വിളക്കുകാല്‍
8
യഹോവ മോശെയോടു പറഞ്ഞു, “ഞാന്‍ നിന്നെ കാണിച്ച സ്ഥലങ്ങളില്‍ ഏഴു വിളക്കുകളും വയ്ക് കാന്‍ അഹരോനോടു പറയുക. ആ വിളക്കുകള്‍ വിളക്കു കാലിനു മുന്പിലുള്ള പ്രദേശങ്ങളെ പ്രകാശ മാനമാക് കും.”
അഹരോന്‍ അങ്ങനെ ചെയ്തു. അഹരോന്‍ വിളക്കുകള്‍ യഥാസ്ഥാനത്തു വയ്ക്കുകയും വിളക്കുകാലിന്‍റെ മുന്‍ഭാ ഗത്ത് പ്രകാശം ചൊരിയത്തക്കവിധം വിളക്കിന്‍റെ മുഖം തിരിച്ചുവയ്ക്കുകയും ചെയ്തു. യഹോവ മോശെയ്ക്കു നല്‍കിയ കല്പന അവന്‍ അനുസരിച്ചു. വിളക്കുകാല്‍ ഉണ്ടാക്കിയത് ഇങ്ങനെയായിരുന്നു: സ്വര്‍ണ്ണം അടി ച്ചു പരത്തിയാണത് ഉണ്ടാക്കിയത്. അടി മുതല്‍ മുകളി ല്‍ പുഷ്പങ്ങള്‍ വരെ സ്വര്‍ണ്ണം അടിച്ചു പരത്തിയാ ണതുണ്ടാക്കിയത്. യഹോവ മോശെയ്ക്കു കാണിച്ചു കൊടുത്ത അതേ രീതിയിലായിരുന്നു അതു നിര്‍മ്മിക്ക പ്പെട്ടത്.
ലേവ്യരെ സമര്‍പ്പിക്കുന്നു
യഹോവ മോശെയോടു പറഞ്ഞു, “ലേവ്യരെ യിസ് രായേലിലെ മറ്റു ജനങ്ങളില്‍നിന്നും വേര്‍തിരിക്കുക. ആ ലേവ്യരെ ശുദ്ധീകരിക്കുക. അവരെ ശുദ്ധീകരിക്കാന്‍ നീ ചെയ്യേണ്ടത് ഇതെല്ലാമാണ്. പാപബലിയില്‍ നിന് നുള്ള വിശുദ്ധജലമെടുത്ത് അവരുടെമേല്‍ തളിക്കുക. ആ ജലം അവരെ ശുദ്ധീകരിക്കും. അനന്തരം അവര്‍ തങ്ങ ളു ടെ ശരീരത്തിലെ രോമം മുഴുവന്‍ ക്ഷൌരം ചെയ്യുകയും വസ്ത്രങ്ങള്‍ കഴുകുകയും വേണം. അതവരുടെ ശരീരത്തെ ശുദ്ധീകരിക്കും.
“ലേവ്യര്‍ ഒരു കാളക്കുട്ടിയേയും അതോടൊപ്പം അര്‍പ്പിക്കപ്പെടേണ്ട ധാന്യബലിയും കൊണ്ടുവ രണം. എണ്ണ ചേര്‍ത്ത മാവാണ് ആ ധാന്യബലി. കൂടാതെ മറ്റൊരു കാളയെ പാപബലിയായും കൊണ്ടുവരണം. ലേ വ്യരെ സമ്മേളനക്കൂടാരത്തിനു മുന്പിലുള്ള സ്ഥലത്തേ ക്കു കൊണ്ടുവരണം. അനന്തരം യിസ്രായേലിലെ മുഴു വന്‍ ജനതയേയും ആ സ്ഥലത്തു വിളിച്ചുകൂട്ടുക. 10 ലേ വ്യരെ യഹോവയ്ക്കു മുന്പില്‍ കൊണ്ടുവരിക. യിസ് രായേല്‍ജനത തങ്ങളുടെ കൈകള്‍ അവരുടെമേല്‍ വയ്ക്കു ക. 11 അനന്തരം അഹരോന്‍ ലേവ്യരെ യഹോവയ്ക്കു യി സ്രായേലുകാരുടെ ഒരു വഴിപാടെന്നപോലെ സമര്‍പ് പിക്കണം. അങ്ങനെ ലേവ്യര്‍ യഹോവയ്ക്കുള്ള തങ്ങ ളുടെ ജോലികള്‍ ചെയ്യാന്‍ തയ്യാറാകും.
12 “ലേവ്യരോട് തങ്ങളുടെ കൈകള്‍ കാളകളുടെ തലകളി ല്‍ വയ്ക്കാന്‍ പറയുക. ഒരു കാള യഹോവയ്ക്കുള്ള ഒരു പാപബലിയായിരിക്കും. മറ്റേതിനെ യഹോവയ്ക്കുള്ള ഹോമയാഗമായും ഉപയോഗിക്കണം. ഈ വഴിപാടുകള്‍ ലേവ്യരെ ശുദ്ധീകരിക്കും. 13 ലേവ്യരോട് അഹരോ ന്‍ റെ യും അവന്‍റെ പുത്രന്മാരുടെയും മുന്പില്‍ വന്നു നില്‍ക് കാന്‍ ആവശ്യപ്പെടുക. എന്നിട്ട് ലേവ്യരെ യഹോവ യ്ക്കു നീരാജനാര്‍പ്പണമായി അര്‍പ്പിക്കുക. 14 ഇതു ലേവ്യരെ ശുദ്ധീകരിക്കുകയും അവരെ ദൈവത്തി നു വേണ്ടി ഒരു വിശുദ്ധജോലിക്കു നിയോഗിക്കുമെന്നു തെളിയിക്കുകയും ചെയ്യും. അവര്‍ യിസ്രായേലിലെ മറ് റു ജനങ്ങളില്‍നിന്നും വ്യത്യസ്തരായിരിക്കും. ലേവ്യ ര്‍ എനിക്കുള്ളവരായിരിക്കും.
15 “അങ്ങനെ ലേവ്യരെ ശുദ്ധീകരിക്കുക. അവരെ യ ഹോവയ്ക്കു സമര്‍പ്പിക്കുകയും ചെയ്യുക. ഒരു നീരാ ജനാര്‍പ്പണമായി വേണം അവരെ സമര്‍പ്പിക്കാന്‍. നീ ഇതു ചെയ്തതിനു ശേഷം അവര്‍ക്ക് സമ്മേളനക്കൂ ടാര ത്തില്‍ വന്ന് ശുശ്രൂഷകള്‍ നടത്താം. 16 യിസ്രായേല്‍ജനത ലേവ്യരെ എനിക്കു തരണം. അവര്‍ എന്‍റേതാണ്. മുന്പ് ഒരിക്കല്‍ എല്ലാ യിസ്രായേലുകാരും തങ്ങളുടെ ആദ്യ ജാതനെ എനിക്കു തരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഞാന്‍ യിസ്രായേലിലെ മറ്റു കുടും ബ ങ്ങളിലെ ആദ്യജാതന്മാര്‍ക്കു പകരം ലേവ്യരെ എടു ക് കുന്നു. 17 യിസ്രായേലിലെ ആദ്യം ജനിക്കുന്ന എല്ലാ ആണുങ്ങളും എനിക്കുള്ളതാണ്. അതൊരു മനുഷ്യനോ മൃഗമോ എന്ന വ്യത്യാസമില്ലാതെ അവ എന്‍റേതാണ്. എന്തെന്നാല്‍ ഈജിപ്തില്‍ ആദ്യജാതരായ എല്ലാ കുട്ടി കളെയും മൃഗങ്ങളെയും ഞാന്‍ കൊന്നു. ആദ്യജാത ന്മാ രെ ഞാന്‍ എന്‍റേതായി തെരഞ്ഞെടുക്കുകയും ചെയ്തു. 18 എന്നാലിപ്പോള്‍ അവരുടെ സ്ഥാനത്ത് ഞാന്‍ ലേവ്യ രെ എടുക്കുന്നു. യിസ്രായേലിലെ മറ്റു കുടുംബങ്ങ ളി ലെ ആദ്യജാതന്മാരുടെ സ്ഥാനത്ത് ഞാന്‍ ലേവ്യരെ എടു ക്കുന്നു. 19 യിസ്രായേലിലെ എല്ലാ ജനതകള്‍ക് കുമിട യില്‍ നിന്നാണ് ലേവ്യരെ ഞാന്‍ തെരഞ്ഞെടുത്തത്. അവ രെ ഞാന്‍ അഹരോനും പുത്രന്മാര്‍ക്കും സമ്മാനമായി ന ല്‍കിയിരുന്നു. സമ്മേളനക്കൂടാരത്തിലെ ശുശ്രൂഷകള്‍ അവര്‍ ചെയ്യട്ടെ. യിസ്രായേലിലെ എല്ലാ ജനങ്ങ ള്‍ക്കുമായി അവര്‍ ശുശ്രൂഷ നടത്തും. യിസ്രായേ ല്‍ജനത യെ ശുദ്ധീകരിക്കുവാനുള്ള ബലികള്‍ നടത്തുവാന്‍ അവര്‍ സഹായിക്കും. വിശുദ്ധസ്ഥലത്തിനു സമീപമെ ത്തു ന് പോള്‍ വലിയ രോഗങ്ങളോ കുഴപ്പങ്ങളോ യിസ്രാ യേ ല്‍ജനതയ്ക്ക് ഉണ്ടാവുകയില്ല.”
20 അതിനാല്‍ മോശെയും അഹരോനും യിസ്രായേലിലെ മറ്റെല്ലാ ജനതയും യഹോവയെ അനുസരിച്ചു. യ ഹോ വ മോശെയോടു കല്പിച്ചതെല്ലാം അവര്‍ ലേവ്യ രോ ടു ചെയ്തു. 21 ലേവ്യര്‍ വെള്ളത്തില്‍ നനച്ചു കുളിച്ചു. അനന്തരം അഹരോന്‍ അവരെ നീരാജനാര്‍പ്പണമായി യ ഹോവയ്ക്കു സമര്‍പ്പിച്ചു. അഹരോന്‍ അവരുടെ പാ പങ്ങളെ മൂടുന്ന വഴിപാടുകളര്‍പ്പിച്ച് അവരെ ശുദ് ധീകരിച്ചു. 22 അതിനു ശേഷം, ലേവ്യര്‍ സമ്മേള നക്കൂ ടാരത്തില്‍ ശുശ്രൂഷകള്‍ നടത്താന്‍ വന്നു. അഹരോനും പുത്രന്മാരും അവരെ നിരീക്ഷിച്ചു. ലേവ്യരുടെ ജോ ലികളുടെ ചുമതല അവര്‍ക്കായിരുന്നു. യഹോവ മോ ശെയോടു കല്പിച്ചതുപോലെയൊക്കെ അഹരോനും പുത്രന്മാരും ചെയ്തു.
23 അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, 24 “ലേവ്യര്‍ക്കുള്ള ഒരു പ്രത്യേക കല്പനയാണിത്: ഇരു പത്തഞ്ചോ അതിലധികമോ പ്രായമായ എല്ലാ ലേവ് യരും സമ്മേളനക്കൂടാരത്തില്‍ വന്ന് ജോലി പങ്കു വ യ്ക്കണം. 25 പക്ഷേ അന്പതു വയസ്സായാല്‍ ഒരാള്‍ ആ ജോലിയില്‍നിന്നും വിരമിക്കണം. വീണ്ടും അയാള്‍ ജോ ലി ചെയ്യേണ്ടതില്ല. 26 അന്പതു വയസ്സോ അതില ധികമോ പ്രായമുള്ളവര്‍ തങ്ങളുടെ സഹോദരന്മാരെ സമ് മേളനക്കൂടാരത്തിലെ ശുശ്രൂഷയില്‍ സഹായിക്കട്ടെ. പ ക്ഷേ ആ ജോലി അവര്‍ മാത്രം ചെയ്യരുത്. ലേവ്യരെ ആ ജോലിക്കു തെരഞ്ഞെടുക്കുന്പോള്‍ നിങ്ങള്‍ ഇതെല് ലാം ചെയ്യണം.”