മഹാപുരോഹിതന്‍
3
അനന്തരം ദൂതന്‍, മഹാപുരോഹിതനായ യോശുവയെ എനിക്കു കാണിച്ചുതന്നു. യോശുവാ യഹോവയുടെ ദൂതന്‍െറമുന്പില്‍ നില്‍ക്കുകയായിരുന്നു. സാത്താന്‍ യോശുവ യുടെ വലതുവശത്തു നില്‍ക്കുകയുമായിരുന്നു. യോശുവാ തെറ്റുചെയ്യുന്നതിനെ കുറ്റപ്പെടു ത്താനായിരുന്നു സാത്താന്‍ നിന്നിരുന്നത്. അപ്പോള്‍ യഹോവയുടെ ദൂതന്‍ പറഞ്ഞു, “സാത്താനേ, യഹോവ നിന്നെ ശാസിക്കുന്നു. യഹോവ നിന്നെ തുടര്‍ന്നു വിമര്‍ശിക്കും! യെരൂ ശലേമിനെ യഹോവ തന്‍െറ വിശിഷ്ടനഗര മായി തെരഞ്ഞെടുത്തിരിക്കുന്നു. തീയില്‍ നിന്നെടുത്ത എരിയുന്ന കൊള്ളിപോലുള്ള ആ നഗരത്തെ യഹോവ രക്ഷിച്ചു.”
യോശുവാ ദൂതന്‍െറ മുന്പില്‍ നില്‍ക്കുകയാ യിരുന്നു. ചെളിപിടിച്ച ഒരു മേലങ്കിയായിരുന്നു യോശുവാ ധരിച്ചിരുന്നത്. അപ്പോള്‍ ദൂതന്‍, തനിക്കടുത്തു നിന്നിരുന്ന മറ്റു ദൂതന്മാരോടായി പറഞ്ഞു, “യോശുവയുടെ മുഷിഞ്ഞവസ്ത്ര ങ്ങള്‍ മാറ്റുക.”അനന്തരം ദൂതന്‍ യോശുവയോ ടു സംസാരിച്ചു. അവന്‍ പറഞ്ഞു, “ഇപ്പോള്‍ ഞാന്‍ നിന്‍െറ കുറ്റത്തെ എടുത്തുമാറ്റിയിരിക്കു ന്നു, ഇനി നിനക്കു ഞാന്‍ പുതിയ വസ്ത്രങ്ങള്‍ തരുന്നു.”
അപ്പോള്‍ ഞാന്‍ പറഞ്ഞു, “അവന്‍െറ തല യില്‍ ഒരു പുതിയ തലപ്പാവു ചുറ്റൂ.”അതിനാല വന്‍ അവന്‍െറ തലയില്‍ പുതിയൊരു തലപ്പാ വ് ചുറ്റി. യഹോവയുടെ ദൂതന്‍ നോക്കിനില്‍ ക്കെ അവര്‍ അവനെ പുതിയ വസ്ത്രങ്ങളും ധരിപ്പിച്ചു. അനന്തരം യഹോവയുടെ ദൂതന്‍ യോശുവയോട് ഇക്കാര്യങ്ങള്‍ പറഞ്ഞു:
സര്‍വശക്തനായ യഹോവ ഇങ്ങനെ പറ ഞ്ഞു.
“ഞാന്‍ പറഞ്ഞതുപോലെ ജീവിക്കുക,
ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുക.
നീ എന്‍െറ ആലയത്തിന്‍െറ ചുമതലക്കാരനാകും.
അതിന്‍െറ തിരുമുറ്റം നീ പരിപാലിക്കും.
ഈ ദൂതന്മാരെപ്പോലെ എന്‍െറ ആലയത്തില്‍ എവിടെപോകുന്നതിനും
നിനക്കു സ്വാതന്ത്ര്യ മുണ്ട്.* ഈ … സ്വാതന്ത്ര്യമുണ്ട് “ഇവിടെ നില്‍ക്കുന്ന വര്‍ക്കിടയില്‍ (ദൂതന്മാര്‍) ഞാന്‍ നിനക്കു പ്രവേശനം നല്‍കും എന്നര്‍ത്ഥം.
അതിനാല്‍ യോശുവാ, നീയും നിന്നോടൊ പ്പമുള്ളവരും എന്നെ ശ്രദ്ധിക്കുക.
നീ മഹാപു രോഹിതനാകുന്നു.
നിന്നോടൊപ്പമുള്ളവര്‍ എന്‍െറ പ്രത്യേകദാസനെ ഞാന്‍ കൊണ്ടുവരു ന്പോള്‍
എന്തുണ്ടാകും എന്നു കാണിക്കാന്‍ പറ്റിയ ഉദാഹരണങ്ങളാണ്.
‘ശാഖ’ എന്നാണ വന്‍ വിളിക്കപ്പെടുന്നത്.
ഇതാ, യോശുവയുടെ മുന്പില്‍ ഞാനൊരു ശില സ്ഥാപിക്കുന്നു.
ആ ശിലയ്ക്ക് ഏഴുവശ ങ്ങളുണ്ട്.
ആ ശിലയില്‍ ഞാനൊരു പ്രത്യേക സന്ദേശം കൊത്തിവയ്ക്കും.
ഒരു ദിവസത്തി നകം ഭൂമിയിലെ പാപങ്ങള്‍ മുഴുവന്‍ ഞാന്‍ നീക്കം ചെയ്യുമെന്ന് ഇതു കാണിക്കും.”
10 സര്‍വശക്തനായ യഹോവ പറയുന്നു,
“ആ സമയം ആളുകള്‍ തങ്ങളുടെ സുഹൃത്തുക്ക ളോടും
അയല്‍ക്കാരോടുമൊപ്പം ഇരുന്നു സംസാ രിക്കും.
ഓരോരുത്തരും അവനവന്‍െറ അത്തിമ രത്തിനും
മുന്തിരിവള്ളിയ്ക്കുമടിയില്‍ ശാന്തത യോടെ ഇരിക്കും.”