നയമാന്‍റെ പ്രശ്നം
5
അരാമിലെ രാജാവിന്‍റെ സേനാനായകനായിരുന്നു നയ മാന്‍.അവന്‍രാജാവിനുവളരെപ്രധാനപ്പെട്ടവനായിരുന്നു.അരാമിനെവിജയത്തിലേക്കുനയിക്കുവാന്‍യഹോവ നയമാനെ ഉപയോഗിച്ചതിനാലാണ് അവന്‍ രാജാവിനു പ്രിയങ്കരനായത്.മഹാനുംകരുത്തനുമായിരുന്നുവെങ്കിലും നയമാനു കുഷ്ഠരോഗം ബാധിച്ചിരുന്നു.
യിസ്രായേലില്‍ യുദ്ധം ചെയ്യാന്‍ അരാമ്യസേന അ നേകം ഭടസംഘങ്ങളെ അയച്ചിരുന്നു. ആ ഭടന്മാര്‍ അനേ കം പേരെ തങ്ങളുടെ അടിമകളാക്കാന്‍ പിടിച്ചു. ഒരിക്ക ല്‍ അവര്‍ യിസ്രായേലില്‍നിന്നും ഒരു പെണ്‍കുട്ടിയെ പി ടികൂടി. ആ പെണ്‍കുട്ടി നയമാന്‍റെ ഭാര്യയുടെ ദാസി യാ യി. ഈ പെണ്‍കുട്ടി നയമാന്‍റെ ഭാര്യയോടു പറഞ്ഞു, “ എന്‍റെ യജമാനന്‍ ശമര്യയില്‍ വസിക്കുന്ന പ്രവാചനെ കാണണമെന്നു ഞാനാശിക്കുന്നു. നയമാന്‍റെ കുഷ്ഠം ഭേദ മാക്കാന്‍ ആ പരവാചകനു കഴിയും.”
നയമാന്‍ തന്‍റെ യജമാനനായ അരാംരാജാവിന്‍റെ അടു ത്തേക്കു പോയി. യിസ്രായേലുകാരിയായ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ നയമാന്‍ അരാമിലെ രാജാവിനോടു പറഞ്ഞു. അപ്പോള്‍ അരാമിലെ രാജാവു പറഞ്ഞു, “ ഇപ്പോള്‍ പോകൂ. ഞാന്‍ യിസ്രായേല്‍രാജാവിന് ഒരു ക ത് തയയ്ക്കുകയും ചെയ്യാം.”
അതിനാല്‍ നയമാന്‍ യിസ്രായേലിലേക്കു പോയി. നയ മാന്‍ ഏതാനും കാഴ്ച വസ്തുക്കളും കയ്യിലെടുത്തു. എഴു ന്നൂറ്റന്‍പതു പൌണ്ട് വെള്ളിയും ആറായിരം കഷണം സ് വര്‍ണ്ണവും പത്തുകൂട്ടം വസ്ത്രങ്ങളും നയമാന്‍ എടുത് തു. അരാമിലെ രാജാവ് യിസ്രായേല്‍രാജാവിനെഴുതിയ ക ത്തുംനയമാന്‍കയ്യിലെടുത്തു.കത്ത്ഇങ്ങനെയായിരുന്നു: “…എന്‍റെ ദാസനായ നയമാനെ ഞാന്‍ അങ്ങയുടെ അടു ത്തേക്കയയ്ക്കുന്നു എന്നു കാണിച്ചുകൊണ്ടുള്ള കത് താണിത്. അവന്‍റെ കുഷ്ഠരോഗം ശമിപ്പിച്ചാലും.”
ആ കത്തു വായിച്ചപ്പോള്‍ താന്‍ ദു:ഖിതനും മനസ് സു തെറ്റിയവനാണെന്നും കാണിക്കാന്‍ യിസ്രായേ ല്‍രാ ജാവ് തന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറി. യിസ്രായേ ല്‍ രാജാവു പറഞ്ഞു, “ഞാന്‍ ദൈവമാണോ? അല്ല! ജീവനും മരണത്തിനുംമേല്‍ എനിക്കൊരു ശക്തിയുമില്ല. പിന് നെ, അരാംരാജാവ് എന്തുകൊണ്ടാണ് കുഷ്ഠരോഗം ബാധി ച്ച ഒരുവനെ സുഖപ്പെടുത്താന്‍ എന്‍റെയടു ത്തേക്കയ ച്ചത്? ഇതേപ്പറ്റി ആലോചിച്ചാല്‍ ഇതൊരു കെണി യാണെന്നു നിങ്ങള്‍ക്കു കാണാനാവും. അരാമിലെ രാജാവ് ഒരു യുദ്ധം തുടങ്ങാന്‍ ശ്രമിക്കുകയാണ്!”
യിസ്രായേല്‍രാജാവിന്‍റെ മനസ്സു കുഴയുകയും അയാ ള്‍ തന്‍റെ വസ്ത്രങ്ങള്‍ കീറുകയും ചെയ്തുവെന്ന് ദൈവ പുരുഷനായ എലീശാ കേട്ടു. രാജാവിന് എലീശാ ഈ സന് ദേശമയച്ചു: “അങ്ങെന്തിനാണങ്ങയുടെ വസ്ത്രങ്ങള്‍ കീറിയത്? നയമാന്‍ എന്‍റെ അടുത്തേക്കു വരട്ടെ. അപ് പോള്‍ യിസ്രായേലില്‍ ഒരു പ്രവാചകനുള്ള കാര്യം അയാ ളറിയും!”
അതിനാല്‍ നയമാന്‍ തന്‍റെ കുതിരകളോടും രഥങ്ങളോ ടുമൊപ്പം എലീശയുടെ ഗൃഹത്തില്‍ വരികയും വാതില്‍ ക്കല്‍ കാത്തു നില്‍ക്കുകയും ചെയ്തു. 10 നയമാന്‍റെ യടുത് തേക്ക് എലീശാ ഒരു ദൂതനെ അയച്ചു. ദൂതന്‍ പറഞ്ഞു, “ പോയി യോര്‍ദ്ദാന്‍നദിയില്‍ ഏഴുതവണ കുളിക്കുക. അ പ്പോള്‍ നിന്‍റെ ത്വക്ക് സുഖപ്പെടുകയും നീ ശുദ്ധിയു ള്ളവനും വൃത്തിയുള്ളവനുമാവുകയും ചെയ്യും.”
11 നയമാന്‍ കോപത്തോടെ അവിടുന്നു പോയി. അവന്‍ പറഞ്ഞു, “ എലീശാ കുറഞ്ഞ പക്ഷം പുറത്തേക്കുവന്ന് എന്‍റെ മുന്പില്‍ നില്‍ക്കുകയും അവന്‍റെ ദൈവമാകുന്ന യഹോവയെ വിളിക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതി. അവന്‍ എന്‍റെ ശരീരത്തിനുമേല്‍ തന്‍റെ കൈവീശി എന്‍റെ കുഷ്ഠം സുഖപ്പെടുത്തുമെന്നു ഞാന്‍ കരുതി! 12 ദമ്മേ ശെ ക്കിലെ നദികളായ അബാനയും പര്‍പ്പരും യിസ്രായേലി ലെ എല്ലാ ജലാശയങ്ങളെയുംകാള്‍ ശ്രേഷ്ഠമാണ്! എന്തു കൊണ്ട് ദമ്മേശെക്കിലെ ആ ജലാശയങ്ങളില്‍ കുളിച്ച് എനിക്കു വൃത്തിയായിക്കൂടാ?”അതിനാല്‍ നയമാന്‍ തിരി ച്ചുപോയി. അവന്‍ വല്ലാതെ കോപിച്ചിരുന്നു!
13 എന്നാല്‍ നയമാന്‍റെ ദാസന്മാര്‍ അവനെ സമീപിച്ച് അവനോടു സംസാരിച്ചു. അവര്‍ പറഞ്ഞു, “പിതാവേ, മ ഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രവാചകന്‍ പറഞ് ഞി ട്ടുണ്ടെങ്കില്‍ അങ്ങ് അതു ചെയ്യണം! അല്ലേ? അതി നാല്‍ അനായാസമായ എന്തെങ്കിലും ചെയ്യാന്‍ അവന്‍ നിന്നോടു പറഞ്ഞാല്‍ അതും അങ്ങു ചെയ്യണം. ‘കുളി ക്കൂ, നീ ശുദ്ധനും വൃത്തിയുള്ളവനുമാകും’ എന്നവന്‍ പറഞ്ഞു.”
14 അതിനാല്‍ ദൈവപുരുഷന്‍ പറഞ്ഞ കാര്യങ്ങള്‍ നയ മാന്‍ ചെയ്തു. നയമാന്‍ യോര്‍ദ്ദാന്‍നദിയില്‍ ഏഴുതവണ കുളിച്ച് ശുദ്ധനും വൃത്തിയുള്ളവനുമായിത്തീര്‍ന്നു! ഒരു ശിശുവിന്‍റെ തൊലി പോലെ മൃദുവായിത്തീര്‍ന്നു നയ മാന്‍റെ തൊലി.
15 നയമാനും അവന്‍റെ സംഘവും ദൈവപുരുഷന്‍റെ അടു ത്തേക്കു മടങ്ങിവന്നു. അവന്‍ എലീശയുടെ മുന്പില്‍ നിന്നുകൊണ്ടു പറഞ്ഞു, ഇതാ,യിസ്രായേലിലല്ലാതെ ഭൂമിയിലൊരിടത്തും ദൈവമില്ലെന്ന് ഞാനറിയുന്നു! ഇ പ്പോള്‍ ദയവായിഎന്‍റെകാഴ്ചവസ്തുസ്വീകരിച്ചാലും!” 16 എന്നാല്‍ എലീശാ പറഞ്ഞു, “ഞാന്‍ യഹോവയെ ശുശ് രൂഷിച്ചു. ജീവനുള്ള യഹോവയാണെ ഞാന്‍ സത്യം ചെ യ്യുന്നു, ഒരു കാഴ്ച വസ്തുവും ഞാന്‍ സ്വീക രിക്കി ല് ല.”
എലീശയെക്കൊണ്ട് കാഴ്ച വസ്തു സ്വീകരിപ്പി ക് കാന്‍ നയമാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും എലീശാ അതു നിരസിച്ചു. 17 അപ്പോള്‍ നയമാന്‍ പറഞ്ഞു, “ഈ കാഴ്ചവസ്തു അങ്ങ് സ്വീകരിക്കുന്നില്ലെങ്കില്‍ എനിക്കുവേണ്ടി കുറഞ്ഞപക്ഷംഈസംഗതിയെങ്കിലും ചെയ്യുക.എന്‍റെരണ്ടുകോവര്‍കഴുതകള്‍ക്കുചുമക്കാവുന്നത്ര മണ്ണ് യിസ്രായേലില്‍നിന്നും എന്‍റെ പാത്രങ്ങ ളില്‍ നിറയ്ക്കാന്‍ അനുവദിച്ചാലും* എന്‍റെ ٹ അനുവദിച്ചാലും യിസ്രായേല്‍ഭൂമി പവിത്രമാണെന്നും തന്‍റെ സ്വദേശത്ത് യഹോവയെ ആരാധിക്കാന്‍ ആ മണ്ണ് ഉപയോഗിക്കാമെന്നും നയമാന്‍ കരുതിയിരിക്കാം. . എന്തെന്നോ? കാ രണം, ഞാനിനി വ്യാജദൈവങ്ങള്‍ക്ക് ഹോമയാഗമോ ബ ലികളോ അര്‍പ്പിക്കുകയില്ല. യഹോവയ്ക്കു മാത്രം ഞാന്‍ ഇനി ബലികളര്‍പ്പിക്കും! 18 ഇക്കാര്യങ്ങളില്‍ എ ന്നോടു പൊറുക്കണമെന്നു ഞാന്‍ യഹോവയോടു പ് രാര്‍ത്ഥിക്കുകയും ചെയ്യുന്നു: ഭാവിയില്‍ എന്‍റെ യജ മാനനായ അരാമിലെ രാജാവ് രിമ്മോനിലെ ആലയ ത്തി ലേക്കു വ്യാജദൈവത്തെ ആരാധിക്കാന്‍ പോയേക്കാം. രാജാവ് എന്‍റെ മേല്‍ ഒരു താങ്ങിനായി ചാരുന്പോള്‍ എ നിക്കു രിമ്മോനിലെ ആലയത്തില്‍ മുട്ടു കുത്തേണ്ടി വ രും, അങ്ങനെ സംഭവിക്കുന്പോള്‍ എന്നോടു പൊറുക് കണമേയെന്ന് ഞാന്‍ യഹോവയോടപേക്ഷിക്കുന്നു.”
19 അപ്പോള്‍ എലീശാ നയമാനോടു പറഞ്ഞു, “സമാ ധാനത്തില്‍ പോകൂ.”അതിനാല്‍ എലീശാ നയമാനെ വിട്ട് അല്പദൂരം പോയി. 20 പക്ഷേ ദൈവപുരുഷനായ എലീശ യുടെ ദാസനായ ഗേഹസി സ്വയം പറഞ്ഞു, “ഇതാ, എന്‍ റെ യജമാനനായ എലീശാ, അരാമ്യനായ നയമാനെ അവന്‍ റെ കാഴ്ചവസ്തുക്കള്‍ സ്വീകരിക്കാതെ വിട്ടിരി ക്കുന് നു! ജീവിക്കുന്ന യഹോവയാണെ, ഞാനവന്‍റെ പിന്നാ ലെ ഓടിച്ചെന്ന് കുറേ സമ്മാനങ്ങള്‍ സ്വീകരിക്കും!” 21 അതിനാല്‍ ഗേഹസി നയമാന്‍റെയടു ത്തേക്കോടി.ത നി ക്കുപിന്നാലെആരോഓടിവരുന്നത്നയമാന്‍കണ്ടു. ഗേ ഹസിയെ കാണാന്‍ അവന്‍ തേരില്‍ നിന്നിറങ്ങി. നയമാന്‍ ചോദിച്ചു, “എല്ലാം ശരി തന്നെയല്ലേ?” 22 ഗേഹസി പറഞ്ഞു, “ഉവ്വ്, എല്ലാം ശരിതന്നെ. എന്‍റെ യജമാനന്‍ എന്നെ അയച്ചു. അദ്ദേഹം പറഞ്ഞു, ‘നോക്കൂ, എഫ്ര യീമിലെ കുന്നിന്‍പ്രദേശത്തുള്ള പ്രവാചകസം ഘത്തി ലെ രണ്ടു ചെറുപ്പക്കാര്‍ എന്‍റെയടുത്തു വന്നു. ദയവാ യി അവര്‍ക്ക് എഴുപത്തഞ്ചു പൌണ്ട് വെള്ളിയും രണ്ടു കൂട്ടം വസ്ത്രങ്ങളും നല്‍കുക!’”
23 നയമാന്‍ പറഞ്ഞു, “ദയവായി നൂറ്റന്പതു പൌണ്ട് എടുത്താലും!”വെള്ളി എടുക്കുന്നതിന് നയമാന്‍ ഗേഹ സിയെ നിര്‍ബന്ധിച്ചു. നയമാന്‍ രണ്ടു സഞ്ചികളിലാ യി നൂറ്റന്പതു പൌണ്ട് വയ്ക്കുകയും രണ്ടു കൂട്ടം വ സ്ത്രങ്ങള്‍ എടുക്കുകയും ചെയ്തു. അനന്തരം നയമാന്‍ ആ സാധനങ്ങള്‍ തന്‍റെ ദാസന്മാരില്‍ രണ്ടു പേരെ ഏല് പിക്കുകയും ചെയ്തു. ദാസന്മാര്‍ ആ സാധനങ്ങള്‍ ഗേഹ സിയ്ക്കായി കൊണ്ടുപോയി. 24 മലയിലേക്കു വന്നപ് പോള്‍ ഗേഹസി ദാസന്മാരില്‍നിന്നും ഈ സാധനങ്ങള്‍ എടുക്കുകയും ചെയ്തു. ഗേഹസി ദാസന്മാരെ പറഞ്ഞ യ യ്ക്കുകയും അവര്‍ പോകുകയും ചെയ്തു. അനന്തരം ഗേ ഹസി ആ സാധനങ്ങള്‍ വീട്ടില്‍ ഒളിച്ചുവച്ചു.
25 ഗേഹസി കടന്നുവന്ന് തന്‍റെ യജമാനനായ എലീശ യുടെ മുന്പില്‍ നിന്നു. എലീശാ ഗേഹസിയോടു ചോദി ച്ചു, “ഗേഹസി നീ എവിടെയായിരുന്നു?”ഗേഹസി പറ ഞ്ഞു, “ഞാനെങ്ങും പോയില്ല.” 26 എലീശാ, ഗേഹസി യോടു പറഞ്ഞു, “അതു സത്യമല്ല! നയമാന്‍ നിന്നെ കാ ണാന്‍ തന്‍റെ രഥത്തില്‍ നിന്നിറങ്ങിയപ്പോള്‍ എന്‍റെ ഹൃദയം നിന്നോടൊപ്പമുണ്ടായിരുന്നു. ഇത് പണം, വ സ്ത്രങ്ങള്‍, ഒലീവ്, മുന്തിരി, ആട്, പശുക്കള്‍, സ്ത്രീപു രുഷ അടിമകള്‍ എന്നിവ സ്വീകരിക്കാനുള്ള സമയമല്ല. 27 ഇനി നിനക്കും നിന്‍റെ പിന്‍ഗാമികള്‍ക്കും നയമാന്‍റെ രോഗം പിടിപെടും. നിങ്ങള്‍ക്ക് എന്നെന്നേക്കും കുഷ്ഠം ഉണ്ടായിരിക്കും!”
ഗേഹസി എലീശയെ വിട്ടപ്പോള്‍ ഗേഹസിയുടെ ത്വ ക്ക് മഞ്ഞുപോലെ വെളുത്തിരുന്നു. ഗേഹസിക്ക് കുഷ്ഠ രോഗം പിടിപെട്ടു.