കാരുണ്യവും ദയയും വേണമെന്ന് യഹോവ
7
പാര്‍സിയിലെരാജാവായ ദാര്യാവേശി ന്‍െറ നാലാം ഭരണവര്‍ഷത്തില്‍ സെഖര്യാ വിന് യഹോവയില്‍ നിന്നൊരു സന്ദേശം ലഭി ച്ചു. കിസേവ് എന്ന ഒന്‍പതാം മാസത്തിന്‍െറ നാലാം ദിവസമായിരുന്നു അത്. ബേഥേല്‍ നിവാസികള്‍ സരേസര്‍, രേഗെം-മേലെക് അവ ന്‍െറ ആളുകള്‍ എന്നിവരെ യഹോവയോട് ഒരു ചോദ്യം ചോദിക്കാന്‍ അയച്ചു. അവര്‍ സര്‍വശക്തനായ യഹോവയുടെ ആലയത്തി ലെ പുരോഹിതന്മാരുടെയും പ്രവാചകന്മാരു ടെയും അടുത്തേക്കുപോയി. ആ ആളുകള്‍ അവ രോട് ഇങ്ങനെ ചോദിച്ചു: “അനവധി വര്‍ഷ ങ്ങള്‍ ആലയം നശിക്കുന്നതില്‍ ഞങ്ങള്‍ ദു:ഖം പ്രകടിപ്പിച്ചിരുന്നു. കരയുന്നതിനും ഉപവസി ക്കുന്നതിനും ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും അഞ്ചാം മാസത്തില്‍ പ്രത്യേക സമയമുണ്ടായി രുന്നു. ഞങ്ങള്‍ അതു തുടരണമോ?”
സര്‍വശക്തനായ യഹോവയില്‍നിന്നും എനിക്കൊരു സന്ദേശം ലഭിച്ചു: “പുരോഹിത ന്മാരോടും രാജ്യത്തെ മറ്റു ജനതയോടും ഈ കാര്യങ്ങള്‍ പറയുക. എഴുപതുകൊല്ലക്കാലം നിങ്ങള്‍ അഞ്ചും ഏഴുംമാസങ്ങളില്‍ ദു:ഖം പ്രക ടിപ്പിക്കുകയും ഉപവസിക്കുകയും ചെയ്തു. എന്നാല്‍ ഉപവസിച്ചത് യഥാര്‍ത്ഥത്തില്‍ എനി ക്കു വേണ്ടിയായിരുന്നോ? അല്ല! പിന്നെ, നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തതും എനിക്കുവേണ്ടിയായിരുന്നോ? അല്ല. അത് നി ങ്ങളുടെ സ്വന്തം നന്മയ്ക്കു വേണ്ടിയായിരുന്നു. ഇതേ കാര്യങ്ങള്‍ വളരെ പണ്ട് തന്‍െറ പ്രവാച കരിലൂടെ ദൈവം അറിയിച്ചിട്ടുണ്ട്. യെരൂശ ലേംജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സമൃദ്ധിയുള്ള ഒരു നഗരമായിരുന്ന കാലത്താണ് അവന്‍ ഇതൊക്കെപ്പറഞ്ഞത്. യെരൂശലേമിനു ചുറ്റുമു ള്ള പട്ടണങ്ങളിലും നെഗെവിലും പടിഞ്ഞാറന്‍ മലയടിവാരങ്ങളിലും ജനപ്പാര്‍പ്പുണ്ടായിരുന്ന പ്പോഴാണ് ദൈവം ഇങ്ങനെ പറഞ്ഞത്.”
സെഖര്യാവിനുള്ള യഹോവയുടെ സന്ദേശം ഇതാണ്:
സര്‍വശക്തനായ ദൈവമാണിക്കാര്യങ്ങള്‍ പറഞ്ഞത്.
“ശരിയും നീതിപൂര്‍വ കവുമായതു നീ ചെയ്യുക.
നിങ്ങള്‍ പരസ്പരം അനുകന്പ യും കരുണയും കാട്ടുക.
10 വിധവകളെയും അനാഥരെയും
അപരിചി തരെയും പാവങ്ങളെയും ഉപദ്രവിക്കരുത്.
പര സ്പരം ദോഷങ്ങള്‍ ചെയ്യുകയോ അതെപ്പറ്റി ആലോചിക്കുകയോ പോലുമരുത്!”
11 എന്നാലവര്‍ അതു ചെവിക്കൊണ്ടില്ല.
അവ ന്‍െറ ഇംഗിതം അവര്‍ നടപ്പാക്കിയില്ല.
ദൈവം പറഞ്ഞത് കേള്‍ക്കാതിരിക്കാന്‍
അവര്‍ ചെവി പൊത്തി.
12 അവര്‍ കഠിനഹൃദയരായിരുന്നു.
അവര്‍ കല്പ നയനുസരിച്ചില്ല.
സര്‍വശക്തനായ യഹോവ പ്രവാചകരിലൂടെ തന്‍െറജനതയ്ക്കു സന്ദേശ ങ്ങളെത്തിക്കാന്‍
തന്‍െറ ആത്മാവിനെ ഉപയോ ഗിച്ചു.
എന്നാല്‍ ആളുകള്‍ അതു ശ്രദ്ധിച്ചില്ല.
അതിനാല്‍ സര്‍വശക്തനായ യഹോവ കോ പാകുലനായി.
13 അതിനാല്‍ സര്‍വശക്തനായ യഹോവ പറ ഞ്ഞു,
“ഞാനവരെ വിളിച്ചെങ്കിലും
അവര്‍ വിളി കേട്ടില്ല.
അതിനാലിപ്പോള്‍ അവരെന്നെ വിളിച്ചാല്‍
ഞാനും വിളികേള്‍ക്കില്ല.
14 മറ്റു രാഷ്ട്രങ്ങളെ ഞാന്‍ അവര്‍ക്കെതിരെ കൊടുങ്കാറ്റുപോലെ കൊണ്ടുവരും.
ആ രാഷ്ട്ര ങ്ങളേതെന്നുപോലും അവര്‍ക്കറിയില്ല.
പക്ഷേ ആ രാഷ്ട്രങ്ങള്‍ കടന്നുപോകുന്പോള്‍
രാജ്യം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിരിക്കും.
ഈ മനോ ഹര രാജ്യം തകര്‍ക്കപ്പെടും.”