ശെൌല്‍ തന്‍റെ പിതാവിന്‍റെ കഴുതകളെ തെരയുന്നു
9
ബെന്യാമീന്‍റെ ഗോത്രത്തില്‍നിന്നുള്ള ഒരു പ്രധാന വ്യക്തിയായിരുന്നു കീശ്. അബീയേലിന്‍റെ പുത്രനാ യിരുന്നു അവന്‍. സെറോറിന്‍റെ പുത്രനായിരുന്നു അ ബീയേല്‍. ബെഖോറയുടെ പുത്രന്‍ സെറോര്‍. ബെന്യാമീ ന്‍കാരനായ അഫീഹിന്‍റെ പുത്രന്‍ ബെഖോറാ. കീശിന് ശെൌല്‍ എന്നൊരു പുത്രനുണ്ടായിരുന്നു. ശെൌല്‍ സുന്ദരനായൊരു യുവാവായിരുന്നു. ശെൌലിനെക്കാള്‍ സുന്ദരനായി മറ്റൊരാളുണ്ടായിരുന്നില്ല. ശെൌല്‍ യിസ്രായേലിലെമറ്റാരെയുംകാള്‍തലയെടുപ്പുള്ളവനുമായിരുന്നു.
ഒരു ദിവസം കീശിന്‍റെ കഴുതകളെ കാണാതായി. അതി നാല്‍ കീശ് തന്‍റെ പുത്രനായ ശെൌലിനോടു പറഞ്ഞു, “ഭൃത്യന്മാരിലൊരുവനേയും കൂട്ടി കഴുതകളെ തേടിപ് പോവുക.” ശെൌല്‍ കഴുതകളെ തേടിപ്പോയി. എഫ്ര യീമിലെ കുന്നിന്‍പ്രദേശത്തുകൂടി ശെൌല്‍ നടന്നു. ശാ ലീശായ്ക്കു ചുറ്റുമുള്ള പ്രദേശത്തു കൂടിയും ശെൌല്‍ നടന്നു. പക്ഷേ കീശിന്‍റെ കഴുതകളെ കണ്ടുപിടിക്കാന്‍ ശെൌലിനും ഭൃത്യനും കഴിഞ്ഞില്ല. അതിനാല്‍ ശെൌ ലും ഭൃത്യനും ശാലീമിനു ചുറ്റുമുള്ള പ്രദേശത്തേക്കു പോയി. പക്ഷേ അവിടെയും കഴുതകളുണ്ടായിരു ന്നി ല്ല. അതിനാല്‍ ശെൌല്‍ ബെന്യാമീന്‍റെ പ്രദേശത് തുകൂ ടി സഞ്ചരിച്ചു. പക്ഷേ കഴുതകളെ കണ്ടെത്താന്‍ അവ നും ഭൃത്യനും അപ്പോഴും കഴിഞ്ഞില്ല. അവസാനം ശെൌലും ഭൃത്യനും സൂഫ് എന്ന് പേരായ പട്ടണത് തി ലെത്തി. ശെൌല്‍ ഭൃത്യനോടു പറഞ്ഞു, “നമുക്ക് മടങ് ങിപ്പോകാം. എന്‍റെ പിതാവ് കഴുതകളെപ്പറ്റിയുള്ള ആലോചന നിര്‍ത്തി നമ്മളെപ്പറ്റി വ്യാകുലപ്പെട്ടു തുടങ്ങിയിരിക്കാം.” പക്ഷേ ഭൃത്യന്‍ മറുപടി പറഞ്ഞു, “ഈ പട്ടണത്തില്‍ ഒരു ദൈവപുരുഷനുണ്ട്. ജനങ്ങള്‍ ആദരിക്കുന്നവനാണയാള്‍. അയാള്‍ പറയുന്നതെല്ലാം യാഥാര്‍ത്ഥ്യമാകാറുണ്ട്. അതിനാല്‍ നമുക്കു പട്ട ണത് തിലേക്കു പോകാം. നമ്മള്‍ ഇനി എങ്ങോട്ട് പോകണ മെന്നു പറയാന്‍ ചിലപ്പോള്‍ ദൈവപുരുഷനു കഴിഞ് ഞേക്കും.”
ശെൌല്‍ തന്‍റെ ഭൃത്യനോടു ചോദിച്ചു, “തീര്‍ച്ച യായും നമുക്കു പട്ടണത്തിലേക്കു പോകാം. പക്ഷേ നമുക്കു അവനെന്തു നല്‍കാന്‍ കഴിയും? ദൈവപുരുഷനു കൊടുക്കാന്‍ നമ്മുടെ കൈയില്‍ ഒന്നുമില്ല. നമ്മുടെ സഞ്ചിയിലെ ഭക്ഷണം പോലും തീര്‍ന്നിരിക്കുന്നു. നമ്മള്‍ അവന് എന്ത് നല്‍കും?”
ഭൃത്യന്‍ വീണ്ടും ശെൌലിനു മറുപടി നല്‍കി, “നോ ക്കൂ എന്‍റെ കയ്യില്‍ കുറച്ചു പണമുണ്ട്. നമുക്കതു ദൈവപുരുഷനു നല്‍കാം. അപ്പോള്‍ നാം ഇനി എവിടെ പോകണമെന്ന് അവന്‍ പറയും.”
9-11 ശെൌല്‍ തന്‍റെ ഭൃത്യനോടു പറഞ്ഞു, “നല്ല ആ ശയം! നമുക്കു പോകാം!”അതിനാല്‍ അവര്‍ ദൈവപു രുഷ ന്‍ വസിച്ചിരുന്ന പട്ടണത്തിലേക്കു പോയി. അവര്‍ കുന്നുകയറി നടന്ന് പട്ടണത്തിലേക്കു പോയി. വെള്ളം കോരാന്‍ പോയ ചില യുവതികളെ അവര്‍ കണ്ടുമുട്ടി. അ വര്‍ യുവതികളോടു ചോദിച്ചു: “ദര്‍ശകന്‍ ഇവിടെ യുണ് ടോ?”(മുന്പ് യിസ്രായേലുകാര്‍ “പ്രവാചകനെ”ദര്‍ശകന്‍ എന്നാണു വിളിച്ചിരുന്നത്. ദൈവത്തോടുഎന്തെങ് കിലുംചോദിക്കാനാഗ്രഹിക്കുന്പോള്‍, “നമുക്ക് ഒരു ദര്‍ ശകന്‍റെയടുത്തേക്കു പോകാം”എന്നാണു പറഞ്ഞി രുന് നത്.”)
12 യുവതികള്‍ മറുപടി പറഞ്ഞു, “ഉവ്വ്, ദര്‍ശകന്‍ ഇവി ടെയുണ്ട്. ഇന്നാണദ്ദേഹം പട്ടണത്തിലേക്കു വന്നത്. ജനങ്ങളില്‍ ചിലര്‍ ആരാധനയ്ക്കുള്ള സ്ഥലത്ത് ഒരു സ മാധാനബലി പങ്കു വയ്ക്കാന്‍ ഒത്തുകൂടുകയാണ്. 13 പട്ട ണത്തിലേക്കു പോവുക. നിങ്ങള്‍ക്കവനെ കാണാന്‍ കഴി യും. നിങ്ങള്‍ക്കു ധൃതിയുണ്ടെങ്കില്‍ അവന്‍ ആരാധ നാ സ്ഥലത്ത് ഭക്ഷണത്തിനു കയറും മുന്പ് അവനെകാ ണാം. പ്രവാചകന്‍ബലിയെഅനുഗ്രഹിക്കുന്നു. അതിനാല്‍ അ വന്‍ അവിടെയെത്തുംവരെ ജനങ്ങള്‍ഒന്നും കഴിച്ചു തുട ങ്ങരുത്.അതിനാല്‍നിങ്ങള്‍ക്കുധൃതിയുണ്ടെങ്കില്‍ പ്ര വാചകനെ കാണാം.”
14 ശെൌലും ഭൃത്യനും മലകയറി പട്ടണത്തിലേക്കുള്ള യാത്രയാരംഭിച്ചു. അവര്‍ മലകയറിച്ചെന്നപ്പോള്‍ ശ മൂവേല്‍ തങ്ങളുടെയടുത്തേക്കു നടന്നു വരുന്നതു കണ് ടു.ശമൂവേല്‍പട്ടണത്തില്‍നിന്നുംആരാധനാസ്ഥലത്തേക്കു പോകുന്ന വഴിയായിരുന്നു അത്.
15 മുന്‍ദിവസം യഹോവ ശമൂവേലിനോടു പറഞ്ഞു, 16 “ നാളെ ഈ സമയത്ത് ഞാനൊരാളെ നിന്‍റെയടുത്തേക്കു അ യയ്ക്കും.അവന്‍ബെന്യാമീന്‍ഗോത്രക്കാരനായിരിക്കും. അവനെ നീ യിസ്രായേലിലെ എന്‍റെ ജനതയുടെ നേ താ വായി അഭിഷേകം കഴിക്കണം. അയാള്‍ എന്‍റെ ജനതയെ ഫെലിസ്ത്യരില്‍നിന്നും രക്ഷിക്കും. എന്‍റെ ജനത യാ തനയനുഭവിക്കുന്നതു ഞാന്‍ കണ്ടു. എന്‍റെ ജനതയുടെ നിലവിളി ഞാന്‍ കേട്ടു.” 17 ശമൂവേല്‍ ശെൌ ലിനെ കാ ണുകയും യഹോവ അവനോടിങ്ങനെ പറയു കയും ചെ യ്തു, “ഇയാളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. എന്‍റെ ജനതയ്ക്കുമേല്‍ അവന്‍ ഭരിക്കും.” 18 ശെൌല്‍ കവാട ത് തിങ്കല്‍ ശമൂവേലിന്‍റെ അടുത്തേക്കു വന്നു. ശെൌല്‍ ചോദിച്ചു, “ദര്‍ശകന്‍റെ വീടേതാണ്?”
19 ശമൂവേല്‍ മറുപടി പറഞ്ഞു, “ഞാനാണ് ദര്‍ശകന്‍. എ നിക്കു മുന്പേ ആരാധനാസ്ഥലത്തേക്കു പോവുക. നീ യും നിന്‍റെ ഭൃത്യനും ഇന്ന് എന്നോടൊപ്പം ഭക്ഷണം കഴിക്കണം. നിങ്ങളെ നാളെ വീട്ടിലേക്കു പോകാന്‍ ഞാ ന്‍ അനുവദിക്കാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്കൊക്കെ ഞാന്‍ ഉത്തരം നല്‍കാം. 20 മൂന്നു ദിവസം മുന്പു നഷ്ടപ് പെട്ട കഴുതകളെയോര്‍ത്ത് വ്യാകുലപ്പെടേണ്ട. അവ ക ണ്ടെടുക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ യിസ്രാ യേലു കാര്‍ക്ക് നിന്നെ ആവശ്യമുണ്ട്. നിന്നെയും നിന്‍റെ പി താവിന്‍റെ കുടുംബക്കാരെയും അവര്‍ക്കാവശ്യമുണ്ട്.”
21 ശെൌല്‍ മറുപടി പറഞ്ഞു, “പക്ഷേ ഞാന്‍ ബെന് യാ മീന്‍റെ ഗോത്രത്തിലെ ഒരംഗമാണ്. യിസ്രായേലിലെ ഏറ് റവും ചെറിയ ഗോത്രമാണിത്. ബെന്യാമീന്‍ ഗോത്രത് തിലെ ഏറ്റവും ചെറിയ കുടുംബവും എന്‍റേതാണ്. പിന് നെന്താണ് യിസ്രായേലിന് എന്നെ വേണമെന്ന് അങ്ങു പറഞ്ഞത്?” 22 അനന്തരം ശമൂവേല്‍, ശെൌലിനെയും അവ ന്‍ റെ ഭൃത്യനെയും ഊണ് മുറിയിലേക്കു കൊണ്ടു പോ യി. മുപ്പതോളം പേരെ ഭക്ഷണം കഴിക്കാനും ബലി പങ് കുവയ്ക്കാനും ക്ഷണിച്ചിരുന്നു. ശമൂവേല്‍ ശെൌലി നും ഭൃത്യനും മേശയില്‍ ഏറ്റവും പ്രധാന സ്ഥാനം തന് നെ നല്‍കി. 23 ശമൂവേല്‍ പാചകക്കാരനോടു പറഞ്ഞു, “ ഞാന്‍ നിന്നെയേല്പിച്ച മാംസം കൊണ്ടുവരിക. സൂക് ഷിച്ചുവയ്ക്കാന്‍ നിന്നോടു ഞാന്‍ പറഞ്ഞ വീതമാ ണ ത്.”
24 പരിചാരകന്‍ തുടയെടുത്ത് ശെൌലിന്‍റെ മുന്പില്‍ മേശമേല്‍ വച്ചു. ശമൂവേല്‍ പറഞ്ഞു, “ഇതാണ് ഞാന്‍ നി നക്കുവേണ്ടി സൂക്ഷിച്ച മാംസം. ഈ വിശിഷ്ട സമ്മേ ളനത്തില്‍ നിനക്കു തരാന്‍വേണ്ടി ഒരുക്കിയതാകയാല്‍ അതു തിന്നുക.”അതിനാല്‍ ശെൌല്‍ ശമൂവേലി നോടൊ പ്പം അന്നു ഭക്ഷിച്ചു.
25 അവര്‍ ഭക്ഷണം കഴിച്ചതിന്‍റെശേഷം ആരാധനാ ലയ ത്തില്‍നിന്നും പുറത്തിറങ്ങി പട്ടണത്തിലേക്കു മടങ് ങിപ്പോയി. ശമൂവേല്‍, ശെൌലിന് മച്ചില്‍ ഒരു കിടക്ക യൊരുക്കിയിട്ട് ഉറങ്ങാന്‍ പോയി. 26 പിറ്റേന്ന് അതിരാ വിലെ ശമൂവേല്‍ മച്ചിലുള്ള ശെൌലിനോട് ഉച്ചത്തില്‍ പറഞ്ഞു, “എഴുന്നേല്‍ക്കൂ. നിങ്ങളെ ഞാന്‍ നിങ്ങളുടെ വഴിയെ അയയ്ക്കാം.”ശെൌല്‍ എഴുന്നേറ്റ് ശമൂവേലി നോടൊപ്പം വീട്ടില്‍ നിന്നിറങ്ങി.
27 ശെൌല്‍, അവന്‍റെ ഭൃത്യന്‍, ശമൂവേല്‍ എന്നിവര്‍ ഒരുമിച്ച്, പട്ടണത്തിന്‍റെ ഓരത്തുകൂടി നടക്കുകയാ യിരുന്നു. ശമൂവേല്‍ ശെൌലിനോടു പറഞ്ഞു, “നമുക്കു മുന്പേ പോകാന്‍ നിന്‍റെ ഭൃത്യനോടു പറയുക. എനിക്ക്, നിനക്കു തരാന്‍ ദൈവത്തില്‍നിന്നൊരു സന്ദേശമുണ്ട്.”അതിനാല്‍ ഭൃത്യന്‍ അവര്‍ക്കു മുന്പേ നടന്നു.