യെഹൂദയ്ക്കു ചുറ്റിലുമുള്ള രാജ്യങ്ങ ളെപ്പറ്റിയുള്ള ദര്‍ശനങ്ങള്‍
12
യിസ്രായേലിനെപ്പറ്റി യഹോവയില്‍ നിന്നുള്ള ദു:ഖസന്ദേശം. യഹോവ ആകാ ശവും ഭൂമിയും സൃഷ്ടിച്ചു. അവന്‍ മനുഷ്യനില്‍ ആത്മാവിനെ സ്ഥാപിച്ചു. ആ യഹോവയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. “നോക്കൂ, യെരൂശ ലേമിനെ ഞാന്‍ അവള്‍ക്കുചുറ്റുമുള്ള രാജ്യ ങ്ങള്‍ക്ക് ഒരു കോപ്പ വിഷംപോലെയാക്കും. രാഷ്ട്രങ്ങള്‍ വന്ന് ആ നഗരത്തെ ആക്രമിക്കും. യെഹൂദയിലെ സകലരും ആ കെണിയിലക പ്പെടും. പക്ഷേ യെഹൂദയെ ഞാനൊരു ഭാര മുള്ള പാറയാക്കും. അതെടുക്കാന്‍ ശ്രമിക്കുന്ന ഏതൊരുവനും മുറിവേല്‍ക്കുകയും ചെയ്യും. അവര്‍ മുറിച്ചു ചിതറിക്കപ്പെടും. പക്ഷേ ഭൂമിയി ലെ മുഴുവന്‍ രാജ്യങ്ങളും ഒരുമിച്ചു വന്ന് യെരൂ ശലേമിനോടു യുദ്ധം ചെയ്യും. എന്നാലപ്പോള്‍ ഞാന്‍ കുതിരകളെ വിഭ്രമിപ്പിക്കുകയും പടയാ ളിയെ പേടിപ്പിക്കുകയും ചെയ്യും. ശത്രുക്കളുടെ എല്ലാ കുതിരകളെയും ഞാന്‍ അന്ധരാക്കും, പക്ഷേ, എന്‍െറ കണ്ണുകള്‍ യെഹൂദയുടെ ഭവന ത്തെ നിരീക്ഷിച്ചുകൊണ്ട് തുറന്നിരിക്കും. യെ ഹൂദയിലെ കുലനേതാക്കന്മാര്‍ ജനങ്ങളെ പ്രോ ത്സാഹിപ്പിക്കും. അവര്‍ പറയും, ‘സര്‍വശക്ത നായ യഹോവയാണു നിങ്ങളുടെ ദൈവം, അവന്‍ നമ്മെ കരുത്തരാക്കുന്നു.’ ആ സമയം യെഹൂദയിലെ കുലനേതാക്കളെ ഞാന്‍ കാട്ടുതീ കാടു നശിപ്പിക്കുന്ന പോലെയാക്കും. അവര്‍ തങ്ങളുടെ ശത്രുക്കളെ വൈക്കോല്‍ക്കൂനയെന്ന പോലെ ഭസ്മമാക്കും. അവര്‍ തങ്ങള്‍ക്കു ചുറ്റു മുള്ള മുഴുവന്‍ ശത്രുക്കളെയും നശിപ്പിക്കും. അങ്ങനെ യെരൂശലേംകാര്‍ക്ക് വീണ്ടൂം വിശ്രമി ച്ചിരിക്കാന്‍ കഴിയും.”
യെരൂശലേംനിവാസികള്‍ കൂടുതല്‍ അഹങ്ക രിക്കാതിരിക്കാന്‍ യഹോവ യെഹൂദയിലെ ജന ങ്ങളെ ആദ്യം രക്ഷിക്കും. തങ്ങളാണ് മറ്റു യെഹൂദ ക്കാരെക്കാള്‍ മഹത്വമുള്ളവരെന്ന് ദാവീദിന്‍െറ കുടുംബക്കാര്‍ക്കും യെരൂശലേമിലെ മറ്റുള്ളവ ര്‍ക്കും അഹങ്കരിക്കാനാവില്ല. എന്നാല്‍ യെരൂശ ലേംനിവാസികളെ യഹോവ സംരക്ഷിക്കും. ഏറ്റവും ദുര്‍ബലനായവന്‍പോലും ദാവീദിനെ പ്പോലെ മഹാനായൊരു ഭടനായിരിക്കും. ദാവീ ദിന്‍െറ കുടുംബക്കാര്‍ ദൈവത്തെപ്പോലെ, ജന ങ്ങളെ നയിക്കുന്ന യഹോവയുടെ സ്വന്തം ദൂത നെപ്പോലെയായിരിക്കും.
യഹോവ പറയുന്നു, “അന്ന് യെരൂശലേമി നെതിരെ യുദ്ധത്തിനു വരുന്ന രാഷ്ട്രങ്ങളെ ഞാന്‍ തകര്‍ക്കും. 10 ദാവീദിന്‍െറ കുടുംബക്കാരെ യും യെരൂശലേംനിവാസികളെയും ഞാന്‍ കരു ണയും ഔദാര്യത്തിന്‍െറയും ആത്മാവുകൊണ്ടു നിറയ്ക്കും. തങ്ങള്‍ തുളച്ചവനെയെന്നപോലെ അവര്‍ എന്നെ നോക്കും. അവര്‍ ദു:ഖിതരാകും. തന്‍െറ ഏകപുത്രന്‍െറ മരണത്തില്‍ ദു:ഖിക്കുന്ന വനെപ്പോലെയായിരിക്കും അവരുടെ ദു:ഖം, തന്‍െറ ആദ്യജാതനായ പുത്രന്‍ മരിച്ചതില്‍ വിലപിക്കുന്നവനെപ്പോലെയായിരിക്കും. 11 യെ രൂശലേമില്‍ കഠിനദു:ഖത്തിന്‍െറയും വിലാപ ത്തിന്‍െറയും ദിനംവരും. മെഗിദ്ദോതാഴ്വര യിലെ ഹദദ്-രിമ്മോന്‍െറ മരണത്തില്‍ ആളു കള്‍ വിലപിച്ച കാലത്തേതുപോലെയായിരി ക്കും അത്. 12 ഓരോകുടുംബവും വിലപിക്കും. ദാവീദിന്‍െറ കുടുംബത്തിലെ ആണുങ്ങള്‍ വില പിക്കും. അവരുടെഭാര്യമാരും വിലപിക്കും. നാഥാന്‍െറ കുടുംബത്തിലെ പുരുഷന്മാര്‍ വില പിക്കും. അവരുടെ ഭാര്യമാരും വിലപിക്കും. 13 ലേ വിയുടെ കുടുംബത്തിലെ പുരുഷന്മാര്‍ വിലപി ക്കും. അവരുടെ ഭാര്യമാരും വിലപിക്കും. ശിമെ യോന്‍െറ കുടുംബത്തിലെ പുരുഷന്മാര്‍ വില പിക്കും. അവരുടെ ഭാര്യമാരും വിലപിക്കും. 14 മറ്റെല്ലാ ഗോത്രങ്ങളിലും അതുതന്നെ സംഭവി ക്കും. പുരുഷന്മാരും സ്ത്രീകളും വെവേറെ വില പിക്കും.”