12
“ദര്‍ശനത്തിലെ മനുഷ്യന്‍ പറഞ്ഞു, ‘ദാനീയേലേ, ആ സമയംമഹാപ്രഭുവായ (ദൂതന്‍) മീഖായേല്‍ എഴുന്നേറ്റു നില്‍ക്കും. നിന്‍െറ ജനമായ യെഹൂദരുടെ ചുമതല മീഖാ യേലിനാണ്. വളരെ ദുരിതങ്ങളുടെ ഒരു കാലം വരും ഭൂമിയില്‍ രാഷ്ട്രങ്ങളുണ്ടായതില്‍പ്പിന്നെ യുള്ള ഏറ്റവും മോശമായ ദുരിതം. പക്ഷേ ദാനീയേലേ, ആ സമയം, ജീവന്‍െറപുസ്തക ത്തില്‍ പേരുള്ള നിന്‍െറ ജനത്തിലോരോരു ത്തരും രക്ഷിക്കപ്പെടും. മരണപ്പെട്ടവരും അടക്ക പ്പെട്ടവരുമായ അനവധിപേര്‍ ഉണര്‍ന്നെഴുന്നേ ല്‍ക്കും. അവരില്‍ ചിലര്‍ നിത്യജീവനിലേക്കാ ണെഴുന്നേല്‍ക്കുന്നത്. പക്ഷേ ചിലര്‍ നിത്യമായ ലജ്ജയിലേക്കും അപമാനത്തിലേക്കുമായിരി ക്കും. ജ്ഞാനികള്‍ ആകാശത്തെപ്പോലെ ശോഭിക്കും. നന്നായി ജീവിക്കാന്‍ അന്യരെ പഠി പ്പിച്ച ജ്ഞാനികള്‍ നക്ഷത്രങ്ങളെപ്പോലെ എന്നേക്കും എന്നന്നേക്കുമായി തിളങ്ങും.
“‘പക്ഷേ ദാനീയേലേ, നീ ഈ സന്ദേശം ഒരു രഹസ്യമായി സൂക്ഷിക്കുക. നീ പുസ്തകം അടയ്ക്കണം. അവസാനകാലം വരെ നീ ഈ രഹസ്യം സൂക്ഷിക്കണം. യഥാര്‍ത്ഥജ്ഞാനം തേടി അനേകര്‍ അവിടെയുമിവിടെയും അല യും. യഥാര്‍ത്ഥ ജ്ഞാനം വളരുകയും ചെയ്യും.’
“‘അനന്തരം ഞാന്‍, ദാനീയേല്‍, നോക്കിയ പ്പോള്‍ മറ്റു രണ്ടുപേരെ കണ്ടു. ഒരാള്‍ നദിയുടെ ഞാന്‍ നിന്നിരുന്ന കരയിലായിരുന്നു. മറ്റെയാള്‍ നദിയുടെ മറുകരയിലുമായിരുന്നു. ലിനന്‍ വസ്ത്രം ധരിച്ചിരുന്നയാള്‍ നദിയില്‍ വെള്ള ത്തിനുമീതെയായിരുന്നു. രണ്ടുപേരിലൊരാള്‍ അവനോടു ചോദിച്ചു, ‘അത്ഭുതങ്ങള്‍ സത്യമാ കാനിനി എത്രകാലമുണ്ട്?’
“‘ലിനന്‍ വസ്ത്രങ്ങള്‍ ധരിച്ച് നദിക്കുമേലേ നില്‍ക്കുകയായിരുന്നവന്‍ തന്‍െറ ഇടതുകൈ യും വലതുകൈയും സ്വര്‍ഗ്ഗത്തിനു നേര്‍ക്കുയ ര്‍ത്തി. നിത്യമായി ജീവിക്കുന്ന ദൈവത്തിന്‍െറ നാമത്തില്‍ അവന്‍ ഒരു സത്യം ചെയ്യുന്നതും ഞാന്‍ കേട്ടു. അവന്‍ പറഞ്ഞു, ‘മൂന്നര വര്‍ഷമെ ടുക്കും അതിന്. വിശുദ്ധരുടെ ശക്തി തകര്‍ക്കപ്പെ ടുകയും അക്കാര്യങ്ങള്‍ സത്യമായിത്തീരുകയും ചെയ്യും.’
“‘ഞാന്‍ മറുപടി കേട്ടുവെങ്കിലും എനിക്കതു മനസ്സിലായില്ല. അതിനാല്‍ ഞാന്‍ ചോദിച്ചു, ‘പ്രഭോ, ഇക്കാര്യങ്ങളെല്ലാം സത്യമായതിനു ശേഷം എന്താണു സംഭവിക്കുക?’
“അവന്‍ മറുപടി പറഞ്ഞു, ‘ദാനീയേലേ നിന്‍െറ രീതിയില്‍ ജീവിക്കുക. സന്ദേശം ഒളി പ്പിച്ചു വച്ചിരിക്കുകയാണ്. അന്ത്യകാലംവരെ ഇതൊരു രഹസ്യമായിരിക്കും. 10 അനേകര്‍ ശുദ്ധീകരിക്കപ്പെടും. അവര്‍ സ്വയം ശുദ്ധീകരി ക്കപ്പെടും. പക്ഷേ ദുഷ്ടന്മാര്‍ ദുഷ്ടന്മാരായി ത്തന്നെ തുടരും. ആ ദുഷ്ടര്‍ക്ക് ഇക്കാര്യങ്ങള്‍ ഗ്രഹിക്കാനാവില്ല. എന്നാല്‍ ജ്ഞാനികള്‍ ആ കാര്യങ്ങള്‍ മനസ്സിലാക്കും.
11 “‘നിത്യബലി തടയപ്പെടും. അന്നുമുതല്‍ ഭീകരത പ്രതിഷ്ഠിക്കപ്പെടുന്ന ദിവസംവരെ ആയിരത്തി ഇരുനൂറ്റിതൊണ്ണൂറുദിവസങ്ങളു ണ്ടായിരിക്കും. 12 ആയിരത്തി മുന്നൂറ്റിമുപ്പത്ത ഞ്ചു ദിവസങ്ങള്‍ അവസാനിക്കുംവരെ കാത്തി രിക്കുന്നവന്‍ വളരെ സന്തുഷ്ടനാകും.
13 “‘പക്ഷേ ദാനീയേല്‍ നീ അവസാനകാലം വരെ നിന്‍േറതായ രീതിയില്‍ ജീവിക്കുക. നിന ക്കു നിന്‍െറ വിശ്രമംലഭിക്കും. അവസാനം നീ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുയും നിന്‍െറ പങ്കു നടുകയും ചെയ്യും.’”