വിശുദ്ധകൂടാരത്തിന്‍റെ സമര്‍പ്പണം
7
1 മോശെ, വിശുദ്ധകൂടാരം സ്ഥാപിക്കുന്ന ജോലി പൂര്‍ ത്തിയാക്കി. അന്ന് അവന്‍ അതു യഹോവയ്ക്കു സമ ര്‍പ്പിക്കുകയും ചെയ്തു.കൂടാരത്തെയും അതിലുള്ള എ ല്ലാ സാധനങ്ങളെയും മോശെ അഭിഷേകം ചെയ്തു. യാ ഗപീഠവും അതിന്മേലുള്ള എല്ലാ വസ്തുക്കളും മോശെ അഭിഷേകം ചെയ്തു. യഹോവയെ ആരാധിക്കുവാന്‍ മാ ത്രമേ ഈ സാധനങ്ങള്‍ ഉപയോഗിക്കാവൂ എന്നിതു കാ ണിക്കുന്നു.
2 അനന്തരം യിസ്രായേലിലെ മൂപ്പന്മാര്‍ യഹോവ യ്ക്കു വഴിപാടുകള്‍ അര്‍പ്പിച്ചു. അവര്‍ തങ്ങളുടെ കു ടുംബങ്ങളുടെയും ഗോത്രങ്ങളുടെയും നേതാക്കന് മാരാ യിരുന്നു. ജനങ്ങളുടെ എണ്ണമെടുക്കാനുണ്ടായിരുന്ന അതേ ആളുകളായിരുന്നു അവര്‍.
3 ഈ നേതാക്കന്മാര്‍ യ ഹോവയ്ക്കു സമ്മാനങ്ങള്‍ കൊണ്ടുവന്നു. അവര്‍ ആറു കൂടാരവണ്ടികളും അവ വലിക്കാന്‍ പന്ത്രണ്ടു പശുക് കളെയും കൊണ്ടുവന്നു. (ഓരോ നേതാക്കളും ഓരോ പ ശുവിനെ വീതം നല്‍കി. രണ്ടു നേതാക്കള്‍ ചേര്‍ന്ന് ഓരോ കൂടാര വണ്ടിയും നല്‍കി.) വിശുദ്ധകൂടാരത്തില്‍ വച്ച് നേതാക്കള്‍ ഈ സാധനങ്ങള്‍ യഹോവയ്ക്കു നല്‍കി.
4 യഹോവ മോശെയോടു പറഞ്ഞു,
5 “നേതാക്കളില്‍നിന്ന് ഈ സാധനങ്ങള്‍ സ്വീകരിക്കുക. സമ്മേളനക്കൂടാരത്തിലെ ശുശ്രൂഷകള്‍ക്ക് അവ ഉപ യോ ഗിക്കാം. ഈ സാധനങ്ങളെല്ലാം ലേവ്യര്‍ക്കു നല്‍കണം. അവരെ അത് ശുശ്രൂഷ നിര്‍വ്വഹിക്കാന്‍ സഹായിക്കും.”
6 അതിനാല്‍ മോശെ കൂടാരവണ്ടികളേയും പശുക്ക ളേ യും സ്വീകരിച്ചു. അവന്‍ അതെല്ലാം ലേവ്യര്‍ക്കു ന ല്കി.
7 രണ്ടു വണ്ടികളും നാലു പശുക്കളെയും അവന്‍ ഗേ ര്‍ശോന്‍റെ പുത്രന്മാര്‍ക്കും നല്കി. അവര്‍ക്കു ജോലി ചെയ്യാനായി വണ്ടികളും പശുക്കളും ആവശ്യമായി രു ന്നു.
8 അനന്തരം മോശെ നാലു വണ്ടികളും എട്ടു പശു ക്കളെയും മെരാരിയുടെ പുത്രന്മാര്‍ക്കു കൊടുത്തു. അവ ര്‍ക്കും പണി ചെയ്യാന്‍ അവ ആവശ്യമായിരുന്നു. ഇവ രുടെയെല്ലാം ജോലിയുടെ ചുമതല പുരോഹിതനും അ ഹരോന്‍റെ പുത്രനുമായ ഈഥാമാരിനായിരുന്നു.
9 കെഹാ ത്യവംശക്കാര്‍ക്ക് മോശെ വണ്ടിയോ പശുക്കളെയോ നല്‍കിയില്ല. കാരണം, വിശുദ്ധവസ്തുക്കള്‍ ചുമലിലേ ന്തുകയായിരുന്നു അവരുടെ ജോലി.
10 മോശെ യാഗപീഠ ത്തെ അഭിഷേകം ചെയ്തു. അതേദിവസം നേതാക്കന്മാര്‍ യാഗപീഠത്തിലര്‍പ്പിക്കാനുള്ള വഴിപാടുകളും കൊണ്ടു വന്നു. അവര്‍ യാഗപീഠത്തില്‍ വഴിപാടുകളും അര്‍പ്പി ച്ചു.
11 യഹോവ മോശെയോടു പറഞ്ഞു, “ഓരോ ദിവ സവും ഒരു നേതാവു വീതം തന്‍റെ സമ്മാനങ്ങള്‍ യാഗപീഠ ത്തില്‍ സമര്‍പ്പിക്കാന്‍ കൊണ്ടുവരണം.”
12-83 * വാക്യങ്ങള്‍ 12-83 എബ്രായ ഭാഷയിലെ പാഠത്തില്‍ ഓരോ നോതാവും നല്‍കിയത് പ്രത്യേകം പട്ടികയായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഓരോ സമ്മാനത്തിനും ഒരേ പാഠമാണ്. അതിനാല്‍ അത് എളുപ്പവായനയ്ക്കുവേണ്ടി ഇങ്ങനെയാക്കിയിരിക്കുന്നു. പന്ത്രണ്ടു നേതാക്കളില്‍ ഓരോരുത്തനും അവന വന്‍റെ സമ്മാനങ്ങള്‍ കൊണ്ടുവന്നു. അത് ഇവയായിരു ന്നു:
ഓരോ നേതാവും മൂന്നേകാല്‍ പൌണ്ടു തൂക്കമുള്ള ഓ രോ വെള്ളിത്തളിക കൊണ്ടുവന്നു. ഓരോ നേതാവും ഒന് നേമുക്കാല്‍ പൌണ്ടു തൂക്കമുള്ള ഓരോ വെള്ളിക്കി ണ് ണവും കൊണ്ടുവന്നു. ഇവ രണ്ടും ഔദ്യോഗിക അളവ നുസരിച്ചു തൂക്കിനോക്കിയിരുന്നു. കിണ്ണവും തളി കയും നേര്‍ത്തമാവ് എണ്ണ ചേര്‍ത്ത് നിറച്ചിരുന്നു. ധാ ന്യബലിയായി ഉപയോഗിക്കാനായിരുന്നു അത്. ഓരോ നേതാവും ഓരോ വലിയ സ്വര്‍ണ്ണത്തവിയും കൊണ് ടുവന്നു. നാല് ഔണ്‍സ് തൂക്കമുണ്ടായിരുന്നു അതിന്. അതില്‍ കുന്തിരിക്കം നിറച്ചിരുന്നു.
ഓരോ നേതാവും ഒരു വയസ്സു വീതമുള്ള ഒരു കാളക്കു ട്ടിയെയും ഒരു ആണാടിനെയും ഒരു ആണാട്ടിന്‍കുട് ടിയെ യും കൊണ്ടുവന്നു. ഹോമയാഗത്തിനുള്ളവയായിരുന്നു ഈ മൃഗങ്ങള്‍. പാപബലിയായി അര്‍പ്പിക്കാന്‍ ഓരോ നേതാവും ഓരോ ആണ്‍കോലാടിനെയും കൊണ്ടുവന്നു. അവരോരോരുത്തരും രണ്ടു പശുക്കളെയും അഞ്ച് ആ ണാടുകളെയും അഞ്ചു കോലാടുകളെയും ഒരു വയസ്സു പ്രായമുള്ള അഞ്ച് ആണാട്ടിന്‍കുട്ടികളെയും കൊണ് ടുവന്നു. ഇവയെല്ലാം സമാധാനബലിക്കുള്ളവയായിരുന്നു.
യെഹൂദയുടെ ഗോത്രത്തലവനും അമ്മീനാദാബിന്‍റെ പുത്രനുമായ നഹശോന്‍ തന്‍റെ സമ്മാനങ്ങള്‍ കൊണ്ടു വന്നു.
രണ്ടാം ദിവസം സൂവാരിന്‍റെ പുത്രനും യിസ്സാഖാര്‍ വംശത്തിന്‍റെ നേതാവുമായ നെഥനയേല്‍ തന്‍റെ സമ്മാന ങ്ങള്‍ കൊണ്ടുവന്നു.
മൂന്നാം ദിവസം സെബൂലൂന്‍ജനതയുടെ നേതാവും ഹേ ലോന്‍റെ പുത്രനുമായ എലീയാബ് തന്‍റെ സമ്മാനങ്ങള്‍ കൊണ്ടുവന്നു.
നാലാം ദിവസം, രൂബേന്‍ജനതയുടെ നായകനും ശെദേയൂ രിന്‍റെ പുത്രനുമായ എലീസെക്കൂര്‍ തന്‍റെ സമ്മാനങ്ങ ളുമായി വന്നു.
അഞ്ചാം ദിവസം, ശിമെയോന്‍റെ ജനതയുടെ നേതാവും സൂരീശദ്ദായിയുടെ പുത്രനുമായ ശെലൂമിയേല്‍ തന്‍റെ സ മ്മാനങ്ങള്‍ കൊണ്ടുവന്നു.
ആറാം ദിവസം, ഗാദിന്‍റെ ജനതയുടെ നേതാവും ദെയൂ വേലിന്‍റെ പുത്രനുമായ എലീയാസാഫ് തന്‍റെ സമ്മാ നങ്ങള്‍ കൊണ്ടുവന്നു.
ഏഴാം ദിവസം, എഫ്രയീംജനതയുടെ നേതാവും അമ്മീ ഹൂദിന്‍റെ പുത്രനുമായ എലീശാമാ തന്‍റെ സമ്മാനങ്ങ ളുമായി വന്നു.
എട്ടാം ദിവസം, മനശ്ശെയുടെ വംശക്കാരുടെ നേതാവും പെദാസൂരിന്‍റെ പുത്രനുമായ ഗമാലീയേല്‍ തന്‍റെ സമ്മാ നങ്ങളുമായി വന്നു.
ഒന്‍പതാം ദിവസം, ബെന്യാമീന്‍ജനതയുടെ നേതാവും ഗിദെയോനിയുടെ പുത്രനുമായ അബീദാന്‍ തന്‍റെ സമ്മാ നങ്ങള്‍ കൊണ്ടുവന്നു.
പത്താം ദിവസം, ദാന്‍ജനതയുടെ നേതാവും അമ്മീശദ്ദാ യിയുടെ പുത്രനുമായ അഹീയേസെര്‍ തന്‍റെ സമ്മാനങ്ങ ളുമായി വന്നു.
പതിനൊന്നാം ദിവസം, ആശേര്‍വംശത്തിന്‍റെ നേതാ വും ഒക്രാന്‍റെ പുത്രനുമായ പഗീയേല്‍ തന്‍റെ സമ്മാനങ് ങള്‍ കൊണ്ടുവന്നു.
പന്ത്രണ്ടാം ദിവസം, നഫ്താലിവംശക്കാരുടെ നേതാ വും ഏനാന്‍റെ പുത്രനുമായ അഹീര തന്‍റെ സമ്മാനങ്ങള്‍ കൊണ്ടുവന്നു.
84 അങ്ങനെ യിസ്രായേല്‍ജനതയുടെ നേതാക്കള്‍ കൊ ണ്ടുവന്ന സാധനങ്ങളായിരുന്നു അവയെല്ലാം. മോശെ യാഗപീഠം അഭിഷേകം ചെയ്തു സമര്‍പ്പിച്ച സമയത് താ ണ് അവര്‍ ഇതെല്ലാം കൊണ്ടുവന്നത്. അവര്‍ പന്ത്രണ് ടു വെള്ളിത്തളികകളും പന്ത്രണ്ടു വെള്ളിക്കിണ്ണ ങ്ങ ളും പന്ത്രണ്ടു സ്വര്‍ണ്ണത്തവികളും കൊണ്ടുവന്നു.
85 ഓരോ വെള്ളിത്തളികയ്ക്കും മൂന്നേകാല്‍ പൌണ്ടു ഭാര മുണ്ടായിരുന്നു. ഓരോ വെള്ളിക്കിണ്ണത്തിനും ഒന്നേ മുക്കാല്‍ പൌണ്ടും ഭാരമുണ്ടായിരുന്നു. ഔദ്യോഗിക അളവനുസരിച്ച് വെള്ളിത്താലങ്ങള്‍ക്കും വെള്ളിക്കി ണ്ണങ്ങള്‍ക്കും കൂടി ആകെ അറുപതു പൌണ്ടു ഭാരമു ണ്ടായിരുന്നു.
86 ധൂപം നിറച്ച പന്ത്രണ്ടു സ്വര്‍ണ്ണ ത്തവികള്‍ക്ക് ഓരോന്നിനും ഔദ്യോഗിക അളവനുസ രിച്ച് നാലൌണ്‍സ് വീതം ഭാരമുണ്ടായിരുന്നു. പന്ത്ര ണ്ടു സ്വര്‍ണ്ണത്തവികള്‍ക്കും കൂടി മൂന്നു പൌണ്ടാ യിരുന്നു ഭാരം.
87 ഹോമയാഗങ്ങള്‍ക്കു കൊണ്ടുവരപ്പെട്ട ആകെ മൃ ഗങ്ങള്‍ പന്ത്രണ്ടു കാളകള്‍, പന്ത്രണ്ടു ആണാടുകള്‍, ഒരു വയസ്സായ പന്ത്രണ്ട് ആണ്‍കുഞ്ഞാടുകള്‍ എന്നിങ് ങനെയായിരുന്നു. അവയോടൊപ്പം നല്‍കേണ്ട ധാന് യബലിയും ഉണ്ടായിരുന്നു. യഹോവയ്ക്കുള്ള പാപബ ലിക്ക് പന്ത്രണ്ട് ആണ്‍കോലാടുകളും ഉണ്ടായിരുന്നു.
88 സമാധാനബലിക്കുപയോഗിക്കുവാനും വധിക്കാ നുമുള്ള മൃഗങ്ങളെയും നേതാക്കന്മാര്‍ നല്‍കിയിരുന്നു. മൃഗങ്ങള്‍ ആകെ ഇരുപത്തിനാലു കാളകള്‍, അറുപത് ആ ണാടുകള്‍, അറുപത് ആണ്‍കോലാടുകള്‍, ഒരു വയസ്സായ അറുപത് ആണ്‍കുഞ്ഞാടുകള്‍ എന്നിവയായിരുന്നു. അങ് ങനെ, മോശെ അഭിഷേകം ചെയ്തതിനുശേഷം അവര്‍ യാഗ പീഠം സമര്‍പ്പിച്ചു.
89 മോശെ സമ്മേളനക്കൂടാരത്തിനുള്ളിലേക്ക് യഹോ വയോടു സംസാരിക്കാന്‍ പോയി. അപ്പോള്‍, യഹോവ തന്നോടു സംസാരിക്കുന്ന ശബ്ദം അവന്‍ കേട്ടു. സാക് ഷ്യപെട്ടകത്തിന്‍റെ വിശുദ്ധമൂടിയിന്മേലുള്ള കെരൂ ബുമാലാഖമാര്‍ക്കിടയില്‍ നിന്നായിരുന്നു ആ ശബ്ദം. അങ്ങനെയായിരുന്നു ദൈവം മോശെയോടു സംസാരി ച്ചത്.