യെഹൂദയ്ക്കു ചുറ്റുമുള്ള രാജ്യങ്ങളെ ദൈവം ശിക്ഷിക്കും
11
ലെബാനോനേ, അഗ്നിസ്ഫുലിംഗങ്ങള്‍ വന്ന് നിന്‍െറ ദേവദാരുവൃക്ഷങ്ങളെ ഭസ്മ മാക്കുന്നതിന്
നിന്‍െറ വാതിലുകള്‍ തുറക്കുക.
ദേവദാരുമരങ്ങള്‍ വീണിരിക്കുന്നതിനാല്‍ സൈപ്രസ്മരങ്ങള്‍ കരയും.
കാരണം, ആ ശക്ത മായ മരങ്ങള്‍ എടുത്തുകൊണ്ടുപോകപ്പെടും.
മുറിച്ചിടപ്പെട്ട കാടുകളെയോര്‍ത്ത്
ബാശാനി ലെ ഓക്കുമരങ്ങള്‍ കരയും.
കരയുന്ന ഇടയന്മാരേ, ശ്രദ്ധിക്കൂ.
അവരുടെ കരുത്തരായ നേതാക്കന്മാര്‍ അപഹരിക്കപ്പെട്ടു.
യുവസിംഹങ്ങളുടെ ഗര്‍ജ്ജനം ശ്രദ്ധിക്കൂ.
യോര്‍ ദ്ദാന്‍ നദീതീരത്തുള്ള അവയുടെ തിങ്ങിയ കുറ്റി ക്കാടുകള്‍ അപഹരിക്കപ്പെട്ടിരിക്കുന്നു.
എന്‍െറ ദൈവമാകുന്ന യഹോവ പറയുന്നു, “അറുക്കുവാനായി നിര്‍ത്തിയിരിക്കുന്ന ആടി നെ പരിചരിക്കൂ. അവരുടെ ഇടയന്മാര്‍ ഉടമക ളെയും കച്ചവടക്കാരെയും പോലെയാണ്. ഉടമ കള്‍ ആടുകളെ കൊല്ലുന്നെങ്കിലും ശിക്ഷിക്ക പ്പെടുന്നില്ല. ആടുകളെ വില്‍ക്കുന്ന കച്ചവട ക്കാര്‍ പറയുന്നു, ‘യഹോവ വാഴ്ത്തപ്പെടട്ടെ, ഞാന്‍ ധനികനാകുന്നു!’ തങ്ങളുടെ ആടുകളോട് ഇടയന്മാര്‍ക്ക് അനുകന്പയില്ല. ഈ രാജ്യത്തു വസിക്കുന്നവരോടു എനിക്കും കരുണയില്ല.”യഹോവയാണിതു പറയുന്നത്, “നോക്കൂ, ഓരോരുത്തരെയും ഞാന്‍ അവന്‍െറ അയല്‍ക്കാ രനെയും രാജാവിനെയും കൊണ്ട് അധിക്ഷേപി ക്കും. അവരുടെ രാജ്യം നശിപ്പിക്കാന്‍ ഞാന്‍ അവരെ സഹായിക്കും. അവരെ ഞാന്‍ തടയുക യില്ല!”
അങ്ങനെ അറുക്കുവാനായി വച്ചിരുന്ന പാവം ആടുകളെ ഞാന്‍ പരിപാലിച്ചു. രണ്ടു വടികള്‍ എടുത്ത് ഒരു വടിയെ ആനുകൂല്യം എന്നും മറ്റേതിനെ ഐക്യമെന്നും ഞാന്‍ വിളി ച്ചു. എന്നിട്ടാണു ഞാന്‍ ആടുകളെ കാക്കാന്‍ തുടങ്ങിയത്. ഒരു മാസത്തിനുള്ളില്‍ മൂന്ന് ഇടയ ന്മാരെ ഞാന്‍ ഓടിച്ചു. ആടുകളോടു ഞാന്‍ കോപിക്കുകയും അവ എന്നെ വെറുക്കാന്‍ തുട ങ്ങുകയും ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു, “ഞാന്‍ നിങ്ങളെ ഉപേക്ഷിക്കും! നിങ്ങളെ ഞാന്‍ പരിപാലിക്കില്ല! ചാകേണ്ടവര്‍ക്കു ചാകാം, നശിപ്പിക്കേണ്ടവര്‍ക്കു നശിപ്പിക്കാം. അവശേഷി ക്കുന്നവര്‍ പരസ്പരം നശിപ്പിച്ചുകൊള്ളട്ടെ.” 10 അനന്തരം ആനുകൂല്യം എന്നുപേരായ വടി ഞാന്‍ ഒടിച്ചുകളഞ്ഞു, എല്ലാ ജനതകളുമായു ള്ള ദൈവത്തിന്‍െറ കരാര്‍ അവന്‍ റദ്ദാക്കി എന്നു കാണിക്കാനാണ് ഞാന്‍ അങ്ങനെ ചെ യ്തത്. 11 അങ്ങനെ ആ ദിവസം കരാര്‍ അവസാ നിച്ചു. ഈ സന്ദേശം യഹോവയില്‍നിന്നുള്ള താണെന്ന് എന്നെ നിരീക്ഷിക്കുകയായിരുന്ന പാവം ആടുകള്‍ അറിയുകയും ചെയ്തു.
12 അപ്പോള്‍ ഞാന്‍ പറഞ്ഞു, “എനിക്കു കൂലി തരണമെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ തരി ക. ഇല്ലെങ്കില്‍, വേണ്ട!”അതിനാലവര്‍ എനിക്കു മുപ്പതു വെള്ളിക്കഷണങ്ങള്‍ തന്നു. 13 അപ്പോള്‍ യഹോവ എന്നോടു പറഞ്ഞു, “എന്‍െറ വില യായി അവര്‍ കരുതുന്നത് അത്രയുമാണ്. അത്ര യും വലിയ തുക ആലയത്തിലെ ഭണ്ഡാരത്തി ലേക്കെറിയൂ.”അതിനാല്‍ ആ മുപ്പതുകഷണം വെള്ളിയും ഞാന്‍ യഹോവയുടെ ആലയത്തി ലെ ഭണ്ഡാരത്തിലേക്കിട്ടു. 14 അനന്തരം ഐക്യം എന്നുപേരായ വടിയെടുത്ത് ഞാന്‍ രണ്ടു കഷണങ്ങളാക്കി. യെഹൂദയ്ക്കും യിസ്രായേലി നുമിടയിലുള്ള കരാര്‍ റദ്ദായതായി കാണിക്കാ നാണ് ഞാന്‍ അങ്ങനെ ചെയ്തത്.
15 അപ്പോള്‍ യഹോവ എന്നോടു പറഞ്ഞു, “ഇനി ബുദ്ധിഹീനനായൊരു ഇടയന്‍െറ സാധ നങ്ങളെടുക്കുക. 16 ഈ രാജ്യത്തിനു ഞാനൊരു പുതിയ ഇടയനെ കണ്ടെത്തുമെന്നു അതു സൂചിപ്പിക്കും. പക്ഷെ, നശിപ്പിക്കപ്പെടുന്ന ആടുകളെ പരിപാലിക്കാന്‍ ഈ ചെറുപ്പക്കാ രന്‍ പ്രാപ്തനല്ല. മുറിവേറ്റആടുകളെ സുഖ പ്പെടുത്താനും അവന്‍ പോരാ. ജീവനോടെ അവശേഷിക്കുന്നവയ്ക്കാഹാരം കൊടുക്കാനും അയാള്‍ക്കു കഴിയില്ല. ആരോഗ്യമുള്ളവയെ കുളന്പൊഴികെ മുഴുവനോടെ തിന്നുകയും ചെയ്യും.”
17 ഓ! കൊള്ളരുതാത്ത ഇടയാ,
എന്‍െറ ആടു കളെ നീ ഉപേക്ഷിച്ചു.
അവനെ ശിക്ഷിക്കുക!
അവന്‍െറ വലതുകണ്ണും വലതുകൈയും വാളി നിരയാക്കുക.
അവന്‍െറ വലതുകൈ ഉപയോഗ ശൂന്യമാകട്ടെ.
അവന്‍െറ വലതുകണ്ണ് അന്ധമാ കട്ടെ!