെ ആമോ നും യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായതു ചെയ്തു.
21 തന്‍റെ പിതാവ് ആരാധിച്ച അതേ വിഗ്രഹങ്ങളെത്തന് നെ ആമോനും ആരാധിക്കുകയും സേവിക്കുകയും ചെയ് തു.
22 അമോന്‍, തന്‍റെ പൂര്‍വ്വികരുടെ ദൈവമാകുന്ന യ ഹോവയെ വിട്ടുപോവുകയും യഹോവയുടെ പാതയില്‍ നിന്നും വിട്ടു ജീവിക്കുകയും ചെയ്തു.
23 ആമോന്‍റെ ഭൃത്യന്മാര്‍ അയാള്‍ക്കെതിരെ ഗൂഢാ ലോചന നടത്തുകയും അയാളുടെ കൊട്ടാരത്തില്‍വച്ചു തന്നെ അയാളെ വധിക്കുകയും ചെയ്തു.
24 ആമോനെ തി രെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥന്മാരെ സാധാ രണജനങ്ങള്‍വധിച്ചു.അനന്തരംഅവര്‍ആമോന്‍റെപുത്രന്‍ യോശീയാവിനെ പുതിയ രാജാവാക്കി.
25 ആമോന്‍റെ മറ്റെല്ലാ പ്രവൃത്തികളും ‘യെഹൂദരാ ജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിലുണ്ട്.
26 ഉ സ്സയുടെ ഉദ്യാനത്തിലെ കല്ലറയില്‍ ആമോന്‍ സംസ്ക രിക്കപ്പെട്ടു. ആമോന്‍റെ പുത്രന്‍ യോശീയാവ് പു തി യ രാജാവായി.