എലീശയും കോടാലിത്തലയും
6
1 പ്രവാചകസംഘം എലീശയോടു പറഞ്ഞു, “ഞങ്ങള്‍ ആ സ്ഥലത്താണു താമസിക്കുന്നത്.എന്നാല്‍അവിടം വളരെ ചെറിയ സ്ഥലമാണ്.
2 ഞങ്ങള്‍ അല്പംതടിവെട്ടാന്‍ യോര്‍ദ്ദാന്‍നദീതീരത്തേക്കു പൊയ്ക്കൊള്ളട്ടെ. ഞങ്ങ ളോരോരുത്തരും തടികൊണ്ടു വന്ന് ഞങ്ങള്‍ താമസിക് കാനുള്ള സ്ഥലം അവിടെ ഉണ്ടാക്കാം.”
എലീശാ മറുപടി പറഞ്ഞു, “കൊള്ളാം, പോയി അങ്ങ നെ ചെയ്യൂ.”
3 ഒരാള്‍ പറഞ്ഞു, “ദയവായി ഞങ്ങളോടൊ പ്പം വന്നാലും.”എലീശാ പറഞ്ഞു, “കൊള്ളാം, ഞാന്‍ നിങ്ങളോടൊപ്പം വരാം.”
4 അങ്ങനെ എലീശാ പ്രവാ ചകസംഘത്തോടൊപ്പം പോയി. യോര്‍ദ്ദാന്‍നദീ തീരത് ത് എത്തിയപ്പോള്‍ അവര്‍ മരം മുറിക്കാന്‍ തുടങ്ങി.
5 പക് ഷേ ഒരാള്‍ ഒരു മരം വെട്ടിക്കൊണ്ടിരിക്കവേ അയാളുടെ കോടാലിത്തല അതിന്‍റെ പിടിയില്‍നിന്നും ഊരി വെള്ള ത്തില്‍ വീണു. അയാള്‍ നിലവിളിച്ചു, “യജമാനനെ! ഞാന തു വായ്പ വാങ്ങിയതാണ്!”
6 ദൈവപുരുഷന്‍ പറഞ്ഞു, “ എവിടെയാണതു വീണത്?”
കോടാലിത്തല വീണസ്ഥലം അയാള്‍ എലീശയ്ക്കു കാ ണിച്ചുകൊടുത്തു. എലീശാ ഒരു കന്പു വെട്ടിയെടുത്ത് വെള്ളത്തിലേക്കിട്ടു. വടി ഇരുന്പുകോടാലിത്തലയെ വെള്ളത്തില്‍ പൊന്തിച്ചു.
7 എലീശാ പറഞ്ഞു, “ കോ ടാലിത്തല എടുത്തോളൂ!”അയാള്‍ കൈ നീട്ടി അതെടു ക് കു കയും ചെയ്തു.
യിസ്രായേല്‍രാജാവിനെ കുടുക്കാന്‍ അരാമ്യരാജാവിന്‍റെ ശ്രമം
8 അരാമിലെ രാജാവ് യിസ്രായേലിനെതിരെ യുദ്ധ ത്തി നൊരുങ്ങുകയായിരുന്നു. അയാള്‍ തന്‍റെ സൈനികോ ദ് യോഗസ്ഥന്മാരുടെ ഒരു സമിതി വിളിച്ചുകൂട്ടി. അയാള്‍ പറഞ്ഞു, “ഇവിടെ ഒളിച്ചിരുന്ന് യിസ്രായേലുകാര്‍ വരു ന്പോള്‍ അവരെ ആക്രമിക്കണം.”
9 എന്നാല്‍ ദൈവപുരുഷന്‍ യിസ്രായേല്‍ രാജാവിന് ഒരു സന്ദേശമയച്ചു. എലീശാ പറഞ്ഞു, “സൂക്ഷിച്ചി രിക് കുക! ആ സ്ഥലത്തുകൂടെ പോകരുത്! അരാമ്യഭടന്മാര്‍ അ വിടെ ഒളിച്ചിരുപ്പുണ്ട്!”
10 ദൈവപുരുഷന്‍ മുന്നറി യി പ്പു നല്‍കിയ സ്ഥലത്തുള്ള തന്‍റെ ഭടന്മാര്‍ക്ക് യസ്രാ യേല്‍രാജാവ് ഒരു സന്ദേശമയച്ചു. അങ്ങനെ യിസ്രായേ ല്‍രാജാവ് കുറേപ്പേരെ രക്ഷിച്ചു.
11 ഇതില്‍ അരാമ്യരാജാവ് ഞെട്ടിത്തെറിച്ചു. തന്‍റെ സൈനികോദ്യോഗസ്ഥന്മാരെ വിളിച്ച് അരാമ്യരാജാവ് അവരോടു പറഞ്ഞു, “യിസ്രായേല്‍രാജാവിനുവേണ്ടി ആരാണു ചാരപ്പണി നടത്തുന്നതെന്ന് എന്നോടു പറ യുക.”
12 അരാമ്യരാജാവിന്‍റെ ഉദ്യോഗസ് ഥന്മാരി ലൊ രാള്‍ പറഞ്ഞു, “എന്‍റെ യജമാനനും രാജാവുമായവനേ, ഞ ങ്ങളിലാരും ഒരു ചാരനല്ല! യിസ്രായേലിലുള്ള പ്രവാച കനായ എലീശയ്ക്ക്, അങ്ങ് കിടപ്പറയില്‍ വച്ചു പറയു ന്ന രഹസ്യങ്ങള്‍ മുഴുവനും - വാക്കുകള്‍ പോലും - യിസ് രായേല്‍ രാജാവിനോടു പറയാന്‍ കഴിയും!”
13 അരാമ്യരാജാവു പറഞ്ഞു, “എലീശയെ കണ്ടുപി ടി ക്കുക. അവനെ പിടികൂടാന്‍ ഞാന്‍ ആളയയ്ക്കുന്നുണ്ട്!”ഭൃത്യന്മാര്‍ അരാമ്യരാജാവിനോടു പറഞ്ഞു, “എലീശാ ദോഥാനിലുണ്ട്!”
14 അപ്പോള്‍ അരാമ്യരാജാവ് കുതിരക ളും രഥങ്ങളും വലിയൊരു സൈന്യത്തെയും ദോഥാനി ലേക്കയച്ചു. അവര്‍ രാത്രിയില്‍ അവിടെയെത്തി നഗരം വളഞ്ഞു.
15 എലീശയുടെ ഭൃത്യന്‍ അന്ന് അതിരാവിലെ എഴുന്നേറ്റു. ഭൃത്യന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ തേ രുകളും കുതിരകളുമടങ്ങിയ സൈന്യം നഗരത്തെ വളഞ് ഞിരിക്കുന്നതാണു കണ്ടത്! ഭൃത്യന്‍ എലീശയോടു ചോ ദിച്ചു, “ഓ, എന്‍റെ യജമാനനേ, നമ്മളിപ്പോള്‍ എന്തു ചെയ്യും?”
16 എലീശാ പറഞ്ഞു, “ഭയപ്പെടരുത്! നമുക്കു വേണ്ടി യുദ്ധം ചെയ്യുന്ന സൈന്യം അരാമിനുവേണ്ടി യുദ്ധം ചെയ്യുന്ന സൈന്യത്തെക്കാള്‍ വലുതാണ്!”
17 അനന്തരം എലീശാ പ്രാര്‍ത്ഥിച്ചു, “യഹോവേ, എന്‍ റെ ഭൃത്യനു കാണാന്‍ കഴിയുംവിധം അവന്‍റെ കണ്ണുകള്‍ തുറക്കേണമേ.”യഹോവ യുവാവിന്‍റെ കണ്ണുകള്‍ തുറക് കുകയും പര്‍വ്വതം അഗ്നിമയമായ കുതിരകളാലും തേരുക ളാലും നിറഞ്ഞു നില്‍ക്കുന്നത് അവന്‍ കാണുകയും ചെയ് തു. അവയെല്ലാം എലീശയ്ക്കു ചുറ്റുമായിരുന്നു!
18 അഗ് നിമയമായ ആ കുതിരകളും തേരുകളും എലീശയുടെ അടുത് തേക്കിറങ്ങി വന്നു. എലീശാ യഹോവയോടു പ്രാര്‍ത് ഥിച്ചു, “ഇവരെ അങ്ങ് അന്ധരാക്കണമെന്നു ഞാന്‍ പ് രാര്‍ത്ഥിക്കുന്നു.”
അനന്തരം എലീശാ ആവശ്യപ്പെട്ടതുപോലെ തന് നെ യഹോവ അരാമ്യസേനയ്ക്ക് അന്ധത വരുത്തി.
19 എ ലീശാ അരാമ്യസേനയോടു പറഞ്ഞു, “നേരായ മാര്‍ഗ്ഗം ഇതല്ല. നേരായ നഗരവും ഇതല്ല. എന്നെ പിന്തുടരുക. നിങ്ങളന്വേഷിക്കുന്നവന്‍റെ അടുത്തേക്കു ഞാന്‍ നിങ് ങളെ നയിക്കാം.”അനന്തരം എലീശാ അരാമ്യ സൈന്യ ത്തെ ശമര്യയിലേക്കു നയിച്ചു.
20 അവര്‍ ശമര്യയിലെത്തിയപ്പോള്‍ എലീശാ പറഞ് ഞു, “യഹോവേ, കാണുന്നതിനു വേണ്ടി ഇവരുടെ കണ് ണുകള്‍ തുറക്കേണമേ.”അപ്പോള്‍ യഹോവ അവരുടെ ക ണ്ണുകള്‍തുറക്കുകയുംതങ്ങള്‍ശമര്യാനഗരത്തിലാണെന്ന് അവര്‍ക്കു ബോധ്യപ്പെടുകയും ചെയ്തു!
21 യിസ്രാ യേല്‍ രാജാവ് അരാമ്യസേനയെ കണ്ടു. യിസ്രായേല്‍ രാജാ വ് എലീശയോടു ചോദിച്ചു, “എന്‍റെ പിതാവേ, ഞാ നി വരെ വധിക്കണോ? ഞാനിവരെ വധിക്കണോ?”
22 എലീശാ മറുപടി പറഞ്ഞു, “വേണ്ട, അവരെ വധി ക് കരുത്. നിന്‍റെ വാളും അന്പും വില്ലും ഉപയോഗിച്ചു പിടിച്ചവരെയാണോ നീ വധിക്കുവാന്‍ ആഗ്രഹിക്കു ന്നത്* നിന്‍റെ ٹ ആഗ്രഹിക്കുന്നത്? “ഈ മനുഷ്യരെ ഞാനാണിവിടെ കൊണ്ടുവന്നത്, അതുകൊണ്ട് അവരുടെ കാര്യത്തില്‍ എനിക്കാണുത്തരവാദിത്വം” എന്നാണ് എലീശാ അര്‍ത്ഥമാക്കുന്നത്. ? അരാമ്യസൈന്യത്തിന് കുറെ അപ്പവും വെള്ള വും നല്‍കുക. എന്നിട്ടവരെ തങ്ങളുടെ നാട്ടില്‍ യജമാന ന്‍റെയടുത്തേക്കു പോകാനനുവദിക്കുക.”
23 യിസ്രായേല്‍രാജാവ് അരാമ്യസേനയ്ക്ക് ധാരാളം ഭക് ഷണം തയ്യാറാക്കി. അരാമ്യസേന തിന്നുകയും കുടി ക് കുകയും ചെയ്തു. അനന്തരം യിസ്രായേല്‍രാജാവ് അരാമ്യ സേനയെ അവരുടെ യജമാനന്‍റെയടുത്തേക്കയച്ചു. അരാ മ്യസേന യജമാനന്‍റെയടുത്തേക്കു മടങ്ങിപ്പോയി. അ രാമ്യര്‍പിന്നീട്യിസ്രായേല്‍ആക്രമിക്കാന്‍കൂടുതല്‍ഭടന്മാരെ അങ്ങോട്ടയച്ചില്ല.
ശമര്യയില്‍ പട്ടിണിയുടെ ഭീകരകാലം
24 ഇങ്ങനെയൊക്കെ സംഭവിച്ചതിനു ശേഷം അരാമ്യ രാജാവായ ബെന്‍-ഹദദ് തന്‍റെ സൈന്യത്തെ തയ്യാറാക് കി ശമര്യനഗരം വളഞ്ഞ് അതിനെ ആക്രമിക്കാനായി പോയി.
25 നഗരത്തിലേക്കു ആഹാരപദാര്‍ത്ഥങ്ങള്‍ കൊ ണ്ടു വരാന്‍ ഭടന്മാര്‍ ജനങ്ങളെ അനുവദിച്ചില്ല. അങ്ങ നെ ശമര്യയില്‍ കൊടുംപട്ടിണിയുടെ കാലമുണ്ടായി. ഒ രു കഴുതത്തലയ്ക്കു എണ്‍പതു വെള്ളിക്കഷണങ്ങള്‍ വി ലയാകുന്നത്ര മോശമായ സ്ഥിതിയായി ശമര്യയില്‍. കാ ല്‍കാബ്പ്രാവിന്‍കാഷ്ഠത്തിന്അഞ്ചുവെള്ളിക്കഷണങ്ങളും വിലയായി.
26 യിസ്രായേല്‍രാജാവ് നഗരഭിത്തിയിലൂടെ നടക്കുക യായിരുന്നു. ഒരു സ്ത്രീ അദ്ദേഹത്തോടു വിളിച്ചു പറ ഞ്ഞു, “എന്‍റെ യജമാനനും രാജാവുമായവനേ, ദയവായി എന്നെ സഹായിക്കൂ!”
27 യിസ്രായേല്‍രാജാവു പറഞ്ഞു, “യഹോവനിന്നെസഹായിക്കുന്നില്ലെങ്കില്‍പ്പിന്നെ എനിക്കെങ്ങനെ നിന്നെ സഹായിക്കാനാവും? നിനക് കുതരാന്‍എന്‍റെകയ്യില്‍ഒന്നുമില്ല,മെതിക്കളത്തില്‍നിന്നുള്ള ധാന്യമോ മുന്തിരിച്ചക്കില്‍നിന്നുള്ള വീഞ് ഞോ ഇല്ല.”
28 അനന്തരം യിസ്രായേല്‍രാജാവ് ആ സ്ത്രീ യോടു ചോദിച്ചു, “എന്താണു പ്രശ്നം?”സ്ത്രീ മറുപ ടി പറഞ്ഞു, “ഇവള്‍ എന്നോടു, ‘നമുക്ക് ഇന്നു കൊന് നുതിന്നാനായി നിന്‍റെ പുത്രനെ തരിക. അപ്പോള്‍ നാ ളെ നമുക്ക് എന്‍റെ പുത്രനെ തിന്നാം’ എന്നു പറഞ്ഞു.
29 അതിനാല്‍ ഞങ്ങള്‍ എന്‍റെ പുത്രനെ പുഴുങ്ങിത്തിന് നു. പിറ്റേന്ന് ഇവളോടു ഞാന്‍, ‘നമുക്കു കൊന്നു തിന് നാന്‍ നിന്‍റെ പുത്രനെ തരിക’ എന്നു പറഞ്ഞു. എന്നാ ല്‍ അവള്‍ തന്‍റെ പുത്രനെ ഒളിപ്പിച്ചുവച്ചു!”
30 സ്ത്രീയുടെ വാക്കുകള്‍ കേട്ട രാജാവ് മനോവ്യഥ കാണിക്കാന്‍ തന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറി. രാജാവ് മതിലിനു മുകളിലൂടെ നടക്കുകയായിരുന്നതിനാല്‍ രാജാ വ് പരുക്കന്‍ വസ്ത്രങ്ങളാണ് അടിവസ്ത്രങ്ങളായി ഉപ യോഗിച്ചിരിക്കുന്നതെന്നു ജനങ്ങള്‍ കാണുകയും അദ് ദേഹം ദു:ഖിതനാണെന്ന് അവര്‍ മനസ്സിലാക്കുകയും ചെ യ്തു.
31 രാജാവു പറഞ്ഞു, “ഇന്നത്തെ ദിനാന്ത്യത്തില്‍ ശാ ഫാത്തിന്‍റെ പുത്രനായ എലീശയുടെ തല അവന്‍റെ ശരീ രത്തില്‍ ഇരിക്കുന്നെങ്കില്‍ ദൈവം എന്നെ ശിക്ഷി ക്ക ട്ടെ!”
32 രാജാവ് എലീശയുടെ അടുത്തേക്കു ഒരു ദൂതനെ അയ ച് ചു. എലീശാ മൂപ്പന്മാരോടൊപ്പം തന്‍റെ വസതി യിലിരിക്കുകയായിരുന്നു. ദൂതന്‍ എത്തും മുന്പേ എലീ ശാ മൂപ്പന്മാരോടു പറഞ്ഞു, “ഇതാ, ഒരു കൊലയാ ളി യുടെ പുത്രന്‍ (യിസ്രായേല്‍രാജാവ്) എന്‍റെ തലവെട്ടാന്‍ ആളയച്ചിരിക്കുന്നു! ദൂതന്‍ എത്തുന്പോള്‍ വാതിലട യ് ക്കണം! വാതിലടച്ച് അവനെ അകത്തേക്കു കടത്തി വി ടാതിരിക്കണം. അവന്‍റെ പിന്നാലെ അവന്‍റെ യജമാനന്‍ റെ കാ ലൊച്ച വരുന്നതു ഞാന്‍ കേള്‍ക്കുന്നു!”
33 എലീശാ മൂപ്പന്മാരുമായി സംസാരിച്ചു കൊണ് ടിരിക്കവേ ദൂതന്‍ വന്നു. സന്ദേശം ഇതായിരുന്നു: “യ ഹോവയില്‍നിന്നും വന്ന വിപത്താണിത്! യഹോവ യ്ക് കുവേണ്ടി ഇനിയും ഞാനെന്തിനധികകാലം കാത്തിരി ക് കുന്നു?”