നാസീര്‍ വ്രതക്കാരന്‍
6
യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേല്‍ജനതയോട് ഇങ്ങനെ പറയുക: ചില പ് പോള്‍ ഒരു സ്ത്രീയോ പുരുഷനോ മറ്റുള്ളവരില്‍നിന്നും വേറിട്ടു കഴിയാന്‍ ആഗ്രഹിച്ചേക്കാം. വേര്‍പാടി ന്‍റേതാ യ ആ വിശിഷ്ട കാലഘട്ടം അയാളെ യഹോവയ്ക്കു സ്വ യം അര്‍പ്പിക്കുന്നതിനുള്ള സമയമാണ്. നാസീര്‍വ്രതം അനുഷ്ഠിക്കുന്നയാള്‍ എന്നായിരിക്കും ആ വ്യക്തി അ റിയപ്പെടുക. ആ കാലത്ത് അവന്‍ വീഞ്ഞോ മറ്റു കടും പാനീയങ്ങളോ കുടിക്കാന്‍ പാടില്ല. വീഞ്ഞി ല്‍നിന് നോ മറ്റു കടുംപാനീയങ്ങളില്‍നിന്നോ ഉണ്ടാക്കിയ വി ന്നാഗിരിയും അവന്‍ കഴിക്കരുത്. മുന്തിരിച്ചാറു കുടി ക്കുകയോ മുന്തിരിയോ മുന്തിരിക്കൊത്തോ തിന്നു കയോ ചെയ്യരുത്. വേര്‍പാടിന്‍റെ ആ വിശുദ്ധസമയത്ത് അവന്‍ മുന്തിരിയില്‍നിന്നുള്ള ഒന്നും തിന്നരുത്. മുന് തിരിയുടെ തൊലിയോ കുരുവോ പോലും അവന്‍ തി ന്നരുത്.
“വ്രതക്കാലത്ത് അയാള്‍ തന്‍റെ മുടി മുറിക്കുവാനും പാടില്ല. വ്രതാവസാനം വരെ അയാള്‍ വിശുദ്ധ നായി രിക്കണം. അയാള്‍ തന്‍റെ മുടി നീട്ടി വളര്‍ത്തണം. അത് ദൈവത്തിനുള്ള അയാളുടെ വാഗ്ദാനത്തിന്‍റെ ഒരു ഭാഗമാ ണ്. അവന്‍ ആ മുടി ദൈവത്തിന് ഒരു വിശുദ്ധസ മ്മാന മാ യി സമര്‍പ്പിക്കണം. അതിനാല്‍ അയാള്‍ തന്‍റെ മുടി വ്ര താവസാനം വരെ നീട്ടി വളര്‍ത്തണം.
“ഒരു നാസീര്‍വ്രതക്കാരന്‍ വ്രതകാലത്ത് ഒരു മൃതശരീ രത്തിനടുത്തേക്കു പോകാന്‍ പാടില്ല. എന്തുകൊണ് ടെന്നാല്‍ അയാള്‍ പൂര്‍ണ്ണമായും യഹോവയ്ക്കു സമര്‍പ് പിക്കപ്പെട്ടവനാണ്. തന്‍റെ തന്നെ അപ്പനോ അ മ്മ യോ സഹോദരനോ സഹോദരിയോ മരിച്ചാല്‍ പോലും അവന്‍ അവരെ സ്പര്‍ശിക്കരുത്. അത് അവനെ അ ശുദ്ധ നാക്കും. താന്‍ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ് പി ക്കപ്പെട്ടവനാണെന്ന് അവന്‍ കാണിക്കണം. വ്രത കാ ലം മുഴുവന്‍ അവന്‍ പൂര്‍ണ്ണസമ ര്‍പ്പിതനാ യിരിക്കും.
“നാസീര്‍വ്രതക്കാരന്‍റെ അടുത്തുവച്ച് ഒരാള്‍ പെട്ടെ ന്നു മരിച്ചുവെന്നുവരാം. അയാള്‍ മരിച്ചയാളെ സ്പര്‍ ശിച്ചാല്‍ നാസീര്‍വ്രതക്കാരന്‍ അശുദ്ധനാകും. അങ്ങനെ വന്നാല്‍ നാസീര്‍വ്രതക്കാരന്‍ തന്‍റെ വാഗ്ദാനങ്ങളുടെ ഭാഗമായിരുന്ന മുടി ക്ഷൌരം ചെയ്യണം. ഏഴാം ദിവസം അവന്‍ ശുദ്ധീകരിക്കപ്പെടുമെന്നതിനാല്‍ അന്ന് അവന്‍ തന്‍റെ മുടി ക്ഷൌരം ചെയ്യണം. 10 അനന്തരം എട്ടാം ദി വസം, നാസീര്‍വ്രതക്കാരന്‍ രണ്ട് ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവന്ന് പു രോഹിതനെ ഏല്പിക്കണം. സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍ വച്ചുവേണം അവന്‍ അതു പുരോഹിതനെ ഏല്പിക്കാന്‍. 11 അനന്തരം പുരോഹിതന്‍ അതിലൊ ന് നിനെ പാപബലിയായി നല്‍കണം. മറ്റേതിനെ അയാള്‍ ഹോമയാഗമായും നല്‍കണം. നാസീര്‍വ്രതക്കാരന്‍റെ പാ പപ്രായശ്ചിത്തമായിരിക്കും ഹോമയാഗം. (മൃതദേഹ ത്തിനടുത്തായിരുന്നതിനാല്‍ അയാള്‍ പാപം ചെയ്യു ക യായിരുന്നു.) ആ സമയം അയാള്‍ തന്‍റെ മുടി ദൈവത്തിന് സമര്‍പ്പിക്കാമെന്ന് വാഗ്ദാനം നടത്തണം. 12 അയാള്‍ വീ ണ്ടും ഒരു വ്രതകാലം മുഴുവന്‍ യഹോവയ്ക്കു തന്നെ സ മര്‍പ്പിക്കണമെന്നാണിതിനര്‍ത്ഥം. അയാള്‍ ഒരു വയ സ് സായ ഒരാട്ടിന്‍കുട്ടിയെ കൊണ്ടുവന്ന് അതിനെ ഒരു അ പരാധബലിയായി സമര്‍പ്പിക്കണം. അയാളുടെ ആദ്യ വ്രതകാലം അതോടെ വിസ്മരിക്കപ്പെടും. അയാള്‍ പു തിയ വ്രതം ആരംഭിക്കണം. തന്‍റെ ആദ്യവ്രതകാലത്ത് അയാള്‍ ഒരു മൃതദേഹത്തെ സ്പര്‍ശിച്ച് അശുദ്ധനായതു കാരണം ഇങ്ങനെ ചെയ്യപ്പെടണം.
13 “വ്രതകാലം അവസാനിച്ചതിനു ശേഷം, ഒരു നാസീ ര്‍വ്രതക്കാരന്‍ സമ്മേളനക്കൂടാരത്തിന്‍റെ പ്രവേശനക വാടത്തിങ്കലേക്കു പോകണം. 14 എന്നിട്ടു തന്‍റെ വഴി പാട് യഹോവയ്ക്കു സമര്‍പ്പിക്കണം. അവന്‍റെ വഴിപാ ടുകള്‍:
യാതൊരു കുറവുമില്ലാത്ത, ഒരു വയസ്സായ ഒരു ആ ണ്‍കുഞ്ഞാടിനെ ഹോമയാഗമായും യാതൊരു കുറവുമില് ലാത്ത, ഒരു വയസ്സായ ഒരു പെണ്‍കുഞ്ഞാടിനെ പാപ ബലിയായും ഒരു കുറവുമില്ലാത്തൊരാണാടിനെ സമാധാ നബലിയായും;
15 പുളിപ്പു ചേര്‍ക്കാത്ത ഒരു കൂട അപ്പം, (നേര്‍ത്ത മാ വും എണ്ണയും കുഴച്ചുണ്ടാക്കിയ അട) എണ്ണ അടയ് ക്കു മീതെ പരക്കണം. ധാന്യബലിയും പാനീയയാഗവും ആ വഴിപാടുകളുടെ ഭാഗമായി വേണം.
16 “പുരോഹിതന്‍ ഇതെല്ലാം യഹോവയ്ക്കു സമര്‍ പ്പിക്കണം. അതിനുശേഷം പുരോഹിതന്‍ പാപബ ലി യും ഹോമയാഗവും അര്‍പ്പിക്കുകയും വേണം. 17 പുളിപ് പു ചേര്‍ക്കാത്ത അപ്പം പുരോഹിതന്‍ യഹോവയ്ക്കു നല്‍കണം. അനന്തരം സമാധാനബലിയുടെ ആണാടിനെ പുരോഹിതന്‍ വധിക്കണം. ധാന്യബലിയോടും പാനീയ യാഗങ്ങളോടുമൊപ്പം വേണം അവനിത് യഹോവയ്ക്കു നല്‍കുവാന്‍.
18 “നാസീര്‍വ്രതക്കാരന്‍ സമ്മേളനക്കൂടാരത്തിന്‍റെ ക വാടത്തിങ്കലേക്കു പോകണം, അവിടെവച്ച് അവന്‍, താ യഹോവയ്ക്കായി വളര്‍ത്തിയ മുടി ക്ഷൌരം ചെയ്യ ണം. സമാധാനബലിയ്ക്കടിയില്‍ കത്തിക്കൊണ്ടിരി ക് കുന്ന അഗ്നിയില്‍ അവന്‍ ആ മുടി ഇടണം.
19 “നാസീര്‍വ്രതക്കാരന്‍ തന്‍റെ മുടി മുറിച്ചുകളഞ്ഞ തിനുശേഷം, പുരോഹിതന്‍ ആണാടിന്‍റെ വേവിച്ച ചുമ ലും കൂടയില്‍നിന്ന് പുളിപ്പു ചേര്‍ക്കാത്ത വലുതും ചെറുതുമായ അടകളും അയാളുടെ കൈകളില്‍വെച്ചു കൊ ടുക്കണം. 20 അനന്തരം പുരോഹിതന്‍ അവ യഹോവ യ്ക് കു മുന്പില്‍ നീരാജനം അര്‍പ്പിക്കണം. ഇതാണ് നീരാജന ബലി. ഇവ വിശുദ്ധവും പുരോഹിതനവകാ ശപ്പെട് ടതുമാകുന്നു. കൂടാതെ ആണാടിന്‍റെ നെഞ്ചും തുടയും യ ഹോവയ്ക്കു മുന്പില്‍ നീരാജനം അര്‍പ്പിക്കണം. അതി നുശേഷം നാസീര്‍വ്രതക്കാരന് വീഞ്ഞു കുടിക്കാം.
21 “നാസീര്‍വ്രതം നേരുന്നവനെ സംബന്ധിച്ചുള്ള ചട് ടങ്ങള്‍ ഇവയാണ്. അയാള്‍ ആ സമ്മാനങ്ങളെല്ലാം യഹോ വയ്ക്കു നല്‍കണം. പക്ഷേ, ഒരാള്‍ അതിലും വളരെയധികം യഹോവയ്ക്കു നല്‍കാന്‍ കഴിവുള്ളവനായിരിക്കാം. അ യാ ള്‍ കൂടുതല്‍ വാഗ്ദാനം ചെയ്താല്‍ അതു പാലിക്കണം. പക് ഷേ നാസീര്‍വ്രതനേര്‍ച്ചയുടെ ഈ നിയമങ്ങളില്‍ ചേര്‍ത് തിട്ടുള്ള എല്ലാ സാധനങ്ങളും കുറഞ്ഞപക്ഷം അയാള്‍ യഹോവയ്ക്കു നല്‍കിയിരിക്കണം.”
പുരോഹിതന്‍റെ അനുഗ്രഹങ്ങള്‍
22 യഹോവ മോശെയോടു പറഞ്ഞു, 23 “അവര്‍ യിസ്രാ യേല്‍ജനതയെ അനുഗ്രഹിക്കേണ്ടതിങ്ങനെയാണെന്നു അഹരോനോടും അവന്‍റെ മക്കളോടും പറയുക. അവര്‍ പറയണം:
24 യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക് കുകയും ചെയ്യട്ടെ.
25 യഹോവ അവന്‍റെ മുഖം നിങ്ങളില്‍ പ്രകാശിപ്പി ക്കുകയും നിങ്ങളില്‍ കരുണ കാട്ടുകയും ചെയ്യട്ടെ.
26 നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് യഹോവ മറുപടി പറ യുകയും നിങ്ങള്‍ക്കു സമാധാനമരുളുകയും ചെയ്യട്ടെ.”
27 അനന്തരം യഹോവ പറഞ്ഞു, “അങ്ങനെ വേണം അഹരോനും പുത്രന്മാരും ജനങ്ങളെ അനുഗ്രഹിക് കുവാ ന്‍ എന്‍റെ പേരുപയോഗിക്കേണ്ടത്. അവരെ ഞാന്‍ അനു ഗ്രഹിക്കുകയും ചെയ്യും.”