13
1 അനന്തരം യഹോവ മോശെയോടു പറഞ്ഞു,
2 “യിസ്രായേല്‍ സ്ത്രീകളുടെയെല്ലാം ആദ്യം പിറ ക്കുന്ന ആണ്‍കുട്ടി എന്‍റേതാണ്, ആദ്യജാതനായ എല്ലാ മനുഷ്യക്കുട്ടിയും ആദ്യ ആണ്‍മൃഗവും എന്‍റേതാണ്.”
3 മോശെ ജനങ്ങളോടു പറഞ്ഞു, “ഈ ദിവസം ഓര്‍ക് കുക. നിങ്ങള്‍ ഈജിപ്തില്‍ അടിമകളായിരുന്നു. എന്നാല്‍ ഈ ദിവസം യഹോവ തന്‍റെ മഹാശക്തിയുപയോഗിച്ച് നിങ്ങളെ സ്വതന്ത്രരാക്കി. നിങ്ങള്‍ പുളിപ്പിച്ച അ പ്പം കഴിക്കരുത്.
4 ഇന്ന്, ആബീബു മാസത്തില്‍ നിങ്ങള്‍ ഈജിപ്തു വിടുകയാണ്.
5 യഹോവ നിങ്ങളുടെ പൂര്‍വ്വി കര്‍ക്ക് ഒരു പ്രത്യേക വാഗ്ദാനം നല്‍കി. കനാന്യരുടെയും ഹിത്യരുടെയും അമോര്യരുടെയും ഹിവ്യരുടെയും യെ ബൂസ്യരുടെയും ദേശം നിങ്ങള്‍ക്കു നല്‍കുമെ ന്നായിരു ന്നു ആ വാഗ്ദാനം. യഹോവ നിങ്ങളെ പാലും തേനുമൊ ഴുകുന്ന ആ ദേശത്തേക്കു നയിച്ചു കഴിയുന്പോള്‍ നിങ് ങള്‍ ഈ ദിവസത്തെ ഓര്‍മ്മിക്കണം. എല്ലാ വര്‍ഷവും ആ ദ്യത്തെ മാസത്തിലെ ഈ ദിവസം ഒരു വിശേഷദി വസമാ യി കരുതി നിങ്ങള്‍ ആരാധന നടത്തണം.
6 “ഏഴു ദിവസത്തേക്ക് നിങ്ങള്‍ പുളിപ്പില്ലാത്ത അ പ്പം മാത്രമേ ഭക്ഷിക്കാവൂ. ഏഴാം ദിവസം ഒരു മഹാസ ദ് യയുണ്ടായിരിക്കും. ആ സദ്യ യഹോവയെ ആദരിക് കാ നായിരിക്കും.
7 അതിനാല്‍ ഏഴു ദിവസത്തേക്ക് നിങ്ങള്‍ പുളിച്ച മാവുകൊണ്ടുണ്ടാക്കിയ അപ്പം ഭക്ഷിക്കരു ത്. നിങ്ങളുടെ ദേശത്തൊരിടത്തും പുളിപ്പിച്ച മാവു കൊണ്ടുണ്ടാക്കിയ അപ്പം ഉണ്ടായിരിക്കരുത്.
8 ആ ദിവസം നിങ്ങള്‍ നിങ്ങളുടെ കുട്ടികളോടു പറയണം, ‘യ ഹോവ എന്നെ ഈജിപ്തില്‍നിന്നും മോചിപ് പിച്ച തിനാല്‍ ഈ ഉത്സവം ഞാന്‍ ആഘോഷിക്കുന്നു.’
9 “നിങ്ങളുടെ കയ്യില്‍ കെട്ടിയ ഒരു ചരടു പോലെ നി ങ്ങളെ ഈ ദിവസം അനുസ്മരിപ്പിക്കും. നിങ്ങളുടെ ക ണ്‍മുന്പിലുള്ള അടയാളം പോലെയായിരിക്കും അത്* നിങ്ങളുടെ … അത് “നിന്‍റെ കൈയിലൊരടയാളവും നിന്‍റെ കണ്ണുകള്‍ക്കിടയിലൊരു ഓര്‍മ്മക്കുറിയും” എന്നു വാച്യാര്‍ത്ഥം. തനിക്കുള്ള ദൈവത്തിന്‍റെ നിയമം അവനെ ഓര്‍മ്മിപ്പിക്കുന്നതിന് ഒരു യെഹൂദന്‍ കയ്യിലും നെറ്റിയിലും കെട്ടിയിരുന്ന ഒരു വിശിഷ്ട വസ്തുവാകാമിതു സൂചിപ്പിക്കുന്നത്. . യ ഹോവയുടെ ഉപദേശങ്ങളെ ഈ ദിവസം നിങ്ങളെ ഓര്‍ മ്മിപ്പിക്കും. നിങ്ങളെ ഈജിപ്തില്‍നിന്നും മോചി പ്പിച്ചു കൊണ്ടുവരാന്‍ യഹോവ തന്‍റെ മഹാശക്തി ഉപയോഗിച്ചത് ഓര്‍മ്മിക്കാന്‍ ഇതു നിങ്ങളെ സഹായി ക്കും.
10 അതിനാല്‍ എല്ലാ വര്‍ഷവും ശരിയായ സമയത്ത് ഈ ദിവസം അനുസ്മരിക്കുക.
11 “യഹോവ നിങ്ങള്‍ക്കു വാഗ്ദാനം നല്‍കിയ ദേശത്തേ ക്കു നിങ്ങളെ നയിക്കും. കനാന്യരാണ് ഇപ്പോള്‍ അവി ടെ വസിക്കുന്നത്. എന്നാല്‍ ഈ സ്ഥലം നിങ്ങള്‍ക്കു ന ല്‍കുമെന്ന് ദൈവം നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് വാഗ്ദാനം ചെയ്തതാണ്. ദൈവം നിങ്ങള്‍ക്ക് ഈ ദേശം നല്‍കിയതിനു ശേഷം,
12 ഓരോ ആദ്യജാതനെയും നിങ്ങള്‍ യഹോവ യ്ക് കു സമര്‍പ്പിക്കണമെന്ന് ഓര്‍മ്മിക്കുക. മൃഗങ്ങളിലെ ആദ്യജാതനെയും യഹോവയ്ക്കു സമര്‍പ്പിക്കണം.
13 എന്നാല്‍ കഴുതകളുടെ ആദ്യജാതന്മാരെ യഹോവയില്‍ നിന്നും മടക്കിവാങ്ങാം. ഒരാട്ടിന്‍കുട്ടിയെ പകരം നല്‍ കി മടക്കി വാങ്ങാം. കഴുതക്കുട്ടിയെ യഹോവ യില്‍ നി ന്നും വാങ്ങാന്‍ താല്പര്യമില്ലെങ്കില്‍ നിങ്ങ ളതിനെ കൊല്ലുക. അതിന്‍റെ കഴുത്തു ഒടിച്ച് അതിനെ ബലി യ ര്‍പ്പിക്കണം. ആദ്യജാതരായ എല്ലാ ആണ്‍കുട് ടികളെ യും യഹോവയില്‍നിന്നും തിരികെ വാങ്ങണം.
14 “ഭാവിയില്‍, ഇതെന്തിനാണെന്ന് കുട്ടികള്‍ ചോദിച് ചേക്കാം. ‘എന്താണിതിന്‍റെയെല്ലാമര്‍ത്ഥം?’ എന്നാ ണവര്‍ ചോദിക്കുക. അപ്പോള്‍ നിങ്ങള്‍ ഇങ്ങനെ മറുപ ടി പറയണം, ‘ഞങ്ങളെ തന്‍റെ മഹാശക്തിയാല്‍ യഹോവ ഈജിപ്തില്‍നിന്നും മോചിപ്പിച്ചു. ഞങ്ങള്‍ അവിടെ അടിമകളായിരുന്നു. പക്ഷേ യഹോവ ഞങ്ങളെ അവി ടെ നിന്നു മോചിപ്പിച്ച് ഇവിടെ എത്തിച്ചു.
15 ഈജിപ് തിലെ ഫറവോന്‍ കഠിനഹൃദയനായിരുന്നു. ഞങ്ങളെ വി ട്ടയയ്ക്കാന്‍ അവന്‍ മടിച്ചു. പക്ഷേ യഹോവ അവിടു ത്തെ എല്ലാ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യ ജാതരെ വധിച്ചു. അക്കാരണത്താലാണ് ഞാന്‍ ആദ്യജാ തരായ എല്ലാ ആണ്‍മൃഗത്തെയും യഹോവയ്ക്കു നല്‍ കു ന്നത്. അതിനാലാണ് ഞാന്‍ യഹോവയില്‍നിന്നും എന്‍റെ ഓരോ ആദ്യജാതപുത്രന്മാരെയും മടക്കിവാങ്ങുന്നത്.’
16 അത് നിങ്ങളുടെ കയ്യിലെ ചരടുപോലെയും നിങ്ങളു ടെ തിരുനെറ്റിയിലെ അടയാളം പോലെയുമാകുന്നു. യ ഹോവ തന്‍റെ മഹാശക്തിയാല്‍ നമ്മെ ഈജിപ് തില്‍ നിന് നും കൊണ്ടുവന്നതിനെ അനുസ്മരിക്കാന്‍ അതു നിങ്ങ ളെ സഹായിക്കും.”
ഈജിപ്തില്‍നിന്നുള്ള യാത്ര
17 ഫറവോന്‍ ജനത്തെ വിട്ടയച്ചു. ഫെലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴിയെ പോകുവാന്‍ യഹോവ ജന ത്തെ അനുവദിച്ചില്ല. കടലോരത്തുകൂടിയുള്ള ആ വഴി എളുപ്പമുള്ളതായിരുന്നുവെങ്കിലും യഹോവ പറഞ് ഞു, “ജനങ്ങള്‍ അതിലെ പോയാല്‍ അവര്‍ക്കു യുദ്ധം ചെ യ്യേണ്ടിവരും. എന്നിട്ടവര്‍ക്ക് മനസ്സുമാറ്റി ഈജി പ്തിലേക്കു മടങ്ങേണ്ടിവരും.”
18 അതിനാല്‍ യഹോവ അവരെ മറ്റൊരു വഴിക്കുകൂടി നയിച്ചു. അവന്‍ അവരെ ചെങ്കടല്‍ത്തീരത്തുകൂടി മരുഭൂമിയിലേക്കു നയിച്ചു. ഈജിപ്തു വിട്ടപ്പോള്‍ യിസ്രായേലുകാര്‍ യുദ്ധസ ന്നദ് ധരായിരുന്നു.
യോസേഫ് ജന്മഭൂമിയിലേക്ക്
19 മോശെ യോസേഫിന്‍റെ അസ്ഥികളും കൂടിയെടുത്തു. (യോസേഫ് മരിക്കുന്നതിനു മുന്പ് യിസ്രായേലിന്‍റെ പുത്രന്മാരെക്കൊണ്ട് തനിക്കുവേണ്ടി ഒരു പ്രതിജ് ഞയെടുപ്പിച്ചിരുന്നു. യോസേഫു പറഞ്ഞു, “ദൈവം നിങ്ങളെ രക്ഷിക്കുന്പോള്‍ എന്‍റെ അസ്ഥികള്‍കൂടി ഈ ജിപ്തില്‍നിന്നും കൊണ്ടുപോകണമെന്ന കാര്യം ഓര്‍മ് മിക്കുക.”)
യഹോവ തന്‍റെ ജനതയെ നയിക്കുന്നു
20 യിസ്രായേല്‍ ജനത സുക്കോത്തില്‍നിന്നും തിരിച് ച് ഏഥാമില്‍ താവളമടിച്ചു. മരുഭൂമിക്കടുത്തുള്ള ഒരു സ് ഥലമായിരുന്നു ഏഥാം.
21 യഹോവ വഴികാട്ടി. പകല്‍ ജന ങ്ങളെ നയിക്കാന്‍ യഹോവ ഒരു ഉയരമേറിയ മേഘസ്തം ഭവും രാത്രിയില്‍ ഉയര്‍ന്ന ഒരു അഗ്നിസ്തംഭവും ഉപയോ ഗിച്ചു. രാത്രിയിലും യാത്ര ചെയ്യാന്‍ പാകത്തിന് അ ഗ്നിസ്തംഭം വെളിച്ചം പകര്‍ന്നു.
22 പകല്‍ സമയത്ത് മേ ഘസ്തംഭവും രാത്രിയില്‍ അഗ്നിസ്തംഭവും അവരോ ടൊ ത്തുണ്ടായിരുന്നു.