ചുവന്ന പശുവിന്‍റെ ചാരം
19
1 യഹോവ മോശെയോടും അഹരോനോടും സം സാ രിച്ചു. അവന്‍ പറഞ്ഞു,
2 “യഹോവ യിസ്രയേല്‍ ജനതയ്ക്കു നല്‍കിയ ഉപദേശങ്ങളില്‍നിന്നുള്ള നിയമ ങ്ങളാണവ. യാതൊരു കുറവുമില്ലാത്ത ഒരു ചുവന്ന പശുവിനെ സംഘടിപ്പിക്കുക. യാതൊരു ന്യൂനതയും അതിനുണ്ടായിരിക്കരുത്. ഒരിക്കല്‍പ്പോലും അതിന്‍ റെമേല്‍ നുകം വച്ചതായിരിക്കയുമരുത്.
3 ആ പശുവിനെ പുരോഹിതനായ എലെയാസാരിനെ ഏല്പിക്കുക. എലെ യാസാര്‍ ആ പശുവിനെ പാളയത്തിനു പുറത്തു കൊണ് ടുപോയി വധിക്കണം.
4 അനന്തരം എലെയാസാര്‍ അതി ന്‍റെ രക്തത്തില്‍ കുറച്ച് വിരലില്‍ എടുത്ത് വിശുദ്ധ കൂടാരത്തിനുനേരെ ഏഴു തവണ തളിക്കണം.
5 അനന്തരം പശുവിനെ മുഴുവന്‍ അവന്‍റെ മുന്പിലിട്ട് ദഹിപ് പിക് കണം. തൊലി, മാംസം, രക്തം, ദഹനേന്ദ്രിയങ്ങള്‍ എന് നിവയെല്ലാം ദഹിപ്പിക്കപ്പെടണം.
6 അനന്തരം പു രോഹിതന്‍ ഒരു ദേവദാരുക്കന്പും ഈസോപ് പുമരത് തി ന്‍റെ ശാഖയും കുറച്ച് ചുവപ്പു ചരടും എടുക്കണം. ആ സാധനങ്ങളെല്ലാം പുരോഹിതന്‍ പശു ദഹിക്കുന്ന അ ഗ്നിയിലേക്കെറിയണം.
7 അനന്തരം പുരോഹിതന്‍ വെള് ളത്തില്‍ നനച്ചു കുളിക്കണം. എന്നിട്ടവന്‍ പാളയ ത്തി ല്‍ തിരികെ വരണം. സായാഹ്നംവരെ പുരോഹിതന്‍ അശു ദ്ധനായിരിക്കും.
8 ആ പശുവിനെ ദഹിപ്പിക്കുന്നവന്‍ വസ്ത്രങ്ങള്‍ നനച്ചു കുളിക്കണം. വൈകുന്നേരംവരെ അയാള്‍ അശുദ്ധനായിരിക്കും.
9 “അനന്തരം ശുദ്ധനായയാള്‍ പശുവിന്‍റെ ചാരം ശേഖ രിക്കണം. അവന്‍ ആ ചാരം പാളയത്തിനു പുറത് തൊരി ടത്ത് ശുദ്ധമായ സ്ഥലത്തിടണം. ജനങ്ങള്‍ ശുദ്ധരാകാന്‍ ഉള്ള ചടങ്ങിന് ഉപയോഗിക്കാനുള്ളതാണ് ഈ ചാരം. ഒരാ ളുടെ പാപം ഇല്ലാതാക്കാനും ഈ ചാരം ഉപ യോഗി ക്ക ണം.
10 “പശുവിന്‍റെ ചാരം വാരിയവന്‍ നനച്ചു കുളിക്കണം. വൈകുന്നേരംവരെ അയാള്‍ അശുദ്ധനായിരിക്കും.
“ഇത് നിത്യചട്ടങ്ങളുമായിരിക്കും. യിസ്രായേ ല്‍ പൌരന്മാര്‍ക്കു വേണ്ടിയുള്ള നിയമമാണിത്. നിങ്ങളോ ടൊത്തു വസിക്കുന്ന വിദേശികള്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമാണ്.
11 ഒരു മൃതദേഹത്തെ സ്പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും.
12 മൂന്നാംദിവ സവും ഏഴാം ദിവസവും അവന്‍ വിശുദ്ധജലത്തില്‍ കുളി ക്കണം. അങ്ങനെ ചെയ്യാതിരുന്നാല്‍ അവന്‍ തുടര്‍ന്നും അശുദ്ധനായിരിക്കും.
13 മൃതദേഹത്തില്‍ തൊട്ട് അശുദ്ധ നായ ഒരുവന്‍ വിശുദ്ധകൂടാരത്തില്‍ തങ്ങിയാല്‍ വിശുദ്ധ കൂടാരം അശുദ്ധമാകും. അതിനാല്‍ അയാള്‍ യിസ്രായേ ല്‍ജ നതയില്‍നിന്നും വേര്‍പെടുത്തപ്പെടണം. വിശുദ്ധജലം അശുദ്ധനായ ഒരുവന്‍റെമേല്‍ തളിച്ചില്ലെങ്കില്‍ അയാ ള്‍ അശുദ്ധനായി തുടരും.
14 “തങ്ങളുടെ കൂടാരങ്ങളില്‍വച്ച് മരിച്ചവരെ സംബ ന്ധിക്കുന്ന ചട്ടമിതാണ്. ഒരുവന്‍ തന്‍റെ കൂടാരത്തില്‍വ ച്ച് മരിച്ചാല്‍, കൂടാരത്തിലുള്ള എല്ലാവരും അശുദ്ധരാ കും. ഏഴു ദിവസത്തേക്കായിരിക്കും അവരുടെ അശുദ്ധി.
15 അടപ്പില്ലാത്ത എല്ലാ ഭരണികളും കലശങ്ങളും അ ശുദ്ധമാകും.
16 ആരെങ്കിലും മൃതശരീരത്തില്‍ സ്പര്‍ ശി ച്ചാല്‍, അയാള്‍ ഏഴു ദിവസത്തേക്ക് അശുദ്ധനാ യിരിക് കും. മരിച്ചയാള്‍ പുറത്തു വയലില്‍ വച്ചോ യുദ്ധത് തില്‍ വച്ചോ മരിച്ചാലും ഇങ്ങനെതന്നെ. അതുപോ ലെ മരിച്ച ഒരുവന്‍റെ അസ്ഥിയിലോ അല്ലെങ്കില്‍ കുഴിമാടത്തിലോ ഒരുവന്‍ സ്പര്‍ശിച്ചാല്‍ അയാളും അ ശുദ്ധനാകും.
17 “അതിനാല്‍ അയാളെ ശുദ്ധീകരിക്കാന്‍ വീണ്ടും പശുവിന്‍റെ ചാരം ഉപയോഗിക്കണം. ചാരമി രിക്കുന്ന ഭരണയിലേക്ക് ജീവജലം ഒഴിക്കുക.
18 ശുദ്ധി യുള്ള ഒരാള്‍ ഈസോപ്പു ശാഖയെടുത്ത് വെള്ളത്തില്‍ മു ക്കണം. എന്നിട്ടയാള്‍ അത് കൂടാരം, പാത്രങ്ങള്‍, കൂടാര ത്തിലുള്ളവര്‍ എന്നിവയുടെമേല്‍ തളിക്കണം. മരിച്ച ഒരാളെ തൊടുന്ന ഏതൊരുവന്‍റെമേലും നിങ്ങള്‍ ഇങ്ങ നെ ചെയ്യണം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവനെ സ്പ ര്‍ശിച്ചവന്‍റെ മേലും മരിച്ചയാളിന്‍റെ അസ്ഥിയെ സ്പ ര്‍ശിച്ചന്‍റെ മേലും കുഴിമാടത്തെ സ്പര്‍ശിച്ചവന്‍റെ മേ ലും ഇങ്ങനെ തന്നെ ചെയ്യണം.
19 “അനന്തരം ശുദ്ധിയുള്ള ഒരുവന്‍ ആ ജലം അശുദ്ധ നാ യവന്‍റെമേല്‍ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്ക ണം. ഏഴാം ദിവസം അയാള്‍ ശുദ്ധനായിത്തീരും. അയാള്‍ വ സ്ത്രങ്ങള്‍ നനച്ചുകുളിക്കണം. സായാഹ്നത്തില്‍ അയാ ള്‍ ശുദ്ധനാകും.
20 “ഒരാള്‍ അശുദ്ധനാവുകയും ശുദ്ധീകരിക്കപ് പെടാതി രിക്കുകയും ചെയ്താല്‍ അയാളെ യിസ്രായേല്‍ജന തയി ല്‍ നിന്നും വേര്‍പെടുത്തണം. വിശുദ്ധജലം തളിക്കപ്പെടാ ത്തവനാണയാള്‍. അവന്‍ ശുദ്ധനായില്ല. അതിനാല്‍ അവ ന്‍ മൂലം വിശുദ്ധകൂടാരം അശുദ്ധമാകും.
21 ഇതു നിങ്ങള്‍ക് കു നിത്യനിയമമായിരിക്കും. വിശുദ്ധജലം മറ്റുള്ളവ രു ടെമേല്‍ തളിയ്ക്കുന്നവന്‍ തന്‍റെ വസ്ത്രങ്ങള്‍ കഴുകണം. വിശുദ്ധജലം തൊടുന്നവന്‍ വൈകുന്നേരംവരെ അ ശുദ് ധനായിരിക്കും.
22 അശുദ്ധനായ ഒരാള്‍ മറ്റൊരാളെ സ് പര്‍ ശി ച്ചാല്‍ മറ്റേയാളും അശുദ്ധനാകും. അയാള്‍ സായാഹ് നംവരെ അശുദ്ധനായിരിക്കും.”