ഒരു പ്രവാചകന്‍റെ വിധവ എലീശയോടു സഹായമഭ്യര്‍ത്ഥിക്കുന്നു
4
1 പ്രവാചകസംഘത്തിലെ ഒരാള്‍ക്ക് ഒരു ഭാര്യയു ണ്ടാ യിരുന്നു. അയാളുടെ ഭാര്യ എലീശയോടു അഭ്യര്‍ത്ഥി ച്ചു, “എന്‍റെ ഭര്‍ത്താവ് അങ്ങയ്ക്ക് ഒരു ദാസനെപ് പോ ലെയായിരുന്നു.ഇപ്പോള്‍എന്‍റെഭര്‍ത്താവ്മരിച്ചിരിക്കുന്നു! അവന്‍ യഹോവയെ ആദരിച്ചിരുന്നതായി അങ് ങയ്ക്കറിയാം. എന്നാല്‍ അയാള്‍ ഒരാള്‍ക്ക് കുറെ പണം കട പ്പെട്ടിരുന്നു. ആ മനുഷ്യനാകട്ടെ ഇപ്പോള്‍ എന്‍റെ കുട്ടികളെ പിടിച്ചു കൊണ്ടുപോയി അടിമകളാക്കാനും വരുന്നു!”
2 എലീശാ മറുപടി പറഞ്ഞു, “എനിക്കെങ്ങനെ നിന് നെ സഹായിക്കാന്‍ കഴിയും? പറയൂ, നിന്‍റെ വീട്ടില്‍ എന് തൊക്കെ സാധനങ്ങളുണ്ട്?”സ്ത്രീ പറഞ്ഞു, “ഒലീവെ ണ്ണ ഒഴിച്ചുവയ്ക്കുന്ന ഒരു ഭരണിയല്ലാതെ എന്‍റെ വീട്ടില്‍ യാതൊന്നുമില്ല.”
3 അപ്പോള്‍ എലീശാ പറ ഞ്ഞു, “പോയി നിന്‍റെ അയല്‍ക്കാരില്‍നിന്നും ശൂന്യമാ യ ധാരാളം പാത്രങ്ങള്‍ കടം വാങ്ങിക്കൊണ്ടുവരിക.
4 എ ന്നിട്ടു നിന്‍റെ വീട്ടിലേക്കു പോയി കതകടയ്ക്കുക. നീയും നിന്‍റെ പുത്രന്മാരും മാത്രമേ വീട്ടിലുണ്ടാകാവൂ. എന്നിട്ട്ഈപാത്രങ്ങളിലെല്ലാംഎണ്ണഒഴിക്കുക.പാത്രങ്ങളെല്ലാം നിറച്ച് വേറെ ഒരു സ്ഥലത്ത് വയ്ക്കുക!”
5 അതിനാല്‍ അവള്‍ എലീശയുടെ അടുത്തുനിന്നും പോ യി തന്‍റെ വീട്ടിനുള്ളില്‍ കയറി കതകടച്ചു. അവളും അവ ളുടെപുത്രന്മാരുംമാത്രമേവീട്ടിനുള്ളിലുണ്ടായിരുന്നുള്ളൂ. അവളുടെ പുത്രന്മാര്‍ അവളുടെ അടുത്തേക്കു പാത്ര ങ്ങള്‍ കൊണ്ടുവരികയും അവള്‍ അവയില്‍ എണ്ണ നിറ യ്ക്കുകയും ചെയ്തു.
6 അനേകം പാത്രങ്ങള്‍ അവള്‍ നിറച് ചു. ഒടുവില്‍ അവള്‍ തന്‍റെ പുത്രനോടു പറഞ്ഞു, “ഇനി യും പാത്രം കൊണ്ടുവരിക!”
പക്ഷേ എല്ലാ പാത്രങ്ങളും നിറഞ്ഞിരുന്നു. പുത് രന്മാരിലൊരാള്‍ അവളോടു പറഞ്ഞു, “ഇനി പാത്രങ് ങ ളൊന്നുമില്ല!”അപ്പോള്‍ ഭരണിയിലെ എണ്ണയും തീ ര്‍ന്നിരുന്നു!
7 സ്ത്രീ തിരിച്ചു വന്ന് ദൈവപുരുഷനോടു കാര്യം പറഞ്ഞു. എലീശാ അവളോടു പറഞ്ഞു, “പോയി എണ് ണ വിറ്റു നിന്‍റെ കടം വീട്ടുക. എണ്ണ വിറ്റു കടം വീട്ടി യതിനുശേഷം മിച്ചമുള്ള പണംകൊണ്ട് നിനക്കും പുത്ര ന്മാര്‍ക്കും ജീവിക്കാം.”
എലീശയ്ക്ക് ഒരു ശൂനേംകാരി മുറി നല്‍കുന്നു
8 ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി. ശൂനേ മില്‍ ഒരു പ്രധാനപ്പെട്ട സ്ത്രീ ജീവിച്ചിരുന്നു. അവ ള്‍ എലീശയെ തടഞ്ഞു നിര്‍ത്തി തന്‍റെ വീട്ടില്‍നിന്നും ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു. അതിനാല്‍, അതി ലെ കടന്നുപോകുന്പോഴൊക്കെ എലീശാ അവിടെ തങ് ങി ഭക്ഷണം കഴിച്ചിരുന്നു.
9 ആ സ്ത്രീ അവളുടെ ഭര്‍ത്താവിനോടു പറഞ്ഞു, “ നോക്കൂ,എല്ലായ്പോഴുംനമ്മുടെവീടിനെകടന്നുപോകുന്നഎലീശാദൈവത്തിന്‍റെഒരുവിശുദ്ധനാണെന്നുഞാനറിയുന്നു.
10 ദയവായി എലീശയ്ക്കു വേണ്ടി ഒരു ചെറിയ മുറി ഉണ്ടാക്കിയാലും, ആ മുറിയില്‍ നമുക്കൊരു കട്ടി ലൊരുക്കാം. ഒരു മേശ, കസേര, വിളക്കുകാല്‍ എന്നിവ യും തയ്യാറാക്കാം. അപ്പോള്‍, നമ്മുടെ വീട്ടിലേക്കു വരുന്പോഴൊക്കെ അവന് ആ മുറി ഉപയോഗിക്കാം.”
11 ഒരു ദിവസം എലീശാ ആ സ്ത്രീയുടെ വീട്ടില്‍ വന് നു.അവന്‍ആമുറിയിലേക്കുപോയിഅവിടെവിശ്രമിച്ചു.
12 എലീശാ തന്‍റെ ദാസനായ ഗേഹസിയോടു പറഞ്ഞു, “ ആ ശൂനേംകാരിയെ വിളിക്കൂ.”
ഭൃത്യന്‍ ശൂനേംകാരിയെ വിളിക്കുകയും അവള്‍ എലീശ യുടെ മുന്പില്‍ വരികയും ചെയ്തു.
13 എലീശാ തന്‍റെ ദാസ നോടു പറഞ്ഞു, “ഇപ്പോള്‍ ഈ സ്ത്രീയോടു പറയുക, ‘ ഞങ്ങളെ നീ ആവുന്നത്ര നന്നായി പരിചരിച്ചു. ഞങ് ങള്‍ നിനക്ക് എന്താണു ചെയ്യേണ്ടത്? ഞങ്ങള്‍ നിന്നെ പ്പറ്റി രാജാവിനോടു പറയണോ? അതോ സേനാ നായക നോടു പറയണോ?’”സ്ത്രീ മറുപടി പറഞ്ഞു, “ഞാനി വിടെ എന്‍റെയാളുകള്‍ക്കിടയില്‍ സന്തുഷ്ടയായി കഴിയു ന്നു.”
14 എലീശാ ഗേഹസിയോടു പറഞ്ഞു, “അവള്‍ക്ക് എന് തു ചെയ്തു കൊടുക്കാന്‍ നമ്മെക്കൊണ്ടാകും?”ഗേഹ സി മറുപടി പറഞ്ഞു, “എനിക്കറിയാം! അവള്‍ക്ക് ഒരു പുത്രനില്ല. അവളുടെ ഭര്‍ത്താവാണെങ്കില്‍ വൃദ്ധനു മായി!”
15 അപ്പോള്‍ എലീശാ പറഞ്ഞു, “അവളെ വിളിക് കൂ.”അതിനാല്‍ ഗേഹസി ആ സ്ത്രീയെ വിളിച്ചു. അവള്‍ വന്ന് വാതില്‍ക്കല്‍ നിന്നു.
16 എലീശാ ആ സ്ത്രീയോടു പറഞ്ഞു, “അടുത്ത വസന്തത്തില്‍ ഈ സമയത്തോടെ നിനക്ക് നിന്‍റെ പുത്രനെ പുണരാനാകും.”അവള്‍ പറഞ് ഞു, “വേണ്ട പ്രഭോ! ദൈവപുരുഷാ, എന്നോടു നുണ പറയരുതേ!”
ശൂനേംകാരിക്ക് ഒരു പുത്രനുണ്ടാകുന്നു
17 എന്നാല്‍ അവള്‍ ഗര്‍ഭവതിയായി. എലീശാ പറഞ്ഞ തുപോലെ തന്നെ അടുത്ത വസന്തകാലത്ത് അവള്‍ ഒരു പുത്രനു ജന്മമേകുകയും ചെയ്തു.
18 ബാലന്‍ വളര്‍ന്നു. ഒ രു ദിവസം ബാലന്‍ തന്‍റെ പിതാവിനെയും ധാന്യം കൊയ് യുന്നവരെയും കാണാന്‍ വയലിലേക്കിറങ്ങിപ്പോയി.
19 അവന്‍ തന്‍റെ പിതാവിനോടു പറഞ്ഞു, “ഓ, എന്‍റെ ത ല! എന്‍റെ തല മുറിയുന്നേയ്!”
പിതാവ് തന്‍റെ ഭൃത്യനോടു പറഞ്ഞു, “അവനെ അവ ന്‍റെ അമ്മയുടെ അടുത്തേക്ക് എടുത്തു കൊണ് ടുപോ വു ക!”
20 ഭൃത്യന്‍, ബാലനെ അവന്‍റെ അമ്മയുടെ അടുത്തേക് കു കൊണ്ടുപോയി. അവന്‍ഉച്ചവരെഅമ്മയുടെമടിയില്‍ ഇരുന്നു. അനന്തരം അവന്‍ മരിച്ചു.
ആ സ്ത്രീ എലീശയെ കാണാന്‍ പോകുന്നു
21 ആ സ്ത്രീ ബാലനെ ദൈവപുരുഷന്‍റെ കട്ടിലില്‍ കി ടത്തി. പിന്നെ ആ മുറിയുടെ വാതിലടച്ച് അവള്‍ പുറത് തേക്കു പോയി.
22 അവള്‍ തന്‍റെ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞു, “ദയവായി ഭൃത്യന്മാരില്‍ ഒരുവനെയും ഒരു കഴു തയെയും എനിക്കു വിട്ടുതരിക. ഞാന്‍ വേഗം ചെന്ന് ദൈ വപുരുഷനെ കൂട്ടിക്കൊണ്ടുവരാം.”
23 അവളുടെ ഭര്‍ത്താവു പറഞ്ഞു, “ദൈവപുരുഷനെ കാ ണാന്‍ ഇന്നു തന്നെ എന്തിനാണു നീ പോകുന്നത്? ഇ ന്ന് അമാവാസിയോ ശബ്ബത്തോ അല്ലല്ലോ.”അവള്‍ പറഞ്ഞു, “വിഷമിക്കേണ്ട. എല്ലാം ശരിയാകും.”
24 അന ന്തരം അവള്‍ ഒരു കഴുതയ്ക്കു ജീനികെട്ടിയിട്ട് തന്‍റെ ഭൃ ത്യനോട് ഇങ്ങനെ പറഞ്ഞു, “വേഗമാകട്ടെ, നമുക്കു പോകാം! ഞാന്‍ പറയുന്പോഴല്ലാതെ വേഗത കുറയ്ക് ക രുത്!”
25 ദൈവപുരുഷനെ കാണാനായി അവള്‍ കര്‍മ്മേല്‍പ ര്‍വ്വതത്തിലേക്കു പോയി.
ശൂനേംകാരി വളരെ അകലെ നിന്നേ വരുന്നത് എലീശാ കണ്ടു. എലീശാതന്‍റെദാസനായഗേഹസിയോടുപറഞ്ഞു, “അതാ, ശൂനേംകാരി!
26 ദയവായി അവളെ കാണാന്‍ ഓടിച് ചെല്ലുക! അവളോടു ചോദിക്കുക, ‘എന്തുപറ്റി? നിന ക്കു സുഖമല്ലേ? നിന്‍റെ ഭര്‍ത്താവിനു സുഖമല്ലേ? നി ന്‍റെ കുട്ടിക്കു സുഖമല്ലേ?’”
ഗേഹസി ശൂനേംകാരിയോട് ഇക്കാര്യങ്ങള്‍ ചോദി ച് ചു. അവള്‍ മറുപടി പറഞ്ഞു, “എല്ലാം നന്നായിരി ക്കു ന്നു.”
27 എന്നാല്‍ ശൂനേംകാരി മല കയറി ദൈവപു രുഷ ന്‍ റെ അടുത്തേക്കു പോയി. അവള്‍ അദ്ദേഹത്തിന്‍റെ കാലി ല്‍ തൊട്ട് വന്ദിച്ചു. ഗേഹസി അടുത്തുവന്ന് ശൂ നേംകാ രിയെ വലിച്ചകറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ദൈവപു രു ഷന്‍ ഗേഹസിയോടു പറഞ്ഞു, “അവളെ ഒറ്റയ്ക്കു വിടു ക! അവള്‍ വളരെ ദു:ഖിതയാണ്. യഹോവയാകട്ടെ ഇതെ പ്പറ്റി എന്നോടു പറഞ്ഞുമില്ല. ഈ വാര്‍ത്ത യഹോ വ എന്നില്‍നിന്നും മറയ്ക്കുന്നു.”
28 അനന്തരം ശൂനേംകാരി പറഞ്ഞു, “പ്രഭോ, ഞാനൊ രു പുത്രനെ ആവശ്യപ്പെട്ടില്ല. ‘എന്നെ കുടുക്കരു തേ!’ എന്നാണങ്ങയോടു പറഞ്ഞത്!”
29 അപ്പോള്‍ എലീശാ, ഗേഹസിയോടു പറഞ്ഞു, “പുറ പ്പെടാന്‍ തയ്യാറാകൂ. എന്‍റെ ഊന്നുവടിയുമെടുത്തു പോവുക! ആരോടും സംസാരിക്കാന്‍ നില്‍ക്കരുത്! ആരെ യെങ്കിലും കണ്ടാല്‍ അയാളെ അഭിവാദ്യം ചെയ്യുവാന്‍ പോലും പാടില്ല. അയാളോട് മറുപടിയൊന്നും പറയരു ത്. എന്‍റെ ഊന്നുവടി കുട്ടിയുടെ മുഖത്തുവയ്ക്കുക.”
30 എന്നാല്‍ കുട്ടിയുടെ മാതാവു പറഞ്ഞു, “ജീവിക്കുന്ന യഹോവയാണെ, അങ്ങാണെ ഞാന്‍ സത്യം ചെയ്യുന്നു, അങ്ങയെക്കൂടാതെ ഞാന്‍ പോവുകയില്ല!”അതിനാല്‍ എലീശാ എഴുന്നേറ്റ് ശൂനേംകാരിയെ പിന്തുടര്‍ന്നു.
31 എലീശയെയും ശൂനേംകാരിയേയുംകാള്‍ മുന്പേ ഗേഹ സി ശൂനേംകാരിയുടെ വീട്ടിലെത്തി. ഗേഹസി ഊന്നു വ ടി കുട്ടിയുടെ മുഖത്തുവച്ചു. എന്നാല്‍ കുട്ടി ശബ്ദമു ണ്ടാക്കുകയോ എന്തെങ്കിലും കേട്ടതിന്‍റെ അടയാള ങ് ങള്‍ കാട്ടുകയോ ചെയ്തില്ല. അനന്തരം ഗേഹസി എലീ ശയെ കാണാന്‍ മടങ്ങിവന്നു. ഗേഹസി എലീശയോടു പറ ഞ്ഞു, “കുട്ടി ഉണര്‍ന്നെണീറ്റില്ല!”
ശൂനേംകാരിയുടെ പുത്രന്‍ പുനരുജ്ജീവിക്കുന്നു
32 എലീശാ വീട്ടിനുള്ളിലേക്കു വന്നു. അവിടെ കുട്ടി തന്‍റെ കട്ടിലില്‍ മരിച്ചുകിടക്കുന്നുണ്ടായിരുന്നു.
33 എലീശാ മുറിക്കുള്ളില്‍ കയറി കതകടച്ചു. എലീശയും കുട്ടിയുംമാത്രമേഅപ്പോള്‍ആമുറിയിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ത്ഥിച്ചു.
34 എലീശാ കട്ടിലിലേക്കു ചെന്ന് കുട്ടിയുടെമേല്‍ കിടന് നു. എലീശാ തന്‍റെ വായ് കുട്ടിയുടെ വായോടു ചേര്‍ത്തു വച്ചു. തന്‍റെ കണ്ണ് കുട്ടിയുടെ കണ്ണിനോടു ചേര്‍ത് തുവച്ചു. തന്‍റെ കൈകള്‍ കുട്ടിയുടെ കൈകള്‍ക്കുമേല്‍ വ ച്ചു. എലീശാ കുട്ടിയുടെ മേല്‍ നിവര്‍ന്നു കിടന്നു. അ പ്പോള്‍ കുട്ടിയുടെ ശരീരം ചൂടുള്ളതായി.
35 എലീശാ മുറിക്കുള്ളില്‍നിന്നും പുറത്തുവരികയും പുരയ്ക്കു ചുറ്റും നടക്കുകയും ചെയ്തു. അനന്തരം അവ ന്‍ മുറിക്കുള്ളിലേക്കു മടങ്ങിപ്പോവുകയും കുട്ടിക്കു മേല്‍ കിടക്കുകയും ചെയ്തു. അപ്പോള്‍ കുട്ടി ഏഴുതവണ തുമ്മുകയും തന്‍റെ കണ്ണുകള്‍ തുറക്കുകയും ചെയ്തു.
36 എലീശാ ഗേഹസിയെ വിളിച്ചു പറഞ്ഞു, “ശൂനേംകാ രിയെ വിളിക്കുക!”
ഗേഹസി ശൂനേംകാരിയെ വിളിക്കുകയും അവള്‍ എലീശ യുടെ അടുത്തേക്കുവരികയും ചെയ്തു. എലീശാ പറഞ് ഞു, “ നിന്‍റെ കുഞ്ഞിനെ എടുത്തുകൊള്ളൂ.”
37 അപ്പോ ള്‍ ശൂനേംകാരി മുറിക്കുള്ളിലേക്കു പോവുകയും എലീശ യുടെ കാല്‍ക്കല്‍ നമസ്കരിക്കുകയും ചെയ്തു. പിന്നെ തന്‍റെ പുത്രനെയുമെടുത്ത് അവള്‍ പുറത്തേക്കു പോയി.
എലീശയും വിഷമുള്ള പായസവും
38 എലീശാ വീണ്ടും ഗില്‍ഗാലിലേക്കു വന്നു. അവിടെ അപ്പോള്‍ ക്ഷാമമായിരുന്നു. പ്രവാചക സംഘങ്ങള്‍ എ ലീശയ്ക്കു മുന്പില്‍ ഇരിക്കുന്നുണ്ടായിരുന്നു. എലീ ശാ തന്‍റെ ഭൃത്യനോടു പറഞ്ഞു, “വലിയ കലം അടുപ്പ ത്തുവച്ച് പ്രവാചക സംഘത്തിനു പായസമു ണ്ടാക്കി ക്കൊടുക്കുക.
39 ഒരാള്‍ സസ്യങ്ങള്‍ പറിക്കാന്‍ പുറത്തു വയലിലേക്കു പോയി. അവന്‍ ഒരു കാട്ടു വള്ളി കണ്ടു. അവന്‍ അതില്‍നിന്നും കാട്ടു കനികള്‍ ശേഖരിച്ച് തന്‍റെ കുപ്പായത്തിന്‍റെ കീശകളില്‍ നിറച്ചു. പിന്നെ അവന്‍ മടങ്ങി വന്ന് ആ കായകള്‍ കലത്തിലിട്ടു. എന്നാല്‍ അവ എത്തരത്തിലുള്ള കായകളാണെന്ന് പ്രവാചകന്മാരുടെ സംഘം അറിഞ്ഞിരുന്നില്ല.
40 അനന്തരം അവര്‍ കുറേ പായസമെടുത്ത് ചിലര്‍ക്ക് കഴിക്കാന്‍നല്‍കി.എന്നാല്‍പായസംകഴിക്കാനാരംഭിച്ചപ്പോള്‍ അവര്‍ എലീശയോടു വിളിച്ചു പറഞ്ഞു, “ദൈവ പുരുഷാ! കലത്തില്‍ വിഷം കലര്‍ന്നിട്ടുണ്ട്!”ആ ഭക്ഷ ണം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ അവര്‍ക്കതു കഴിക് കാനായില്ല.
41 എന്നാല്‍ എലീശാ പറഞ്ഞു, “അല്പം മാ വു കൊണ്ടുവരൂ.”അവര്‍ എലീശയ്ക്ക് മാവു കൊണ്ടു വന്നു കൊടുക്കുകയും അത് കലത്തിലിടുകയും ചെയ്തു. അപ്പോള്‍ എലീശാ പറഞ്ഞു, “പായസം അവര്‍ക്ക് കഴി ക്കാനായി വിളന്പിക്കൊടുക്കുക.”പായസത്തിന് യാ തൊരു തകരാറും ഉണ്ടായിരുന്നില്ലതാനും!
പ്രവാചകസംഘത്തെ എലീശാ തീറ്റുന്നു
42 ബാല്‍-ശാലീശയില്‍നിന്നുള്ള ഒരാള്‍ ദൈവപുരുഷന് ആദ്യത്തെ വിളവില്‍നിന്നുണ്ടാക്കിയ അപ്പവുമായി വന്നു. യവം കൊണ്ടുണ്ടാക്കിയ ഇരുപത് അപ്പക് കഷ ണങ്ങളും ചാക്കില്‍ പുതിയ ധാന്യവും അയാള്‍ കൊണ്ടു വന്നിരുന്നു.അപ്പോള്‍ എലീശാ പറഞ്ഞു, “ഈ ഭക്ഷ ണം അവര്‍ക്കു കഴിക്കാനായി വിളന്പുക.”
43 എലീശയുടെ ശിഷ്യന്‍ ചോദിച്ചു, “എന്ത്? ഇവിടെ നൂറു പേരുണ്ട്. ഇത്രയും ഭക്ഷണം കൊണ്ട് അവര്‍ക്കെ ല് ലാവര്‍ക്കും എങ്ങനെ കൊടുക്കാനാവും?”എന്നാല്‍ എ ലീശാ പറഞ്ഞു, “ഭക്ഷണം അവര്‍ക്കു കഴിക്കാന്‍ കൊടു ക്കുക. യഹോവ പറയുന്നു, ‘അവര്‍ തിന്നാലും ഭക്ഷണം മിച്ചം വരും.’”
44 അപ്പോള്‍ എലീശയുടെ ഭൃത്യന്‍ ഭക്ഷണമെടുത്ത് പ്രവാചകസംഘത്തിന്‍റെമുന്പില്‍വച്ചു.പ്രവാചകന്മാര്‍ക്ക്വേണ്ടത്രഭക്ഷിക്കാനുണ്ടായിരുന്നു.പോരെങ്കില്‍ ഭക്ഷണം മിച്ചവുമുണ്ടായിരുന്നു! യഹോവ പറഞ്ഞ തു പോലെയാണതു സംഭവിച്ചത്.