പാളയകരാര്‍
2
യഹോവ മോശെയോടും അഹരോനോടും പറഞ്ഞു: “യിസ്രായേല്‍ജനത സമ്മേളനക്കൂടാരത്തിന്‍റെ ചുറ് റിലുമായി തങ്ങളുടെ പാളയം ഒരുക്കണം. ഓരോ വിഭാഗ ത്തിനും തങ്ങളുടേതായ കൊടിയുണ്ടായിരിക്കുകയും ഓരോ വ്യക്തിയും തന്‍റെ സംഘത്തിന്‍റെ കൊടിയ് ക്കടു ത്തു താമസിക്കുകയും വേണം.”
“യെഹൂദയുടെ പാളയത്തിന്‍റെ കൊടി, സൂര്യനുദി ക് കുന്ന കിഴക്കു വശത്തായിരിക്കണം. യെഹൂദയുടെ ജനത ആ കൊടിക്കു സമീപം വസിക്കണം. അമ്മീനാദാബിന്‍റെ പുത്രനായ നഹശോനാണു അവരുടെ നേതാവ്. അവന്‍റെ സംഘത്തില്‍ 74,600 പേരുണ്ട്.
“യെഹൂദാഗോത്രത്തിനു തൊട്ടടുത്തായി യിസ്സാ ഖാരിന്‍റെ ഗോത്രക്കാര്‍ പാളയമടിക്കണം. സൂവാരിന്‍റെ പുത്രനായ നെഥനയേലാണ് അവരുടെ നേതാവ്. അവന്‍റെ സംഘത്തില്‍ 54,400 പേരുണ്ട്.
“സെബൂലൂന്‍റെ ഗോത്രക്കാര്‍ യെഹൂദയുടെ ഗോത്രക് കാര്‍ക്ക് അടുത്തായി വസിക്കണം. ഹേലോന്‍റെ പുത്രനാ യ എലീയാബായിരിക്കും അവരുടെ നേതാവ്. അവന്‍റെ സംഘത്തില്‍ 57,400 പേരുണ്ട്.
“യെഹൂദയുടെ പാളയത്തിലെ ആകെ ജനങ്ങള്‍ 1,86,400 പേരാണ്. അവരെല്ലാം തങ്ങളുടെ ഗോത്രങ്ങളു ടെയടി സ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു സഞ്ചരിക്കു ന് പോള്‍ ആദ്യം യാത്ര തുടങ്ങുന്നത് യെഹൂദയായിരിക്കും.
10 “രൂബേന്‍റെ പാളയം വിശുദ്ധകൂടാരത്തിന്‍റെ തെക്കു വശത്തായിരിക്കണം. ഓരോ സംഘവും ആ കൊടിയ്ക്ക ടുത്തു പാളയമടിക്കും. രൂബേന്‍റെ ജനതയുടെ നേതാവ്, ശെദേയൂരിന്‍റെ പുത്രനായ എലീസൂര്‍ ആണ്. 11 ആ സംഘ ത്തില്‍ 46,500 പേരുണ്ടായിരിക്കും.
12 “രൂബേന്‍റെ ഗോത്രത്തിന്‍റെ പാളയത്തിനു തൊട്ടടു ത്തായിരിക്കും ശിമെയോന്‍റെ ഗോത്രത്തിന്‍റെ പാളയം. സൂരീശദ്ദായിയുടെ പുത്രനായ ശെലൂമീയേല്‍ ആണ് അവരുടെ നേതാവ്. 13 ആ സംഘത്തില്‍ 59,300 പേരുണ്ട്.
14 “ഗാദിന്‍റെ ഗോത്രക്കാരും രൂബേന്‍റെ ജനതയുടെ പാ ളയത്തിന്‍റെ തൊട്ടടുത്തായിരിക്കണം. രെയൂവേലിന്‍റെ പുത്രനായ എലീയാസാഫാണ് അവരുടെ നേതാവ്. 15 ആ സംഘത്തില്‍ 45,650 പേരുണ്ട്.
16 “രൂബേന്‍റെ പാളയത്തിലെ എല്ലാ സംഘങ്ങളിലും കൂടെയായി 1,51,450 പേരുണ്ട്. ജനങ്ങള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു നീങ്ങുന്പോള്‍ രണ്ടാമതു നീങ്ങേ ണ്ടത് രൂബേന്‍റെ പാളയമാണ്.
17 “ജനങ്ങള്‍ നീങ്ങിത്തുടങ്ങുന്പോള്‍ ലേവിയുടെ പാ ളയം തൊട്ടടുത്തതായി നീങ്ങണം. സമ്മേളനക്കൂടാരം മറ്റു പാളയങ്ങള്‍ക്കിടയില്‍ അവരോടൊത്താ യിരിക്ക ണം. നീങ്ങുന്ന അതേ ക്രമത്തിലായിരിക്കണം ജനങ്ങള്‍ തങ്ങളുടെ പാളയം ഒരുക്കേണ്ടത്. ഓരോരുത്തരും തങ്ങ ളുടെ കുടുംബപതാകയോടൊത്തുണ്ടാകണം.
18 “എഫ്രയീമിന്‍റെ പാളയത്തിന്‍റെ പതാക പടിഞ് ഞാ റു വശത്തായിരിക്കണം. എഫ്രയീമിന്‍റെ ഗോത്രം അവി ടെ പാളയമടിക്കണം. അമ്മീഹൂദിന്‍റെ പുത്രനായ എലീ ശാമാ ആണ് അവരുടെ നേതാവ്. 19 ആ സംഘത്തില്‍ 40,500 പേരുണ്ട്.
20 “എഫ്രയീമിന്‍റെ കുടുംബത്തിനു തൊട്ടടുത്തായി മനശ്ശെയുടെ ഗോത്രം പാളയമടിക്കണം. പെദാസൂ രിന്‍ റെ പുത്രനായ ഗമലീയേല്‍ ആണ് മനശ്ശെയുടെ ഗോത് രത്തിന്‍റെ നേതാവ്. 21 ആ സംഘത്തില്‍ 32,200 പേരുണ്ട്.
22 “എഫ്രയീമിന്‍റെ കുടുംബത്തിനു തൊട്ടടുത്തായി ബെന്യാമീന്‍റെ ഗോത്രം പാളയമടിക്കണം. ഗിദെയോ നിയുടെ പുത്രനായ അബീദാന്‍ ആണ് ബെന്യമീന്‍റെ ജന തയുടെ നേതാവ്. 23 ഈ സംഘത്തില്‍ 35,400 പേരുണ്ട്.
24 “എഫ്രയീമിന്‍റെ പാളയത്തില്‍ ആകെ 108,100 പേരു ണ്ട്. ജനങ്ങള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു നീങ് ങുന്പോള്‍ മൂന്നാമതായി നീങ്ങേണ്ടത് ഈ കുടുംബമാ ണ്.
25 “ദാന്‍റെ പാളയത്തിന്‍റെ പതാക വടക്കുവശത്താ യി രിക്കണം. ദാന്‍റെ ഗോത്രത്തില്‍പ്പെട്ടവര്‍ അവിടെ പാള യമടിക്കണം. അമ്മീശദ്ദായിയുടെ പുത്രനായ അഹീയേ സെര്‍ ആണ് അവരുടെ നേതാവ്. 26 ആ സംഘത്തില്‍ 62,700 പേരുണ്ട്.
27 “ആശേരിന്‍റെ ഗോത്രക്കാര്‍ ദാന്‍റെ ഗോത്രത്തെത് തുടര്‍ന്ന് പാളയമടിക്കണം. ഒക്രാന്‍റെ പുത്രന്‍ പഗീയേല്‍ ആയിരിക്കണം അവരുടെ നായകന്‍. 28 ആ സംഘത്തില്‍ 41,500 പേരുണ്ട്.
29 “ദാന്‍റെ ഗോത്രത്തെ തുടര്‍ന്ന് നഫ്താലിയുടെ ഗോ ത്രവും പാളയമടിക്കണം. ഏനാന്‍റെ പുത്രനായ അഹീര യായിരിക്കണം അവരുടെ നായകന്‍. 30 ആ സംഘത്തില്‍ 53,400 പേരുണ്ട്.
31 “ദാന്‍റെ പാളയത്തില്‍ 1,57,600 പേരുണ്ട്. ജനങ്ങള്‍ സ് ഥലങ്ങള്‍ മാറിമാറി നീങ്ങുന്പോള്‍ അവസാനമായി നീ ങ്ങേണ്ടവര്‍ അവരാണ്. ഓരോ വ്യക്തിയും അവനവ ന്‍റെ കുടുംബപതാകയുടെ കീഴിലായിരിക്കണം.”
32 അങ്ങനെ യിസ്രായേല്‍ജനത ഇവരാകുന്നു. അവര്‍ കു ടുംബം തിരിച്ച് എണ്ണപ്പെട്ടു. പാളയങ്ങളിലുള്ള യി സ്രായേലുകാരെ സംഘം തിരിച്ച് എണ്ണിയപ്പോള്‍ 6,03,550 എന്നാണു കണ്ടത്. 33 യഹോവയുടെ ആ ജ്ഞയ നുസരിച്ച് മോശെ ലേവ്യരെ മറ്റ് യിസ്രായേല്‍ജന തയോടു ചേര്‍ത്ത് എണ്ണിയില്ല.
34 അങ്ങനെ യഹോവ മോശെയോടു കല്പിച്ചതനുസ രിച്ചുള്ള എല്ലാക്കാര്യങ്ങളും യിസ്രായേല്‍ജനത ചെ യ്തു. ഓരോ സംഘവും അതാതിന്‍റെ കൊടിക്കീഴില്‍ പാള യമടിച്ചു. പുറപ്പെട്ടപ്പോള്‍ എല്ലാവരും അവരവ രു ടെ ഗോത്രകുടുംബങ്ങളോടൊപ്പം പിതൃഭവനമനു സ രിച്ച് നീങ്ങുകയും ചെയ്തു.