കനാന്‍റെ അതിര്‍ത്തികള്‍
34
യഹോവ മോശെയോടു സംസാരിച്ചു. അവന്‍ പറ ഞ്ഞു, “യിസ്രായേല്‍ജനതയ്ക്ക് ഈ കല്പന നല് കുക: കനാന്‍ദേശത്തേക്കാണു നിങ്ങള്‍ വരുന്നത്. ഈ രാജ് യത്തെ നിങ്ങള്‍ കീഴടക്കണം. കനാന്‍ദേശം മുഴുവന്‍ നിങ്ങ ളുടേതായിത്തീരും. തെക്ക്, എദോമിനടുത്തുള്ള സീന്‍മ രു ഭൂമിയുടെ ഭാഗം നിങ്ങള്‍ക്കു ലഭിക്കും. ചാവുകടലിന്‍റെ തെക്കെ അറ്റത്തായിരിക്കും നിങ്ങളുടെ തെക്കെ അതി ര്‍ത്തി ആരംഭിക്കുന്നത്. അത് സ്കോര്‍പിയോണ്‍ ചുരം കടക്കും. അത് സീന്‍മരുഭൂമിയിലൂടെ കാദേശ്ബ ര്‍ന്നേയ യിലേക്കും അവിടെനിന്ന് ഹസര്‍ അദ്ദാരിലേക്കും അവി ടെനിന്ന് അസ്മോനിലേക്കും കടക്കും. അസ്മോ നില്‍ നിന്ന് ഈജ്പിതുനദിയിലൂടെ മധ്യധരണ്യാഴിയില്‍ അ വസാനിക്കും. നിങ്ങളുടെ പടിഞ്ഞാറെ അതിര്‍ത്തി മധ്യാധരണ്യാഴി ആയിരിക്കും. നിങ്ങളുടെ വടക്കേ അ തിര്‍ത്തി മധ്യധരണ്യാഴിയിലാരംഭിച്ച് ഹോര്‍ പര്‍ വ്വ തംവരെ ഉണ്ടാകും. ഹോര്‍ പര്‍വ്വതത്തില്‍ നിന്ന് അത് ലേബോ-ഹമാത്തിലേക്കും അവിടെ നിന്ന് സെദാദി ലേ ക്കും പോകും. അനന്തരം ആ അതിര്‍ത്തി സിഫ് രോനി ലൂടെ ഹസാര്‍-ഏനാനില്‍ അവസാനിക്കും. അങ്ങനെ അ തായിരിക്കും നിങ്ങളുടെ വടക്കെ അതിര്‍ത്തി. 10 നിങ്ങ ളുടെ കിഴക്കന്‍ അതിര്‍ത്തി ഏനാനില്‍ ആരംഭിച്ച് ശെ ഫാമിലേക്കു പോകും. 11 ശെഫാമില്‍ നിന്ന് അതിര്‍ത്തി അയിന്‍റെ കിഴക്കുവശത്തുള്ള രിബ്ളയില്‍ എത്തും. ഗലീ ലിതടാകംവരെ അതിര്‍ത്തി മലകളിലൂടെ തുടരും. 12 അന ന്തരം അതിര്‍ത്തി യോര്‍ദ്ദാന്‍ നദിയുടെ കരയിലൂടെ നീ ളും. ചാവുകടലാണതിന്‍റെ അവസാനം. നിങ്ങളുടെ രാജ്യ ത്തിനു ചുറ്റുമുള്ള അതിര്‍ത്തികള്‍ അതൊ ക്കെയാണ്.”
13 അതിനാല്‍ മോശെ യിസ്രായേല്‍ജനതയ്ക്ക് ഈ കല് പന നല്‍കി: “നിങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്ന ഭൂമി അ താ. നറുക്കിട്ട് ആ ഭൂമി ഒന്പതു ഗോത്രങ്ങള്‍ക്കും മനശ് ശെയുടെ ഗോത്രത്തിന്‍റെ പകുതിയ്ക്കുമായി പങ്കുവ യ്ക്കുക. 14 രൂബേന്‍റെയും ഗാദിന്‍റെയും ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ ഗോത്രത്തിന്‍റെ പകുതിയ്ക്കും ഇതിനകം ഭൂമി കിട്ടിക്കഴിഞ്ഞു. 15 യെരീഹോയ്ക്കു സമീപം യോ ര്‍ദ്ദാന്‍നദിയുടെ കിഴക്കെ കരയില്‍ ആണ് ആ രണ്ടര ഗോ ത്രക്കാരും തങ്ങളുടെ ഭൂമി സ്വന്തമാക്കിയത്.”
16 അനന്തരം യഹോവ മോശെയോടു സംസാരിച്ചു. അ വന്‍ പറഞ്ഞു, 17 “ഭൂമി വീതം വയ്ക്കുന്നതില്‍ ഇവര്‍ നിങ് ങളെ സഹായിക്കും: പുരോഹിതനായ എലെയാസാര്‍, നൂ ന്‍റെ പുത്രനായ യോശുവ, 18 കൂടാതെ എല്ലാ ഗോത്ര ത്തലവന്മാരും. ഓരോ ഗോത്രത്തില്‍നിന്നും ഒരു നേതാ വു വീതം ഉണ്ടായിരിക്കും. അവര്‍ ഭൂമി പങ്കുവയ്ക്കും. 19 നേതാക്കളുടെ പേരുകള്‍ ഇതാണ്:
യെഹൂദയുടെ ഗോത്രത്തില്‍നിന്ന് യെഫുന്നെയുടെ പുത്രനായ കാലേബ്;
20 ശിമെയോന്‍റെ ഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്‍റെ പുത്രനായ ശെമൂവേല്‍;
21 ബെന്യാമീന്‍റെ ഗോത്രത്തില്‍നിന്ന് കിസ്ളോന്‍റെ പുത്രനായ എലദാദ്;
22 ദാന്‍റെ ഗോത്രത്തില്‍നിന്ന് യൊഗ്ളിയുടെ പുത്ര നാ യ ബുക്കി;
23 യോസേഫിന്‍റെ പുത്രന്മാരില്‍ മനശ്ശെയുടെ ഗോ ത്രത്തില്‍നിന്ന് എഫോദിന്‍റെ പുത്രനായ ഹന്നീയേല്‍;
24 എഫ്രയീമിന്‍റെ ഗോത്രത്തില്‍നിന്ന് ശിഫ്താന്‍റെ പുത്രനായ കെമൂവേല്‍;
25 സെബൂലൂന്‍റെ ഗോത്രത്തില്‍നിന്ന് പര്‍ന്നാക്കി ന്‍ റെ പുത്രനായ എലീസാഫാന്‍;
26 യിസ്സാഖാരിന്‍റെ ഗോത്രത്തില്‍നിന്ന് അസ്സാന്‍ റെ പുത്രനായ പല്‍ത്തീയേല്‍;
27 ആശേരിന്‍റെ ഗോത്രത്തില്‍നിന്ന് ശെലോമിയുടെ പുത്രനായ അഹീഹൂദ്;
28 നഫ്താലിയുടെ ഗോത്രത്തില്‍നിന്ന് അമ്മീഹൂ ദിന്‍ റെ പുത്രനായ പെദഹേല്‍.”
29 യിസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ കനാന്‍ ദേശം വീതിക് കാന്‍ യഹോവ തെരഞ്ഞെടുത്തതാണിവരെ.