സംഖ്യകള്‍
മോശെ യിസ്രായേല്‍ ജനതയുടെ കണക്കെടുക്കുന്നു
1
സമ്മേളനക്കൂടാരത്തില്‍ വച്ച് യഹോവ മോശെ യോടു സംസാരിച്ചു. സീനായി മരുഭൂമിയില്‍ വച്ചാ യിരുന്നു അത്. യിസ്രായേല്‍ജനത ഈജിപ്തു വിട്ടതി ന്‍റെ രണ്ടാം വര്‍ഷത്തിലെ രണ്ടാം മാസത്തിന്‍റെ ഒന്നാം തീയതിയാണത്. യഹോവ മോശെയോടു പറഞ്ഞു, “യി സ്രായേല്‍ജനതയുടെ മുഴുവന്‍ സമൂഹത്തിന്‍റെയും ജന സംഖ്യാ കണക്ക് എടുക്കുക. എല്ലാ പുരുഷന്മാ രെയും ഗോത്രം തിരിച്ചും പിതൃഭവനം തിരിച്ചും ഉള്ള ഓരോ രുത്തരുടെയും പട്ടിക എടുക്കുക. ഇരുപതും അതില്‍ കൂടുതലും പ്രായമുള്ളവരും യിസ്രായേലിന്‍റെ സേനയില്‍ ചേരാന്‍ കഴിയുന്നവരുമായ എല്ലാ യിസ്രായേ ലുകാരേ യും നീയും അഹരോനും എണ്ണണം. അവരെ ഗണങ്ങളാ യി പട്ടികയില്‍ ചേര്‍ക്കുക. ഓരോ ഗോത്രത്തില്‍ നിന്നും ഒരാള്‍ വീതം നിങ്ങളെ സഹായിക്കും. അവന്‍ ആ ഗോത്രത്തിന്‍റെ തലവനായിരിക്കണം. നിങ്ങളോടൊ പ്പം നിന്ന് നിങ്ങളെ സഹായിക്കേണ്ടവരുടെ പേരുകള്‍ ഇതാണ്:
രൂബേന്‍റെ ഗോത്രത്തില്‍നിന്ന് ശെദേയൂരിന്‍റെ പുത് രന്‍ എലീസൂര്‍;
ശിമെയോന്‍റെ ഗോത്രത്തില്‍നിന്ന് സൂരീശദ്ദാ യിയു ടെ പുത്രന്‍ ശെലൂമീയേല്‍;
യെഹൂദയുടെ ഗോത്രത്തില്‍നിന്ന് അമ്മീനാദാ ബിന്‍ റെ പുത്രന്‍ നഹശോന്‍;
യിസ്സാഖാരിന്‍റെ ഗോത്രത്തില്‍നിന്ന് സൂവാരിന്‍റെ പുത്രന്‍ നെഥനയേല്‍;
സെബൂലൂന്‍റെ ഗോത്രത്തില്‍നിന്ന് ഹോലോന്‍റെ പുത്രന്‍ എലീയാബ്;
10 യോസേഫിന്‍റെ പിന്‍ഗാമികളില്‍, എഫ്രയീമിന്‍റെ ഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്‍റെ പുത്രന്‍ എലീശാ മാ; മനശ്ശെയുടെ ഗോത്രത്തില്‍നിന്ന് പെദാസൂരിന്‍റെ പുത്രന്‍ ഗമലീയേല്‍;
11 ബെന്യാമീന്‍റെ ഗോത്രത്തില്‍നിന്ന് ഗിദെയോ നി യുടെ പുത്രന്‍ അബീദാന്‍;
12 ദാന്‍റെ ഗോത്രത്തില്‍നിന്ന് അമ്മീശദ്ദായിയുടെ പു ത്രന്‍ അഹീയേസെര്‍;
13 ആശേരിന്‍റെ ഗോത്രത്തില്‍നിന്ന് ഒക്രാന്‍റെ പുത്രന്‍ പഗീയേല്‍;
14 ഗാദിന്‍റെ ഗോത്രത്തില്‍നിന്ന് ദെയൂവേലിന്‍റെ പു ത്രന്‍ എലീയാസാഫ്;
15 നഫ്താലിയുടെ ഗോത്രത്തില്‍നിന്ന് ഏനാന്‍റെ പുത് രന്‍ അഹീര.”
16 സമൂഹത്തില്‍നിന്ന് ആ പുരുഷന്മാര്‍ എല്ലാവരും തെരഞ്ഞെടുക്കപ്പെട്ടു. തങ്ങളുടെ പൂര്‍വ്വികഗോ ത്രത്തിന്‍റെ നേതാക്കളും യിസ്രായേലിലെ സഹസ് രാധി പന്മാരുമായിരുന്നു അവര്‍. 17 ഇങ്ങനെ തെരഞ്ഞെടു ക്ക പ്പെട്ടവരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടു പോയി. 18 മോശെയും അഹരോനും യിസ്രായേലിലെ മുഴു വന്‍ ജനതയെയും രണ്ടാം മാസത്തിന്‍റെ ഒന്നാം തീയതി വിളിച്ചുകൂട്ടി. അനന്തരം ജനങ്ങള്‍ അവരുടെ കുടും ബ വും ഗോത്രവുമനുസരിച്ച് പേരെഴുതിച്ചു. ഇരുപതു വ യസ്സിനും അതിനുമേലും പ്രായമുള്ള എല്ലാവരും തങ്ങ ളുടെ പേരെഴുതിച്ചു. 19 സീനായി മരുഭൂമി യിലായിരി ക് കെ മോശെ യഹോവയുടെ കല്പനയനുസരിച്ച് യിസ്രാ യേല്‍ജനതയുടെ കണക്കെടുത്തു.
20 യിസ്രായേലിന്‍റ മൂത്ത പുത്രനായിരുന്ന രൂബേന്‍റെ കുടുംബത്തെ അവര്‍ എണ്ണി. ഇരുപതു വയസ്സോ അതി നുമേലോ പ്രായമുള്ളവരും സൈനികസേവനത്തിനു പ്രാ പ്തരുമായവരുടെ പട്ടികയുണ്ടാക്കി. തങ്ങളുടെ കുടും ബവും ഗോത്രവുമനുസരിച്ചാണവര്‍ പേരു ചേര്‍ത്തത്. 21 രൂബേന്‍റെ ഗോത്രത്തിലെ അംഗസംഖ്യ 46,500.
22 ശിമെയോന്‍റെ ഗോത്രത്തെ അവര്‍ എണ്ണി. ഇരുപ തു വയസ്സും അതിനുമേലും പ്രായമുള്ളവരും സൈനി കസേവനത്തിനു പ്രാപ്തരുമായവരുടെ പേര് അവര്‍ ചേര്‍ ത്തു. കുടുംബവും ഗോത്രവും തിരിച്ചാണ് പട്ടിക യുണ്ടാക്കിയത്. 23 ശിമെയോന്‍റെ ഗോത്രത്തി ല്‍പ്പെ ട്ടവരുടെ ആകെ എണ്ണം 59,300 ആയിരുന്നു.
24 ഗാദിന്‍റെ ഗോത്രത്തില്‍പ്പെട്ടവരുടെ കണക്കെ ടുത്തു. ഇരുപതും അതിനുമേലും വയസ്സുള്ളവരും സൈ ന്യത്തില്‍ ചേരാന്‍ കഴിയുന്നവരുമായവരുടെ പേരു ചേര്‍ ത്തു പട്ടികയുണ്ടാക്കി. കുടുംബവും ഗോത്രവുമ നുസ രിച്ചാണ് പട്ടികയുണ്ടാക്കിയത്. 25 ഗാദിന്‍റെ ഗോത്രത് തില്‍ 45,650 പേരെന്നാണു കണക്കാക്കിയത്.
26 യെഹൂദയുടെ ഗോത്രത്തെ അവര്‍ എണ്ണി. ഇരുപതും അതില്‍ക്കൂടുതലും പ്രായമുള്ള, സൈന്യത്തില്‍ ചേരാന്‍ പ്രാപ്തരായവരെ കുടുംബവും ഗോത്രവും തിരിച്ച് അവ ര്‍ എണ്ണി. 27 അപ്പോള്‍ ആകെ യെഹൂദയുടെ ഗോത്രത്തി ല്‍ 74,600 പേര്‍ ഉണ്ടെന്നു കണ്ടു.
28 യിസ്സാഖാരിന്‍റെ ഗോത്രത്തില്‍പ്പെട്ടവരെ അവര്‍ എണ്ണി. ഇരുപതില്‍ കുറയാത്ത പ്രായമുള്ളവരും സൈന് യത്തില്‍ ചേരാന്‍ കഴിവുള്ളവരുമായവരുടെ പേരുകള്‍ ചേര്‍ ത്തു പട്ടികയുണ്ടാക്കി. കുടുംബവും ഗോത്രവും തിരി ച്ചുള്ള പട്ടിക പ്രകാരം 29 യിസ്സാഖാരിന്‍റെ ഗോത്ര ത് തില്‍ 54,400 പേര്‍.
30 സെബൂലൂന്‍റെ ഗോത്രത്തെ അവര്‍ എണ്ണി. ഇരുപ തു വയസ്സില്‍ കുറയാത്തവരും സൈന്യത്തില്‍ ചേരാന്‍ കഴിയുന്നവരുമായവരുടെ പേര് കുടുംബവും ഗോത്രവും തിരിച്ചുള്ള പട്ടികയില്‍ ചേര്‍ത്തു. 31 അപ്പോള്‍ സെ ബൂ ലൂന്‍റെ ഗോത്രത്തില്‍പ്പെട്ടവരുടെ എണ്ണം 57,400 ആ ണെന്നു കണ്ടു.
32 യോസേഫിന്‍റെ പുത്രനായ എഫ്രയീമിന്‍റെ ഗോത്ര ത്തില്‍പ്പെട്ടവരുടെ എണ്ണമെടുത്തു. ഇരുപതും അതി ലധികവും പ്രായമുള്ളവരും സൈന്യത്തില്‍ ചേരാന്‍ കഴി യുന്നവരുമായവരുടെ പട്ടികയുണ്ടാക്കി. കുടുംബവും ഗോത്രവും തിരിച്ചാണവരുടെ പേരു ചേര്‍ത്തത്. 33 എ ഫ്രയീമിന്‍റെ ഗോത്രത്തിലെ ആകെ എണ്ണം 40,500 ആണ്.
34 യോസേഫിന്‍റെ പുത്രനായിരുന്ന മനശ്ശെയുടെ ഗോത്രത്തില്‍ പെട്ടവരുടെ കണക്ക് അവര്‍ എടുത്തു. ഇ രുപതു വയസ്സും അതിലധികവും പ്രായമുള്ളവരും സൈ ന്യത്തില്‍ ചേരാനാവുന്നവരുമായവരുടെ പട്ടിക അവ രുണ്ടാക്കി. കുടുംബവും ഗോത്രവും തിരിച്ചുള്ള പട്ടി ക. 35 മനശ്ശെയുടെ ഗോത്രത്തിലുള്ളവരുടെ ആകെ എണ്ണം 32,200 ആയിരുന്നു.
36 ബെന്യാമീന്‍റെ ഗോത്രത്തില്‍പ്പെട്ടവരുടെ എണ് ണം അവരെടുത്തു. ഇരുപതു വയസ്സും അതിനു മുകളില്‍ പ്രായമുള്ളവരും പട്ടാളത്തില്‍ ചേരാന്‍ കഴിയുന്നവ രുമാ യവരുടെ പേരുകള്‍ കുടുംബവും ഗോത്രവും തിരിച്ചു പട് ടികയില്‍ ചേര്‍ത്തു. 37 ബെന്യാമീന്‍ഗോ ത്രത്തിലുള്ളവ രുടെ ആകെ എണ്ണം 35,400 ആയിരുന്നു.
38 ദാന്‍റെ ഗോത്രത്തില്‍പ്പെട്ടവരെ അവര്‍ എണ്ണി. ഇരുപതും അതിനുമേലും പ്രായമുള്ളവരും സൈന്യത്തില്‍ ചേരാന്‍ കഴിയുന്നവരുമായവരെ കുടുംബവും ഗോത്രവും തിരിച്ചു പട്ടികയായി പേര്‍ ചേര്‍ത്തു. 39 ദാന്‍റെ ഗോത്ര ത്തില്‍ എണ്ണപ്പെട്ടവര്‍ 62,700 ആയിരുന്നു.
40 ആശേരിന്‍റെ ഗോത്രത്തില്‍പ്പെട്ടവരെ അവര്‍ എണ് ണി. ഇരുപതു വയസ്സും അതിലധികവും പ്രായമുള്ള വ രും സൈന്യസേവനപ്രാപ്തരുമായവരെ കുടുംബവും ഗോത്രവും തിരിച്ചു പട്ടികയായി പേര്‍ ചേര്‍ത്തു. 41 അ പ്പോള്‍ ആശ്ശേരിന്‍റെ ഗോത്രത്തില്‍ ആകെ 41,500 പേ രുണ്ടായിരുന്നു എന്നു കണ്ടു.
42 നഫ്താലിയുടെ ഗോത്രത്തില്‍പ്പെട്ടവരെ അവര്‍ എണ്ണി. ഇരുപതും അതിലധികവും വയസ്സുള്ളവരും സൈന്യത്തില്‍ ചേരാന്‍ കഴിയുന്നവരുമായവരുടെ പേ രുകള്‍ കുടുംബവും ഗോത്രവും തിരിച്ചു ചേര്‍ത്ത് പട്ടികയുണ്ടാക്കി. 43 നഫ്താലിയുടെ ഗോത്രത്തില്‍ ആകെ 53,400 പേരുണ്ടായിരുന്നു. 44 മോശെയും അഹരോനും പന്ത്രണ്ട് യിസ്രായേല്‍ വംശക്കാരുടെ മൂപ് പന്മാരും ചേര്‍ന്നാണ് ഈ ജനങ്ങളെ എണ്ണിയത്. ഓരോ ഗോത്രത്തില്‍നിന്നും ഒരു നേതാവ് വീതമുണ്ടാ യിരു ന് നു. 45 ഇരുപതു വയസ്സോ അതിലധികമോ പ്രായമു ള്ളവ രും സൈന്യത്തില്‍ ചേരാന്‍ കഴിയുന്നവരുമായവരുടെ പേ രാണവര്‍ ചേര്‍ത്തത്. ഓരോരുത്തരേയും തങ്ങളുടെ കുടും ബം തിരിച്ചാണ് ചേര്‍ത്തത്. 46 ആകെ എണ്ണം 603,550 ആ യിരുന്നു. 47 ലേവിയുടെ ഗോത്രത്തില്‍പ്പെട്ടവരെ യി സ്രായേലിലെ മറ്റു ജനതയോടൊപ്പം എണ്ണിയിരു ന്നില്ല. 48 യഹോവ മോശെയോടു പറഞ്ഞു: 49 “ലേവി യുടെ ഗോത്രത്തില്‍പ്പെട്ടവരെ എണ്ണുകയോ യിസ് രായേലിലെ മറ്റു ജനതയില്‍ അവരെ ഉള്‍പ്പെടു ത്തുക യോ ചെയ്യരുത്. 50 കരാറിന്‍റെ വിശുദ്ധകൂടാരത്തിന്‍റെ ഉത്തരവാദിത്വം അവര്‍ക്കാണെന്ന് ലേവ്യരോടു പറയു ക. കൂടാരത്തെയും അതിലുള്ള സാധനങ്ങളെയും അവര്‍ വേണം പരിപാലിക്കാന്‍. വിശുദ്ധകൂടാരവും അതിലുള്ള സാധനങ്ങളും അവര്‍ ചുമക്കണം. തങ്ങളുടെ പാളയം അ തിനു ചുറ്റിലുമുണ്ടാക്കി അവര്‍ അതു കാക്കണം. 51 വിശു ദ്ധകൂടാരം സഞ്ചരിക്കുന്പോഴൊക്കെ ലേവിയുടെ ജന ത അത് ചുമക്കണം. വിശുദ്ധകൂടാരം സ്ഥാപിക് കേണ്ടപ് പോഴൊക്കെ ലേവ്യര്‍ അത് സ്ഥാപിക്കണം. ലേവിയുടെ കുടുംബത്തില്‍പ്പെടാത്ത ആരെങ്കിലും വിശുദ്ധകൂ ടാര ത്തിനോടു സമീപിക്കാന്‍ ഒരുന്പെട്ടാല്‍ അവന്‍ വധിക്ക പ്പെടണം. 52 യിസ്രായേല്‍ജനത വ്യത്യസ്ത വിഭാഗങ്ങ ളിലായി പാളയമടിക്കണം. തങ്ങളുടെ കുടുംബപ താക യ് ക്കടുത്തു വേണം ഓരോരുത്തരും തങ്ങാന്‍. 53 പക്ഷേ ലേ വിയുടെ ഗോത്രക്കാര്‍ വിശുദ്ധകൂടാരത്തിനു ചുറ്റും പാള യമടിക്കണം. ലേവിയുടെ ആള്‍ക്കാര്‍ കരാറിന്‍റെ വിശുദ്ധ കൂടാരത്തിനു ചുറ്റും കാവല്‍ നില്‍ക്കണം. യിസ്രായേ ല്‍ജ നതയ്ക്ക് ഒരു കുഴപ്പവുമുണ്ടാകാത്ത വിധത്തില്‍ വേ ണം അവര്‍ വിശുദ്ധകൂടാരത്തെ സംരക്ഷിക്കുവാന്‍.”
54 അതിനാല്‍ യിസ്രായേല്‍ജനത യഹോവ മോശെയോടു കല്പിച്ചതു പോലെയെല്ലാം ചെയ്തു.