ഒരു കാലമുണ്ട്
3
1 എന്തിനും ശരിയായൊരു സമയമുണ്ട്. ഭൂമി യിലെ എല്ലാം ശരിയായ സമയത്തു സംഭ വിക്കും.
2 പിറക്കാനൊരു സമയമുണ്ട്,
മരിക്കാനും.
നടാ നൊരു സമയമുണ്ട്,
ചെടികള്‍ പറിക്കാനും.
3 കൊല്ലാനൊരു സമയമുണ്ട്,
സുഖപ്പെടുത്താ നും.
നശിപ്പിക്കാനൊരു സമയമുണ്ട്,
നിര്‍മ്മി ക്കാനും.
4 കരയാനൊരു സമയമുണ്ട്,
ചിരിക്കാനും.
ദു:ഖിക്കാനൊരു സമയമുണ്ട്,
ആഹ്ലാദനൃത്തം ചവിട്ടാനും.
5 ആയുധങ്ങള്‍ നിലത്തു വയ്ക്കാനൊരു സമ യമുണ്ട്,
അവ കൈയിലെടുക്കാനും.
ചിലരെ മുറുകെപ്പുണരാനൊരു സമയമുണ്ട്,
പിടിത്തം അയയ്ക്കാനും.
6 എന്തെങ്കിലും പരതാനൊരു സമയമുണ്ട്,
അത് നഷ്ടപ്പെട്ടതായി കരുതാനും.
വസ്തുക്കള്‍ സൂക്ഷിക്കാനൊരു സമയമുണ്ട്,
വസ്തുക്കള്‍ വലിച്ചെറിയാനും.
7 വസ്ത്രം വലിച്ചുകീറാനൊരു സമയമുണ്ട്,
നെയ്യാനും.
നിശ്ശബ്ദതപാലിക്കേണ്ട സമയ മുണ്ട്,
സംസാരിക്കാനും.
8 സ്നേഹിക്കാനൊരു സമയമുണ്ട്,
വെറുക്കാ നും.
യുദ്ധത്തിനൊരു സമയമുണ്ട്,
സമാധാന ത്തിനും.
ദൈവം തന്‍െറ ലോകത്തെ നിയന്ത്രിക്കുന്നു
9 തന്‍െറ കഠിനാദ്ധ്വാനത്തില്‍നിന്നും ഒരുവ നെന്തെങ്കിലും യഥാര്‍ത്ഥത്തില്‍ നേടുന്നുണ്ടോ? ഇല്ല!
10 ദൈവം നമുക്കു ചെയ്യുവാന്‍ തന്ന എല്ലാ കഠിനാദ്ധ്വാനങ്ങളും ഞാന്‍ കണ്ടു.
11 അവന്‍െറ ലോകത്തെപ്പറ്റി ചിന്തിക്കാനുള്ള കഴിവ് ദൈവം നമുക്കു തന്നു. എന്നാല്‍ ദൈവം ചെയ്യുന്ന തെല്ലാം നമുക്കു പൂര്‍ണ്ണമായും മനസ്സിലാക്കാനാ വില്ല. എന്നിട്ടും ദൈവം എല്ലാം യഥാസമയ ത്തു ചെയ്യുന്നു.
12 മനുഷ്യര്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ജീവിക്കുന്നത്ര കാലം സന്തോഷിക്കുക യും ആസ്വദിക്കുകയും ചെയ്യുകയാണെന്ന് ഞാനറിയുന്നു.
13 എല്ലാവരും തിന്നുകയും കുടി ക്കുകയും ജോലി ആസ്വദിക്കുകയും ചെയ്യുവാ നാണ് ദൈവം ആഗ്രഹിക്കുന്നത്. ഇവയെല്ലാം ദൈവദത്തമായ സമ്മാനങ്ങളാണ്.
14 ദൈവം ചെയ്യുന്നതെന്തും എന്നെന്നേക്കും നിലനില്‍ക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. ദൈവ ത്തിന്‍െറ പ്രവൃത്തിയോട് എന്തെങ്കിലും കൂട്ടി ച്ചേര്‍ക്കാന്‍ മനുഷ്യനാവില്ല. ദൈവത്തിന്‍െറ പ്രവൃത്തിയില്‍നിന്നും എന്തെങ്കിലും എടുത്തു മാറ്റാനും മനുഷ്യര്‍ക്കാവില്ല. മനുഷ്യര്‍ തന്നെ ബഹുമാനിക്കുന്നതിനാണ് ദൈവം അങ്ങനെ ചെയ്തത്.
15 മുന്പു സംഭവിച്ചതെല്ലാം സംഭവി ച്ചുകഴിഞ്ഞു. അതില്‍ മാറ്റം വരുത്താന്‍ നമുക്കാ വില്ല. ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതു സംഭവിക്കുകയും ചെയ്യും. അവയെ മാറ്റാനും നമുക്കാവില്ല. എന്നാല്‍ കഷ്ടതയനുഭവിച്ചു കൊണ്ടിരിക്കുന്നവരെ സഹായിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു.
16 ഇതൊക്കെയുംകൂടി ഞാന്‍ ഈ ജീവിത ത്തില്‍ കണ്ടു. കോടതികളില്‍ നന്മയും നീതി യും നിറയണം, പക്ഷേ ഇപ്പോഴവിടെ തിന്മ നിറഞ്ഞിരിക്കുകയാണെന്നു ഞാന്‍ കണ്ടു.
17 അ തിനാല്‍ ഞാന്‍ എന്നോടു തന്നെ പറഞ്ഞു, “ദൈവം എല്ലാറ്റിനും ഒരു സമയം നിശ്ചയിച്ചി ട്ടുണ്ട്. മനുഷ്യരുടെ എല്ലാപ്രവൃത്തികളെയും വിധിക്കാന്‍ ദൈവം സമയം നിശ്ചയിച്ചിരിക്കു ന്നു. നല്ലവരെയും ദുഷ്ടന്മാരെയും ദൈവം വിധിക്കും.”
മനുഷ്യര്‍ വെറും മൃഗങ്ങളെപ്പോലെയോ?
18 മനുഷ്യര്‍ പരസ്പരം ചെയ്യുന്ന കാര്യങ്ങളെ പ്പറ്റി ഞാന്‍ ആലോചിച്ചു. എന്നിട്ടു ഞാന്‍ സ്വയം പറഞ്ഞു, “തങ്ങള്‍ മൃഗങ്ങളെപ്പോലെ യാണെന്ന് മനുഷ്യരറിയണമെന്നു ദൈവം ആഗ്രഹിക്കുന്നു.
19 മനുഷ്യന്‍ മൃഗങ്ങളെക്കാള്‍ ശ്രേഷ്ഠനാണോ? അല്ല! എന്തുകൊണ്ടെന്നാല്‍ എല്ലാം നിഷ്ഫലം. മനുഷ്യനും മൃഗങ്ങള്‍ക്കും ഒന്നുതന്നെ സംഭവിക്കുന്നു. അവര്‍ മരിക്കുന്നു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരേ “ശ്വാസം.”ചത്ത ഒരു മൃഗം മരിച്ച മനുഷ്യനില്‍നിന്നും വ്യത്യസ്തമാണോ?
20 മനുഷ്യരുടെയും മൃഗങ്ങളു ടെയും ശരീരം ഒരേ രീതിയില്‍ അവസാനി ക്കുന്നു. അവര്‍ മണ്ണില്‍ നിന്നുവന്നു, അവസാനം മണ്ണിലേക്കു മടങ്ങുകയും ചെയ്യുന്നു.
21 മനുഷ്യ ന്‍െറ ആത്മാവിനെന്തു സംഭവിക്കുന്നുവെന്ന് ആരറിയുന്നു? മനുഷ്യാത്മാവ് മുകളില്‍ ദൈവ ത്തിന്‍െറയടുത്തേക്കു പോകുന്നുവോ? മൃഗത്തി ന്‍െറ ആത്മാവ് താഴെ മണ്ണിലേക്കു പോകുന്നു വോ? ആര്‍ക്കറിയാം?
22 അതിനാല്‍ ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം സ്വന്തം പ്രവൃത്തിക ളില്‍ സന്തോഷിക്കുകയെന്നതാണ്. അവനുള്ള തും അതാണ്. മനുഷ്യന്‍ ഭാവിയെക്കുറിച്ചോര്‍ ത്ത് വ്യാകുലപ്പെടുകയുമരുത്. കാരണം, ഭാവി യിലെന്തു സംഭവിക്കുമെന്നു പറയാന്‍ ആര്‍ക്കും കഴിയുകയില്ല എന്നതു തന്നെ.