നാലു മൃഗങ്ങളെപ്പറ്റിയുള്ള ദാനീയേ ലിന്‍െറ സ്വപ്നം
7
1 ബേല്‍ശസ്സര്‍ ബാബിലോണ്‍രാജാവായതി ന്‍െറ ഒന്നാം വര്‍ഷം* ബേല്‍ശസ്സര്‍ … വര്‍ഷം ഏതാണ്ട് 553 ബി. സി. ദാനീയേലിന് ഒരു സ്വപ്നമുണ്ടായി. കിടക്കയില്‍ ശയിക്കുന്പോഴാ യിരുന്നു ദാനീയേലിന് ഈ ദര്‍ശനങ്ങളുണ്ടാ യത്. താന്‍ കണ്ട സ്വപ്നത്തെപ്പറ്റി ദാനീയേല്‍ എഴുതി.
2 ദാനീയേല്‍ പറഞ്ഞു: “രാത്രിയില്‍ ഞാനെന്‍െറ ദര്‍ശനങ്ങള്‍ കണ്ടു. ദര്‍ശനത്തില്‍ കാറ്റ് നാലുഭാഗത്തുനിന്നും വീശുന്നുണ്ടായി രുന്നു. ആ കാറ്റ് സമുദ്രത്തെ ഇളക്കി മറിച്ചു.
3 വ്യത്യസ്തമായ നാലു വന്‍മൃഗങ്ങളെ ഞാന്‍ കണ്ടു. ആ നാലു മൃഗങ്ങളും കടലില്‍നിന്നു വന്നതാണ്.
4 “ആദ്യത്തെ മൃഗത്തിന് സിംഹത്തിന്‍െറ രൂപ വും കഴുകന്‍െറ ചിറകുകളും ഉണ്ടായിരുന്നു. ഞാന്‍ ആ മൃഗത്തെ നിരീക്ഷിച്ചു. പിന്നെ അതി ന്‍െറ ചിറകുകള്‍ മുറിക്കപ്പെട്ടു. പിന്നെ അതു നിലത്തു നിന്നുയര്‍ന്ന് മനുഷ്യനെപ്പോലെ രണ്ടു കാലില്‍നിന്നു. അതിന് ഒരു മനുഷ്യന്‍െറ ഹൃദയം (മനസ്സ്) നല്‍കപ്പെടുകയും ചെയ്തു.
5 “പിന്നെ രണ്ടാമതൊരു മൃഗത്തെക്കൂടി ഞാന്‍ എന്‍െറ മുന്പില്‍ കണ്ടു. ഈ മൃഗം ഒരു കരടിയെ പ്പോലിരുന്നു. അതിന്‍െറ ഒരു വശം പൊങ്ങി നില്‍ക്കുകയായിരുന്നു. അതിന്‍െറ വായില്‍ പല്ലുകള്‍ക്കിടയില്‍ മൂന്നു വാരിയെല്ലുകളുണ്ടാ യിരുന്നു. അതിനോടു ‘എഴുന്നേറ്റു നിനക്കു വേണ്ടത്ര മാംസം തിന്നുകൊള്ളുക!’ എന്നു പറ ഞ്ഞിരുന്നു.
6 “പിന്നീട് ഞാന്‍ നോക്കിയപ്പോള്‍ എന്‍െറ മുന്പില്‍ മറ്റൊരു മൃഗത്തെ കൂടി കണ്ടു. ആ മൃഗം ഒരു പുലിയെപ്പോലെയായിരുന്നു. അതിന് നാലു ചിറകുകളുണ്ടായിരുന്നു. ആ ചിറകുകള്‍ പക്ഷിയുടേതു പോലെയായിരുന്നു. ഈ മൃഗ ത്തിന് നാലു തലകളുണ്ടായിരുന്നു. അതിനു ഭരിക്കാനുള്ള അധികാരവും നല്‍കപ്പെട്ടിരുന്നു.
7 “അതിനുശേഷം, രാത്രിയില്‍ എനിക്കുണ്ടായ ആ ദര്‍ശനത്തില്‍ നാലാമതൊരു മൃഗം കൂടി എന്‍െറ മുന്പിലുണ്ടായിരുന്നു. ആ മൃഗം വളരെ ക്രൂരവും ഭീകരവുമായി കാണപ്പെട്ടു. അതിനു വളരെ ശക്തിയും തോന്നിച്ചു. അതിനു വലിയ ഇരുന്പു പല്ലുകളുണ്ടായിരുന്നു. അതു തന്‍െറ ഇരകളെ ഞെരിച്ചു തിന്നു. ഇരയുടെ അവശി ഷ്ടങ്ങള്‍ക്കുമേല്‍ ആ മൃഗം നടന്നു. ആ നാലാ മത്തെ മൃഗം ഞാന്‍ കണ്ട മറ്റു മൂന്നു മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതിനു പത്തു കൊന്പുകളുണ്ടായിരുന്നു.
8 “ഞാന്‍ ഈ കൊന്പുകളെ നോക്കിക്കൊണ്ടി രുന്നപ്പോള്‍ മറ്റൊരു കൊന്പുകൂടി ആ കൊന്പുക ള്‍ക്കിടയില്‍ കിളിര്‍ത്തു. അതൊരു കൊച്ചുകൊ ന്പായിരുന്നു. ആ കൊച്ചുകൊന്പില്‍ കണ്ണുകളു ണ്ടായിരുന്നു. ആ കണ്ണുകളാകട്ടെ മനുഷ്യന്‍െറ കണ്ണുകള്‍ പോലെയും. ആ കൊച്ചുകൊന്പില്‍ ഒരു വായയും ഉണ്ടായിരുന്നു. ആ വായ പൊങ്ങ ച്ചം പറയുന്നുമുണ്ടായിരുന്നു. കൊച്ചുകൊന്പ് മറ്റു കൊന്പുകളില്‍ മൂന്നെണ്ണം പിഴുതെടുത്തു.
നാലാമത്തെ മൃഗത്തിന്‍െറ വിധി
9 “ഞാന്‍ നോക്കി നില്‍ക്കവേ സിംഹാസന ങ്ങള്‍ യഥാസ്ഥാനത്ത് ഒരുക്കപ്പെട്ടു.
പുരാതന രാജാവ് തന്‍െറ സിംഹാസനത്തിലിരിക്കുകയും ചെയ്തു.
അവന്‍െറ വസ്ത്രങ്ങള്‍ വളരെ വെളു ത്തതായിരുന്നു;
അവ മഞ്ഞുപോലെ വെളുത്തി രുന്നു.
അവന്‍െറ തലമുടി വെളുത്തതായിരുന്നു.
അത് കന്പിളി പോലെ വെളുത്തതായിരുന്നു.
അവന്‍െറ സിംഹാസനം അഗ്നികൊണ്ടുണ്ടാ ക്കിയതായിരുന്നു.
അവന്‍െറ സിംഹാസനത്തി ന്‍െറ ചക്രങ്ങളും തീകൊണ്ടായിരുന്നു.
10 പുരാതന രാജാവിന്‍െറ മുന്പിലൂടെ
ഒരു തീനദി ഒഴുകിയിരുന്നു.
ദശലക്ഷക്കണക്കിനു ജനങ്ങള്‍† ജനങ്ങള്‍ ദശലക്ഷങ്ങള്‍ എന്നാണ് വാച്യാര്‍ത്ഥം. ഇതിന് ദൂതന്മാര്‍ എന്നും സ്വര്‍ഗ്ഗീയസേന എന്നും കൂടി അര്‍ത്ഥമുണ്ട്. അവനെ സേവിക്കുന്നുണ്ടായിരുന്നു.
നൂറു ദശലക്ഷക്കണക്കിനാളുകള്‍ അവന്‍െറ മുന്പില്‍നിന്നു.
കോടതി ആരംഭിക്കുന്പോലെയാ യിരുന്നു
അത്, പുസ്തകങ്ങള്‍ തുറന്നും വച്ചി രുന്നു.
11 “പൊങ്ങച്ചം പറയുകയായിരുന്ന കൊച്ചു കൊന്പിനെ ഞാന്‍ നിരീക്ഷിച്ചുകൊണ്ടേയി രുന്നു. അവസാനം നാലാമത്തെ മൃഗം കൊല്ലപ്പെ ടുംവരെ ഞാന്‍ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. അതിന്‍െറ ശരീരം നശിപ്പിക്കപ്പെടുകയും കത്തു ന്ന തീയിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്തു.
12 മറ്റു മൃഗങ്ങളുടെ അധികാരവും ഭര ണവും അവയില്‍ നിന്നെടുക്കപ്പെട്ടു. പക്ഷേ അവ ഒരു പ്രത്യേക കാലയളവുവരെ ജീവി ക്കാനനുവദിക്കപ്പെട്ടു.
13 “ഞാന്‍ രാത്രിയില്‍ കണ്ട ദര്‍ശനത്തില്‍ ഒരു മനുഷ്യജീവിയെപ്പോലെ തോന്നിച്ച ഒരാളുണ്ടാ യിരുന്നു എന്‍െറ മുന്പില്‍. ആകാശത്തില്‍ മേഘ ങ്ങളുടെ പുറത്തു കയറിവരികയായിരുന്നു അവന്‍. അവന്‍ പുരാതന രാജാവിന്‍െറയടു ത്തേക്കു വരികയും അവര്‍ അവനെ രാജാ വിന്‍െറ മുന്പിലേക്കു കൊണ്ടുവരികയും ചെയ്തു.
14 “മനുഷ്യജീവിയെപ്പോലെ കാണപ്പെട്ട വ്യക്തിക്ക് അധികാരവും തേജസ്സും പൂര്‍ണ്ണമായ ഭരണാധികാരവും നല്‍കപ്പെട്ടിരുന്നു. സകല രാജ്യക്കാരും സകലഭാഷക്കാരും അവനെ ആരാ ധിക്കും. അവന്‍െറ ഭരണം നിത്യമായി നിലനി ല്‍ക്കും. അവന്‍െറ രാജ്യം എന്നെന്നേക്കും തുടരും. അതൊരിക്കലും നശിപ്പിക്കപ്പെടില്ല.
നാലാം മൃഗത്തെപ്പറ്റിയുള്ള സ്വപ്ന ത്തിന്‍െറ വ്യാഖ്യാനം
15 “ദാനീയേലാകുന്ന എന്‍െറ ഉള്ളു കലങ്ങു കയും ഞാന്‍ വ്യാകുലനാകുകയും ചെയ്തു. എന്‍െറ മനസ്സിലൂടെ കടന്നുപോയ ദര്‍ശന ങ്ങള്‍ എന്നെ പരിഭ്രമിപ്പിച്ചു.
16 ഞാന്‍ അവിടെ നില്‍ക്കുകയായിരുന്നവരില്‍ ഒരുവന്‍െറ അടു ത്തേക്കു വന്നു. ഇതിന്‍െറയൊക്കെ അര്‍ത്ഥമെ ന്തായിരുന്നെന്ന് ഞാന്‍ അയാളോടു ചോദിച്ചു. അതിനാല്‍ അയാള്‍ എന്നോടു പറഞ്ഞു. ഇതി ന്‍െറയൊക്കെ അര്‍ത്ഥമെന്തെന്ന് അയാള്‍ എന്നോടു വിശദീകരിച്ചു.
17 അയാള്‍ പറഞ്ഞു, ‘നാലു മഹാമൃഗങ്ങള്‍ നാലു രാജ്യങ്ങളാണ്. ആ നാലു രാജ്യങ്ങള്‍ ഭൂമിയില്‍നിന്നും വരും.
18 പക്ഷേ, ദൈവത്തിന്‍െറ വിശുദ്ധന്മാര്‍ രാജ്യം സ്വീകരിക്കും. അവര്‍ക്ക് രാജ്യം എന്നെന്നേക്കു മായി ലഭിക്കുകയും ചെയ്യും.’
19 “പിന്നെ നാലാമത്തെ മൃഗം എന്താണെന്നും അതിന്‍െറ അര്‍ത്ഥമെന്താണെന്നും അറിയാന്‍ ഞാനാഗ്രഹിച്ചു. നാലാമത്തെ മൃഗം മറ്റെല്ലാ മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു. അതു വളരെ ഭീകരമായിരുന്നു. അതിന് ഇരുന്പു പല്ലു കളും വെങ്കല കാല്‍ നഖങ്ങളുമുണ്ടായിരുന്നു. ഇരകളെ ഞെരിച്ചു തിന്നുന്ന മൃഗമായിരുന്നു അത്. ഇരകളുടെ അവശിഷ്ടങ്ങളില്‍ അത് നട ക്കുകയും ചെയ്തു.
20 നാലാമത്തെ മൃഗത്തിന്‍െറ തലയിലെ പത്തു കൊന്പുകളെപ്പറ്റിയും എനി ക്കറിയണമായിരുന്നു. അവിടെ വളര്‍ന്ന കൊച്ചു കൊന്പിനെപ്പറ്റിയും എനിക്കറിയണമായിരു ന്നു. കൊച്ചുകൊന്പ് മറ്റു പത്തു കൊന്പുകളില്‍ മൂന്നെണ്ണം പിഴുതെടുത്തു. ആ കൊച്ചുകൊന്പ് മറ്റു കൊന്പുകളെക്കാള്‍ വൃത്തികെട്ടതായി കാണപ്പെട്ടു. ആ ചെറിയ കൊന്പിനുമേല്‍ മനു ഷ്യന്‍െറ കണ്ണുകള്‍ പോലെയുള്ള കണ്ണുകളും ഉണ്ടായിരുന്നു. ആ കൊച്ചുകൊന്പ് വീന്പിളക്കി ക്കൊണ്ടുമിരുന്നു.
21 ഞാന്‍ നോക്കിനില്‍ക്കവേ, ഈ കൊച്ചുകൊന്പ് ദൈവത്തിന്‍െറ വിശുദ്ധ രോടു യുദ്ധം ചെയ്യാനും അവരെ ആക്രമിക്കാ നും തുടങ്ങി. കൊന്പ് അവരെ കൊല്ലുകയായി രുന്നു.
22 പുരാതനരാജാവു വന്ന് അവന്‍െറ ന്യായവിധി നടത്തുംവരെ കൊച്ചുകൊന്പ് ദൈവത്തിന്‍െറ വിശുദ്ധന്മാരെ വധിച്ചുകൊ ണ്ടേയിരുന്നു. പുരാതനരാജാവ് കൊച്ചുകൊന്പി ന്‍െറ വിധി പ്രഖ്യാപിച്ചു. ഈ വിധി ദൈവ ത്തിന്‍െറ വിശുദ്ധരെ സഹായിച്ചു. അവര്‍ക്കു രാജ്യം ലഭിക്കുകയും ചെയ്തു.
23 “അവന്‍ എന്നോടു ഇതു വിശദീകരിച്ചു: ‘നാലാമത്തെ മൃഗം ഭൂമിയിലേക്കു വരുന്ന നാലാ മത്തെ രാജ്യമാകുന്നു. അതു മറ്റെല്ലാ രാജ്യങ്ങ ളില്‍നിന്നും വ്യത്യസ്തമായിരിക്കും. ലോകത്തെ ന്പാടുമുള്ളവരെ ആ നാലാമത്തെ രാജ്യം നശി പ്പിക്കും. ലോകമെന്പാടുമുള്ള രാഷ്ട്രങ്ങള്‍ക്കു മേല്‍ അതു നടക്കുകയും ചവിട്ടിയരയ്ക്കുകയും ചെയ്യും.
24 ഈ നാലാം രാജ്യത്തുനിന്നും വരുന്ന പത്തു രാജാക്കന്മാരാണ് പത്തു കൊന്പുകള്‍. ആ പത്തു രാജാക്കന്മാര്‍ പോയതിനുശേഷം മറ്റൊരു രാജാവു വരും. അവന്‍ തനിക്കുമുന്പു ഭരിച്ച രാജാക്കന്മാരില്‍നിന്നും വ്യത്യസ്തനായി രിക്കും. മറ്റു രാജാക്കന്മാരില്‍ മൂന്നുപേരെ അവന്‍ തോല്പിക്കും.
25 ഈ രാജാവ് അത്യുന്നതനായ ദൈവത്തിനെതിരെ സംസാരിക്കും. ആ രാജാവ് ദൈവത്തിന്‍െറ വിശുദ്ധരെ ദ്രോഹിക്കുകയും വധിക്കുകയും ചെയ്യും. നിര്‍ദ്ദിഷ്ടകാലത്തെയും നിയമങ്ങളെയും മാറ്റാന്‍ അവന്‍ ശ്രമിക്കും. ദൈവത്തിന്‍െറ വിശുദ്ധജനത മൂന്നരവര്‍ഷ ക്കാലം ആ രാജാവിന്‍െറ അധികാരത്തിലായി രിക്കും.
26 “‘പക്ഷേ എന്തു സംഭവിക്കണമെന്ന് കോട തി നിശ്ചയിക്കും. ആ രാജാവിന്‍െറ അധികാരം എടുക്കപ്പെടുകയും ചെയ്യും. അവന്‍െറ രാജത്വം പൂര്‍ണ്ണമായും അവസാനിക്കും.
27 പിന്നെ ദൈവ ത്തിന്‍െറ വിശുദ്ധര്‍ രാജ്യം ഭരിക്കും. ഭൂമിയിലെ സകല രാജ്യങ്ങളെയും അവര്‍ ഭരിക്കുകയും ചെയ്യും. ഈ രാജ്യം നിത്യമായി നിലനില്‍ക്കും. മറ്റെല്ലാ രാജ്യങ്ങളിലുമുള്ളവര്‍ അവരെ ആദരി ക്കുകയും സേവിക്കുകയും ചെയ്യും.’
28 “അതായിരുന്നു ആ സ്വപ്നത്തിന്‍െറ അവ സാനവും. ഞാന്‍, ദാനീയേല്‍, വളരെ ഭയപ്പെട്ടി രുന്നു. എന്‍െറ മുഖം ഭയം കൊണ്ടു വിളറി. ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങള്‍ അന്യരോടു പറയുകയും ചെയ്തില്ല.”