വെള്ളിക്കാഹളങ്ങള്‍
10
യഹോവ മോശെയോടു പറഞ്ഞു, “രണ്ടു കാഹ ളങ്ങളുണ്ടാക്കുക. വെള്ളി അടിച്ചു പരത്തി വേ ണം കാഹളങ്ങളുണ്ടാക്കുവാന്‍. ജനങ്ങളെ വിളി ച്ചു കൂ ട്ടുന്നതിനും നീങ്ങാന്‍ സമയമായെന്ന് അവരെ അറയി ക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ കാഹളങ്ങള്‍. ഈ രണ്ടു കാഹളങ്ങളും ഊതുന്പോള്‍ ജനങ്ങള്‍ സമ്മേ ളന ക്കൂടാരത്തിന്‍റെ കവാടത്തില്‍ ഒത്തു ചേരണം. പക്ഷേ ഒരു കാഹളം മാത്രമേ നീ ഊതിയുള്ളൂവെങ്കില്‍ യിസ്രാ യേലിലെ പന്ത്രണ്ടു വംശങ്ങളുടെയും നേതാക്കന്മാര്‍ മാത്രമേ നിന്നെ വന്നു കാണേണ്ടതുളളൂ.
“ഹ്രസ്വമായ കാഹളധ്വനി മാത്രം മുഴക്കുക യാണെ ങ്കില്‍ പാളയം നീങ്ങാനുള്ള സൂചനയായിരിക്കും അത്. ആദ്യത്തെ കാഹളധ്വനി മുഴക്കുന്പോള്‍ സമ്മേ ളനക് കൂടാരത്തിന്‍റെ കിഴക്കുവശത്തുള്ള ഗോത്രക്കാര്‍ നീങ് ങിത്തുടങ്ങണം. രണ്ടാമത്തെ തവണ നീ കാഹളധ്വനി മുഴക്കുന്പോള്‍ സമ്മേളനക്കൂടാരത്തിന്‍റെ തെക്കു ഭാ ഗത്തുള്ള ഗോത്രക്കാര്‍ നീങ്ങിത്തുടങ്ങണം. പക്ഷേ ഒരു പ്രത്യേകകാര്യത്തിന് ജനങ്ങളെ മുഴുവന്‍ വിളിച് ചുകൂട്ടണമെന്നുണ്ടെങ്കില്‍ വ്യത്യസ്തമായ രീതിയി ല്‍ ദീര്‍ഘമായൊരു കാഹളധ്വനി മുഴക്കണം. പുരോഹി തന്മാരായ അഹരോന്‍റെ പുത്രന്മാര്‍ മാത്രമേ കാഹളം മുഴ ക്കാവൂ. ഇതു നിങ്ങള്‍ക്കു തലമുറകളിലൂടെ നിലനി ല്‍ക് കുന്ന നിയമമായിരിക്കും.
“നിങ്ങള്‍ നിങ്ങളുടെ നാട്ടില്‍ത്തന്നെ നിങ്ങളുടെ ശത്രുക്കളെ നേരിടുന്പോള്‍ കാഹളങ്ങള്‍ ഉച്ചത്തില്‍ ഹ്രസ്വമായി മുഴക്കണം. നിങ്ങളുടെ ദൈവമായ യ ഹോ വ നിങ്ങളുടെ വിളികേള്‍ക്കുകയും നിങ്ങളെ ശത്രുക് ക ളില്‍നിന്നും രക്ഷിക്കുകയും ചെയ്യും. 10 വിശു ദ്ധ സമ് മേളനങ്ങള്‍, അമാവാസി, സന്തോഷദിനങ്ങള്‍ എന്നീ സ മയങ്ങളിലൊക്കെ നിങ്ങള്‍ ഈ കാഹളങ്ങള്‍ മുഴക്കണം. ഹോമയാഗവും സമാധാനബലിയും നല്‍കുന്പോള്‍ നിങ് ങള്‍ കാഹളം മുഴക്കണം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓര്‍മ്മിക്കാനുള്ള മാര്‍ഗ്ഗമാണിത്. ഇങ്ങനെ ചെയ്യാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുന്നു. നിങ് ങളു ടെ ദൈവമായ യഹോവ ഞാനാകുന്നു.”
യിസ്രായേല്‍ജനത താവളം മാറുന്നു
11 യിസ്രായേല്‍ജനത ഈജിപ്തു വിട്ടതിന്‍റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം തീയതി മേഘം കരാറിന്‍റെ കൂടാരത്തിനു മുകളില്‍ നിന്ന് ഉയര്‍ന്നു. 12 അതിനാല്‍ യി സ്രായേല്‍ ജനത തങ്ങളുടെ യാത്രയാരംഭിച്ചു. സീനായി മരുഭൂമിയില്‍നിന്നും പുറപ്പെട്ട അവര്‍ പാരാന്‍ മരുഭൂ മി യില്‍ മേഘം നില്‍ക്കുംവരെ യാത്ര തുടര്‍ന്നു. 13 ഇതാദ് യ മായാണ് ജനങ്ങള്‍ തങ്ങളുടെ പാളയം മാറിയത്. യഹോവ മോശെയോടു കല്പിച്ചതനുസരിച്ചാണവര്‍ നീങ് ങിയ ത്.
14 യെഹൂദയുടെ പാളയത്തിലെ സംഘങ്ങളാണാദ്യം നീ ങ്ങിയത്. തങ്ങളുടെ കൊടിക്കീഴിലാണവര്‍ നീങ്ങിയത്. ആദ്യസംഘം യെഹൂദയുടെ ഗോത്രമായിരുന്നു. അമ്മീ നാദാബിന്‍റെ പുത്രനായ നഹശോനായിരുന്നു ആ സംഘ ത്തിന്‍റെ നായകന്‍. 15 അടുത്തത് യിസ്സാഖാരിന്‍റെ ഗോ ത്രമായിരുന്നു. സൂവാരിന്‍റെ പുത്രനായ നെഥനയേ ലാ യിരുന്നു അവരുടെ നായകന്‍. 16 തുടര്‍ന്ന് സെബൂലൂന്‍റെ ഗോത്രക്കാരാണു വന്നത്. ഹേലോന്‍റെ പുത്രനായ എ ലീയാബായിരുന്നു അവരുടെ നായകന്‍.
17 അനന്തരം വിശുദ്ധകൂടാരം അഴിച്ചെടുത്തു. ഗെര്‍ ശോന്‍റെയും മെരാരിയുടെയും വംശക്കാര്‍ അതു ചുമന്നു. അതിനാല്‍ ഈ കുടുംബങ്ങളില്‍നിന്നുള്ളവര്‍ വരിയില്‍ അടുത്തടുത്തായി.
18 പിന്നീട് രൂബേന്‍റെ പാളയത്തില്‍നിന്നുള്ള സംഘ ങ്ങള്‍ ആണ് വന്നത്. അവര്‍ അവരുടെ കൊടിക്കീഴില്‍ സ ഞ്ചരിച്ചു. ആദ്യസംഘം രൂബേന്‍റെ ഗോത്രക് കാരാ യി രുന്നു. ശെദേയൂരിന്‍റെ പുത്രനായ എലീസൂര്‍ ആയിരു ന് നു അവരുടെ നായകന്‍. 19 പിന്നെ വന്നത് ശിമെയോന്‍റെ ഗോത്രക്കാരായിരുന്നു. സൂരീശദ്ദായിയുടെ പുത്രനായ ശെലൂമിയേലായിരുന്നു അവരുടെ നേതാവ്. 20 അടുത്തത് ഗാദിന്‍റെ ഗോത്രക്കാര്‍. ദെയൂവേലിന്‍റെ പുത്രന്‍ എലീ യാസാഫ് ആയിരുന്നു അവരുടെ നായകന്‍. 21 പിന്നെ കെ ഹാത്തിന്‍റെ കുടുംബക്കാര്‍ വന്നു. വിശുദ്ധസ്ഥല ത്തു ള്ള വിശുദ്ധവസ്തുക്കള്‍ അവര്‍ ചുമന്നിരുന്നു. മറ്റുള്ളവ ര്‍ വിശുദ്ധവസ്തുക്കളുമായി പുതിയ പാളയസ്ഥല ത്തേ ക്ക് എത്തുന്പോഴേക്കും വിശുദ്ധകൂടാരമുറപ്പിക്കണം.
22 അടുത്തതായി എഫ്രയീമിന്‍റെ പാളയത്തില്‍ നിന്നു ള്ള സംഘങ്ങളാണു വന്നത്. അവര്‍ അവരുടെ കൊടിക്കീ ഴില്‍ നീങ്ങി. ആദ്യസംഘം എഫ്രയീമിന്‍റെ വംശക്കാരാ യിരുന്നു. അമ്മീഹൂദിന്‍റെ പുത്രനായ എലീശാമാ ആയി രുന്നു ആ സംഘത്തിന്‍റെ നായകന്‍. 23 അടുത്തതായി വന് ത് മനശ്ശെയുടെ ഗോത്രക്കാരാണ്. പെദാസൂരിന്‍റെ പു ത്രനായ ഗമാലീയേലായിരുന്നു അവരുടെ നേതാവ്. 24 പി ന്നീട് വന്നത് ബെന്യാമീന്‍റെ ഗോത്രക്കാരായിരുന്നു. ഗിദെയോനിയുടെ പുത്രനായ അബീദാനായിരുന്നു അവ രുടെ നേതാവ്.
25 ആ നിരയില്‍ അവസാനമായി വന്ന മൂന്നു ഗോത്ര ക് കാര്‍ മറ്റു ഗോത്രക്കാരുടെ പിന്‍നിരക്കാരായിരുന്നു. അ വര്‍ ദാന്‍റെ പാളയത്തില്‍ നിന്നുള്ള സംഘങ്ങ ളായിരു ന് നു. അവര്‍ തങ്ങളുടെ കൊടിക്കീഴിലായിരുന്നു നീങ് ങി യിരുന്നത്. അതില്‍ ആദ്യസംഘം ദാന്‍റെ ഗോത്രക് കാരാ യിരുന്നു. അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെര്‍ ആയിരുന്നു അവരുടെ നായകന്‍. 26 അടുത്തതായി ആശേരി ന്‍റെ ഗോത്രക്കാര്‍ വന്നു. ഒക്രാന്‍റെ പുത്രനായ പഗീ യേലായിരുന്നു അവരെ നയിച്ചിരുന്നത്. 27 അനന്തരം ന ഫ്താലിയുടെ ഗോത്രക്കാര്‍ വന്നു. ഏനാന്‍റെ പുത്രന്‍ അഹീര അവരെ നയിച്ചു. 28 അങ്ങനെയായിരുന്നു യിസ് രായേല്‍ജനത ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു നീങ് ങിയിരുന്നത്.
29 മോശെയുടെ ഭാര്യാപിതാവും മിദ്യാന്യനു മായിരു ന് ന രെയൂവേലിന്‍റെ പുത്രനായിരുന്നു ഹോബാബ്. മോ ശെ ഹോബാബിനോടു പറഞ്ഞു, “ദൈവം ഞങ്ങള്‍ക്കു വാഗ്ദാനം ചെയ്ത സ്ഥലത്തേക്കു ഞങ്ങള്‍ പോകുകയാ ണ്. ഞങ്ങളോടൊത്തു വരിക, ഞങ്ങള്‍ നിങ്ങളോടു നന് മ കാണിക്കാം. യിസ്രായേല്‍ജനതയ്ക്ക് യഹോവ അനേകം നന്മകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.”
30 പക്ഷേ ഹോബാബ് മറുപടി പറഞ്ഞു, “ഇല്ല, ഞാന്‍ നിങ്ങളോടൊത്തു വരുന്നില്ല. എനിക്ക് എന്‍റെ മാതൃ രാജ്യത്ത് എന്‍റെയാളുകളുടെയടുത്തേക്കു പോകാനാ ണാ ഗ്രഹം.”
31 അപ്പോള്‍ മോശെ പറഞ്ഞു, “ദയവായി ഞങ്ങളെ വിട്ടുപോകാതിരിക്കുക. നിനക്ക് ഞങ്ങളേക്കാള്‍ നന്നാ യി മരുഭൂമിയെ അറിയാം. നിനക്കു ഞങ്ങളുടെ മാര്‍ഗ്ഗദ ര്‍ശകനാകാം. 32 നീ ഞങ്ങളോടൊത്തു വരികയാണെങ്കില്‍ യഹോവ ഞങ്ങള്‍ക്കു തരുന്ന എല്ലാ നന്മയുടെയും പ ങ്ക് നീയുമായി പങ്കുവയ്ക്കാം.”
33 അതിനാല്‍ ഹോബാബ് അത് അംഗീകരിച്ചു. അവര്‍ യ ഹോവയുടെ മലയില്‍നിന്നുള്ള യാത്രയാരംഭിക്കുകയും ചെയ്തു. പുരോഹിതന്മാര്‍ യഹോവയുടെ കരാറിന്‍റെ പെ ട്ടകവുമെടുത്ത് ജനങ്ങളുടെ മുന്പേ നടന്നു. പാളയമ ടി ക്കാന്‍ ഒരിടവും തേടി മൂന്നു ദിവസം അവര്‍ പെട്ടകവും ചുമന്നു നടന്നു. 34 യഹോവയുടെ മേഘം എന്നും അവര്‍ ക്കുമേല്‍ ഉണ്ടായിരുന്നു. എല്ലാ പ്രഭാതത്തിലും അവര്‍ തങ്ങളുടെ പാളയം വിട്ടുപോകുന്പോള്‍ മേഘം അവരെ നയിച്ചുകൊണ്ട് അവിടെയുണ്ടായിരുന്നു.
35 പാളയം നീക്കാന്‍ ജനങ്ങള്‍ വിശുദ്ധപെട്ടകം എടുത് തപ്പോള്‍ മോശെ എപ്പോഴും പറഞ്ഞു, “എഴുന് നേല്‍ക് കൂ യഹോവേ! നിന്‍റെ ശത്രുക്കള്‍ ചിതറട്ടെ. നിന്നെ വെ റുക്കുന്നവര്‍ നിന്നില്‍ നിന്ന് ഓടിപ്പോകട്ടെ.”
36 വിശുദ്ധപെട്ടകം അതിന്‍റെ സ്ഥാനത്തു വച്ച പ് പോഴും മോശെ പറഞ്ഞു, “മടങ്ങിവരൂ യഹോവേ, യിസ് രായേലിന്‍റെ ജനലക്ഷങ്ങളിലേക്ക്.”