ഈജിപ്തില്‍നിന്നുള്ള യിസ്രായേലിന്‍റെ യാത്ര
33
1 മോശെയും അഹരോനും യിസ്രായേല്‍ജനതയെ ഈ ജിപ്തില്‍നിന്നും സംഘങ്ങളായി കൊണ്ടുവന്നു. അവര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ ഇവയൊക്കെയാണ്.
2 ത ങ്ങള്‍ സഞ്ചരിച്ച സ്ഥലങ്ങളെപ്പറ്റി മോശെ എഴുതി യിട്ടുണ്ട്. യഹോവയുടെ കല്പനപ്രകാരമായിരുന്നു മോശെ അക്കാര്യങ്ങള്‍ രേഖപ്പെടുത്തിയത്. പുറപ് പാ ടിനുശേഷം അവര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ ഇവയൊ ക് കെയാണ്:
3 ഒന്നാം മാസത്തിന്‍റെ പതിനഞ്ചാം ദിവസം അവര്‍ രമെസേസില്‍നിന്നും പുറപ്പെട്ടു. പെസഹയ്ക്കുശേ ഷമുള്ള ആ പ്രഭാതത്തില്‍ യിസ്രായേല്‍ജനത തങ്ങളുടെ കൈകളുയര്‍ത്തി വിജയാഹ്ളാദത്തോടെ ഈജിപ്തില്‍നി ന്നും പുറത്തേക്കു വന്നു. മുഴുവന്‍ ഈജിപ്തുകാരും അവ രെ കണ്ടു.
4 യഹോവ വധിച്ചവരെ കുഴിച്ചിടുക യായി രുന്നു ഈജിപ്തുകാര്‍. അവര്‍ തങ്ങളുടെ ആദ്യജാത രെ യെല്ലാം കുഴിച്ചിടുകയായിരുന്നു. യഹോവ ഈജിപ്തു കാരുടെ ദേവന്മാര്‍ക്കെതിരെ തന്‍റെ ന്യായവിധി നടത്തി.
5 യിസ്രായേല്‍ജനത രമെസേസില്‍നിന്നും സുക്കോത് തിലേക്കു പോയി.
6 സുക്കോത്തില്‍നിന്നവര്‍ ഏഥാമി ലേക്കാണ് പോയത്. അവിടെയവര്‍ മരുഭൂമിയുടെ വക്കില്‍ പാളയമടിച്ചു.
7 അവര്‍ ഏഥാമില്‍നിന്ന് പീഹഹിരോ ത് തിലേക്കു പോയി. ബാല്‍സെഫോനിനടുത്തായിരുന്നു അത്. അവര്‍ മിഗ്ദോലിനടുത്ത് പാളയമടിച്ചു.
8 ജനങ്ങള്‍ പീഹഹരോത്തില്‍നിന്ന് കടലിന്‍റെ നടുക് കുകൂടെ നടന്നു. അവര്‍ മരുഭൂമിയിലേക്കു പോയി. ഏ ഥാംമരുഭൂമിയിലൂടെ അവര്‍ മൂന്നു ദിവസം നടന്നു അവര്‍ മാറയില്‍ പാളയമടിച്ചു.
9 അവര്‍ മാറയില്‍നിന്നും ഏലീമിലെത്തി പാളയമടിച് ചു. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപതു പനമര ങ്ങളും ഉണ്ടായിരുന്നു.
10 അവര്‍ ഏലീമില്‍നിന്ന് പുറപ്പെട്ട് ചെങ്കടലിന്‍റെ തീരത്ത് പാളയമടിച്ചു.
11 ചെങ്കടല്‍ തീരത്തുനിന്നും പുറപ്പെട്ട് അവര്‍ സീ ന്‍മരുഭൂമിയില്‍ പാളയമടിച്ചു.
12 സീന്‍മരുഭൂമിയില്‍നിന്നും ദൊഫ്ക്കയിലെത്തി അ വിടെ പാളയമടിച്ചു.
13 ദൊഫ്ക്കാ വിട്ട അവര്‍ ആലൂശില്‍ പാളയമടിച്ചു.
14 ആലൂശില്‍നിന്നും വിട്ട അവര്‍ രെഫീദീമില്‍ പാ ളയ മടിച്ചു. അവിടെ ജനങ്ങള്‍ക്കു കുടിക്കാനാവശ്യമായ ജലമില്ലായിരുന്നു.
15 അവര്‍ രെഫീദീം വിട്ട് സീനായിമരുഭൂമിയില്‍ പാളയ മ ടിച്ചു.
16 സീനായിമരുഭൂമി വിട്ട് അവര്‍ കിബ്രോത്ത് ഹത്താവ യില്‍ പാളയമടിച്ചു.
17 കിബ്രോത്ത് ഹത്താവ വിട്ട് അവര്‍ ഹസേരോത്തില്‍ പാളയമടിച്ചു.
18 ഹസേരോത്തില്‍നിന്നും വിട്ട് അവര്‍ രിത്ത്മായില്‍ പാളയമടിച്ചു.
19 രിത്ത്മാ വിട്ട് അവര്‍ രിമ്മോന്‍ പേരെസില്‍ പാളയമടിച്ചു.
20 രിമ്മോന്‍ പേരെസ് വിട്ട് അവര്‍ ലിബ്നയില്‍ പാളയ മടിച്ചു.
21 ലിബ്നാ വിട്ട് അവര്‍ രിസ്സയില്‍ പാളയമടിച്ചു.
22 രിസ്സാ വിട്ട് അവര്‍ കെഹേലാഥയില്‍ പാളയമ ടി ച്ചു.
23 കെഹേലാഥാ വിട്ട് അവര്‍ ശാഫേര്‍പര്‍വ്വതത്തില്‍ പാളയമടിച്ചു.
24 ശാഫേര്‍പര്‍വ്വതം വിട്ട് അവര്‍ ഹരാദയില്‍ പാളയമ ടി ച്ചു.
25 ഹരാദയില്‍നിന്നും വിട്ട് അവര്‍ മക്ഹേലാത്തില്‍ പാള യമടിച്ചു.
26 മക്ഹേലോത്ത് വിട്ട് അവര്‍ തഹത്തില്‍ പാളയമ ടിച് ചു.
27 അവര്‍ തഹത്ത് വിട്ട് താരഹില്‍ പാളയമടിച്ചു.
28 താരഹ് വിട്ട് അവര്‍ മിത്ത്കയില്‍ പാളയമടിച്ചു.
29 മിത്ത്ക വിട്ട് അവര്‍ ഹശ്മോനായില്‍ പാളയമടിച്ചു.
30 ഹശ്മോനാ വിട്ട് അവര്‍ മോസേരോത്തില്‍ പാളയ മ ടിച്ചു.
31 മോസേരോത്ത് വിട്ട് അവര്‍ ബെനേയാക്കാനില്‍ പാളയ മടിച്ചു.
32 ബെനേയാക്കാന്‍ വിട്ട് അവര്‍ ഹോര്‍ഹഗ്ഗിദ്ഗാദില്‍ പാളയമടിച്ചു.
33 ഹോര്‍ ഹഗ്ഗിദ്ഗാദ് വിട്ട് അവര്‍ യൊത്ബാഥയില്‍ പാളയമടിച്ചു.
34 യൊത്ബാഥാ വിട്ട് അവര്‍ അബ്രേനായില്‍ പാളയ മടിച്ചു.
35 അബ്രോനാ വിട്ട് അവര്‍ എസ്യോന്‍ഗേബെരില്‍ പാ ളയമടിച്ചു.
36 എസ്യോന്‍ ഗേബെര്‍ വിട്ട് അവര്‍ സീന്‍മരുഭൂമിയിലെ കാദേശില്‍ പാളയമടിച്ചു.
37 കാദേശ് വിട്ട് ജനങ്ങള്‍ ഹോരില്‍ പാളയമടിച്ചു. എ ദോംരാജ്യത്തിന്‍റെ അതിര്‍ത്തിയിലുള്ള മലയായിരുന്നു അത്.
38 പുരോഹിതനായ അഹരോന്‍ യഹോവയെ അനു സരിച്ച് ഹോര്‍പര്‍വ്വതം കയറി. അവിടെവച്ച് അഹ രോന്‍ മരിച്ചു. അഞ്ചാം മാസത്തിന്‍റെ ഒന്നാം ദിവസ മാണ് അഹരോന്‍ മരിച്ചത്. യിസ്രായേല്‍ ജനത ഈജി പ്തു വിട്ടതിന്‍റെ നാല്പതാം വര്‍ഷമായിരുന്നു അത്
39 ഹോര്‍പര്‍വ്വതത്തില്‍വച്ച് മരിക്കുന്പോള്‍ അഹ രോന് നൂറ്റി ഇരുപത്തി മൂന്നു വയസ്സായിരുന്നു.
40 കനാന്‍ദേശത്തെ നെഗെവിലുള്ള ഒരു പട്ടണമാ യിരു ന്നു അരാദ്. യിസ്രായേല്‍ജനത വരുന്നുവെന്നത് കനാന് യ രാജാവായ ഹെരാദ് കേട്ടു.
41 ജനങ്ങള്‍ ഹോര്‍പര്‍വ്വതം വിട്ട് സാല്‍മോനായില്‍ പാളയമടിച്ചു.
42 അവര്‍ സാല്‍മോനാ വിട്ട് പൂനോനില്‍ പാളയമടിച് ചു.
43 പൂനോന്‍ വിട്ട് അവര്‍ ഓബോത്തില്‍ പാളയമടിച്ചു.
44 ഓബോത്ത് വിട്ട് അവര്‍ ഈയേ-അബാരീമില്‍ പാളയമ ടിച്ചു. മോവാബുരാജ്യത്തിന്‍റെ അതിര്‍ത്തി യിലായിരു ന്നു ഈ സ്ഥലം.
45 ഈയേ-അബാരീം വിട്ട് അവര്‍ ദീബോന്‍ ഗാദില്‍ പാള യമടിച്ചു.
46 ദീബോന്‍ഗാദ് വിട്ട് അല്‍മോദിബ്ളാഥയീമില്‍ പാളയ മടിച്ചു.
47 അല്‍മോദിബ്ളാഥയീം വിട്ട് അവര്‍ നെബോവിനടു ത്തുള്ള അബാരീമിലെ കുന്നുകളില്‍ പാളയമടിച്ചു.
48 അബാരീംകുന്നുകള്‍ വിട്ട് അവര്‍ മോവാബിലെ യോ ര്‍ദ്ദാന്‍താഴ്വരയില്‍ പാളയമടിച്ചു. യെരീഹോയുടെ എ തിര്‍വശത്ത് യോര്‍ദ്ദാന്‍നദിയുടെ മറുകരയിലായിരുന്നു അത്.
49 മോവാബിലെ യോര്‍ദ്ദാന്‍നദിയുടെ തീരത്ത് അവര്‍ പാളയമടിച്ചു. ബേത്ത്യെശീമോത്തു മുതല്‍ അക്കാഷ്യ സമതലംവരെ അവരുടെ പാളയം വ്യാപിച്ചിരുന്നു.
50 അവിടെവച്ച് യഹോവ മോശെയോടു സംസാരി ച് ചു. അവന്‍ പറഞ്ഞു,
51 “യിസ്രായേല്‍ ജനതയോടു സംസാ രിക്കുക. അവരോട് ഇക്കാര്യങ്ങള്‍ പറയുക: നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടക്കുക. കനാന്‍ദേശത്തേക്കു നിങ്ങള്‍ ചെല്ലുക.
52 അവിടെ കാണുന്ന ജനങ്ങളില്‍നിന്ന് ആ ദേശം നിങ്ങള്‍ എടുക്കുക. അവരുടെ കല്‍പ്രതിമകളും വി ഗ്രഹങ്ങളും നിങ്ങള്‍ നശിപ്പിക്കുക. അവരുടെ ഉന്ന തസ്ഥലങ്ങള്‍ നിങ്ങള്‍ നശിപ്പിക്കണം.
53 ആ ദേശം കയ് യടക്കി നിങ്ങള്‍ അവിടെ താമസിക്കണം. കാരണമെ ന് തെന്നാല്‍ ഈ ദേശം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. അത് നി ങ്ങളുടെ കുടുംബങ്ങള്‍ക്കുള്ളതായിരിക്കും.
54 നിങ്ങ ളി ലോരോ കുടുംബത്തിനും ഭൂമിയില്‍ വീതം ലഭിക്കും. ഓ രോ കുടുംബത്തിനും ഏതേതു ഭാഗങ്ങളെന്നു നിങ്ങള്‍ നറുക്കിട്ടു നിശ്ചയിക്കണം. വലിയകുടുംബങ്ങള്‍ക്ക് വലിയ ഭൂവിഭാഗങ്ങളും ചെറിയ കുടുംബങ്ങള്‍ക്ക് ചെറിയ ഭൂവിഭാഗങ്ങളും ലഭിക്കും. ഏതേതു ഭാഗങ്ങള്‍ ഏതേതു കു ടുംബങ്ങള്‍ക്കാണെന്ന് നറുക്കിട്ടു നിശ്ചയിക്കണം. ഓ രോ ഗോത്രത്തിനും അതാതിന്‍റെ ഭൂമി ലഭിക്കും.
55 “മറ്റുള്ള ജനങ്ങളെയൊക്കെ നിങ്ങള്‍ ഓടിച്ചു വിട ണം. അവരെ നിങ്ങളുടെ രാജ്യത്തു താമസിപ്പിക്കാന്‍ നിങ്ങളനുവദിച്ചാല്‍, അവര്‍ നിങ്ങള്‍ക്കു വളരെ കുഴ പ് പങ്ങളുണ്ടാക്കും. അവര്‍ നിങ്ങളുടെ കണ്ണുകളില്‍ കര ടായും വശങ്ങളില്‍ മുള്ളുകളായും തീരും. നിങ്ങള്‍ താമ സി ക്കുന്ന രാജ്യത്ത് അവര്‍ വളരെ കുഴപ്പങ്ങളുണ്ടാക്കും.
56 അവരെ നിങ്ങളുടെ രാജ്യത്തു താമസിക്കാന്‍ അനുവ ദി ച്ചാല്‍ അവരോടു ചെയ്യാന്‍ ഞാനുദ്ദേശിച്ചത് നിങ്ങ ളോടു ചെയ്യും.”