അഹരോനാണ് മഹാപുരോഹിതനെന്ന് ദൈവം
17
യഹോവ മോശെയോടു പറഞ്ഞു, “യിസ് രായേ ല്‍ജനതയോടു സംസാരിക്കുക. അവരില്‍നിന്നും പന്ത്രണ്ട് ഊന്നുവടികള്‍ സംഘടിപ്പിക്കുക. പന്ത് രണ്ടു ഗോത്രങ്ങളുടെയും നേതാക്കന്മാരില്‍നിന്ന് ഒന് നു വീതം. ഓരോരുത്തരുടെയും പേര് അവരവരുടെ ഊന്നു വടിയില്‍ എഴുതി വയ്ക്കണം. ലേവ്യരില്‍നിന്നും കിട്ടി യവടിയില്‍ അഹരോന്‍റെ പേരെഴുതുക. ഓരോ ഗോത്ര ത്തലവനും ഓരോ വടിയുണ്ടായിരിക്കണം. ഈ ഊന് നുവടികള്‍ സാക്ഷ്യപെട്ടകത്തിനു മുന്പില്‍ സമ്മേ ളന ക്കൂടാരത്തില്‍ വയ്ക്കണം. അവിടെയാണ് ഞാന്‍ നിന്നെ കാണുന്നത്. ഒരാളെ ഞാന്‍ യഥാര്‍ത്ഥപുരോഹിതനായി തെരഞ്ഞെടുക്കും. ആരുടെ ഊന്നുവടിയിലാണോ ഇല ക ള്‍ മുളയ്ക്കുന്നത് അയാളെ ഞാന്‍ പുരോഹിതനായി തെര ഞ്ഞെടുത്തുവെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അങ്ങ നെ എന്നെയും നിന്നെയും പഴിക്കുന്നവരെ ഞാന്‍ തട യും.”
അതിനാല്‍ മോശെ യിസ്രായേല്‍ജനതയോടു സംസാരി ച്ചു. ഓരോ നേതാക്കളും അവന് ഓരോ ഊന്നുവടി ന ല്‍ കി. പന്ത്രണ്ട് ഊന്നുവടികളുണ്ടായിരുന്നു. ഓരോ ഗോത്രത്തലവന്മാരില്‍നിന്നും ഓരോ ഊന്നുവ ടിയു ണ്ടായിരുന്നു. ഒരു ഊന്നുവടി അഹരോന്‍റെതാ യിരു ന് നു. മോശെ ഊന്നുവടികള്‍ കരാറിന്‍റെ കൂടാരത്തില്‍ യ ഹോവയുടെ സവിധത്തില്‍ വെച്ചു.
പിറ്റേന്ന് മോശെ കൂടാരത്തില്‍ പ്രവേശിച്ചു. ലേവി യുടെ ഗോത്രത്തില്‍നിന്നും കിട്ടിയ അഹരോന്‍റെ വടി യില്‍ പുതിയ ഇലകള്‍ വളര്‍ന്നിരിക്കുന്നത് അവന്‍ കണ് ടു. ആ ഊന്നുവടിയില്‍ ശാഖകള്‍ പൊട്ടിമുളയ്ക്കുകയും അതില്‍ ബദാം കായ്കള്‍ ഉണ്ടാവുകപോലും ചെയ്തു. അ തിനാല്‍ മോശെ ആ ഊന്നുവടികളെല്ലാം യഹോവയുടെ സവിധത്തില്‍നിന്നും പുറത്തേക്കു കൊണ്ടുവന്നു. മോശെ ആ ഊന്നുവടി യിസ്രായേല്‍ജനതയെ കാണിച്ചു. ഓരോരുത്തരും ഊന്നുവടികളില്‍ നോക്കുകയും അവനവ ന്‍റെ വടി എടുക്കുകയും ചെയ്തു.
10 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “അഹ രോന്‍റെ വടി കരാറിന്‍റെ മുന്പിലുള്ള കൂടാരത്തിലേക്കു തിരികെ വയ്ക്കുക. എപ്പോഴും എനിക്കെതിരെ തിരിയു ന്നവര്‍ക്ക് അതൊരു അടയാളമായിരിക്കട്ടെ. അത് എനി ക്കെതിരെ പിറുപിറുക്കുന്നതില്‍നിന്ന് അവരെ തടയുക യും എനിക്കവരെ കൊല്ലേണ്ടിവരികയും ഇല്ല.” 11 അ തിനാല്‍ യഹോവ തന്നോടു കല്പിച്ചതുപോലെ മോ ശെ ചെയ്തു.
12 യിസ്രായേല്‍ജനത മോശെയോടു പറഞ്ഞു, “ഞങ്ങള്‍ മരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം! ഞങ്ങള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു! ഞങ്ങളെല്ലാം നശിപ്പിക്കപ്പെടും! 13 യ ഹോവയുടെ വിശുദ്ധ സ്ഥലത്തിനടുത്തേക്കു വരുന്ന ഏതൊരു വ്യക്തിയും മരിക്കും. ഞങ്ങളെല്ലാം മരിക്കു മെന്നത് സത്യമല്ലേ?”