22
1 “ഒരു കാളയെയോ കുഞ്ഞാടിനെയോ മോ ഷ്ടിക് കുന്നവനെ നിങ്ങള്‍ എങ്ങനെ ശിക്ഷിക്കും? അ യാള്‍ അതിനെ കൊല്ലുകയോ വില്‍ക്കുകയോ ചെയ്താല്‍ അതിനെ മടക്കിക്കൊടുക്കാന്‍ അയാള്‍ക്കാവില്ല. അതി നാല്‍ താന്‍ മോഷ്ടിച്ച ഒരു കാളയ്ക്കു പകരം അഞ്ചു കാളകളെ നല്‍കണം. അഥവാ മോഷ്ടിച്ച ഒരു കുഞ് ഞാ ടി നു പകരം നാലു കുഞ്ഞാടുകളെ നല്‍കണം. മോഷണ ത്തി ന് അയാള്‍ നഷ്ടപരിഹാരം നല്‍കിയേ പറ്റൂ.
2-4 അവന് ഒന്നു മില്ലെങ്കില്‍ അവനെത്തന്നെ അടിമയായി വില്‍ക്കണം. അവന്‍ മോഷ്ടിച്ച മൃഗങ്ങള്‍ അപ്പോഴും അവന്‍റെ പ ക്കലുണ്ടെന്നു നിങ്ങള്‍ കണ്ടെത്തിയാല്‍ അവന്‍ താന്‍ മോഷ്ടിച്ച ഓരോ മൃഗത്തിനും പകരമായി ഈരണ്ടു മൃഗങ്ങളെ ഉടമയ്ക്കു നല്‍കണം. മൃഗം കാളയാണോ കഴു തയാണോ കുഞ്ഞാടാണോ എന്നതു പ്രശ്നമല്ല.
“ഒരു കള്ളന്‍ രാത്രിയില്‍ ഭവനഭേദനം നടത്താന്‍ ശ്രമി ക്കുന്നതുകണ്ട് ആരെങ്കിലും അവനെ വധിച്ചാല്‍ ആ കൊലപാതകത്തിലാരും കുറ്റവാളിയായിരിക്കില്ല. എ ന്നാല്‍ ആ കൊലപാതകം പകലാണു നടക്കു ന്ന തെങ് കില്‍ കൊന്നയാള്‍ കുറ്റവാളി തന്നെ.
5 “ഒരാള്‍ തന്‍റെ വയലിലോ മുന്തിരിത്തോട്ടത്തിലോ തീയിട്ടാല്‍ ആ തീ തന്‍റെ അയല്‍ക്കാരന്‍റെ വയലിലേ ക് കോ മുന്തിരിത്തോട്ടത്തിലേക്കോ പടര്‍ന്നു പിടി ച് ചാല്‍ അയാള്‍ തന്‍റെ ഏറ്റവും നല്ല വിളവ് അയല്‍ക്കാരന് നഷ്ടപരിഹാരമായി നല്‍കണം.
6 “ഒരുവന്‍ തന്‍റെ വയലിലെ മുള്‍പ്പടര്‍പ്പിനു തീവയ് ക്കുകയും ആ തീ അയല്‍ക്കാരന്‍റെ വയലിലേക്കു പടര്‍ ന്നു പിടിക്കുകയും ചെയ്താല്‍ തീ വെച്ചവന്‍ നഷ്ടപ രിഹാരം നല്‍കണം.
7 “ഒരാള്‍ തന്‍റെ അയല്‍ക്കാരനോടു തന്‍റെ പണമോ സാ ധനങ്ങളോ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടാം. അയ ല്‍ക്കാരന്‍റെ വീട്ടില്‍ നിന്ന് ആ പണമോ സാധനങ്ങളോ മോഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ എന്തു ചെയ്യണം? നി ങ്ങള്‍ കള്ളനെ കണ്ടുപിടിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ കള്ളനെ കണ്ടുപിടിച്ചാല്‍ കള്ളന്‍ താന്‍ മോഷ്ടിച് ച തി ന്‍റെ ഇരട്ടി പകരം നല്‍കണം.
8 പക്ഷേ നിങ്ങള്‍ക്ക് കള്ള നെ കണ്ടുപിടിക്കാനായില്ലെങ്കില്‍ വീട്ടുടമ കുറ്റ ക്കാരനാണോ എന്ന് ദൈവം വിധിക്കും. വീട്ടുടമ ദൈ വസമക്ഷത്തു ചെല്ലുകയും അയാള്‍ കള്ളനാണോ എന്ന് ദൈവം വിധിക്കുകയും ചെയ്യും.
9 “ഒരു കാളയേയോ കഴുതയേയോ ചെമ്മരിയാടിനെയോ വസ്ത്രത്തെയോ നഷ്ടപ്പെട്ട മറ്റേതെങ്കിലും വസ് തു വിനെയോ ചൊല്ലി രണ്ടുപേര്‍ തമ്മില്‍ തര്‍ക്കമു ണ്ടാ വുകയും ഒരാള്‍ ‘ഇതെന്‍റെയാണ്,’ എന്നും മറ്റവന്‍ ‘അ ല് ല, ഇതെന്‍റെയാണ്,’ എന്നും പറയുന്പോള്‍ ഇരുവരും ദൈ വസമക്ഷത്തിലേക്കു പോകണം. ആരാണ് അപരാ ധിയെ ന്നു ദൈവം നിശ്ചയിക്കും. അപരാധി മറ്റെയാള്‍ക്ക് ആ സാധനത്തിന്‍റെ വിലയുടെ ഇരട്ടി നല്‍കണം.
10 “ഒരാള്‍ മറ്റൊരാളുടെ കഴുതയെയോ കാളയെയോ ആടി നെയോ കുറച്ചുനാള്‍ സൂക്ഷിക്കാന്‍ സമ്മതിക്കുകയും ആ മൃഗത്തിന് എന്തെങ്കിലും പരിക്കു പറ്റുകയോ അ തു ചത്തുപോകുകയോ ആരും കാണാതിരിക്കെ അതു മോ ഷ്ടിക്കപ്പെടുകയോ ചെയ്താല്‍ എന്തുചെയ്യണം?
11 താനല്ല മൃഗത്തെ മോഷ്ടിച്ചതെന്ന് അയല്‍ക്കാരന്‍ വിശദീകരിക്കണം. അതു സത്യമാണെങ്കില്‍ താന്‍ മോ ഷ്ടിച്ചില്ലെന്ന് അയാള്‍ യഹോവയോടു സത്യം ചെ യ്യണം. മൃഗത്തിന്‍റെ ഉടമസ്ഥന്‍ ആ സത്യം സ്വീക രി ക്കണം. ഉടമയ്ക്ക് അയല്‍വാസി നഷ്ടപരിഹാരം കൊടു ക്കേണ്ടതുമില്ല.
12 പക്ഷേ അയാളാണു മോഷ്ടി ച്ച തെങ്കില്‍ അയാള്‍ നഷ്ടപരിഹാരം നല്‍കിയേ തീരൂ.
13 ആ മൃഗത്തെ ഏതെങ്കിലും കാട്ടുമൃഗങ്ങള്‍ കൊന്ന താണെ ങ്കില്‍ അയല്‍വാസി അതിന്‍റെ മൃതദേഹം തെളിവായി കൊണ്ടുവരണം. കൊല്ലപ്പെട്ട മൃഗത്തിനുള്ള നഷ്ട പരിഹാരം അയാള്‍ ഉടമയ്ക്ക് നല്‍കുകയും വേണ്ട.
14 “അയല്‍വാസിയുടെ കയ്യില്‍നിന്നും ഒരാള്‍ ഏതെങ് കിലും സാധനം കടം വാങ്ങിക്കൊണ്ടുവന്നാല്‍ ആ സാധ നത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം അയാള്‍ക്കാണ്. ഒരു മൃഗത്തിനു പരിക്കേല്‍ക്കുകയോ അതു ചാകുകയോ ചെ യ്താല്‍ അയല്‍ക്കാരന്‍ അതിന്‍റെ ഉടമയ്ക്കു മൃഗത്തിന്‍റെ നഷ്ടപരിഹാരം നല്‍കണം. അയല്‍വാസി ഉത്തരവാ ദിയാ കാന്‍ കാരണം ഉടമ അപ്പോളവിടെ ഉണ്ടായിരുന്നില്ല എന്നതാണ്.
15 പക്ഷേ മൃഗത്തോടൊത്ത് ഉടമയുണ്ടാ യി രുന്നുവെങ്കില്‍ അയല്‍വാസി നഷ്ടപരിഹാരം കൊടു ക്കേണ്ടതില്ല. അഥവാ, മൃഗത്തെക്കൊണ്ട് ജോലി ചെ യ്യിക്കുന്നതിന് അയല്‍ക്കാരന്‍ പ്രതിഫലം കൊടുക് കു ന്നുണ്ടെങ്കില്‍, മൃഗം ചാകുകയോ അതിനു പരുക്കേ ല്‍ക് കുകയോ ചെയ്യുന്നെങ്കില്‍ അയാള്‍ നഷ്ടപരി ഹാ രം കൊടുക്കേണ്ടതില്ല. മൃഗത്തെ ഉപയോഗി ക്കുന്ന തിന് അയാള്‍ കൊടുത്ത പണം തന്നെ മതിയായ നഷ്ടപരി ഹാരമാണ്.
16 “ഒരാള്‍ അവിവാഹിതയായ ഒരു കന്യകയെ പ്രേരിപ് പിച്ച് അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അയാള്‍ അവളെ വിവാഹം കഴിക്കണം. അയാള്‍ അവളുടെ പി താവിന് മുഴുവന്‍ പെണ്‍പണവും കൊടുക്കണം.
17 അയാളെ വിവാഹം കഴിക്കാന്‍ തന്‍റെ മകളെ പിതാവ് അനുവദി ക്കാ തിരുന്നാലും അയാള്‍ മുഴുവന്‍ തുകയും അവള്‍ക്കു കൊടു ക്കണം.
18 “ആഭിചാരപ്രവൃത്തികള്‍ ചെയ്യാന്‍ നിങ്ങള്‍ ഒരു സ് ത്രീയെയും അനുവദിക്കരുത്. അവളങ്ങനെ ചെയ്താല്‍ പിന്നെ അവളെ ജീവിച്ചിരിക്കാന്‍ നിങ്ങള്‍ അനുവ ദിക് കരുത്.
19 “മൃഗങ്ങളുമായി ലൈംഗികബന്ധം പുലര്‍ത്തുവാനും നിങ്ങള്‍ ഒരാളെയും അനുവദിക്കരുത്. അങ്ങനെ യുണ് ടാ യാല്‍ അയാള്‍ കൊല്ലപ്പെടണം.
20 വ്യാജദൈവത്തിനു ബലിയര്‍പ്പിക്കുന്നവനെ നശിപ്പിക്കണം. യഹോ വയായ ദൈവത്തിനു മാത്രമേ നിങ്ങള്‍ ബലിയര്‍ പ്പിക് കാവൂ.
21 “ഈജിപ്തില്‍ നിങ്ങള്‍ മുന്പ് വിദേശികളായി രുന്നെ ന്ന കാര്യം ഓര്‍മ്മിക്കുക. അതിനാല്‍ നിങ്ങളുടെ നാട്ടി ല്‍ വിദേശിയായിരിക്കുന്ന ആരെയും നിങ്ങള്‍ വഞ്ചി ക് കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്.
22 “വിധവകളോടോ മാതാപിതാക്കളില്ലാത്ത കുട്ടിക ളോടോ നിങ്ങള്‍ ഒരു ക്രൂരതയും പ്രവര്‍ത്തിക്കരുത്.
23 ആ വിധവകളോടോ അനാഥരോടോ നിങ്ങള്‍ എന്തെ ങ്കി ലും തെറ്റായതു ചെയ്താല്‍ അവരെന്നെ വിളിച്ചു കര യും. അവരുടെ നിലവിളി ഞാന്‍ കേള്‍ക്കും.
24 ഞാന്‍ വളരെ കോപിക്കും. നിങ്ങളെ ഞാന്‍ വാളുകൊണ്ട് വധിക്കും. അപ്പോള്‍ നിങ്ങളുടെ ഭാര്യമാര്‍ വിധവകളാകുകയും കുട് ടികള്‍ അനാഥരാവുകയും ചെയ്യും.
25 “എന്‍റെ ജനതയിലൊരാള്‍ ദരിദ്രനാണെങ്കില്‍, നിങ് ങളവന് പണം കൊടുക്കുന്നുവെങ്കില്‍, അതിനു പലിശ വാങ്ങാതിരിക്കുക. വേഗം പണം തരാന്‍ നിങ്ങളവനെ നി ര്‍ബന്ധിക്കുകയുമരുത്.
26 നിങ്ങള്‍ക്കു തരാനുള്ള പണം വൈകാതെ തരാം എന്ന വാഗ്ദാനത്തോടെ നിങ്ങള്‍ക് കൊ രാള്‍ തന്‍റെ പുതപ്പ് തന്നാല്‍ സൂര്യന്‍ അസ്തമി ക്കു ന് നതിനു മുന്പുതന്നെ നിങ്ങള്‍ ആ പുതപ്പ് അവനു തി രിച്ചു നല്‍കണം.
27 പുതപ്പില്ലെങ്കില്‍ തന്‍റെ ശരീര ത്തെ പൊതിയാനാവില്ല. ഉറങ്ങുന്പോള്‍ അയാള്‍ക്കു വല്ലാതെ തണുക്കും. അവന്‍ എന്നോടു വിലപിക് കുന് നത് ഞാന്‍ കേള്‍ക്കും. ഞാന്‍ കരുണയുള്ളവനാകയാല്‍ അതു ശ്രദ്ധിക്കും.
28 “ദൈവത്തെയോ ജനനേതാക്കളെയോ നിങ്ങള്‍ ശപി ക്കരുത്.
29 “വിളവെടുക്കുന്പോള്‍ നിങ്ങള്‍ ആദ്യത്തെ ധാന്യ വും ആദ്യത്തെ പഴസത്തും എനിക്കു തരണം. വര്‍ഷാവ സാനംവരെ കാത്തു നില്‍ക്കരുത്.
“നിങ്ങളുടെ ആദ്യജാതപുത്രന്മാരെയും നിങ്ങള്‍ എ നിക്കു തരണം.
30 നിങ്ങളുടെ ആദ്യജാതരായ കന്നുകാ ലി കളെയും ആടുകളെയും എനിക്കു തരിക. ആദ്യജാതന്‍ ആ ദ്യത്തെ ഏഴു ദിവസം അതിന്‍റെ മാതാവിനോടൊത്തു നി ല്‍ക്കട്ടെ. എട്ടാം ദിവസം അവനെ എനിക്കു തരിക.
31 “നിങ്ങള്‍ എന്‍റെ പ്രത്യേക ജനതയാണ്. അതിനാല്‍ കാട്ടുമൃഗങ്ങള്‍ വധിച്ച മൃഗത്തിന്‍റെ മാംസം നിങ്ങള്‍ ഭക്ഷിക്കാതിരിക്കുക. ആ ചത്ത മൃഗങ്ങളെ നായ്ക്കള്‍ തിന്നുകൊള്ളട്ടെ.