1
തിമൊഥെയൊസിനു എഴുതിയ രണ്ടാം ലേഖനം ദൈവം ആഗ്രഹിച്ച പ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് തിമൊഥെയൊസിന് അഭിവാദനങ്ങള്‍ അയയ്ക്കുന്നു. ക്രിസ്തുയേശുവിലുള്ള ജീവന്‍റെ വാഗ്ദാനം ജനങ്ങളോടു പറയുവാന്‍ ദൈവം എന്നെ അയച്ചു.
എനിക്കു പ്രിയപ്പെട്ട മകനായ നിനക്ക് പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ നിന്നും കൃപയും കരുണയും സമാധാനവും ലഭിക്കട്ടെ.
കൃതജ്ഞതാ പ്രകാശനവും പ്രോത്സാഹനവും
അഹോരാത്രം എന്‍റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ നിന്നെ എപ്പോഴും ഓര്‍ക്കും. ആ പ്രാര്‍ത്ഥനകളില്‍ നിനക്കു വേണ്ടി ഞാന്‍ ദൈവത്തിനു നന്ദി പറയും. എന്‍റെ പൂര്‍വ്വ പിതാക്കന്മാര്‍ സേവിച്ച ദൈവമാണ് അവന്‍. എനിക്ക് ശരി എന്നു തോന്നിയത് ചെയ്ത് ഞാന്‍ തുടര്‍ച്ചയായി അവനു സേവനം ചെയ്തിട്ടുണ്ട്. നീ എനിക്കു വേണ്ടി കണ്ണീര്‍ ഒഴിച്ചത് ഞാനോര്‍ക്കുന്നു. ഞാന്‍ നിന്നെക്കാണാന്‍ ഏറെ ആഗ്രഹിക്കുന്നു. അതുമൂലം എനിക്കു സന്തോഷത്തില്‍ മുഴുകാം എന്നു തോന്നുന്നു. നിന്‍റെ സത്യവിശ്വാസം ഞാന്‍ സ്മരിക്കുന്നു. ഇത്തരം വിശ്വാസം ആദ്യം ഉണ്ടായിരുന്നത് നിന്‍റെ വലിയമ്മയായ ലോവീസിനും അമ്മയായ യൂനക്കയ്ക്കും ആയിരുന്നു. അതേ വിശ്വാസം ഇപ്പോള്‍ നിനക്കും ഉണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ദൈവം നിനക്കു നല്‍കിയ വരങ്ങളെക്കുറിച്ച് നിന്നെ അനുസ്മരിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എന്‍റെ കൈകള്‍ നിന്‍റെമേല്‍വച്ചപ്പോള്‍ ദൈവം ആ വരം നിനക്കു തന്നു. കെട്ടടങ്ങിയ അഗ്നികുണ്ഠം വീണ്ടും ജ്വലിപ്പിക്കുന്നതുപോലെ ആ ദാനം കൂടുതല്‍ കൂടുതല്‍ വളരണമെന്നും അത് നീ ഉപയോഗപ്പെടുത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മെ ഭീതിദരാക്കുന്ന ഒരു ആത്മാവിനെയല്ല ദൈവം നമുക്കു തന്നത്. ആത്മാവിന്‍റെ ശക്തിയും സ്നേഹവും ആത്മനിയന്ത്രണവും ഉള്ള ഒരു ആത്മാവിനെയാണ് ദൈവം നമുക്ക് തന്നത്.
അതുകൊണ്ട് നമ്മുടെ കര്‍ത്താവായ യേശുവിനെക്കുറിച്ച് ജനങ്ങളോട് പറയുന്നതില്‍ ലജ്ജിക്കരുത്. എന്നെക്കുറിച്ചും ലജ്ജിക്കേണ്ടതില്ല. ഞാന്‍ കര്‍ത്താവിനു വേണ്ടി തടവിലാണ്. പകരം സുവിശേഷത്തിനായി എന്നോടൊപ്പം ക്ലേശങ്ങള്‍ സഹിക്കൂ. അതു ചെയ്യുവാനുള്ള ശക്തി ദൈവം നമുക്കു തരും.
ദൈവം നമ്മെ രക്ഷിച്ച് അവന്‍റെ വിശുദ്ധ ജനം ആക്കിയിരിക്കുന്നു. നാം സ്വയം ചെയ്ത എന്തിന്‍റെയെങ്കിലും ഫലമായിട്ടല്ല അങ്ങനെ സംഭവിച്ചത്. അതെ, തന്‍റെ കൃപയാല്‍ നമ്മെ രക്ഷിച്ച് അവന്‍റെ ജനമാക്കിയത് ദൈവം അത് ആഗ്രഹിച്ചതുകൊണ്ടാണ്. സമയാരംഭത്തിനു മുന്‍പു തന്നെ ക്രിസ്തുയേശുവഴി ആ കൃപ ദൈവം നമുക്കു തന്നു. 10 നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്‍റെ വരവില്‍ ഇപ്പോള്‍ ആ കൃപ നമുക്കു വെളിവാക്കപ്പെട്ടു. യേശു മരണത്തെ നശിപ്പിച്ച് ജീവന്‍ ലഭിക്കേണ്ട വഴി നമുക്കു കാണിച്ചു തന്നു. അതെ, നശിപ്പിക്കുവാ ന്‍ കഴിയാത്ത ജീവന്‍ ലഭിക്കുന്നതെങ്ങനെയെന്നു സുവിശേഷത്തില്‍ക്കൂടി യേശു നമുക്കു കാണിച്ചു തന്നു.
11 ആ സുവിശേഷത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കുവാനായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സുവിശേഷത്തിന്‍റെ അദ്ധ്യാപകനും അപ്പൊസ്തലനുമായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. 12 എന്നാല്‍ ആ സുവിശേഷം പറയുന്നതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ കഷ്ടം സഹിക്കുന്നത്. എന്നാല്‍ ഞാന്‍ ലജ്ജിതനല്ല. ഞാന്‍ വിശ്വസിച്ചവനെ എനിക്കറിയാം. ഞാന്‍ അവനെ ഏല്പിച്ചത് ആ ദിവസംവരേയും* ദിവസം ക്രിസ്തു വന്ന് എല്ലാ ജനതയ്ക്കുമേലും ന്യായവിധി നടത്തി തന്‍റെ ജനതയെ തന്നോടൊപ്പം കൊണ്ടുപോകുന്ന ദിവസം. അവന്‍ സംരക്ഷിക്കുമെന്നു എനിക്കുറപ്പുണ്ട്.
13 എന്നില്‍ നിന്നും കേട്ട സത്യമായ ആ ഉപദേശം നീ പിന്തുടരുക. നമുക്ക് ക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും ആ ഉപദേശങ്ങളെ പിന്തുടരുക. നീ എന്തു പഠിപ്പിക്കേണമെന്നതിനു ആ ഉപദേശം ഒരു ഉദാഹരണമാണ്. 14 നിനക്കു നല്‍കിയ സത്യം നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ സംരക്ഷിക്കുക.
15 നിനക്കറിയാമല്ലോ ആസ്യയിലുള്ള എല്ലാവരും എന്നെ വിട്ടുപോയെന്ന്. ഫുഗലൊസും ഹെര്‍മ്മൊഗനേസും പോലും എന്നെ വിട്ടുപോയി. 16 ഒനേസിഫൊരൊസിന്‍റെ കുടുംബത്തോട് ദൈവം കരുണ കാണിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പലപ്പോഴും ഒനേസിഫൊരൊസ് എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ തടവിലായിരിക്കുന്നതില്‍ അവന്‍ ലജ്ജിതനല്ല. 17 അതെ അവന്‍ ലജ്ജിതനല്ല. അവന്‍ റോമയില്‍ വന്നപ്പോള്‍ എന്നെ കണ്ടെത്തും വരെ എത്ര തവണ എനിക്കായി തിരഞ്ഞു. 18 ആ ദിവസത്തില്‍ ഒനേസിഫൊരൊസിനു കര്‍ത്താവില്‍ നിന്നു കരുണ കിട്ടണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എഫെസൊസില്‍ വച്ച് ഒനേസിഫൊരൊസ് എങ്ങനെയൊക്കെ എന്നെ സഹായിച്ചു എന്ന് നിനക്കറിയാമല്ലോ.