വാഗ്ദാനം ചെയ്യുന്പോള്‍ ശ്രദ്ധിക്കുക
5
ദൈവത്തെ ആരാധിക്കാന്‍ പോകുന്പോള്‍ ശ്രദ്ധാലുക്കളായിരിക്കുക. ഭോഷന്മാരെപ്പോ ലെ ബലികളര്‍പ്പിക്കുന്നതിനെക്കാള്‍ ദൈവ ത്തിനു ചെവികൊടുക്കുന്നതാണു ഭേദം. ഭോഷ ന്മാര്‍ പലപ്പോഴും തിന്മകള്‍ ചെയ്യുന്നു. അവരത് അറിയാതെയുമിരിക്കുന്നു. ദൈവത്തിനു വാ ഗ്ദാനങ്ങള്‍ ചെയ്യുന്നത് കരുതലോടെ വേണം. ദൈവത്തോടു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ യോടെ വേണം. വികാരങ്ങള്‍ക്കടിപ്പെട്ട് തിടുക്ക ത്തോടെ ഒന്നും പറയരുത്. ദൈവം സ്വര്‍ഗ്ഗത്തി ലാകുന്നു, നീ ഭൂമിയിലും. അതിനാല്‍ നീ കുറച്ചു കാര്യങ്ങളേ ദൈവത്തോടു പറയേണ്ടതുള്ളൂ. ഈ വചനം സത്യമാകുന്നു:
വളരെ വ്യസനങ്ങളോടൊപ്പം ദു:സ്വപ്ന ങ്ങള്‍ വരുന്നു.
വളരെ വാക്കുകളോടൊപ്പം ഭോഷനും.
ദൈവത്തിനു നീയൊരു വാഗ്ദാനം ചെ യ്താല്‍ അതു പാലിക്കുക. വാഗ്ദാനം നടപ്പാ ക്കാന്‍ കാലതാമസമുണ്ടാകരുത്. ദൈവം ഭോഷ ന്മാരില്‍ സന്തുഷ്ടനല്ല. നീ നല്‍കാമെന്നു വാ ഗ്ദാനം ചെയ്തവ ദൈവത്തിനു നല്‍കുക. വാ ഗ്ദാനം ചെയ്തിട്ട് അതു നിറവേറ്റാതിരിക്കുന്ന തിലുംഭേദം വാഗ്ദാനം ചെയ്യാതിരിക്കുകയാണ്. അതിനാല്‍ നിന്‍െറ വാക്കുകള്‍ നിന്നെ പാപി യാക്കാതിരിക്കട്ടെ. പുരോഹിതനോട്, “ഞാന ങ്ങനെയല്ല ഉദ്ദേശിച്ചത്!”എന്നു പറയരുത്. അങ്ങനെ ചെയ്താല്‍ ദൈവം നിന്നോടു കോപിക്കുകയും നിന്‍െറ അദ്ധ്വാനത്തെ മുഴു വനും തകര്‍ക്കുകയും ചെയ്തേക്കാം. നിനക്കു ദുരിതമുണ്ടാക്കുന്നതിന് പാഴ്സ്വപ്നങ്ങളെയും വീന്പിളക്കലിനെയും പാഴ്വാക്കുകളെയും അനു വദിക്കരുത്. നീ ദൈവത്തെ ആദരിക്കണം.
ഓരോ ഭരണാധിപനും ഒരു അധികാരിയുണ്ട്
ചില രാജ്യങ്ങളില്‍ ദരിദ്രരെക്കൊണ്ട് ഭരണാ ധിപന്‍ കഠിനാദ്ധ്വാനം ചെയ്യിക്കുന്നതു കണ്ടേ ക്കാം. പാവങ്ങളോടു അയാള്‍ നീതീ പുലര്‍ത്തു ന്നില്ലെന്നു നിനക്കു തോന്നും. പാവങ്ങളുടെ അവകാശങ്ങള്‍ക്കെതിരാണത്. എന്നാല്‍ അത്ഭു തപ്പെടരുത്! അവരെക്കൊണ്ട് പണിയെടുപ്പി ക്കുന്ന ഭരണാധിപനെക്കൊണ്ട് പണി ചെയ്യി ക്കുന്ന മറ്റൊരു ഭരണാധിപനുണ്ട്. മാത്രവുമല്ല, ഈ രണ്ടു ഭരണാധിപന്മാര്‍ക്കുംമേല്‍ മറ്റൊരു അധിപനുണ്ട്. രാജാവുപോലും അടിമയാണ്. രാജ്യം അവന്‍െറ ഉടമയാകുന്നു.
ധനം സന്തോഷമുണ്ടാക്കില്ല
10 പണത്തെ സ്നേഹിക്കുന്നവന് ഒരിക്കലും തന്‍െറ പണം കൊണ്ടു സംതൃപ്തനാകാന്‍ കഴി യില്ല. ധനത്തെ സ്നേഹിക്കുന്നവന് കൂടുതല്‍ കൂടുതല്‍ കിട്ടിയാലും തൃപ്തിയാവുകയില്ല. ഇതും വ്യര്‍ത്ഥമാണ്.
11 ധാരാളം പണമുള്ള ഒരാളെ അതു ചെലവാ ക്കാന്‍ “സുഹൃത്തുക്കള്‍”സഹായിക്കും. അതി നാല്‍ ആ ധനികന്‍ സത്യത്തില്‍ ഒന്നും നേടു ന്നില്ല. തന്‍െറ സന്പത്തില്‍ നോക്കിയിരിക്കാമെ ന്നേയുള്ളൂ.
12 പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരുവന്‍ വീട്ടില്‍ വന്ന് സമാധാനത്തോടെ ഉറ ങ്ങുന്നു. ഭക്ഷിക്കാന്‍ ധാരാളമുണ്ടോ ഇല്ലയോ എന്നതൊന്നും അയാള്‍ക്കു പ്രശ്നമല്ല. എന്നാല്‍ ധനികന്‍ തന്‍െറ പണത്തെക്കുറിച്ചോര്‍ത്തു വേ വലാതിപ്പെട്ട് ഉറങ്ങാന്‍ സാധിക്കാതെ കഴിയു ന്നു.
13 ഈ ജീവിതത്തില്‍ ഞാന്‍ കണ്ട വളരെ ദു:ഖകരമായ ഒരു കാര്യമുണ്ട്. ഒരാള്‍ ഭാവിയി ലേക്കു പണം സന്പാദിക്കുകയാണ്. 14 അപ്പോള്‍ ചില ദുരന്തങ്ങളുണ്ടായി അയാള്‍ക്ക് എല്ലാം നഷ്ടപ്പെടുന്നു. അതിനാല്‍ തന്‍െറ പുത്രനു നല്‍കാന്‍ അയാള്‍ക്കൊന്നുമുണ്ടായിരുന്നില്ല.
ഒന്നുമില്ലാതെ നാം വരുന്നു; ഒന്നും കൂടാതെ പോകുന്നു
15 അമ്മയുടെ ഗര്‍ഭത്തില്‍നിന്നും ഒന്നുമില്ലാ തെയാണ് മനുഷ്യന്‍ വരുന്നത്. അവന്‍ മരിക്കു ന്പോള്‍ അതേപോലെ ഒന്നുമില്ലാതെ മടങ്ങുക യും ചെയ്യുന്നു. സാധനങ്ങള്‍ നേടാന്‍ അവന്‍ കഠിനാദ്ധ്വാനം ചെയ്യുന്നു. പക്ഷേ മരിക്കു ന്പോള്‍ അവന് ഒന്നും കൂടെ കൊണ്ടുപോകാനാ വില്ല. 16 അതു വളരെ ദു:ഖകരമാണ്. വന്നതു പോലെതന്നെ അവന്‍ ഈ ലോകം വിടും. അതിനാല്‍, ഒരുവന്‍ തന്‍െറ, “കാറ്റിനെ പിടി ക്കാനുള്ള ശ്രമ”ത്തില്‍നിന്ന് എന്താണു നേടു ന്നത്? 17 ദു:ഖവും വ്യാകുലതകളും മാത്രം നിറ ഞ്ഞ ദിവസങ്ങളേ അവനു ലഭിക്കുന്നുള്ളൂ. അവ സാനം അവന്‍ നിരാശനും രോഗിയും കോപി ഷ്ഠനുമാകുന്നു!
ജീവിതത്തിലെ പ്രവൃത്തികളാസ്വദിക്കുക
18 ഒരുവനു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമിതാണെന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു: ഭൂമിയിലെ ഹ്രസ്വജീവിതത്തിനിടയില്‍ ഒരു വന്‍ തിന്നുകയും, കുടിക്കകയും ചെയ്യുന്ന പ്രവൃ ത്തി ആസ്വദിക്കുകയും വേണം. ദൈവം അവ ന് ഈ അല്പനാളുകള്‍ നല്‍കിയിരിക്കുന്നു. അവ നാകെയുള്ളതും അതാണ്.
19 ദൈവം ഒരുവന് ധനവും വസ്തുവകകളും അവ ആസ്വദിക്കാന്‍ ശക്തിയും നല്‍കിയാല്‍ അവന്‍ അതാസ്വദിക്കണം. അയാള്‍ തനിക്കുള്ള കാര്യങ്ങള്‍ സ്വീകരിക്കുകയും ദൈവത്തിന്‍െറ സമ്മാനമായ ജോലി ആസ്വദിക്കുകയും വേണം. 20 ഒരുവന് അധികകാലം ജീവിതമുണ്ടാ യിരിക്കില്ല. അതിനാലവന്‍ ഇക്കാര്യങ്ങള്‍ തന്‍െറ ജീവിതത്തിലുടനീളം ഓര്‍മ്മിക്കണം. അയാള്‍ ചെയ്യാനിഷ്ടപ്പെടുന്ന ജോലിയില്‍ ദൈവം അവനെ വ്യാപൃതനാക്കും.