കനാന്യരുമായുള്ള യുദ്ധം
21
1 യിസ്രായേല്‍ജനത അഥാരിമിലേക്കുള്ള വഴിയിലൂ ടെ വരുന്നുവെന്ന് നെഗെവിലെ ഒരു പട്ടണമായ അരാദിലെ കനാന്യരാജാവ് കേട്ടു. അതിനാല്‍ രാജാവ് യി സ്രായേല്‍ജനതയെ ആക്രമിച്ചു. ജനങ്ങളില്‍ ചിലരെ പിടികൂടി രാജാവ് തടവുകാരാക്കി. അപ്പോള്‍ യാസ്രാ യേല്‍ജനത യഹോവയോട് ഒരു വിശുദ്ധ വാഗ്ദാനം ചെയ് തു: “യഹോവേ, ദയവായി ഇവരെ തോല്പിച്ച് ഞങ്ങളെ രക്ഷിച്ചാലും. അങ്ങനെ ചെയ്താല്‍ അവരുടെ നഗരങ്ങ ള്‍ ഞങ്ങള്‍ അങ്ങയ്ക്കു നല്‍കാം. ഞങ്ങള്‍ക്കവരെ മുഴുവന്‍ നശിപ്പിക്കണം.”
2-3 യഹോവ യിസ്രായേല്‍ജനതയുടെ പ്രാര്‍ത്ഥന കേട്ടു. കനാന്യരെ തോല്പിക്കാന്‍ യഹോവ യിസ്രായേല്‍ ജന തയെ സഹായിക്കുകയും ചെയ്തു. യിസ്രായേല്‍ജനത ക നാന്യരേയും അവരുടെ നഗരങ്ങളെയും മുഴുവന്‍ നശിപ് പിച്ചു. അതിനാല്‍ ആ സ്ഥലം ഹോര്‍മ്മാ എന്നു നാമക രണം ചെയ്യപ്പെട്ടു.
ഓട്ടു പാന്പ്
4 യിസ്രായേല്‍ജനത, ഹോര്‍പര്‍വ്വതംവിട്ട് ചെങ്കട ലിലേക്കുള്ള പാതയിലൂടെ സഞ്ചരിച്ചു. എദോംരാജ്യം ചുറ്റുന്നതിനാണവര്‍ ഇങ്ങനെ ചെയ്തത്. പക്ഷേ ജനങ് ങള്‍ അക്ഷമരായി.
5 അവര്‍ ദൈവത്തിനും മോശെയ്ക്കും എതിരെ പിറുപിറുത്തു തുടങ്ങി. അവര്‍ പറഞ്ഞു, “ഞങ് ങളെ എന്തിനു ഈജിപ്തില്‍നിന്നും കൊണ്ടുവന്നു? ഇവിടെ ഈ മരുഭൂമിയില്‍വച്ച് ഞങ്ങള്‍ മരിക്കും! ഇവിടെ അപ്പമില്ല! വെള്ളമില്ല! ഈ രുചിയില്ലാത്ത ഭക്ഷ ണം ഞങ്ങള്‍ വെറുക്കുകയും ചെയ്യുന്നു!”
6 അതിനാല്‍ യഹോവ ജനങ്ങള്‍ക്കിടയിലേക്ക് വിഷസ ര്‍പ്പങ്ങളെ അയച്ചു. സര്‍പ്പങ്ങള്‍ ജനങ്ങളെ കടിക്കു കയും അനേകം യിസ്രായേലുകാര്‍ മരണമടയുകയും ചെയ് തു.
7 ജനങ്ങള്‍ മോശെയുടെ അടുത്തുവന്നു പറഞ്ഞു, “യ ഹോവയ്ക്കും നിനക്കുമെതിരെ പരാതിപ്പെട്ടപ്പോള്‍ ഞങ്ങള്‍ പാപം ചെയ്തുവെന്ന് ഞങ്ങളറിയുന്നു. യ ഹോ വയോടു പ്രാര്‍ത്ഥിക്കൂ. ഈ സര്‍പ്പങ്ങളെ തിരികെ വി ളിക്കാന്‍ അവനോടു പ്രാര്‍ത്ഥിക്കൂ.”അതിനാല്‍ മോശെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
8 യഹോവ മോശെയോടു പറഞ്ഞു, “ഓടു കൊണ് ടൊ രു സര്‍പ്പത്തെയുണ്ടാക്കി ഒരു തൂണില്‍ വയ്ക്കുക. ആ രെയെങ്കിലും ഒരു പാന്പ് കടിച്ചാല്‍ അയാള്‍ തൂണി ന്മേലുള്ള ഓട്ടുപാന്പിനെ നോക്കുക. അപ്പോള്‍ അ യാള്‍ മരിക്കുകയില്ല.”
9 അതിനാല്‍ മോശെ യഹോവയെ അനുസരിച്ചു. ഓടു കൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അവന്‍ ഒരു തൂണി ന്മേല്‍വച്ചു. അനന്തരം ആരെയെങ്കിലും പാന്പ് കടി ച്ചാല്‍ അയാള്‍ വന്ന് തൂണിന്മേലുള്ള ഓട്ടുപാന്പിനെ നോക്കുകയും ജീവിക്കുകയും ചെയ്തു.
മോവാബിലേക്കുള്ള യാത്ര
10 യിസ്രായേല്‍ജനത അവിടം വിട്ടുപോവുകയും ഓ ബോത്തില്‍ താവളമടിക്കുകയും ചെയ്തു.
11 അനന്തരം അ വര്‍ ഓബോത്തു വിടുകയും ഇയ്യെ-അബാരീമില്‍- മോവാ ബിനു കിഴക്കുള്ള മരുഭൂമി-താവളമടിക്കുകയും ചെയ്തു.
12 അവര്‍ അവിടം വിടുകയും സാരേദ്താഴ്വരയില്‍ താവളമ ടിക്കുകയും ചെയ്തു.
13 അനന്തരം അവര്‍ അവിടെനിന്നു നീങ്ങി മരുഭൂമിയില്‍ അര്‍ന്നോന്‍നദിയുടെ മറുകരയില്‍ പാളയമടിച്ചു. അമോര്യരുടെ അതിര്‍ത്തിയില്‍ നിന്നാ ണ് ഈ നദിയുടെ ഉത്ഭവം. മോവാബിന്‍റെയും അമോര് യരു ടെയും അതിര്‍ത്തിയിലാണ് താഴ്വരയുള്ളത്.
14 അതി നാലാ ണ് ‘യഹോവയുടെ യുദ്ധങ്ങളുടെ പുസ്തക’ത്തില്‍ ഇങ് ങനെ എഴുതിയിരിക്കുന്നത്:
“സൂഫയിലെ വാഹേബ്, അര്‍ന്നോന്‍റെ താഴ്വരകള്‍,
15 ആര്‍ പട്ടണത്തിലേക്കു നീളുന്ന താഴ്വരയ്ക് കരികിലു ള്ള മലകള്‍. ഈ സ്ഥലങ്ങള്‍ മോവാബിന്‍റെ അതിര്‍ത്തി യിലുള്ളവയാണ്.”
16 യിസ്രായേല്‍ജനത ആ സ്ഥലം ഉപേക്ഷിച്ചു ബേര്‍ എന്ന സ്ഥലത്തേക്കു പോയി. കിണറുള്ള ഒരു സ്ഥലമാ യിരുന്നു അത്. ഇവിടെ വെച്ചാണ്, “ജനങ്ങളെ ഇവിടെ വിളിച്ചു കൂട്ടുക, അവര്‍ക്കു ഞാന്‍ വെള്ളം നല്‍കാം”എ ന് നു യഹോവ മോശെയോടു പറഞ്ഞത്.
17 അനന്തരം യിസ്രായേല്‍ജനത ഈ ഗാനം പാടി:
“കിണറേ, വെള്ളത്തോടൊപ്പം ഒഴുകുക! അതെപ്പറ്റി പാടുക!
18 ഇതു കുഴിച്ചതൊരു മഹാന്‍. നേതൃപ്രമുഖന്മാര്‍ ഈ കിണര്‍ കുഴിച്ചു. അവര്‍ തങ്ങളുടെ അംശവടിയും ഊന്നു വടിയും ഉപയോഗിച്ചിതു കുഴിച്ചു. മരുഭൂമിയിലെ ഒരു സമ്മാനമാണിത്.”
അതിനാല്‍ ജനങ്ങള്‍ ആ കിണറിനെ “മത്ഥാനാ”എന്നു വിളിച്ചു.
19 ജനങ്ങള്‍ മത്ഥാനയില്‍നിന്നും നഹലീയേ ലിലേക്കു യാത്ര ചെയ്തു. അനന്തരം അവര്‍ നഹലീയേ ലില്‍നിന്നും ബാമോത്തിലേക്കു പോയി.
20 ബാമോ ത് തില്‍നിന്നും മോവാബുതാഴ്വരയിലേക്കും അവര്‍ നീങ് ങി. ഇവിടെ പിസ്ഗാപര്‍വ്വതം മരുഭൂമിക്കു മുകളില്‍ നില്‍ക്കുന്നു.
സീഹോനും ഓഗും
21 യിസ്രായേല്‍ജനത അമോര്യരുടെ രാജാവായ സീഹോ ന്‍റെയടുത്തേക്കു ചിലരെ അയച്ചു. അവര്‍ രാജാവിനോ ടു പറഞ്ഞു,
22 “ഞങ്ങളെ അങ്ങയുടെ രാജ്യത്തുകൂടി കട ന്നുപോകാന്‍ അനുവദിക്കൂ. ഞങ്ങള്‍ വയലുകളിലോ മു ന്തിരിത്തോപ്പുകളിലോ പ്രവേശിക്കുകയില്ല. നിങ് ങളുടെ കിണറുകളില്‍നിന്നും ഞങ്ങള്‍ വെള്ളം കുടിക്കു കയില്ല. രാജപാതയിലൂടെ മാത്രമേ ഞങ്ങള്‍ നടക്കൂ. നി ങ്ങളുടെ രാജ്യം കടക്കുംവരെ ഞങ്ങള്‍ ആ വഴിയില്‍ ത്ത ന്നെ തുടരും.”
23 എന്നാല്‍ തന്‍റെ രാജ്യത്തുകൂടി കടന്നുപോകാന്‍ സീഹോന്‍രാജാവ് യിസ്രായേല്‍ജനതയെ അനുവദി ച്ചി ല്ല. രാജാവ് തന്‍റെ സൈന്യവുമായി മരുഭൂമിയിലേക്കു വന്നു. യിസ്രായേല്‍ജനതയുമായി യുദ്ധം ചെയ്യാ നാണ ദ്ദേഹം വന്നത്. യാഹാസില്‍വച്ച് രാജാവിന്‍റെ പട യി സ്രായേല്‍ജനതയ്ക്കെതിരെ യുദ്ധം ചെയ്തു.
24 പക്ഷേ യിസ്രായേല്‍ജനത രാജാവിനെ വധിച്ചു. എ ന്നിട്ടവര്‍ അര്‍ന്നോന്‍നദി മുതല്‍ യാബ്ബോക്ക് നദിവ രെ അവന്‍റെ രാജ്യം മുഴുവന്‍ കയ്യടക്കി. അമ്മോന് യരു ടെ അതിര്‍ത്തിവരെ അവര്‍ ആ ദേശം കയ്യടക്കി. അമ്മോ ന്യരുടെ ശക്തമായ പ്രതിരോധം ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് അതിര്‍ത്തിയില്‍ നില്‍ക്കേണ്ടിവന്നു.
25 യിസ് രായേലുകാര്‍ അമോര്യരുടെ നഗരങ്ങളെല്ലാം കയ്യട ക്കി അവിടെ പാര്‍പ്പു തുടങ്ങി. അവര്‍ ഹെ ശ്ബോ ന്‍ന ഗരത്തെയും അതിന്‍റെ ചുറ്റിലുമുള്ള ചെറുപട്ടണങ് ങളെ പ്പോലും കീഴടക്കി.
26 അമോര്യരുടെ രാജാവായ സീഹോന്‍ താമസിച്ചി രു ന്നത് അവിടെയായിരുന്നു. മുന്പ് സീഹോന്‍ മോവാബി ലെ രാജാവുമായി യുദ്ധം ചെയ്തു. അര്‍ന്നോന്‍നദിവ രെ യുള്ള പ്രദേശങ്ങള്‍ സീഹോന്‍ കയ്യടക്കി.
27 അതിനാ ലാ ണ് ഗായകര്‍ ഈ ഗാനം പാടിയത്:
ഹെശ്ബോന്‍, നീ വീണ്ടും നിര്‍മ്മിക്കപ്പെടട്ടെ. സീ ഹോന്‍റെ നഗരം വീണ്ടും നിര്‍മ്മിക്കപ്പെടട്ടെ.
28 ഹെശ്ബോനില്‍ ഒരു അഗ്നിയുണ്ടായി. ആ അഗ്നി സീഹോന്‍റെ നഗരത്തിലുണ്ടായി. മോവാബിലെ ആര്‍ നഗരത്തിനെ ആ അഗ്നി നശിപ്പിച്ചു. അര്‍ന്നോ ന്‍ന ദിക്കരയിലെ മലകളെ ആ അഗ്നി എരിച്ചുകളഞ്ഞു.
29 മോവാബേ, നിനക്കു കഷ്ടം. കെമോശിന്‍റെ ജനം ന ശിപ്പിക്കപ്പെട്ടു. അവന്‍റെ പുത്രന്മാര്‍ ഓടിപ്പോ യി. അവന്‍റെ പുത്രിമാരെ അമോര്യരുടെ രാജാവായ സീ ഹോന്‍ തടവുകാരാക്കി.
30 പക്ഷേ നമ്മള്‍ ആ അമോര്യരെ തോല്പിച്ചു. നമ്മള്‍ അവരുടെ നഗരങ്ങള്‍ ഹെശ്ബോന്‍ മുതല്‍ ദീബോന്‍ വരെയും നാശീംമുതല്‍ മെദബയ്ക്കടുത്ത് നോഫാവരെയും നശിപ്പിച്ചു.
31 അങ്ങനെ യിസ്രായേല്‍ജനത അമോര്യരുടെ ദേശത്ത് തങ്ങളുടെ പാളയമുറപ്പിച്ചു.
32 യസേര്‍നഗരം പരിശോധിക്കാന്‍ മോശെ ചിലരെ അയ ച്ചു. അതിനുശേഷം യിസ്രായേല്‍ജനത ആ പട്ടണം പിടി ച്ചെടുത്തു. അതിനുചുറ്റുമുള്ള പട്ടണങ്ങളും അവര്‍ കീ ഴടക്കി. അവിടെ വസിച്ചിരുന്ന അമോര്യരെ യിസ്രാ യേലുകാര്‍ ബലം പ്രയോഗിച്ചു പറഞ്ഞുവിട്ടു.
33 അനന്തരം യിസ്രായേലുകാര്‍ ബാശാനിലേക്കുള്ള വ ഴിയേ യാത്ര ചെയ്തു. ബാശാനിലെ രാജാവായ ഓഗ് തന്‍റെ സൈന്യവുമായി എദ്രെയില്‍വച്ച് യിസ്രായേലുകാരെ നേരിട്ടു.
34 പക്ഷേ യഹോവ മോശെയോടു പറഞ്ഞു, “ആ രാജാ വിനെ ഭയക്കേണ്ട. അവനെ തോല്പിക്കാന്‍ ഞാന്‍ നി ങ് ങളെ അനുവദിക്കാം. അവന്‍റെ മുഴുവന്‍സൈന്യവും നാടും നിങ്ങള്‍ക്കു കീഴടങ്ങും. ഹെശ്ബോനില്‍ താമസിച്ച അ മോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ അവ രോടും ചെയ്യുക.”
35 അതിനാല്‍ യിസ്രായേല്‍ജനത ഓഗിനേയും സൈന്യ ത്തേയും തോല്പിച്ചു. അവര്‍ അവനെയും അവന്‍റെ പു ത്രന്മാരെയും സൈന്യത്തെയും വധിച്ചു. എന്നിട്ടവര്‍ അവന്‍റെ നാടു മുഴുവന്‍ കൈക്കലാക്കി.