ദൈവം ശമൂവേലിനെ വിളിക്കുന്നു
3
1 ബാലനായ ശമൂവേല്‍ ഏലിയുടെ കീഴില്‍ യഹോവയെ സേവിച്ചു. അക്കാലത്ത് യഹോവ ജനങ്ങളോടു നേ രിട്ടുസംസാരിക്കുന്നത്വിരളമായിരുന്നു.ദര്‍ശനങ്ങളും അപൂര്‍വ്വമായിരുന്നു.
2 കണ്ണുകള്‍ ദുര്‍ബ്ബലപ്പെട്ട് ഏതാണ്ട്അന്ധമായി. ഒരു രാത്രിയില്‍ അവന്‍ കിടക്കയില്‍ കിടന്നു.
3 ശമൂവേല്‍ യഹോവയുടെ വിശുദ്ധമന്ദിരത്തിലെ കിടക്കയിലാണ് കിടന്നത്.ദൈവത്തിന്‍റെവിശുദ്ധപെട്ടകംആകെട്ടിടത്തിലായിരുന്നു.യഹോവയുടെവിളക്ക്അപ്പോഴുംകത്തിയിരുന്നു.
4 യഹോവശമൂവേലി നെവിളിച്ചു.ശമൂവേല്‍വിളി കേട്ടു, “ഞാനിവിടെയുണ്ട്.”
5 ഏലിതന്നെവിളിക്കു കയാ ണെന്നായിരുന്നു ശമൂവേല്‍ കരുതിയത്. അതിനാല്‍ ശമൂ വേല്‍ ഏലിയുടെ അടുത്ത് ഓടിയെത്തി. ശമൂവേല്‍ പറഞ് ഞു,ഞാനിതാഇവിടെയുണ്ട്, അങ്ങ് എന്നെ വിളിച്ചല് ലോ.”പക്ഷേ ഏലി പറഞ്ഞു, “ഞാന്‍ നിന്നെ വിളിച്ചി ല്ല. പോയികിടക്ക്.”ശമൂവേല്‍ കിടക്കയിലേക്കു മടങ് ങി.
6 യഹോവ വീണ്ടും വിളിച്ചു. “ശമൂവേലേ!”ശമൂവേ ല്‍ വീണ്ടും ഏലിയുടെഅടുത്തേക്കു ചെന്നു. ശമൂവേല്‍ പറഞ്ഞു, “ഞാനിവിടെയുണ്ട്, അങ്ങ് എന്നെ വിളിച്ച ല്ലോ.”ഏലി പറഞ്ഞു, “ഞാന്‍നിന്നെ വിളിച്ചില്ല, പോയി കിടക്ക്.”
7 ശമൂവേല്‍അതുവരെയും യഹോവ യെ അറിഞ്ഞിട്ടില്ലായിരുന്നു.യഹോവഅതുവരെഅവനോടുനേരിട്ട്സംസാരിച്ചിട്ടുണ്ടായിരുന്നില്ല* യഹോവ … സംസാരിച്ചിട്ടുണ്ടായിരുന്നില്ല “യഹോവയുടെ വചനം ഇതുവരെ അവനു വെളിപ്പെടുത്തിക്കൊടുക്കപ്പെട്ടിട്ടില്ല” എന്നര്‍ത്ഥം. .
8 യഹോ വശമൂവേലിനെമൂന്നാം തവണയും വിളിച്ചു. ശമൂവേല്‍ വീണ്ടും എഴുന്നേറ്റ് ഏലിയുടെ അടുത്തേക്കു ചെന്നു. ശമൂവേല്‍ പറഞ്ഞു, “ഞാനിവിടെയുണ്ട്, അങ്ങ് എന്നെ വിളിച്ചല്ലോ.”യഹോവബാലനെവിളിക്കുകയാണെന്ന് അപ്പോള്‍ ഏലിക്കു മനസ്സിലായി.
9 ഏലി അവനോ ടു പറഞ്ഞു, “പോയി കിടക്ക്. ഇനിയും അവന്‍ നിന്നെ വിളിക്കുകയാണെങ്കില്‍, യഹോവേ,അങ്ങയുടെ ദാസ നായ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്’ എന്നു പറയുക.”
അതിനാല്‍ ശമൂവേല്‍ കിടക്കാന്‍ പോയി.
10 യഹോവ അ വിടെ വന്നു നിന്നു. മുന്പത്തെപ്പോലെ തന്നെ അവ ന്‍ ചെയ്തു. അവന്‍ വിളിച്ചു, ശമൂവേലേ,ശമൂവേലേ!”ശമൂ വേല്‍ പറഞ്ഞു, “പറയൂ, അങ്ങയുടെ ദാസനായ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.”
11 യഹോവ ശമൂവേലിനോടു പറ ഞ്ഞു, “യിസ്രായേലില്‍ ഞാന്‍ ചില കാര്യങ്ങള്‍ ചെയ് യാന്‍ പോവുകയാണ്. അതേപ്പറ്റി കേള്‍ക്കുന്നവര്‍ നടു ങ്ങും.
12 ഏലിയോടും അവന്‍റെ കുടുംബത്തോടും ചെയ് യുമെന്നു പ്രഖ്യാപിച്ച കാര്യങ്ങള്‍ ഞാന്‍ ചെയ്യും. എല്ലാം ഞാന്‍ ആദ്യം മുതല്‍ അവസാനം വരെ ചെയ്യും.
13 ഏലിയുടെകുടുംബത്തെഎന്നെന്നേക്കുമായിശിക്ഷിക്കുമെന്ന് ഞാന്‍അവനോടുപറഞ്ഞിട്ടുണ്ട്.കാരണംതന്‍റെ പുത്രന്മാര്‍പറയുന്നതുംപ്രവര്‍ത്തിക്കുന്നതുംദൈവവിരുദ്ധമാണെന്ന്ഏലിക്കറിയാം.അവരെനിയന്ത്രിക്കുന്നതില്‍ ഏലി പരാജയപ്പെടുകയും ചെയ്തു.
14 അതിനാലാ ണ് വഴിപാടോബലിയോകൊണ്ട്ഏലിയുടെ കുടുംബത് തിന്‍റെപാപങ്ങള്‍ഒരിക്കലുംഇല്ലാതാക്കപ്പെടില്ലെന്ന് ഞാന്‍ ശപഥം ചെയ്തത്.”
15 പ്രഭാതമാകും വരെ ശമൂവേല്‍ കിടക്കയില്‍ കിടന്നു. അവന്‍നേരത്തെഎഴുന്നേറ്റ്യഹോവയുടെആലയത്തിന്‍റെവാതില്‍തുറന്നു.ദര്‍ശനത്തെപ്പറ്റിഏലിയോടുപറയാന്‍ ശമൂവേലിനു ഭയമായിരുന്നു.
16 എന്നാല്‍ ഏലി ശമൂവേലിനെ വിളിച്ചു, ശമൂവേലേ, എന്‍റെ മകനേ!”ശമൂവേല്‍ വിളി കേട്ടു “എന്താ പ്രഭോ.”
17 ഏലിചോദിച്ചു,യഹോവനിന്നോട്എന്താണുപറഞ്ഞത്? എന്നില്‍ നിന്നതു മറച്ചു വയ്ക്കരുത്. ദൈവം നി നക്കു തന്ന സന്ദേശത്തില്‍നിന്ന് നീ എന്തെങ്കിലും മറച്ചു വച്ചാല്‍ ദൈവം നിന്നെ ശിക്ഷിക്കും.”
18 അതിനാല്‍ ശമൂവേല്‍ ഏലിയോട് എല്ലാം പറഞ്ഞു. അവന്‍ ഏലിയില്‍നിന്ന് ഒന്നും മറച്ചുവച്ചില്ല. ഏലി പറഞ്ഞു, “അവന്‍ യഹോവയാകുന്നു. ശരിയെന്ന്അവനു തോന്നുന്നത് അവന്‍ ചെയ്യട്ടെ.”
19 ശമൂവേലിന്‍റെവള ര്‍ച്ചയില്‍യഹോവഅവനോടൊപ്പമുണ്ടായിരുന്നു.ശമൂവേലിന്‍റെഒരുസന്ദേശവുംതെറ്റാണെന്നുവരാന്‍യഹോവ ഇടയാക്കിയില്ല.
20 അപ്പോള്‍ ദാന്‍ മുതല്‍ ബേര്‍- ശേ ബവരെയുള്ളഎല്ലായിസ്രായേലുകാരും ശമൂവേല്‍ യഥാര്‍ ത്ഥത്തില്‍യഹോവയുടെപ്രവാചകനാണെന്നറിഞ്ഞു.
21 യഹോവതുടര്‍ന്നുംശീലോവില്‍ശമൂവേലിന്പ്രത്യക്ഷപ്പെട്ടു. യഹോവയുടെ വചനമായി യഹോവ ശമൂവേലി നു തന്നെ വെളിപ്പെടുത്തിക്കൊടുത്തു.