ജ്ഞാനവും അധികാരവും
8
1 ഒരു ജ്ഞാനിക്കു കഴിയുന്പോലെ കാര്യ ങ്ങള്‍ മനസ്സിലാക്കാനും വിശദീകരിക്കാനും ആര്‍ക്കും കഴിയുകയില്ല. ജ്ഞാനം അവനെ ആനന്ദിപ്പിക്കുന്നു. ദു:ഖിക്കുന്ന മുഖത്തെ അതു സന്തോഷമുള്ളതാക്കുന്നു.
2 രാജാവിന്‍െറ കല്പനകള്‍ നീയെപ്പോഴും അനുസരിക്കണമെന്നു ഞാന്‍ പറയുന്നു. ദൈവ ത്തോടു നീയൊരു വാഗ്ദാനം ചെയ്തിട്ടുള്ളതി നാല്‍ അങ്ങനെ ചെയ്യണം.
3 രാജാവിനോടു അഭിപ്രായങ്ങള്‍ പറയണം. തെറ്റായ ഒന്നി നെയും പിന്താങ്ങാതെയു മിരിക്കുക. പക്ഷേ ഓര്‍മ്മിക്കുക, തന്നെ പ്രീതിപ്പെടുത്തുന്ന കല്പന കളാണു രാജാവു നല്‍കുന്നത്.
4 രാജാവിനു കല്പ നകള്‍ നല്‍കാനുള്ള അധികാരമുണ്ട്. എന്തു ചെയ്യണമെന്ന് ഒരുവനും അദ്ദേഹത്തോടു പറ യാനാവില്ല.
5 രാജാവിന്‍െറ കല്പനയനുസരിക്കു ന്നവന്‍ സുരക്ഷിതനായിരിക്കും. എന്നാല്‍ അതു ചെയ്യേണ്ട ശരിയായ സമയം ജ്ഞാനി അറി യുന്നു. ശരിയായ കാര്യം എപ്പോള്‍ ചെയ്യണ മെന്ന് അവന്‍ അറിയുന്നു.
6 ഒരാള്‍ക്ക് എല്ലാം ചെയ്യാന്‍ ശരിയായ സമ യവും ശരിയായ മാര്‍ഗ്ഗവുമുണ്ട്. ഓരോരുത്തരും ഓരോ അവസരത്തില്‍ താനെന്തു ചെയ്യണ മെന്നു തീരുമാനമെടുക്കണം.
7 കുഴപ്പങ്ങളില്‍പ്പെ ടുന്പോഴും എന്തു സംഭവിക്കുമെന്നുറപ്പില്ലാത്ത പ്പോഴുംപോലും അയാളിതു ചെയ്യണം. എന്തു കൊണ്ടെന്നാല്‍, ഭാവിയിലെന്തു സംഭവിക്കു മെന്നു പറയാന്‍ ആര്‍ക്കും കഴിയില്ല.
8 തന്‍െറ ആത്മാവ് വേര്‍പെട്ടു പോകുന്നതു തടയാന്‍ ഒരുത്തനുമാവില്ല. തന്‍െറ മരണത്തെ തടയാനുള്ള ശക്തിയും ആര്‍ക്കുമില്ല. യുദ്ധത്തി നിടയില്‍ ഒരു ഭടന് തന്‍െറ ഇഷ്ടപ്രകാരം എവിടെപ്പോകാനും സ്വാതന്ത്ര്യമില്ല. അതേ പോലെ, ഒരുവന്‍ തിന്മ ചെയ്താല്‍ ആ തിന്മ അവനെ വെറുതെ വിടില്ല.
9 അക്കാര്യങ്ങളെല്ലാം ഞാന്‍ കണ്ടു. ഈ ലോക ത്തു നടന്ന കാര്യങ്ങളെപ്പറ്റി ഞാന്‍ വളരെ ഗാഢമായി ചിന്തിച്ചു. മനുഷ്യര്‍ മറ്റുള്ളവരെ ഭരിക്കാനുള്ള അധികാരത്തിനായി എപ്പോഴും പാടുപെടുന്നതു ഞാന്‍ കണ്ടു. ഇതവര്‍ക്ക് ദോഷവുമാണ്.
10 ദുഷ്ടരുടെ മഹത്തും മനോഹരവുമായ ശവ സംസ്കാരച്ചടങ്ങുകളും ഞാന്‍ കണ്ടു. ചടങ്ങു കള്‍ കഴിഞ്ഞു മടങ്ങിപ്പോകുന്നവര്‍, മരിച്ചു പോയ ദുഷ്ടരെപ്പറ്റി നല്ലതു പറയുകയാണ്. ദുഷ്ടന്മാര്‍ ഒരുപാടൊരുപാട് തിന്മകള്‍ ചെയ്ത പട്ടണങ്ങളില്‍പ്പോലും ഇതു സംഭവിക്കുന്നു. ഇത് വ്യര്‍ത്ഥമാണ്.
നീതി, സമ്മാനങ്ങള്‍, ശിക്ഷ
11 ചിലപ്പോള്‍ ആളുകള്‍ തങ്ങള്‍ ചെയ്യുന്ന തിന്മകള്‍ക്ക് ഉടനടി ശിക്ഷിക്കപ്പെട്ടെന്നു വരില്ല. അവരുടെ ശിക്ഷ ഉടനടി നടക്കുന്നില്ല. അത് മറ്റുള്ളവരെക്കൊണ്ടും തിന്മ ചെയ്യാനിട യാക്കും.
12 ഒരു പാപി നൂറു തിന്മകള്‍ ചെയ്തേക്കാം. അയാള്‍ക്ക് ദീര്‍ഘായുസ്സുമുണ്ടായേക്കാം.പക്ഷേ എന്നിട്ടും ദൈവത്തെ അനുസരിക്കുകയും ആദ രിക്കുകയും ചെയ്യുന്നതാണ് ശ്രേഷ്ഠമെന്ന് ഞാനറിയുന്നു.
13 ദുഷ്ടന്മാര്‍ ദൈവത്തെ ആദരി ക്കുന്നില്ല. അതിനാലവര്‍ക്ക് നല്ല കാര്യങ്ങള്‍ കിട്ടുകയില്ല. അവര്‍ക്ക് ദീര്‍ഘായുസ്സുണ്ടാവു കയില്ല. സൂര്യന്‍ അസ്തമിക്കുന്നതിനനുസരിച്ച് നീണ്ടു നീണ്ടുപോകുന്ന നിഴല്‍പോലെയായി രിക്കില്ല അവരുടെ ജീവിതം.
14 ഭൂമിയില്‍ സംഭവിക്കുന്ന, ന്യായമായി തോ ന്നാത്ത ചില കാര്യങ്ങളുണ്ട്. ദുഷ്ടന്മാര്‍ക്കു ദുരി തവും നല്ലവര്‍ക്ക് നന്മയും സംഭവിക്കണം. പക്ഷേ ചിലപ്പോള്‍ നല്ലവര്‍ക്കു ദുരിതവും ദു ഷ്ടന്മാര്‍ക്ക് നന്മയുമുണ്ടാകാറുണ്ട്. അതു ശരി യല്ല.
15 അതിനാല്‍, ജീവിതം ആസ്വദിക്കുക യാണ് കൂടുതല്‍ പ്രധാനമെന്നു ഞാന്‍ നിശ്ച യിച്ചു. എന്തുകൊണ്ടെന്നാല്‍, ഈ ജന്മത്തില്‍ മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം, തിന്നുകയും കുടിക്കുകയും ജീവിതമാ സ്വദിക്കുകയുമാകുന്നു. കുറഞ്ഞപക്ഷം ഈ ജീവിതത്തില്‍ ഭൂമിയില്‍ ചെയ്തു തീര്‍ക്കാന്‍ ദൈവം നിയോഗിച്ച കഠിനാദ്ധ്വാനം ആസ്വദി ക്കാനാകുമല്ലോ.
ദൈവത്തിന്‍െറ പ്രവൃത്തികളെല്ലാം മനസ്സിലാക്കാനാവില്ല
16 ഈ ജീവിതത്തില്‍ മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ പഠിച്ചു. മനു ഷ്യര്‍ എത്ര തിരക്കു പിടിച്ചവരാണെന്നു ഞാന്‍ കണ്ടു. രാപകല്‍ അവര്‍ പണിയെടുക്കുകയാണ്. ഉറക്കം ഏതാണ്ടില്ലെന്നു തന്നെ പറയാം.
17 ദൈ വം ചെയ്യുന്ന ഒരുപാടു കാര്യങ്ങള്‍ ഞാന്‍ കണ്ടു. ദൈവം ഭൂമിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ മനുഷ്യനു മനസ്സിലാകില്ലെന്നും ഞാന്‍ കണ്ടു. എത്ര ശ്രമിച്ചാലും ഒരുവന് അതു മനസ്സിലാ കില്ല. ദൈവത്തിന്‍െറ പ്രവൃത്തികള്‍ തനിക്കു മനസ്സിലാകുന്നുവെന്ന് ഒരു ജ്ഞാനി പറ ഞ്ഞാല്‍ പോലും അതു സത്യമല്ല. അക്കാര്യങ്ങ ളെല്ലാം മനസ്സിലാക്കാന്‍ ഒരുവനും കഴിയുക യില്ല.