ദൈവവും യിസ്രായേലും തമ്മിലുള്ള കരാര്‍
24
ദൈവം മോശെയോടു പറഞ്ഞു, “നീയും അഹരോ നും നാദാബും അബീഹൂവും യിസ്രായേലിലെ എഴു പതു മൂപ്പന്മാരും മല കയറി വന്ന് ഒരു പ്രത്യേക അക ലത്തില്‍നിന്ന് എന്നെ ആരാധിക്കണം. അപ്പോള്‍ മോ ശെ മാത്രം യഹോവയുടെ അടുത്തേക്കു വരണം. മറ്റുള്ള വര്‍ യഹോവയുടെയടുക്കലേക്കു വരരുത്. ബാക്കി ജന ങ്ങളാകട്ടെ മലകയറി വരിക പോലും ചെയ്യരുത്.”
യഹോവയുടെ എല്ലാ ചട്ടങ്ങളും കല്പനകളും മോ ശെ ജനങ്ങളോടു പറഞ്ഞു. അപ്പോള്‍ ജനങ്ങളെ ല്ലാ വരും ചേര്‍ന്നു പറഞ്ഞു, “ഞങ്ങള്‍ യഹോവ പറഞ്ഞ എ ല്ലാ കല്പനകളും അനുസരിക്കാം.”
അതിനാല്‍ മോശെ യഹോവയുടെ കല്പനകള്‍ ഒരു ചു രുളില്‍ എഴുതിവച്ചു. അടുത്ത പ്രഭാതത്തില്‍ മോശെ എ ഴുന്നേറ്റ് മലയടിവാരത്തില്‍ ഒരു യാഗപീഠം ഒരുക്കി. അവ ന്‍ യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കുമായി പന്ത്രണ്ടു കല്ലുകള്‍ സ്ഥാപിച്ചു. അനന്തരം ബലിയ ര്‍പ്പിക്കാന്‍ മോശെ, യിസ്രായേലിലെ യുവാക്കളെ അയ ച്ചു. അവര്‍ യഹോവയ്ക്ക് കാളകളെ ഹോമിക്കു കയും സമാധാനബലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
മോശെ ആ മൃഗങ്ങളുടെ രക്തം ശേഖരിച്ചു. അതില്‍ പകുതി അവന്‍ തളികകളില്‍ എടുത്തു. രക്തത്തിന്‍റെ മറ്റേ പകുതി, മോശെ യാഗപീഠത്തിലുമൊഴിച്ചു.
പിന്നീട് മോശെ കരാറിന്‍റെ ചുരുളുകളെടുത്ത് വായി ച്ചു. എല്ലാവരും കേള്‍ക്കെയാണ് മോശെ അതു വായിച് ചത്. ജനങ്ങള്‍ പറഞ്ഞു, “യഹോവ കല്പിച്ച നിയമ ങ്ങള്‍ ഞങ്ങള്‍ കേട്ടു. അവ അനുസരിച്ചുകൊള്ളാമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.”
അനന്തരം മോശെ ബലിമൃഗങ്ങളുടെ രക്തം നിറഞ്ഞ തളികയെടുത്തു. അവന്‍ ആ രക്തം ജനങ്ങളുടെമേല്‍ തളി ച്ചു. അവന്‍ പറഞ്ഞു, “ദൈവം നിങ്ങളുമായി ഒരു വിശേ ഷപ്പെട്ട കരാറുണ്ടാക്കിയതിന്‍റെ തെളിവാണ് ഈ രക് തം. യഹോവ നിങ്ങള്‍ക്കു നല്‍കിയ ചട്ടങ്ങള്‍ ആ കരാറി നെ വിശദീകരിക്കുന്നു.”
അനന്തരം മോശെയും അഹരോനും നാദാബും അബീ ഹൂവും യിസ്രായേലിലെ എഴുപതു മൂപ്പന്മാരും മലമുക ളിലേക്കു കയറി. 10 മലമുകളില്‍ അവര്‍ യിസ്രായേലിന്‍റെ ദൈവത്തെ കണ്ടു. ആകാശം പോലെ തെളിഞ്ഞ ഇന്ദ്ര നീലക്കല്ലു പോലെ എന്തോ ഒന്ന് അവന്‍റെ പാദങ്ങ ള്‍ക്ക് അടിയില്‍ ഉണ്ടായിരുന്നു! 11 യിസ്രായേലിലെ മൂപ് പന്മാര്‍ എല്ലാവരും ദൈവത്തെ കണ്ടു. പക്ഷേ ദൈവം അവരെ നശിപ്പിച്ചില്ല* യിസ്രായേലിലെ … നശിപ്പിച്ചില്ല മനുഷ്യര്‍ക്ക് ദൈവത്തെ കാണാന്‍ കഴിയില്ല എന്നാണു ബൈബിള്‍ പറയുന്നത്. എന്നാല്‍ താന്‍ എങ്ങനെയിരിക്കുമെന്ന് ഈ നേതാക്കളെ കാണിക്കണമെന്നു ദൈവത്തിനു തോന്നി. അതിനാല്‍ അവന്‍ അവര്‍ക്കൊരു പ്രത്യേക രീതിയില്‍ പ്രത്യക്ഷനായി. . അവര്‍ ഒരുമിച്ചിരുന്ന് തി ന്നുകയും കുടിക്കുകയും ചെയ്തു.”
ദൈവത്തിന്‍റെ നിയമം നേടാന്‍ മോശെ പോകുന്നു
12 യഹോവ മോശെയോടു പറഞ്ഞു, “മലമുകളില്‍ എ ന്‍റെയടുത്തേക്കു വരിക. രണ്ടു പരന്ന കല്ലുകളില്‍ ഞാനെന്‍റെ ഉപദേശങ്ങളും നിയമങ്ങളും എഴുതി യിട് ടു ണ്ട്. ആ ഉപദേശങ്ങളും നിയമങ്ങളും ജനങ്ങള്‍ക്കു വേ ണ്ടിയുള്ളതാണ്. ഈ പരന്ന കല്ലുകള്‍ ഞാന്‍ നിനക്കു തരും.”
13 അതിനാല്‍ മോശെയും സഹായി യോശുവയും എഴു ന്നേറ്റ് മലമുകളില്‍ ദൈവസന്നിധിയിലേക്കുപോയി. 14 മോശെ മൂപ്പന്മാരോടു പറഞ്ഞു, “ഇവിടെ ഞങ്ങളെ കാത്തിരിക്കുക. ഞങ്ങള്‍ മടങ്ങിവരും. ഞാന്‍ പോ യി ക്കഴിഞ്ഞാല്‍ അഹരോനും ഹൂരും നിങ്ങളെ ഭരിക്കും. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളു ണ്ടാ യെങ്കില്‍ അവരെ സമീപിക്കുക.”
മോശെ ദൈവത്തെ കാണുന്നു
15 അനന്തരം മോശെ മലമുകളിലേക്കു പോയി. മേഘം മലയെ മൂടുകയും ചെയ്തു. 16 യഹോവയുടെ മഹത്വം സീ നായിമലയിലേക്കിറങ്ങി വന്നു. മേഘം ആറു ദിവസ ത്തേക്ക് മലയെ മൂടി നിന്നു. ഏഴാം ദിവസം, മേഘത് തി ല്‍നിന്ന് യഹോവ മോശെയോടു സംസാരിച്ചു. 17 യ ഹോവയുടെ തേജസ്സ് മലയുടെ മുകളില്‍ കത്തുന്ന തീ പോലെ യിസ്രായേലുകാര്‍ക്ക് ദൃശ്യമായി. 18 അനന്തരം മോശെ മലമുകളില്‍ മേഘത്തിനുള്ളിലേക്ക് കയറിപ് പോ യി. നാല്പതു പകലും നാല്പതു രാത്രിയും മോശെ മല മു കളില്‍ തങ്ങി.