സ്നാപകയോഹന്നാന്‍റെ പ്രവര്‍ത്തികള്‍
(മര്‍ക്കോ. 1:1-8; ലൂക്കൊ. 3:1-9, 15-17; യോഹ.1:19-28)
3
1 ആ സമയം സ്നാപകയോഹന്നാന്‍ വന്ന് പ്രസംഗിക്കുവാന്‍ തുടങ്ങി. യെഹൂദ്യാദേശത്തിലെ മരുഭൂമിയില്‍നിന്നാണദ്ദേഹം പ്രസംഗിച്ചത്.
2 യോഹന്നാന്‍ പറഞ്ഞു, “മാനസാന്തരപ്പെടുവിന്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യമിതാ വരവായി.”
3 സ്നാപകയോഹന്നാനെപ്പറ്റിയാണ് യെശയ്യാപ്രവാചകന്‍ പറഞ്ഞ്. യെശയ്യാവ് പറഞ്ഞു:
“മരുഭൂമിയില്‍നിന്നൊരുവന്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു:
‘കര്‍ത്താവിനായി വഴിയൊരുക്കുക;
അവന്‍റെ പാതകളെ നേരെയാക്കുക.’” യെശയ്യാവ് 40:3
4 യോഹന്നാന്‍റെ വസ്ത്രങ്ങള്‍ ഒട്ടകരോമം കൊണ്ടുണ്ടാക്കിയതായിരുന്നു. യോഹന്നാന്‍ തുകലു കൊണ്ടുളള ഒരു അരപ്പട്ട അരയില്‍ ധരിച്ചിരുന്നു. വെട്ടുക്കിളികളും കാട്ടുതേനുമായിരുന്നു യോഹന്നാന്‍റെ ഭക്ഷണം.
5 ജനങ്ങള്‍ യോഹന്നാന്‍റെ പ്രസംഗം കേള്‍ക്കാനെത്തി. യെരൂശലേമില്‍ നിന്നും യെഹൂദ്യയില്‍നിന്നും യോര്‍ദ്ദാന്‍നദിയുടെ ചുറ്റുപാടിലുളള എല്ലാ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെത്തി.
6 ജനങ്ങള്‍ തങ്ങള്‍ ചെയ്ത പാപങ്ങള്‍ ഏറ്റുപറഞ്ഞു. യോഹന്നാന്‍ അവരെ യോര്‍ദ്ദാന്‍നദിയില്‍ സ്നാനം കഴിപ്പിച്ചു.
7 യോഹന്നാന്‍ ജനങ്ങളെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് അനേകം പരീശന്മാരും* പരീശന്മാര്‍ എല്ലാ യെഹൂദനിയമങ്ങളും ആചാരങ്ങളും കൃത്യമായി പാലിക്കുന്നു എന്നവകാശപ്പെടുന്ന ഒരു യെഹൂദ മതവിഭാഗമാണ് പരീശന്മാര്‍. സദൂക്യരും† സദൂക്യര്‍ ഒരു പ്രമുഖ യെഹൂദജനവിഭാഗം. പഴയനിയമത്തിന്‍റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളേ അവര്‍ സ്വീകരിച്ചിട്ടുള്ളൂ. മരണാനരജീവിതത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. വന്നു. അവരെ കണ്ടപ്പോള്‍ യോഹന്നാന്‍ അവരോടു പറഞ്ഞു, “പാന്പുകളേ, വരുവാനിരിക്കുന്ന ദൈവകോപത്തില്‍നിന്ന് രക്ഷപെടാന്‍ ആരാണു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത്?
8 നിങ്ങള്‍ വാസ്തവമായി മാനസാന്തരപ്പെട്ടു എന്നത് നിങ്ങളുടെ പ്രവര്‍ത്തികളിലൂടെ എടുത്തു കാട്ടണം.
9 ‘അബ്രാഹാം ഞങ്ങളുടെ പിതാവാണ്' എന്ന് സ്വയം പറഞ്ഞു പുകഴാമെന്നു ചിന്തിക്കേണ്ട. ഞാന്‍ നിങ്ങളോടു പറയുന്നു, അബ്രാഹാമിനു മക്കളെ ഈ കല്ലുകളില്‍നിന്നും ഉളവാക്കുവാന്‍ ദൈവത്തിനു കഴിയും.
10 മരങ്ങള്‍ മുറിക്കാന്‍ കോടാലിയിതാ തയ്യാറായിരിക്കുന്നു. നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാത്ത ഓരോ മരവും മുറിച്ച് തീയിലെറിയപ്പെടും.
11 “നിങ്ങള്‍ മാനസാന്തരപ്പെട്ടുവെന്നു വെളിപ്പെടുത്താന്‍ ഞാന്‍ നിങ്ങളെ വെളളത്തില്‍ സ്നാനം കഴിപ്പിക്കുന്നു. എന്നാല്‍ എനിക്കുശേഷം വരുന്നവന്‍ എന്നേക്കാള്‍ ശ്രേഷ്ഠനാണ്. അവന്‍റെ ചെരുപ്പ് ഊരുവാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം കഴിപ്പിക്കും.
12 അവന്‍ ധാന്യത്തെ വൃത്തിയാക്കാന്‍ തയ്യാറായി വരും. അവന്‍ നല്ല ധാന്യത്തെ പതിരില്‍നിന്നും വേര്‍തിരിക്കും. നല്ല ധാന്യം അവന്‍ തന്‍റെ അറയില്‍ നിറയ്ക്കും. പതിരു കത്തിച്ചുകളയും. കെട്ടുപോകാത്ത അഗ്നിയില്‍ അവനതു കത്തിയ്ക്കും.”
യോഹന്നാന്‍ യേശുവിനെ സ്നാനം കഴിപ്പിക്കുന്നു
(മര്‍ക്കൊ. 1:9-11; ലൂക്കൊ. 3:21-22)
13 ആ സമയത്ത് യേശു ഗലീലയില്‍നിന്നും യോര്‍ദ്ദാന്‍ നദിക്കരയിലെത്തി. അവന്‍ യോഹന്നാന്‍റെ അടുത്തു വന്നു തന്നെ സ്നാനം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
14 എന്നാല്‍ താന്‍ അതിനു യോഗ്യനല്ലെന്നു പറയാന്‍ യോഹന്നാന്‍ ശ്രമിച്ചു. യോഹന്നാന്‍ പറഞ്ഞു, “നീ സ്നാനം ഏല്‍ക്കുവാന്‍ എന്തിനു എന്‍റെ അടുക്കല്‍ വരുന്നു? നിന്നില്‍ നിന്ന് സ്നാനം ഏല്‍ക്കേണ്ടവന്‍ ഞാനാണ്.”
15 യേശു മറുപടി പറഞ്ഞു, “ഇതിപ്പോള്‍ ഇങ്ങനെയായിരിക്കട്ടെ. നീതിയായത് എല്ലാം നാം ചെയ്യേണ്ടതുണ്ട്.” അതിനാല്‍ യേശുവിനെ സ്നാനം കഴിപ്പിക്കാമെന്ന് യോഹന്നാന്‍ സമ്മതിച്ചു.
16 യേശു സ്നാനം ഏറ്റശേഷം വെളളത്തില്‍ നിന്നും കയറിവന്നു. ആകാശം തുറന്ന് ദൈവത്തിന്‍റെ ആത്മാവ് ഒരു പ്രാവിന്‍റെ രൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നതായവന്‍ കണ്ടു.
17 സ്വര്‍ഗ്ഗത്തില്‍നിന്നൊരു അശരീരി ഉണ്ടായി. അശരീരി ഇങ്ങനെയായിരുന്നു, “ഇവനെന്‍റെ പുത്രനാണ്. ഞാനിവനെ സ്നേഹിക്കുന്നു. ഇവനില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്.”