പണ്ഡിതന്മാര്‍ യേശുവിനെ സന്ദര്‍ശിക്കുന്നു
2
1 യെഹൂദ്യയിലെ ബേത്ത്ലേഹെമിലാണ് യേശു പിറന്നത്. ഹെരോദാവു* ഹെരോദാവ് ഹെരോദാവ് ഒന്നാമന്‍ യെഹൂദയിലെ (മഹാനായ) രാജാവ്, ക്രിസ്തുവിനു മുന്പ് 40-4 വരെ രാജാവായിരുന്ന കാലത്തായിരുന്നു അവന്‍റെ ജനനം. യേശുവിന്‍റെ ജനനശേഷം കിഴക്കുനിന്നും ചില പണ്ഡിതന്മാര്‍ യെരൂശലേമില്‍ വന്നു.
2 പണ്ഡിതന്മാര്‍ ജനങ്ങളോടു ചോദിച്ചു. “യെഹൂദാരാജാവായി പിറന്ന കുഞ്ഞ് എവിടെയാണ്? അവന്‍റെ ജനനത്തെ കാണിക്കുന്ന നക്ഷത്രം ഞങ്ങള്‍ കണ്ടു. ആ നക്ഷത്രം കിഴക്കെ ആകാശത്തില്‍ ഉദിക്കുന്നതു ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നവരാണ്.”
3 യെഹൂദരുടെ പുതിയ രാജാവിനെപ്പറ്റിയുളള വാര്‍ത്തകള്‍ ഹെരോദാരാജാവിന്‍റെ ചെവിയിലെത്തി. അദ്ദേഹം അസ്വസ്ഥനായി. യെരൂശലേമിലെ എല്ലാ ജനങ്ങളും അസ്വസ്ഥരായി.
4 ഹെരോദാവ് എല്ലാ യെഹൂദമഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും വിളിച്ചുകൂട്ടി. ക്രിസ്തു ജനിക്കാനിരിക്കുന്നത് എവിടെയായിരിക്കാമെന്ന് ഹെരോദാവ് അവരോടാരാഞ്ഞു.
5 അവര്‍ പറഞ്ഞു, 'യെഹൂദ്യയിലെ ബേത്ത്ലേഹെം ഗ്രാമത്തില്‍. തിരുവെഴുത്തില്‍ പ്രവാചകന്‍ ഇതേപ്പറ്റി ഇങ്ങനെ എഴുതിയിട്ടുണ്ട്.
6 ‘യെഹൂദ്യയിലെ ബേത്ത്ലേഹെമേ’ യെഹൂദ്യയിലെ
പ്രഭുക്കളില്‍ നീയായിരിക്കും പ്രമുഖന്‍.
അതെ, നിന്നില്‍ നിന്നൊരു ഭരണാധിപന്‍
വരും അവന്‍ യിസ്രായേലിലെ എന്‍റെ ആളുകളെ നയിക്കും.’” മീഖാ 5:2
7 പിന്നീട് കിഴക്കുനിന്നും വന്ന പണ്ഡിതരുമായി ഹെരോദാവ് ഒരു രഹസ്യയോഗം ചേര്‍ന്നു. അവര്‍ ആദ്യമായി നക്ഷത്രം കണ്ട സമയം കൃത്യമായി ഹെരോദാവ് അവരില്‍ നിന്നും ഗ്രഹിച്ചു.
8 അതിനു ശേഷം ഹെരോദാവ് അവരെ ബേത്ത്ലേഹെമിലേക്കയച്ചിട്ട് അവരോടു പറഞ്ഞു, “പുതുതായി പിറന്ന ആ കുഞ്ഞിനെപ്പറ്റി സസൂഷ്മം അന്വേഷിക്കുക. കണ്ടെത്തിയാല്‍ എന്നോടു വന്നു പറയുക. അപ്പോള്‍ എനിക്കും ചെന്ന് അവനെ നമസ്കരിക്കാമല്ലോ.”
9 പണ്ഡിതന്മാര്‍ രാജാവ് പറഞ്ഞതു കേട്ടശേഷം അവിടെ നിന്നും പോയി. കിഴക്കു കണ്ട അതേ നക്ഷത്രത്തെ അവര്‍ വീണ്ടും കണ്ടു. അവര്‍ നക്ഷത്രത്തിന്‍റെ മാര്‍ഗ്ഗത്തെ പിന്തുടര്‍ന്നു. കുഞ്ഞുളള സ്ഥലത്തെത്തും വരെ നക്ഷത്രം അവര്‍ക്കു മുന്നില്‍ സഞ്ചരിച്ചു.
10 നക്ഷത്രം കണ്ടതില്‍ അവര്‍ ആഹ്ളാദിച്ചു. സന്തോഷം കൊണ്ട് അവരുടെ മനസ്സു നിറഞ്ഞു.
11 കുഞ്ഞുണ്ടായിരുന്ന വീട്ടിലേക്കവര്‍ വന്നു. അവര്‍ കുഞ്ഞിനെ അവന്‍റെ അമ്മയായ മറിയയോടൊപ്പം കണ്ടു. പണ്ഡിതന്മാര്‍ കുഞ്ഞിന്‍റെ മുന്പില്‍ നമസ്കരിച്ച് അവനെ ആരാധിച്ചു. അവര്‍ കുഞ്ഞിനുവേണ്ടി കൊണ്ടുവന്ന സമ്മാനങ്ങള്‍ തുറന്നു. സ്വര്‍ണ്ണ നിക്ഷേപവും കുന്തിരിക്കവും മൂരും അവര്‍ ശിശുവിനു കാഴ്ച വെച്ചു.
12 എന്നാല്‍ ഹെരോദാവിന്‍റെ അടുത്തേക്ക് മടങ്ങരുതെന്ന് സ്വപ്നത്തിലൂടെ ദൈവം അവര്‍ക്കു മുന്നറിയിപ്പു കൊടുത്തു. അതിനാല്‍ പണ്ഡിതന്മാര്‍ മറ്റൊരു വഴിയായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങിപ്പോയി.
യേശുവിന്‍റെ മാതാപിതാക്കള്‍ അവനെ മിസ്രയീമിലേക്കു കൊണ്ടുപോകുന്നു
13 പണ്ഡിതന്മാര്‍ പോയിക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ യോസേഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൂതന്‍ പറഞ്ഞു, “എഴുന്നേല്‍ക്കൂ! കുഞ്ഞിനെയും അവന്‍റെ അമ്മയെയും കൂട്ടി മിസ്രയീമിലേക്കു രക്ഷപ്പെടണം. ഹെരോദാവ് കുഞ്ഞിനെ അന്വേഷിച്ചു തുടങ്ങും. ഹെരോദാവ് കുഞ്ഞിനെ കൊല്ലുവാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ സുരക്ഷതരാണെന്ന് ഞാന്‍ പറയുംവരെ മിസ്രയീമില്‍ താമസിക്കണം.”
14 അതുകൊണ്ട് യോസേഫ് എഴുന്നേറ്റ് കുഞ്ഞിനെയും അവന്‍റെ അമ്മയെയും കൂട്ടി മിസ്രയീമിലേക്കു പുറപ്പെട്ടു. രാത്രിയിലായിരുന്നു അവര്‍ പുറപ്പെട്ടത്.
15 ഹെരോദാവിന്‍റെ മരണം വരെ യോസേഫ് അവിടെ താമസിച്ചു. ഇങ്ങനെ കര്‍ത്താവ് പ്രവാചകനിലൂടെ പറഞ്ഞിരുന്നതിന്‍റെ അര്‍ത്ഥം മുഴുവനും വ്യക്തമാകത്തക്കവണ്ണം ഇതു സംഭവിച്ചു. കര്‍ത്താവ് ഇങ്ങനെ പറഞ്ഞിരുന്നു, “മിസ്രയീമില്‍നിന്നും പുറത്തുവരുവാന്‍ ഞാനെന്‍റെ പുത്രനെ വിളിച്ചു.✡ ഉദ്ധരണി ഹോശയ 11:1”
ഹെരോദാവ് ബേത്ത്ലേഹെമിലെ ആണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നു
16 പണ്ഡിതന്മാര്‍ തന്നെ വിഡ്ഢിയാക്കി എന്ന് ഹെരോദാവ് കണ്ടു. ഹെരോദാവ് വളരെയധികം ക്രുദ്ധനായി. അതിനാല്‍ ബേത്ത്ലേഹെമിലും ചുറ്റുമുളള സ്ഥലങ്ങളിലുമുളള രണ്ടു വയസ്സുവരെയുളള എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊല്ലുവാന്‍ ഹെരോദാവ് ഉത്തരവിട്ടു. കുഞ്ഞു പിറന്ന കൃത്യസമയം ഹെരോദാവ് പണ്ഡിതന്മാരില്‍നിന്നും ഗ്രഹിച്ചിരുന്നു. അപ്പോള്‍ ആ സമയം കഴിഞ്ഞ് രണ്ടു വര്‍ഷമായി. അതിനാല്‍ രണ്ടു വയസ്സിനുളളിലുളള എല്ലാ ആണ്‍കുട്ടികളെയും കൊല്ലുവാന്‍ ഹെരോദാവ് ഉത്തരവിട്ടു.
17 അതിനാല്‍ ദൈവം യിരെമ്യാപ്രവാചകനിലൂടെ പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചു.
18 “റാമയിലൊരു ശബ്ദം കേട്ടു.
കരച്ചിലിന്‍റെയും കടുത്ത ദുഃഖത്തിന്‍റെയും ശബ്ദം.
റാഹേല്‍ തന്‍റെ കുഞ്ഞുങ്ങള്‍ക്കായി വിലപിക്കുന്നു.
അവള്‍ക്ക് ആശ്വസിക്കുവാനാകുന്നില്ല; കാരണം അവളുടെ കുട്ടികള്‍ മരിച്ചിരുന്നു.” യിരെമ്യാവ് 31:15
യോസേഫും മറിയയും മിസ്രയീമില്‍ നിന്ന് മടങ്ങി വരുന്നു
19 ഹെരോദാവിന്‍റെ മരണശേഷം കര്‍ത്താവിന്‍റെ ഒരു ദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. യോസേഫ് മിസ്രയീമിലായിരിക്കുന്പോഴാണിതു സംഭവിച്ചത്.
20 ദൂതന്‍ പറഞ്ഞു, “എഴുന്നേല്‍ക്കൂ! കുഞ്ഞിനെയും അമ്മയെയും കൂട്ടി യിസ്രായേലിലേക്ക് പോകുക. കുഞ്ഞിനെ കൊല്ലുവാന്‍ ശ്രമിച്ചവരൊക്കെ ഇപ്പോള്‍ മരിച്ചുകഴിഞ്ഞു,”
21 അതിനാല്‍ യോസേഫ് കുഞ്ഞിനെയും അമ്മയെയും കൂട്ടി യിസ്രായേലിലേക്കു പോയി.
22 പക്ഷെ അര്‍ക്കെലയൊസ് അപ്പോള്‍ യെഹൂദ്യനാടു ഭരിക്കുന്നതായി യോസേഫ് കേട്ടു. തന്‍റെ പിതാവായ ഹെരോദാവിന്‍റെ മരണത്തെ തുടര്‍ന്നാണ് അര്‍ക്കെലയൊസ് രാജാവായത്. അതിനാല്‍ അവിടേക്കു പോകുവാന്‍ യോസേഫ് ഭയന്നു. സ്വപ്നത്തിലൂടെ യോസേഫിനു അവിടെ പോകരുതെന്നുളള നിര്‍ദ്ദേശം കിട്ടിയിരുന്നു. അതിനാല്‍ യോസേഫ് അവിടം വിട്ട് ഗലീല പ്രദേശങ്ങളിലേക്കു പോയി.
23 യോസേഫ് നസറെത്ത് എന്ന ഗ്രാമത്തില്‍ പോയി താമസിച്ചു. ദൈവം പ്രവാചകനിലൂടെ പറഞ്ഞതുപോലെ ഇക്കാര്യങ്ങള്‍ സംഭവിച്ചു. ക്രിസ്തു നസറെയനെന്നു വിളിക്കപ്പെടുമെന്ന് ദൈവം പറഞ്ഞിരുന്നു.