4
“ന്യായവിധിയുടെ ദിവസമിതാ വരുന്നു. കത്തുന്ന ചൂളപോലെ അത് എരിയും. അഹ ങ്കാരികളെല്ലാം ശിക്ഷിക്കപ്പെടും. ദുഷ്ടന്മാരെ ല്ലാം വയ്ക്കോല്‍പോലെ കത്തും. തീയില്‍ കത്തു ന്ന ഒരു പൊന്തപോലെയായിരിക്കും അവര്‍ അന്ന്. ഒരു ശാഖയോ വേരോപോലും അവശേ ഷിക്കില്ല.”സര്‍വശക്തനായ യഹോവയാ ണിതു പറയുന്നത്. “പക്ഷേ, എന്‍െറ അനുയാ യികളേ, നന്മ നിങ്ങളില്‍ ഉദയസൂര്യനെപ്പോ ലെ തിളങ്ങി നില്‍ക്കും. സൂര്യരശ്മിയെപ്പോലെ രോഗങ്ങള്‍ ഭേദമാക്കാനുള്ള ശക്തി അതുകൊ ണ്ടുവരും. തൊഴുത്തില്‍ നിന്നഴിച്ചു വിട്ട കാലി ക്കുട്ടികളെപ്പോലെ നിങ്ങള്‍ സ്വതന്ത്രരും സന്തു ഷ്ടരുമായിരിക്കും. അപ്പോള്‍ നിങ്ങള്‍ ആ ദുഷ്ടര്‍ക്കുമേലേകൂടി നടന്നുപോകും. അവര്‍ നിങ്ങളുടെ കാല്‍ക്കീഴിലെ ചാരം പോലെയാ യിരിക്കും. ന്യായവിധിസമയത്ത് ഞാന്‍ അപ്ര കാരം സംഭവിപ്പിക്കും.”സര്‍വശക്തനായ യഹോവയാണിതു പറയുന്നത്!
“മോശെയുടെ നിയമങ്ങള്‍ അനുസ്മരിക്കു കയും അനുസരിക്കുകയും ചെയ്യുക. മോശെ എന്‍െറ ദാസനായിരുന്നു. ഹോരേബ് (സീനാ യി) മലയില്‍വച്ച് ഞാനവന് ആ നിയമങ്ങളും ചട്ടങ്ങളും നല്‍കി. ആ നിയമങ്ങള്‍ മുഴുവന്‍ യിസ്രായേലുകാര്‍ക്കും വേണ്ടിയുള്ളതാകുന്നു.”
യഹോവ പറഞ്ഞു, “ഇതാ, പ്രവാചകനായ ഏലിയാവിനെ ഞാന്‍ നിങ്ങളുടെയടുത്തേക്ക യയ്ക്കും. യഹോവയുടെ ന്യായവിധിയുടെ കൊടുംദിവസങ്ങള്‍ക്കുമുന്പ് അവന്‍ വരും. ഏ ലിയാവ് മാതാപിതാക്കളെ കുട്ടികളോടു കൂടു തല്‍ അടുപ്പിക്കുന്നതിനു സഹായിക്കും. കുട്ടി കളെ മാതാപിതാക്കളോടടുപ്പിക്കാനും അവന്‍ സഹായിക്കും. ഇതു സംഭവിക്കണം, അല്ലെങ്കില്‍ ദൈവമായ ഞാന്‍ വന്നു നിങ്ങളുടെ രാജ്യത്തെ നിശ്ശേഷം നശിപ്പിക്കും!”