10
ചത്ത ഏതാനും പ്രാണികള്‍ക്ക് ഏറ്റവും നല്ല സുഗന്ധവസ്തുവിനെപ്പോലും ദുര്‍ ഗ്ഗന്ധമുള്ളതാക്കാന്‍ കഴിയും. അതേപോലെ അല്പം ഭോഷത്തത്തിന് വളരെ ജ്ഞാനത്തെയും മഹത്വത്തെയും നശിപ്പിക്കാന്‍ കഴിയും.
ജ്ഞാനിയുടെ ചിന്തകള്‍ അവനെ നേരായ മാര്‍ഗ്ഗത്തില്‍ നയിക്കുന്നു. എന്നാല്‍ ഭോഷന്‍െറ ചിന്തകള്‍ അവനെ തെറ്റായ മാര്‍ഗ്ഗത്തിലും നയിക്കുന്നു. വെറുതെ വഴിയിലൂടെ നടക്കു ന്പോള്‍പോലും ഭോഷന്‍ തന്‍െറ ഭോഷത്തം പ്രകടിപ്പിക്കുന്നു. അങ്ങനെ അവനൊരു ഭോഷ നാണെന്ന് എല്ലാവരും അറിയുന്നു.
യജമാനന്‍ കോപിച്ചതിനാല്‍ നീ ജോലി വിട്ടുപോകരുത്. നീ ശാന്തനും സഹായിയുമാ യിരുന്നാല്‍ വലിയ തെറ്റുകള്‍ പോലും നിനക്കു തിരുത്തുവാന്‍ കഴിയും.
ഈ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ചില തുകൂടിയുണ്ട്. അതാകട്ടെ ന്യായവുമല്ല. ഭരണാ ധിപന്മാരുണ്ടാക്കുന്ന തരത്തിലുള്ള ഒരുതരം വീഴ്ചയാണത്: ഭോഷന്മാര്‍ക്ക് പ്രധാന സ്ഥാന ങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. അതേ സമയം ധനി കര്‍ക്ക് പ്രധാനമല്ലാത്ത ജോലിയും കിട്ടുന്നു. ദാസന്മാരായിരിക്കേണ്ടവര്‍ കുതിരപ്പുറത്തു സഞ്ചരിക്കുന്പോള്‍ ഭരണാധിപന്മാരാകേണ്ടവര്‍ അവരുടെ വശത്ത് അടിമകളെപ്പോലെ നടക്കു ന്നത് ഞാന്‍ കണ്ടിരുന്നു.
എല്ലാ ജോലിക്കും അതിന്‍െറ അപകടമുണ്ട്
കുഴികുഴിക്കുന്നവന്‍ അതിലേക്കു വീണേ ക്കാം. ഭിത്തി പൊളിക്കുന്നവനെ പാന്പു കടിച്ചേ ക്കാം. വലിയ കല്ലുകളുരുട്ടുന്നവന് അതിനാല്‍ മുറിവേല്‍ക്കപ്പെട്ടേക്കാം. അപകടകരമായരീതി യില്‍ നില്‍ക്കുന്ന മരങ്ങള്‍ അതു വെട്ടുന്നവന്‍െറ മേല്‍ വീണേക്കാം.
10 എന്നാല്‍ ജ്ഞാനം ഏതു ജോലിയേയും അനായാസമാക്കുന്നു. മോശപ്പെട്ട കത്തികൊ ണ്ടു മുറിക്കുക വിഷമകരമാണ്. എന്നാല്‍ കത്തി മൂര്‍ച്ചപ്പെടുത്തിയാല്‍ ആ പണി എളുപ്പമായി. ജ്ഞാനം അതു പോലെയാണ്.
11 ഒരുവന് പാന്പുകളെ എങ്ങനെ മെരുക്കണ മെന്നറിഞ്ഞേക്കാം. എന്നാല്‍ അയാളടുത്തില്ലാ ത്തപ്പോള്‍ പാന്പ് ആരെയെങ്കിലും കടിച്ചാല്‍ അയാളുടെ സാമര്‍ത്ഥ്യം നിഷ്ഫലമാണ്. ജ്ഞാ നം അങ്ങനെയാണ്.
12 ജ്ഞാനിയുടെ വാക്കുകള്‍ സ്തുതിക്കിടയാ ക്കുന്നു.
ഭോഷന്‍െറ വാക്കുകളാകട്ടെ, വിനാശം വിതയ്ക്കുന്നു.
13 ഭോഷന്‍ ഭോഷത്വം പറഞ്ഞുകൊണ്ടു തുട ങ്ങുന്നു. അവസാനം അവന്‍ പറയുന്നത് ഭ്രാന്താ കുന്നു. 14 ഭോഷന്‍ എപ്പോഴും താനെന്തു ചെയ്യു മെന്നു പറയുന്നു. എന്നാല്‍ ഭാവിയിലെന്തുണ്ടാ കുമെന്നാര്‍ക്കുമറിയില്ല. പിന്നീടെന്താണുണ്ടാ വുകയെന്ന് ഒരുത്തര്‍ക്കും പറയാനാവില്ല
15 ഭോഷന്‍ തന്‍െറ വീട്ടിലേക്കുള്ള വഴി കണ്ടെ ത്താന്‍ പോലും സമര്‍ത്ഥനല്ല
അതിനാലവന്‍ തന്‍െറ ജീവിത്തിലുടനീളം കഠിനാദ്ധ്വാനം ചെയ്യണം.
അദ്ധ്വാനത്തിന്‍െറ വില
16 രാജാവ് ശിശുവിനെപ്പോലെയായിരിക്കുന്ന രാജ്യത്തിനു കഷ്ടം. എപ്പോഴും തിന്നുകൊ ണ്ടിരിക്കുന്ന ഭരണാധിപനുള്ള രാജ്യത്തിന്‍െറ കാര്യം മഹാകഷ്ടം. 17 നല്ല കുടുംബത്തില്‍ പിറ ന്ന രാജാവുള്ള രാജ്യത്തിനു നന്മ. സ്വന്തം തീറ്റ യും കുടിയും നിയന്ത്രിക്കുന്ന ഭരണാധിപന്മാ രുള്ള രാജ്യത്തിന് വളരെ നന്മ. ആ രാജാക്കന്മാര്‍ മദിക്കാനല്ല, ശക്തരാകാനാണു തിന്നുകയും കുടിക്കുകയും ചെയ്യുന്നത്.
18 പണി ചെയ്യാന്‍ മടിക്കുന്നവന്‍െറ വീട് ചോരാന്‍ തുടങ്ങും.
മേല്‍ക്കൂര താഴെ വീഴുകയും ചെയ്യും.
19 തിന്നുകയും വീഞ്ഞു കുടിക്കുകയും ചെയ്യു ന്നവന്‍െറ ജീവിതം ആഹ്ലാദകരമാകും. എന്നാല്‍ പണം ഒരുപാടു പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
പരദൂഷണം
20 രാജാവിനെ ദുഷിച്ചു സംസാരിക്കരുത്. അവനെപ്പറ്റി തിന്മ കരുതുകപോലുമരുത്. നീ നിന്‍െറ വീട്ടില്‍ ഏകനാണെങ്കില്‍പ്പോലും ധനികരെ ദുഷിച്ചു സംസാരിക്കരുത്. എന്തെ ന്നാല്‍, ഒരു കൊച്ചു പക്ഷി പറന്നുചെന്ന് നീ പറഞ്ഞത് അവരോടു പറഞ്ഞേക്കാം.