ജനങ്ങള്‍ വീണ്ടും പരാതിപ്പെടുന്നു
11
1 ജനങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി പരാതി പ്പെടാന്‍ തുടങ്ങി. യഹോവ അവരുടെ പരാതികള്‍ കേട്ടു. അതെല്ലാം കേട്ട യഹോവയ്ക്കു കോപമുണ് ടാ യി. യഹോവയില്‍ നിന്നുള്ള അഗ്നി ജനങ്ങളില്‍ ചിലരെ ദഹിപ്പിച്ചു. പാളയത്തിന്‍റെ അരികിലുള്ള ചില പ്ര ദേ ശങ്ങളെയും അഗ്നി എരിച്ചുകളഞ്ഞു.
2 അതിനാല്‍ അവ ര്‍ രക്ഷയ്ക്കായി മോശെയെ വിളിച്ചു കരഞ്ഞു. മോശെ യഹോവയോടു പ്രാര്‍ത്ഥിക്കുകയും തീ കത്തുന്നത് അ വസാനിക്കുകയും ചെയ്തു.
3 അതിനാല്‍ ആ സ്ഥലം തബേ രാ എന്ന് അറിയപ്പെട്ടു. യഹോവ തങ്ങളുടെ പാളയം എരിച്ചുകളയാന്‍ തീ ഉപയോഗിച്ചതിനാലാണ് അവര്‍ ആ പേരിട്ടത്.
എഴുപതു മൂപ്പന്മാര്‍
4 യിസ്രായേല്‍ജനതയോടൊത്തു ചേര്‍ന്ന വിദേശികള്‍ ഭക്ഷിക്കാന്‍ മറ്റു സാധനങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അതോടെ യിസ്രായേല്‍ജനത കരയുവാനും പരാതിപ് പെ ടുവാനും തുടങ്ങി. അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കു മാംസം തിന്നണം!
5 ഈജിപ്തില്‍ ഞങ്ങള്‍ തിന്ന മത്സ്യത്തെ ഞ ങള്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ക്കതിനു വില കൊടുക്കേ ണ് ടിവന്നില്ല. കൂടാതെ വെള്ളരിക്ക, മത്തങ്ങ, സവാള ഉള് ളി, വെളുത്തുള്ളി തുടങ്ങി നല്ല പച്ചക്കറികളും.
6 പക് ഷേ ഇപ്പോള്‍ ഞങ്ങള്‍ക്കു ഞങ്ങളുടെ ശക്തി നഷ്ടപ് പെട്ടു. ഈ മന്നാ അല്ലാതെ ഞങ്ങള്‍ക്കിപ്പോള്‍ തിന് നാനൊന്നുമില്ല!”
7 മന്നായ്ക്ക് കൊത്തമല്ലിയുടെ രൂ പമായിരുന്നു. ഒരു മരത്തിന്‍റെ കറപോലെയും അതു കാ ണപ്പെട്ടു.
8 ജനങ്ങള്‍ മന്നാ ശേഖരിച്ചു. അവരതു പാ റകൊണ്ട് ഇടിച്ചു പൊടിച്ച് ഒരു കലത്തിലിട്ടു പാക പ്പെടുത്തി. അല്ലെങ്കിലവര്‍ അതിനെ മാവാക്കിമാറ്റി കട്ടികൂടിയ അപ്പമുണ്ടാക്കി. എണ്ണ ചേര്‍ത്തു ണ്ടാക് കിയ മധുരമുള്ള അപ്പത്തിന്‍റെ രുചിയായിരുന്നു അതി ന്.
9 ഓരോ രാത്രിയിലും നിലം മഞ്ഞിന്‍കണങ്ങള്‍ വീണു നനയുന്പോള്‍ മന്നായും നിലത്തു വീഴും.
10 മോശെ അവരുടെ പരാതി കേട്ടു. എല്ലാ കുടുംബക് കാരും തങ്ങളുടെ കൂടാരത്തിനടുത്തിരുന്ന് പരാതി പറയു ന്നുണ്ടായിരുന്നു. യഹോവ വളരെ കോപാകു ലനാകു കയും അത് മോശെയെ കുഴക്കുകയും ചെയ്തു.
11 മോശെ യഹോവയോടു ചോദിച്ചു, “യഹോവേ, അങ്ങെന് തി നാണ് ഈ പ്രശ്നങ്ങളൊക്കെ എന്‍റെമേല്‍ ചുമത് തുന്ന ത്? ഞാന്‍ അങ്ങയുടെ ദാസന്‍. ഞാനെന്തു തെറ്റാണു ചെ യ്തത്? അങ്ങയെ കോപിഷ്ടനാക്കാന്‍ ഞാനെന്തു ചെ യ്തു? എന്തിനാണങ്ങ് ഈ ജനങ്ങളുടെ ചുമതല എന്നെ ഏല്പിച്ചത്?
12 ഞാനല്ല ഈ ജനങ്ങളുടെയൊക്കെ പി താവെന്ന് അങ്ങയ്ക്കറിയാം. ഞാനല്ല അവര്‍ക്കു ജന്മം നല്‍കിയതെന്നും അങ്ങയ്ക്കറിയാം. പക്ഷേ ഒരു ആയ ശി ശുവിനെ തന്‍റെ കൈകളില്‍ പരിചരിക്കുന്പോലെ ഞാന വരെ പരിപാലിക്കണമത്രെ. എന്തിനാണെന് നെക്കൊ ണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്? അങ്ങു ഞ ങ് ങളുടെ പിതാക്കന്മാര്‍ക്കു വാഗ്ദാനം ചെയ്ത ഭൂമി യിലേ ക്ക് ഇവരെ കൊണ്ടുപോകുവാന്‍ എന്നെയെന്തിനു ചു മതലപ്പെടുത്തി?
13 ഇവര്‍ക്കെല്ലാം ആവശ്യമായത്ര മാംസം എന്‍റെ കൈയ്യിലില്ല! അവരെന്നോട് പരാതി പ്പെട്ടുകൊണ്ടുമിരിക്കുന്നു! അവര്‍ പറയുകയാണ്, ‘ ഞങ്ങള്‍ക്കു തിന്നാന്‍ മാംസം തരിക!’
14 എനിക്ക് ഒറ്റ യ് ക്ക് ഇവരെ നോക്കാനാവില്ല. ഈ ഭാരം എനിക്കു താ ങ് ങാനാവുന്നില്ല.
15 ഇനിയും അവരുടെ പ്രശ്നങ്ങള്‍ എന്നെ ഏല്പി ക്കാ നാണ് അങ്ങയുടെ ഭാവമെങ്കില്‍ എന്നെ ഇപ്പോ ള്‍ത്ത ന്നെ വധിക്കൂ. എന്നെ അങ്ങയുടെ ദാസനായി സ്വീക രിക്കുന്നുവെങ്കില്‍ എന്നെ ഇപ്പോള്‍ത്തന്നെ വധി ക്കൂ. എന്‍റെ പ്രശ്നങ്ങളോടൊത്തു ഞാനും അവസാ നി ക്കട്ടെ!”
16 യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേലിലെ എഴുപതു മൂപ്പന്മാരെ എന്‍റെയടുത്തേക്കു കൊണ് ടുവ രൂ. അവര്‍ ജനങ്ങള്‍ക്കിടയിലെ നേതാക്കളായിരിക്കണം. അവരെ സമ്മേളനക്കൂടാരത്തിലേക്കു കൊണ്ടുവരിക. അ വര്‍ അവിടെ നിന്നോടൊത്തു നില്‍ക്കട്ടെ.
17 അപ് പോള്‍ ഞാന്‍ ഇറങ്ങിവന്ന് നിങ്ങളോടു സംസാരിക്കാം. ആ ത്മാ വ് ഇപ്പോള്‍ നിന്‍റെ മേലുണ്ട്. ആത്മാവിനെ ഞാന്‍ എടു ത്ത് അവരുടെമേലും പകരും. അപ്പോളവര്‍ ഈ ജനങ്ങ ളുടെ കാര്യത്തില്‍ നിന്നെ സഹായിക്കും. അങ്ങനെ നീ ഒറ്റയ്ക്ക് ഇവരുടെ ചുമതല ഏറ്റെടുക്കേണ്ടെന്നാവും.
18 “ജനങ്ങളോട് ഇങ്ങനെ പറയുക: നാളത്തേക്ക് സ്വ യം തയ്യാറാവുക. നാളെ നിങ്ങള്‍ക്കു മാംസം തിന്നാം. നി ങ്ങളുടെ നിലവിളി യഹോവ കേട്ടു. നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ യഹോവ കേട്ടു, ‘ഞങ്ങള്‍ക്കു ഇറച്ചി തിന്നണം! ഈജിപ്തിലായിരുന്നു ഞങ്ങള്‍ക്കു സുഖം!’ അതുകൊണ്ട് യഹോവയിപ്പോള്‍ നിങ്ങള്‍ക്കു മാംസം തരും. നിങ്ങളതു തിന്നും.
19 ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കു മാത്രമല്ല നിങ്ങ ളതു ഭക്ഷിക്കുക.
20 എന്നാല്‍ ഒരു മാസം മുഴുവന്‍ നിങ്ങള്‍ മാംസം ഭക്ഷിക്കും. വെറുക്കുംവരെ നിങ്ങള്‍ അതു തിന്ന ണം. യഹോവയ്ക്കെതിരെ പരാതിപ്പെട്ടതിനാല്‍ നിങ് ങള്‍ക്കങ്ങനെ സംഭവിക്കണം. നിങ്ങള്‍ക്കിടയില്‍ വസി ക്കുന്ന യഹോവയ്ക്കു നിങ്ങളുടെ ആവശ്യമറിയാം. പ ക്ഷേ നിങ്ങള്‍ നിലവിളിക്കുകയും അവനോടു പരാതി പ് പെടുകയും ചെയ്തു! നിങ്ങള്‍ പറഞ്ഞു, ‘ഞങ്ങളെന് തി നാണ് ഈജ്പിത് വിട്ടത്?’”
21 മോശെ പറഞ്ഞു, “യഹോവേ, എന്നോടൊപ്പം ആ റുലക്ഷം പേര്‍ നടക്കുന്നുണ്ട്. അങ്ങു പറയുകയും ചെ യ്യുന്നു, ‘അവര്‍ക്ക് ഒരു മാസത്തേക്കു തിന്നാനുള്ള മാം സം ഞാന്‍ നല്‍കും!’ എന്ന്.
22 എല്ലാ ആടുകളെയും കന്നു കാലികളെയും ഞങ്ങള്‍ കൊന്നാല്‍പോലും ഇത്രയും പേ ര്‍ക്ക് ഒരു മാസത്തേക്കു തിന്നാന്‍ തികയില്ല. സമുദ്രത് തിലെ മുഴുവന്‍ മത്സ്യത്തെയും പിടിച്ചാലും അത് അവ ര്‍ക്കു തികയില്ല!”
23 പക്ഷേ യഹോവ മോശെയോടു പറഞ്ഞു, “യഹോ വയുടെ ശക്തി പരിമിതമാണോ? ഞാന്‍ പറയുന്ന തൊക് കെ എനിക്കു പ്രവര്‍ത്തിക്കാനാകുമെന്ന് നിങ്ങള്‍ക്കു കാണാം.”
24 അതിനാല്‍ ജനങ്ങളോടു സംസാരിക്കാന്‍ മോശെ പുറ ത്തേക്കു പോയി. യഹോവ പറഞ്ഞത് മോശെ അവരോ ടു പറഞ്ഞു. മോശെ എഴുപതു മൂപ്പന്മാരെ സംഘടി പ് പിച്ചു. കൂടാരത്തിനു ചുറ്റും നില്‍ക്കാന്‍ മോശെ അവ രോടു പറഞ്ഞു.
25 അനന്തരം യഹോവ മേഘത്തില്‍ താഴേ ക്കിറങ്ങിവന്ന് മോശെയോടു സംസാരിച്ചു. ആത്മാവ് മോശെയുടെമേല്‍ ഉണ്ടായിരുന്നു. യഹോവ അതേ ആത് മാവിനെ എഴുപതു മൂപ്പന്മാരുടെമേലും പ്രവേ ശിപ് പി ച്ചു. ആത്മാവ് അവരുടെമേല്‍ വന്നതിനുശേഷം അവര്‍ പ്രവചിക്കാന്‍ ആരംഭിച്ചു. പക്ഷേ അവര്‍ക്ക് അപ്പോ ള്‍ മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞുള്ളു.
26 മൂപ്പന്മാരില്‍ രണ്ടുപേര്‍, എല്‍ദാദും മേദാദും പാളയം വിട്ടുപോയില്ല. അവരുടെ പേര് മൂപ്പന്മാരുടെ പട്ടക യിലുണ്ടായിരുന്നെങ്കിലും അവര്‍ പാളയത്തില്‍ തങ്ങി യതേ ഉള്ളൂ. എന്നാല്‍ ആത്മാവ് അവരില്‍ പ്രവേശിക് കുക യും അവര്‍ പാളയത്തില്‍ പ്രവചിക്കാനാരംഭിക്കുകയും ചെയ്തു.
27 ഒരു ചെറുപ്പക്കാരന്‍ മോശെയുടെ യടുത്തേ ക്കോടിച്ചെന്നു പറഞ്ഞു, “എല്‍ദാദും മേദാദും പാളയ ത്തില്‍ പ്രവചനം നടത്തുന്നു.”
28 ചെറുപ്പകാലം മുതലേ മോശെയുടെ സഹായിയും നൂ ന്‍റെ പുത്രനുമായിരുന്ന യോശുവ മോശെയോടു പറ ഞ്ഞു, “യജമാനനായ മോശെ, അവരെ അങ്ങു തടയണം!”
29 എന്നാല്‍ മോശെ മറുപടി പറഞ്ഞു, “ഞാനിപ്പോള്‍ നേതാവല്ലെന്ന് ആളുകള്‍ ധരിക്കുമെന്നു നീ ഭയപ് പെ ടുന്നുവോ? യഹോവയുടെ എല്ലാ ജനങ്ങള്‍ക്കും പ്രവാ ചകത്വമുണ്ടാകണമെന്നാണെന്‍റെ ആഗ്രഹം. യഹോവ തന്‍റെ ആത്മാവിനെ അവരുടെയെല്ലാം മേല്‍ പ്രവേ ശി പ്പിക്കണമെന്നാണ് എന്‍റെ ആഗ്രഹം!”
30 അനന്തരം മോശെയും യിസ്രായേലിന്‍റെ മൂപ്പന്മാരും പാളയ ത്തി ലേക്കു മടങ്ങിപ്പോയി.
കാടപ്പക്ഷികള്‍ വരുന്നു
31 യഹോവ കടലില്‍നിന്ന് ഒരു കൊടുങ്കാറ്റടി പ്പി ച്ചു. കാറ്റില്‍ അനേകം കാടപ്പക്ഷികള്‍ അങ്ങോട്ടു വ ന്നു. കാടപ്പക്ഷികള്‍ പാളയത്തിനു ചുറ്റും പറന്നു. ഭൂമി മൂടത്തക്കവിധം കാടകളുണ്ടായിരുന്നു. അവ നിലത്തു നിന്ന് ഏകദേശം മൂന്നടി കനത്തില്‍ ഉണ്ടായിരുന്നു. ഒരാ ള്‍ക്ക് ഒരു ദിവസംകൊണ്ട് നടന്നെത്താവുന്നത്ര ദൂരത്തി ല്‍ എല്ലാ ദിശകളിലും കാടപ്പക്ഷികള്‍ വ്യാപിച് ചിരു ന്നു.
32 ജനങ്ങള്‍ അത്യുത്സാഹത്തോടെ ആ രാത്രിയും പ കലും കാടപ്പക്ഷികളെ പിടിച്ചു. പിറ്റേന്നും അവര്‍ പ ക്ഷികളെ സംഭരിച്ചു! ഏറ്റവും കുറച്ചു ശേഖരിച്ചവനു പോലും അറുപതു ബുഷല്‍ ലഭിച്ചു. എന്നിട്ടവര്‍ കാട യിറച്ചി പാളയത്തിനു ചുറ്റും വെയിലത്ത് ഉണങ് ങാനി ട്ടു.
33 ജനങ്ങള്‍ ഇറച്ചി തിന്നാന്‍ തുടങ്ങിയപ്പോള്‍ യ ഹോവ വളരെ കോപിച്ചു. ഇറച്ചി അവരുടെ വായില്‍ തങ്ങി നില്‍ക്കവേ, അവര്‍ക്കതു തിന്നു തീര്‍ക്കാന്‍ കഴി യാതിരിക്കുന്പോള്‍, ദൈവം അവരിലേക്കു മഹാരോഗം കടത്തിവിട്ടു. അനേകം പേര്‍ മരിക്കുകയും അവ രെ യൊ ക്കെ അവിടെ സംസ്കരിക്കുകയും ചെയ്തു.
34 അതിനാല്‍ ജനങ്ങള്‍ ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്നു പേരിട്ടു. മാംസത്തോട് അത്യാര്‍ത്തി പിടിച്ചവരെ സം സ്കരിച്ച സ്ഥലമായതിനാലാണ് അവര്‍ ആ സ്ഥലത്തിന് ആ പേരിട്ടത്.
35 കിബ്രോത്ത്-ഹത്താവയില്‍നിന്നും യാത്ര തിരിച്ച അവര്‍ ഹസേരോത്തില്‍ എത്തി അവിടെ താമസിച്ചു.