പുരോഹിതനായ അഹരോന്‍റെ കുടുംബം
3
സീനായിമലയില്‍വച്ച് യഹോവ മോശെയോടു സം സാരിച്ചപ്പോഴത്തെ മോശെയുടെയും അഹരോ ന്‍ റെയും കുടുംബചരിത്രം ഇതാകുന്നു.
അഹരോനു നാലു പുത്രന്മാര്‍. നാദാബായിരുന്നു ആ ദ്യജാതന്‍. പിന്നെ അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവര്‍. അവര്‍ നിയുക്തപുരോഹിതന്മാരായിരുന്നു.
പുരോഹിതന്മാരെന്ന നിലയില്‍ യഹോവയ്ക്കു വി ശിഷ്ടശുശ്രൂഷനല്‍കാന്‍തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവര്‍. എന്നാല്‍ യഹോവയെ ശുശ്രൂഷിക്കവേ പാപം ചെയ്തതിനാല്‍ നാദാബും അബീഹൂവും കൊല് ല പ്പെട്ടു. ഒരു വഴിപാട് അര്‍പ്പിക്കവേ യഹോവ വില ക്കിയിരുന്ന അഗ്നി അവര്‍ ഉപയോഗിച്ചു. അതിനാല്‍ നാദാബും അബീഹൂവും സീനായി മരുഭൂമിയില്‍വച്ച് മരി ച്ചു. അവര്‍ക്കു പുത്രന്മാരുണ്ടായിരുന്നില്ല. അതി നാല്‍ എലെയാസാറും ഈഥാമാറും അവരുടെ സ്ഥാനം ഏറ് റെടുത്ത് യഹോവയെ ശുശ്രൂഷിച്ചു. അവരുടെ പിതാ വാ യ അഹരോന്‍ അപ്പോഴും ജീവിച്ചി രിപ്പുണ് ടായി രു ന്നു.
ലേവ്യര്‍-പുരോഹിതരുടെ സഹായികള്‍
യഹോവ മോശെയോടു പറഞ്ഞു, “ലേവിയുടെ ഗോ ത്രത്തില്‍പ്പെട്ട എല്ലാവരെയും കൊണ്ടുവരിക. അവ രെ പുരോഹിതനായ അഹരോന്‍റെ അടുത്തേക്കു കൊ ണ്ടുവരിക. അവര്‍ അഹരോന്‍റെ സഹായിക ളായിരി ക്ക ണം. 6-7 സമ്മേളനക്കൂടാരത്തില്‍ ശുശ്രൂഷ നടത്തുന്പോള്‍ ലേവ്യര്‍ അഹരോനെ സഹായിക്കണം. ലേവ്യര്‍ യിസ്രാ യേലുകാരെയും സഹായിക്കണം. അവര്‍ വിശുദ്ധകൂടാരത് തിങ്കല്‍ ആരാധനയ്ക്കു വരുന്പോഴാണത്. സമ്മേളനക് കൂടാരത്തിലുള്ള എല്ലാം ലേവ്യര്‍ സൂക്ഷിയ്ക്കണം. യി സ്രായേല്‍ജനതയുടെ ശുശ്രൂഷയുടെ ചുമതലക്കാ രായിരി ക്കുകയും വേണം അവര്‍. അങ്ങനെ ചെയ്യുന്നതാ യിരിക് കും വിശുദ്ധകൂടാരത്തില്‍ അവര്‍ നടത്തുന്ന ആരാധന.
“ലേവ്യരെ അഹരോനെയും അവന്‍റെ പുത്ര ന്മാരെ യും ഏല്പിക്കുക. അഹരോനെയും അവന്‍റെ പുത്രന്മാ രെയും സഹായിക്കാന്‍ യിസ്രായേലുകാരില്‍നിന്നും തെര ഞ്ഞെടുക്കപ്പെട്ടവരാണു ലേവ്യര്‍.
10 “അഹരോനെയും പുത്രന്മാരെയും പുരോഹിതന്മാ രായി നിയമിക്കുക. അവര്‍ പുരോഹിതന്മാരെന്ന നില യില്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കണം. വിശുദ്ധവ സ് തുക്കളുടെ അടുത്തേക്കു വരുവാന്‍ ശ്രമിക്കുന്ന, പുരോ ഹിത ജോലിക്കു തെരഞ്ഞെടുക്കപ്പെടാത്ത, മറ്റേതൊ രാളും വധിക്കപ്പെടണം.”
11 യഹോവ മോശെയോടു പറഞ്ഞു, 12 “യിസ്രായേ ല്‍കുടുംബങ്ങളില്‍ ജനിക്കുന്ന എല്ലാ ആദ്യജാത ന്മാ രെയും നിങ്ങള്‍ എനിക്കു തരണമെന്ന് ഞാന്‍ പറഞ്ഞിട് ടുണ്ട് - എന്നാല്‍ ഇപ്പോള്‍ എന്നെ ശുശ്രൂഷിക്കാന്‍ ഞാ ന്‍ ലേവ്യരെ തെരഞ്ഞെടുക്കുന്നു. അവര്‍ എന്‍റേതാണ്. അതിനാല്‍ മറ്റ് യിസ്രായേലുകാര്‍ തങ്ങളുടെ ആദ്യജാത ന്മാരെ എനിക്കു തരേണ്ടതില്ല.
13 “നിങ്ങള്‍ ഈജിപ്തിലായിരുന്നപ്പോള്‍ ഈജിപ്തു കാരുടെ എല്ലാ ആദ്യജാതന്മാരെയും ഞാന്‍ വധിച്ചു. ആ സമയത്ത് യിസ്രായേലുകാരുടെ എല്ലാ ആദ്യജാത ന് മാരെയും ഞാന്‍ എന്‍റേതാക്കുകയും ചെയ്തു. ആദ്യജാത രായ എല്ലാ മനുഷ്യക്കുഞ്ഞുങ്ങളെയും മൃഗക്കുട്ടി ക ളെയും ഞാന്‍ എടുത്തു. (പക്ഷേ ഇപ്പോള്‍ ഞാന്‍ നിങ്ങ ളുടെ ആദ്യജാതരായ കുട്ടികളെ മുഴുവനും നിങ്ങള്‍ക്ക് തി രിച്ചു തരുന്നു. ലേവ്യരെ ഞാന്‍ എന്‍റേതാക്കുകയും ചെ യ്യുന്നു.) യഹോവ ഞാനാകുന്നു.”
14 സീനായിമരൂഭൂമിയില്‍വച്ച് യഹോവ വീണ്ടും മോ ശെയോടു സംസാരിച്ചു, 15 “ലേവിയുടെ പുത്രന്മാരെ കു ടുംബവും ഗോത്രവും തിരിച്ച് എണ്ണുക. ഒരു മാസമോ അതിനുമേലോ പ്രായമുള്ള എല്ലാ പുത്രന്മാരെയും എ ണ്ണുക.” 16 അതിനാല്‍ മോശെ യഹോവയെ അനുസരി ച് ചു. അവന്‍ അവരെ മുഴുവന്‍ എണ്ണി.
17 ലേവിക്കു മൂന്നു പുത്രന്മാര്‍. ഗേര്‍ശോന്‍, കെഹാത് ത്, മെരാരി. 18 പുത്രന്മാര്‍ ഓരോരുത്തരും അവരവരുടെ ഗോത്രങ്ങളുടെ നേതാക്കളായിരുന്നു.ഗേര്‍ശോന്‍റെ ഗോത്രക്കാര്‍: ലിബ്നി, ശിമെയി എന്നിവര്‍.
19 കെഹാത്തിന്‍റെ ഗോത്രക്കാര്‍: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍.
20 മെരാരിയുടെ ഗോത്രക്കാര്‍: മഹ്ലി, മൂശി എന്നിവര്‍.
ലേവിയുടെ ഗോത്രത്തില്‍പ്പെട്ട കുടുംബ ങ്ങളാണ വ.
21 ഗേര്‍ശോന്‍റെ കുടുംബത്തില്‍ നിന്നുള്ളവരാണ് ലിബ് നി, ശിമെയി എന്നിവരുടെ കുടുംബങ്ങള്‍. അവരായി രുന് നു ഗേര്‍ശോന്യഗോത്രങ്ങള്‍. 22 ഈ രണ്ടു കുടുംബങ് ങളി ലുമായി ഒരു മാസത്തിനുമേല്‍ പ്രായമുള്ള ആണ്‍കുട്ടി കള ടക്കം 7,500 പുരുഷന്മാരുണ്ടായിരുന്നു. 23 പടിഞ്ഞാറ് പാളയമടിക്കാനായിരുന്നു അവര്‍ നിര്‍ദ്ദേശിക്ക പ്പെ ട്ടത്. വിശുദ്ധകൂടാരത്തിനു പിന്നിലായി അവര്‍ തങ്ങളു ടെ പാളയമുറപ്പിച്ചു. 24 ഗേര്‍ശോന്യഗോത്രക്കാരുടെ നേതാവ് ലായേലിന്‍റെ പുത്രനായ എലീയാസാഫ് ആയിരു ന്നു. 25 സമ്മേളനക്കൂടാരത്തില്‍ വിശുദ്ധകൂടാരം, പുറം കൂ ടാരം, മൂടി എന്നിവ സംരക്ഷിക്കുക എന്ന ജോലി ഗേര്‍ ശോന്യരുടേതാണ്. സമ്മേളനക്കൂടാരത്തിന്‍റെ പ്രവേശ നദ്വാരത്തിലുള്ള തിരശ്ശീലയുടെ സംരക്ഷണവും അവര്‍ ഏറ്റെടുത്തു. 26 മുറ്റത്തുള്ള തിരശ്ശീല അവര്‍ സംരക്ഷി ച്ചു. മുറ്റത്തിന്‍റെ പ്രവേശനദ്വാരത്തെ തിരശ്ശീലയും അവര്‍ പരിരക്ഷിച്ചു. വിശുദ്ധകൂടാരത്തിനും യാഗപീഠ ത്തിനു ചുറ്റിലുമായിരുന്നു മുറ്റം. തിരശ്ശീലയി ലുപ യോഗിച്ച കയര്‍ അടക്കം എല്ലാ സാധനങ്ങളും അവര്‍ സൂക്ഷിച്ചു.
27 അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍ എന് നിവരുടെ കുടുംബങ്ങള്‍ കെഹാത്തിന്‍റെ കുടുംബത് തില്‍ പ്പെട്ടവരാണ്. കെഹാത്യ ഗോത്രത്തില്‍ പ്പെട്ട വരാ ണവര്‍. 28 ആ ഗോത്രത്തില്‍ ഒരു മാസമോ അതിലധികമോ പ്രായമുള്ള പുരുഷന്മാരുടെ എണ്ണം 8300* 8300 ചില പ്രാചീന ഗ്രീക്ക് പാഠങ്ങളില്‍ “8300” എന്നാണ്. എബ്രായപാഠങ്ങളില്‍ ”8600” എന്നും കാണുന്നു. 3:22, 28, 34, 39 കാണുക. ആയി കണക് കാക്കി. വിശുദ്ധസ്ഥലത്തെ സാധനങ്ങളുടെ ചുമതല കെഹാത്യര്‍ക്കായിരുന്നു. 29 വിശുദ്ധകൂടാരത്തിനു തെക് കുവശത്തുള്ള സ്ഥലമാണ് കെഹാത്യഗോത്രക്കാര്‍ക്കു നല്‍കപ്പെട്ടിരുന്നത്. ആ പ്രദേശത്താണ് അവര്‍ പാള യമടിച്ചത്. 30 കെഹാത്യഗോത്രക്കാരുടെ നേതാവ് ഉ സ്സീയേലിന്‍റെ പുത്രനായ എലീസാഫാനായിരുന്നു. 31 വിശുദ്ധപെട്ടകം, മേശ, വിളക്കുകാല്‍, യാഗപീഠം, വി ശുദ്ധസ്ഥലത്തെ പാത്രങ്ങള്‍ എന്നിവ കാക്കുന്ന ചുമ തല അവര്‍ക്കായിരുന്നു. തിരശ്ശീലയും അതിനോ ടൊ പ്പമുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ചുമതലയും അവ ര്‍ ഏറ്റെടുത്തു.
32 ലേവ്യജനതയുടെ നേതാക്കളുടെ നേതാവ് പുരോ ഹി തനും അഹരോന്‍റെ പുത്രനുമായ എലെയാസാ രായിരു ന്നു. വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്നവരുടെ ചുമത bല എലെയാസാരിനായിരുന്നു.
33-34 മെരാരിഗോത്രത്തില്‍പ്പെട്ടവരായിരുന്നു മഹ് ലി, മൂശി എന്നിവരുടെ കുടുംബങ്ങള്‍. മഹ്ലി ഗോത്രത് തില്‍ ഒരു മാസമോ അതിലധികമോ പ്രായമുള്ള പുരുഷ ന്മാരുടെ എണ്ണം 6200 ആയിരുന്നു. 35 മെരാരി ഗോത്ര ത്തിന്‍റെ തലവന്‍ അബീഹയിലിന്‍റെ പുത്രനായ സൂരി യേലായിരുന്നു. വിശുദ്ധകൂടാരത്തിന്‍റെ വടക്കന്‍ പ്രദേ ശങ്ങളാണ് ഈ ഗോത്രക്കാര്‍ക്കു നല്‍കപ്പെട്ടിരുന്നത്. അവിടെയാണവര്‍ പാളയമടിച്ചത്. 36 വിശുദ്ധകൂടാ രത്തി ന്‍റെ ചട്ടങ്ങള്‍ സൂക്ഷിക്കുന്ന ചുമതലയായിരുന്നു മെ രാരികുടുംബക്കാര്‍ക്കു നല്‍കപ്പെട്ടിരുന്നത്. അങ്ങനെ എല്ലാ അഴികളും കാലുകളും ചുവടുകളും വിശുദ്ധകൂടാര ത്തിന്‍റെ ചട്ടങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാധന ങ്ങളും അവര്‍ നോക്കി. 37 വിശുദ്ധകൂടാരത്തിനു ചുറ്റുമു ള്ള മുറ്റത്തെ എല്ലാ കാലുകളും അവര്‍ കാത്തു. എല്ലാ ചുവടുകളും കൂടാരക്കുറ്റികളും കയറുകളും അതിലുള്‍ പ്പെ ടും.
38 മോശെയും അഹരോനും അവന്‍റെ പുത്രന്മാരും സമ് മേളനക്കൂടാരത്തിന്‍റെ മുന്പിലുള്ള വിശുദ്ധകൂ ടാരത്തി നു കിഴക്കുവശത്താണു പാളയമടിച്ചത്. മുഴുവന്‍ യിസ് രായേലുകാര്‍ക്കും വേണ്ടിയാണ് അവരിതു ചെയ്തത്. വി ശുദ്ധസ്ഥലത്തിനടുത്തേക്കു വരുന്ന മറ്റാരും കൊല്ല പ്പെടുകയും ചെയ്യും.
39 ലേവിയുടെ കുടുംബത്തില്‍പ്പെട്ട ഒരു മാസമോ അ തിലധികമോ പ്രായമുള്ള എല്ലാ ആണുങ്ങളുടെയും ക ണക്കെടുക്കാന്‍ യഹോവ മോശെയോടും അഹരോ നോ ടും കല്പിച്ചു. ആകെ എണ്ണം 22,000 ആയിരുന്നു.
ആദ്യജാതന്മാരുടെ സ്ഥാനം ലേവ്യര്‍ എടുക്കുന്നു
40 യഹോവ മോശെയോടു പറഞ്ഞു, “കുറഞ്ഞത് ഒരു മാസമെങ്കിലും പ്രായമായ യിസ്രായേലിലെ ആദ്യ ജാ തന്മാരുടെ മുഴുവന്‍ എണ്ണമെടുക്കുക. അവരുടെ പേരുക ള്‍ ഒരു പട്ടികയില്‍ എഴുതുക. 41 യിസ്രായേലിലെ എല്ലാ ആദ്യജാതന്മാരേയും ഞാനെടുക്കുമെന്ന് ഞാന്‍ മുന്പു പറഞ്ഞിട്ടുണ്ടല്ലോ. പക്ഷേ ഇപ്പോള്‍, യഹോവയാ യ ഞാന്‍ ലേവ്യരെ എടുക്കും. യിസ്രായേലിലെ മറ്റു ജന തയുടെ ആദ്യജാതമൃഗങ്ങളെ എടുക്കുന്നതിന് പകരം ലേവ്യരുടെ ആദ്യജാതമൃഗങ്ങളെയും ഞാന്‍ എടുക്കും.”
42 അതിനാല്‍ മോശെ യഹോവയുടെ കല്പന അനുസ രിച്ചു. യിസ്രായേല്‍ജനതയുടെ എല്ലാ ആദ്യജാത സന് താനങ്ങളെയും മോശെ എണ്ണി. 43 ഒരു മാസമോ അതില ധികമോ പ്രായമുള്ള എല്ലാ ആണുങ്ങളുടെയും പട്ടിക മോശെ തയ്യാറാക്കി. ആ പട്ടികയില്‍ 22,273 പേരുണ് ടായിരുന്നു.
44 യഹോവ ഇത്രയും കൂടി മോശെയോടു പറഞ്ഞു, 45 “യഹോവയായ ഞാന്‍ ഈ കല്പന തരുന്നു: ‘യിസ്രാ യേലിലെ മറ്റു കുടുംബങ്ങളില്‍ നിന്നുള്ള ആദ്യജാതന് മാര്‍ക്കു പകരം ലേവ്യരെ എടുക്കുക. മറ്റുള്ള കുടുംബങ്ങ ളുടെ മൃഗങ്ങള്‍ക്കു പകരം ഞാന്‍ ലേവ്യരുടെ മൃഗങ്ങളെ എടുക്കും. ലേവ്യര്‍ എന്‍റെ സ്വന്തമാണ്. 46 ലേവ്യര്‍ ഇരു പത്തീരായിരം പേരുണ്ടെങ്കിലും മറ്റുള്ളവര്‍ക്കിടയില്‍ 22,273 ആദ്യജാതന്മാരേ ഉള്ളൂ. അത് ലേവ്യരെക്കാള്‍ ഇരുന്നൂറ്റിയെഴുപത്തിമൂന്ന് ആദ്യജാതര്‍ അധികമാണ്. 47 ഔദ്യോഗിക അളവനുസരിച്ച് ഇരുന്നൂറ് റിയെഴുപ ത് തിമൂന്നു പേര്‍ക്ക് അഞ്ചു ശേക്കെല്‍ വെള്ളിവീതം ശേഖ രിക്കുക. (ഔദ്യോഗിക അളവനുസരിച്ച് ശേക്കെല്‍ എന് നാല്‍ ഇരുപതുഗേരാ ആണ്.) യിസ്രായേല്‍ജനത യില്‍നി ന്നും വേണം ആ വെള്ളി ശേഖരിക്കാന്‍. 48 ആ വെള്ളി അഹ രോനെയും മക്കളെയും ഏല്പിക്കുക. കൂടുതലായുള്ള ഇ രുനൂറ്റിയെഴുപത്തി മൂന്ന് യിസ്രായേലുകാരുടെ വീണ്ടെ ടുപ്പു വിലയാണത്.’”
49 മറ്റു ഗോത്രങ്ങളിലെ 273 പേരുടെ സ്ഥാനം ഏറ്റെടു ക്കാന്‍ മതിയായത്ര ലേവ്യര്‍ ഉണ്ടായിരുന്നില്ല. അതി നാല്‍ മോശെ ആ ഇരുന്നൂറ്റിയെഴുപത്തിമൂന്നു പേര്‍ക്കു വേണ്ട പണം ശേഖരിച്ചു. 50 യിസ്രായേല്‍ജനതയിലെ ആ ദ്യജാതന്മാരില്‍നിന്നും മോശെ ആ വെള്ളി സന്പാ ദി ച്ചു. ഔദ്യോഗിക അളവനുസരിച്ച് 1,365 ശേക്കെല്‍ വെ ള്ളി അവന്‍ സന്പാദിച്ചു. 51 മോശെ യഹോവയെ അനുസ രിച്ചു. മോശെ, യഹോവയുടെ കല്പനയനുസരിച്ച് ആ വെള്ളി അഹരോനും പുത്രന്മാര്‍ക്കുമായി നല്‍കി.