23
“മറ്റുള്ളവരെക്കുറിച്ച് നുണ പറയാതിരിക്കുക. നിങ്ങള്‍ കോടതിയില്‍ സാക്ഷിയായി നില്‍ക്കു ന്പോള്‍ ദുഷ്ടനായ ഒരുവനെ കള്ളം പറഞ്ഞ് സഹായി ക് കാമെന്ന് ഉറപ്പു കൊടുക്കരുത്.
“മറ്റെല്ലാവരും ചെയ്യുന്നു എന്നതുകൊണ്ടു മാ ത്രം ഒരു കാര്യവും ചെയ്യരുത്. ഒരു സംഘം ആള്‍ക്കാര്‍ തെറ്റു ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ അവരോടു ചേര രുത്. തെറ്റായകാര്യങ്ങള്‍ ചെയ്യുവാന്‍ നിങ്ങളെ നിര്‍ ബന്ധിക്കുവാന്‍ അവരെ അനുവദിക്കരുത്. ശരിയും ന്യാ യവുമായത് നിങ്ങള്‍ ചെയ്യുക.
“ഒരു പാവപ്പെട്ടവന്‍റെമേല്‍ ന്യായവിധി നടക് കു ന്പോള്‍ അവനോടുള്ള സഹതാപം മൂലം ആളുകള്‍ പിന് തു ണച്ചേക്കാം. പക്ഷേ അവന്‍ തെറ്റുകാരനല്ലെങ്കില്‍ മാത്രം നിങ്ങള്‍ അവനെ പിന്തുണയ്ക്കുക. നഷ്ടപ് പെ ട്ട ഒരു കാളയേയോ കഴുതയേയോ നിങ്ങള്‍ കണ്ടാല്‍ അതി ന്‍റെ ഉടമസ്ഥന് അതിനെ പിടിച്ചു നല്‍കണം. ഉടമസ്ഥന്‍ നിങ്ങളുടെ ശത്രുവാണെങ്കില്‍ പോലും അങ്ങനെ ചെയ് യണം.
“അമിതഭാരംകൊണ്ട് ഒരു മൃഗം നടക്കാനാവാതെ വിഷ മിക്കുന്നതു കണ്ടാല്‍ നിങ്ങള്‍ ആ മൃഗത്തെ സഹായി ക് കണം. ആ മൃഗം നിങ്ങളുടെ ശത്രുക്കളി ലൊരുവന്‍റേ താ ണെങ്കില്‍ പോലും നിങ്ങളതിനെ സഹായിക്കണം.
“പാവങ്ങളോട് അനീതി കാണിക്കാന്‍ ആരെയും നിങ് ങള്‍ അനുവദിക്കരുത്. മറ്റുള്ളവരെ നിങ്ങള്‍ വിധിക്കുന് പോലെ തന്നെ അവനും വിധിക്കപ്പെടണം.
“ഒരാള്‍ ഏതെങ്കിലും കാര്യത്തില്‍ തെറ്റുകാര നാ ണെ ന്ന് വളരെ കരുതലോടെ വേണം നിങ്ങള്‍ പറയാന്‍. ഒരാള്‍ക് കെതിരായി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. നിഷ്കളങ്കനായ ഒരാളെയും ചെയ്യാത്ത കുറ്റത്തിന് കു റ്റക്കാരനെന്നാരോപിച്ച് വധിക്കാന്‍ ഒരിക്കലും അനു വദിക്കരുത്. നിഷ്കളങ്കനായ ഒരാളെ കൊല്ലുന്ന ഏ തൊരുവനും ഞാന്‍ മാപ്പുകൊടുക്കില്ല.
“ഒരുവന്‍റെ തെറ്റിനു കൂട്ടുനില്‍ക്കാന്‍ നിങ്ങള്‍ക്കു പണം തന്നാല്‍ ഒരിക്കലും അതു സ്വീകരിക്കരുത്. അത് തരം പണം കൊടുക്കല്‍ ഒരു ന്യായാധിപനെ സത്യം കാ ണുന്നതില്‍നിന്നും അന്ധനാക്കിയേക്കാം. അത്തരം പ ണം നല്ലവരെക്കൊണ്ടു കള്ളം പറയിക്കാനും കാരണ മാ കാം.
“ഒരു വിദേശിയോടു നിങ്ങള്‍ ഒരിക്കലും അനീതി പ്ര വര്‍ത്തിക്കരുത്. ഈജിപ്തിലായിരുന്ന കാലത്ത് നിങ്ങ ളും വിദേശികളായിരുന്നു എന്ന കാര്യം ഓര്‍മ്മിക്കുക.
വിശേഷ അവധിദിനങ്ങള്‍
10 “വിത്തുകള്‍ വിതയ്ക്കുകയും നിങ്ങളുടെ വിളവ് കൊ യ്തെടുക്കുകയും ചെയ്യുക. ആറു വര്‍ഷം ഭൂമിയില്‍ അദ്ധ് വാനിക്കുക.
11 “ഏഴാംവര്‍ഷം ഭൂമിക്ക് വിശേഷപ്പെട്ട വിശ്രമ വേള യായിരിക്കും. നിങ്ങളുടെ ഭൂമിയില്‍ ഒന്നും നടാതിരി ക്കുക. എന്തെങ്കിലും വളരാന്‍ ഇടയായാല്‍ അതു കൊ യ്തെടുക്കുന്നതിന് പാവങ്ങളെ അനുവദിക്കുക. അവ ശേഷിക്കുന്നത് കാട്ടുമൃഗങ്ങളും തിന്നുകൊള്ളട്ടെ. നിങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലും ഒലിവുമര ത് തോട്ടങ്ങളിലും അങ്ങനെ തന്നെ ചെയ്യുക.
12 “ആറു ദിവസം ജോലി ചെയ്യുക. ഏഴാം ദിവസം വി ശ്രമം! ഇത് നിങ്ങളുടെ അടിമകളെയും മറ്റുപണി ക്കാ രെയും ഒരു ദിവസം വിശ്രമിക്കാന്‍ ഇടയാക്കും. നിങ്ങളു ടെ കാളകള്‍ക്കും കഴുതകള്‍ക്കും അന്നു വിശ്രമം കിട്ടും.
13 “ഈ നിയമങ്ങളെല്ലാം നിങ്ങള്‍ അനുസരി ക്കു മെന്ന് ഉറപ്പു വരുത്തുക. വ്യാജദൈവങ്ങളെ ആരാ ധിക്കരുത്. അവരുടെ പേരുപോലും നിങ്ങള്‍ ഉച്ചരി ക്കരുത്.
14 “ഓരോ വര്‍ഷവും നിങ്ങള്‍ക്ക് മൂന്ന് വിശേഷ അവ ധിദിവസങ്ങളുണ്ടാവും. ആ അവധിദിവസങ്ങളില്‍ എന്‍ റെ വിശിഷ്ടസ്ഥലത്തു വന്ന് നിങ്ങള്‍ എന്നെ ആരാധി ക്കണം. 15 ആദ്യത്തെ അവധിദിവസം പുളിപ്പിക്കാത്ത അപ്പത്തിന്‍റെ പെരുന്നാളായിരിക്കും. ഞാന്‍ നിങ്ങ ളോടു കല്പിച്ചതുപോലെയായിരിക്കും അത്. അന്നു നിങ്ങള്‍ പുളിമാവു ചേര്‍ക്കാത്ത അപ്പം ഭക്ഷിക്കും. ഏഴു ദിവസത്തേക്ക് അതു തുടരും. നിങ്ങള്‍ ഈജിപ്തി ല്‍നിന്നും പുറത്തുവന്ന സമയമാകയാല്‍ ആബീബു മാ സത്തില്‍ വേണം നിങ്ങളത് ആഘോഷിക്കുവാന്‍. ആ സമ യത്ത് ഓരോരുത്തരും എനിക്കു ബലി കൊണ്ടുവരണം.
16 “രണ്ടാമത്തെ അവധിദിവസം കൊയ്ത്തുത്സവമാണ്. നിങ്ങളുടെ പാടത്തു വിതച്ച ധാന്യം കൊയ്യാനാ രംഭി ക്കുന്ന വേനല്‍ക്കാലത്തിന്‍റെ ആദ്യനാളുകളിലാണിത്.
“മൂന്നാമത്തെ അവധിദിവസം വിളവെടുപ്പിന്‍ റേതാ ണ്. ആണ്ടവസാനത്തിലാവണം അത്. അന്ന് നിങ്ങള്‍ നി ങ്ങളുടെ വയലില്‍നിന്നു മുഴുവന്‍ വിളവും ശേഖരി ക്ക ണം.
17 “പുരുഷന്മാരെല്ലാവരും ആണ്ടില്‍ മൂന്നു തവണ ഒരു പ്രത്യേകസ്ഥലത്ത് നിങ്ങളുടെ യജമാനനായ യ ഹോവയോടൊപ്പമായിരിക്കാന്‍ വരണം.
18 “നിങ്ങള്‍ ഒരു മൃഗത്തെ കൊന്ന് അതിന്‍റെ രക്തം എനിക്കു ബലിയായി അര്‍പ്പിക്കുന്പോള്‍ അ തോ ടൊപ്പം പുളിപ്പിച്ച മാവു ചേര്‍ത്തുണ്ടാക്കിയ അ പ്പം നിവേദിക്കരുത്. ഈ ബലിയില്‍നിന്നുള്ള മാംസം ഭക്ഷിക്കുന്പോള്‍ ഒരു ദിവസം കൊണ്ടു തന്നെ തിന്നു തീര്‍ക്കണം. അടുത്ത ദിവസത്തേക്ക് മാംസം* മാംസം കൊഴുപ്പിലേതെങ്കിലും എന്നര്‍ത്ഥം. പുറ.12:10 കാണുക. സൂക്ഷിച് ചു വയ്ക്കരുത്.
19 കൊയ്ത്തുകാലത്ത് നിങ്ങള്‍ വിളവുകള്‍ ശേഖരിക്കു ന്പോള്‍ നിങ്ങള്‍ കൊയ്യുന്ന എല്ലാറ്റിന്‍റെയും ആദ്യ ഫലം മുഴുവന്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ ഭവന ത്തിലേക്കു കൊണ്ടുവരണം.
“തള്ളയാടിന്‍റെ പാലില്‍ പാകംചെയ്ത കുഞ്ഞാടിന്‍റെ മാംസം നിങ്ങള്‍ തിന്നരുത്.”
സ്വന്തം ഭൂമി നേടാന്‍ യിസ്രായേലിനെ ദൈവം സഹായിക്കും
20 ദൈവം പറഞ്ഞു, “ഞാന്‍ ഒരു ദൂതനെ നിങ്ങള്‍ക്കു മു ന്പായിട്ടയയ്ക്കുന്നു. നിങ്ങള്‍ക്കായി ഞാന്‍ ഒരുക് കിയിരിക്കുന്ന സ്ഥലത്തേക്കു ദൂതന്‍ നിങ്ങളെ നയി ക്കും. ദൂതന്‍ നിങ്ങളെ സംരക്ഷിക്കും. 21 ദൂതനെ അനു സരിക്കുകയും അവനെ പിന്തുടരുകയും ചെയ്യുക. അവ നോടു മത്സരിക്കരുത്. നിങ്ങള്‍ അവനോടു ചെയ്യുന്ന അനീതികളൊന്നും ദൂതന്‍ പൊറുക്കുകയില്ല. എന്‍റെ ശക്തി അവനിലുണ്ട്. 22 അവന്‍ പറയുന്നതെല്ലാം നിങ്ങ ള്‍ അനുസരിക്കണം. ഞാന്‍ നിങ്ങളോടു പറയുന്ന തെല് ലാം നിങ്ങള്‍ അനുസരിക്കണം. നിങ്ങള്‍ അങ്ങനെ ചെയ് താല്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ മുഴുവന്‍ ശത്രുക്കള്‍ക്കുമെതിരെ ഞാന്‍ നിലകൊള്ളും. നിങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെല്ലാം ഞാനൊരു ശത്രുവായിരിക്കും.”
23 ദൈവം പറഞ്ഞു, “എന്‍റെ ദൂതന്‍ നിങ്ങളെ ദേശത്തി ലൂടെ നയിക്കും. അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാ ന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ വ്യത്യസ്ത ജനത കള്‍ക്കെതിരെ അവന്‍ നിങ്ങളെ നയിക്കും. പക്ഷേ അവ രെ മുഴുവന്‍ ഞാന്‍ തോല്പിക്കും.
24 “അവരുടെ ദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്. ഒരി ക്കലും ആ ദേവന്മാരുടെ മുന്പില്‍ നമിക്കുകയുമരുത്. നിങ്ങളൊരിക്കലും അവരുടെ ജീവിതം നയിക്കരുത്. അവരുടെ വിഗ്രഹങ്ങളെ നിങ്ങള്‍ നശിപ്പിക്കണം. അവ രുടെ ദേവന്മാരെ ഓര്‍മ്മിക്കാന്‍ അവര്‍ വച്ചി രിക്കുന്ന കല്ലുകളും നിങ്ങള്‍ നശിപ്പിക്കണം. 25 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ സേവിക്കണം. അങ്ങനെ ചെയ്താല്‍ ഞാന്‍ നിങ്ങള്‍ക്കു ധാരാളം അപ്പവും വെള് ളവും തന്ന് അനുഗ്രഹിക്കും. നിങ്ങളുടെ രോഗങ്ങളെ ഞാന്‍ നിശ്ശേഷം മാറ്റും. 26 നിങ്ങളുടെ സ്ത്രീകളെല്ലാം കുട്ടികളുണ്ടാകാന്‍ പ്രാപ്തരാകും. അവരുടെ കുട്ടിക ളൊന്നും ജനനസമയത്ത് മരിക്കില്ല. നിങ്ങള്‍ ക്കു ഞാ ന്‍ ദീര്‍ഘായുസ്സു നല്‍കുകയും ചെയ്യും.
27 “നിങ്ങള്‍ ശത്രുക്കളോടു ഏറ്റുമുട്ടുന്പോള്‍ എന്‍റെ മഹാശക്തിയെ ഞാന്‍ നിങ്ങളുടെ മുന്പിലേക്കയയ്ക്കാം. നിങ്ങളുടെ ശത്രുക്കളെ മുഴുവന്‍ തോല്പിക്കാന്‍ ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ് യുന്നവര്‍ ആശയക്കുഴപ്പമുണ്ടായി തിരിഞ്ഞോടും. 28 നിങ്ങള്‍ക്കുമുന്പേ ഞാന്‍ കടന്നലിനെ അയയ്ക്കും. അവ നിങ്ങളുടെ ശത്രുക്കളെ തുരത്തും. ഹിവ്യരും കനാ ന്യരും ഹിത്യരും നിങ്ങളുടെ നാടുവിടും. 29 പക്ഷേ അവ രെയെല്ലാം വേഗത്തില്‍ നിങ്ങളുടെ നാടു വിട്ടു പോ കാന്‍ ഞാന്‍ നിര്‍ബന്ധിക്കുകയില്ല. ഒരു വര്‍ഷത്തി നു ള്ളില്‍ എനിക്കതു ചെയ്യാനാവില്ല. അവരെ അത്രവേഗം ഓടിച്ചാല്‍ അവിടം ശൂന്യമാകും. അപ്പോള്‍ വന്യ മൃഗ ങ്ങള്‍ അവിടെ പെരുകുകയും ആധിപത്യം സ്ഥാപി ക്കുക യും ചെയ്യും. അവ നിങ്ങള്‍ക്ക് വളരെ പ്രശ്നമാവും. 30 അ തിനാല്‍ വളരെ സാവധാനമേ ഞാന്‍ ആ ജനതകളെ പുറത്താ ക്കുകയുള്ളൂ. നിങ്ങള്‍ ആ നാട്ടിലുടനീളമുള്ള യാത്ര തുട രണം. നിങ്ങള്‍ ചെല്ലുന്നിടത്തു നിന്നൊക്കെ മറ്റു ള്ളവരെ ഞാന്‍ ഓടിക്കാം.
31 “ചെങ്കടല്‍മുതല്‍ യൂഫ്രട്ടീസുനദിവരെയുള്ള പ്രദേ ശം മുഴുവനും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. പടിഞ്ഞാറേ അതിര്‍ത്തി ഫെലിസ്ത്യരുടെ കടലും (മെഡിറ്ററേനിയന്‍ കടല്‍) കിഴക്കേ അതിര്‍ത്തി അറേബ്യന്‍ മരുഭൂമിയു മായി രിക്കും. അവിടത്തെ നിവാസികളെ തോല്പിക്കാന്‍ നി ങ്ങളെ ഞാനനുവദിക്കും. അവരെയെല്ലാം നിങ്ങള്‍ ഓടി ക്കും. 32 നിങ്ങള്‍ ആ ജനതകളുമായോ അവരുടെ ദേവന് മാരുമായോ ഒരു കരാറും ഉണ്ടാക്കരുത്. 33 അവരെ നിങ് ങളുടെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുകയുമരുത്. നി ങ്ങള്‍ അവരെ അവിടെ തങ്ങാന്‍ അനുവദിച്ചാല്‍ അവര്‍ നിങ്ങള്‍ക്കൊരു കെണിയായിത്തീരും - എനിക്കെതിരെ അവര്‍ നിങ്ങളെക്കൊണ്ടു പാപം ചെയ്യിക്കും. നിങ്ങള്‍ അവരുടെ ദേവന്മാരെ ആരാധിക്കാനും തുടങ്ങും.”