വിശുദ്ധകൂടാരം
26
യഹോവ മോശയോടു പറഞ്ഞു, “പത്തു തിരശ് ശീലകള്‍കൊണ്ട് വിശുദ്ധകൂടാരം ഉണ്ടാക്കണം. നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവപ്പു നൂലുകൊണ്ടും ഉണ്ടാക്കിയതാവണം തിരശ്ശീലകള്‍. പരിശീലനം നേടിയ ഒരു കലാകാരന്‍ കെരൂബുമാലാഖമാരുടെ ചിത്രം തിരശ് ശീ ലകളില്‍ തുന്നിപ്പിടിപ്പിക്കണം. തിരശ്ശീലക ളിലേക് കു വിടര്‍ന്നു നില്‍ക്കുന്ന ചിറകുകള്‍ അതിനുണ്ടാ യിരി ക്കണം. എല്ലാ തിരശ്ശീലയ്ക്കും ഒരേ വലിപ്പ മായി രിക്കണം. ഓരോ തിരശ്ശീലയ്ക്കും ഇരുപത്തിയെട്ടു മു ഴം നീളവും നാലു മുഴം വീതിയും വേണം. തിരശ്ശീലകള്‍ രണ്ടു ഭാഗങ്ങളായി തുന്നിച്ചേര്‍ക്കുക. അഞ്ചു തിര ശ്ശീലകള്‍ തമ്മില്‍ തുന്നിച്ചേര്‍ക്കുക. ബാക്കി അഞ്ചു തിരശ്ശീലകള്‍ വേറെയുമായി തുന്നിച്ചേര്‍ക്കുക. ഒരു ഭാഗത്തെ അവസാന തിരശ്ശീലയുടെ അരികില്‍ പിടി പ് പിക്കുന്നതിനുള്ള വളയങ്ങളുണ്ടാക്കാന്‍ നീലത്തുണി ഉപയോഗിക്കുക. മറ്റേ ഭാഗത്തിന്‍റെ അവസാന തിര ശ്ശീ ലയ്ക്കും അങ്ങനെ തന്നെ ചെയ്യുക. ഇവ രണ്ടി ന്‍റെ യും അരികുകളില്‍ നൂലുകൊണ്ടുള്ള അന്പതു വളയങ്ങള്‍ പിടിപ്പിക്കണം. ആദ്യത്തേതിന്‍റെ അറ്റത്ത് അന്പതു വളയങ്ങളുണ്ടായിരിക്കണം. രണ്ടാമത്തേതിന്‍റെ അറ്റത് തും അത്രതന്നെ വളയങ്ങളുണ്ടായിരിക്കണം. അങ്ങ നെ അന്പത് സ്വര്‍ണ്ണവളയങ്ങളുണ്ടാക്കുകയും അവ യെ തിരശ്ശീലകളെ തമ്മില്‍ ചേര്‍ക്കുന്നതിന് ഉപയോഗി ക്കുകയും ചെയ്യുക. അത് വിശുദ്ധകൂടാരത്തെ ഒന്നായി ത്തീര്‍ക്കും.
“വിശുദ്ധകൂടാരത്തെ മൂടുന്ന മറ്റൊരു കൂടാരം കൂടി ഉണ്ടാക്കുക. പതിനൊന്നു തിരശ്ശീലകള്‍ ഇതിനുപ യോഗിക്കണം. ആട്ടിന്‍രോമം കൊണ്ടുവേണം അതു ണ്ടാക്കാന്‍. തിരശ്ശീലകള്‍ക്കെല്ലാം ഒരേ വലിപ്പം ആയിരിക്കുകയും വേണം. മുപ്പതുമുഴം നീളവും നാലുമു ഴം വീതിയും അവയ്ക്ക് ഓരോന്നിനും ഉണ്ടായിരിക്കണം. അവയില്‍ അഞ്ചെണ്ണത്തിനെ ഒരു കൂട്ടമായി തുന് നി ച്ചേര്‍ക്കുക. പിന്നെ ആറെണ്ണത്തിനെ മറ്റൊ രു കൂട്ട മായും തുന്നിച്ചേര്‍ക്കുക. ആറാമത്തേതിന്‍റെ പിന്‍ഭാഗം കൂടാരത്തിന്‍റെ മുന്പില്‍ മടക്കിയിടണം. 10 ഒരു കൂട്ടം തിര ശ്ശീലകളുടെ അവസാനത്തെ തിരശ്ശീലയുടെ അരികുക ളില്‍ അന്പതു വളയങ്ങള്‍ പിടിപ്പിക്കുക. മറ്റേ കൂട്ടത് തിലും ഇങ്ങനെ തന്നെ ചെയ്യുക. 11 തിരശ്ശീലകള്‍ കൂ ട്ടിച്ചേര്‍ക്കുന്നതിന് അന്പത് ഓട്ടു വളയങ്ങള്‍ ഉണ്ടാ ക്കുക. അത് കൂടാരത്തെ ഒന്നാക്കിച്ചേര്‍ക്കുന്നു. 12 ഈ കൂടാരത്തിന്‍റെ ശേഷിക്കുന്ന അവസാന തിരശ്ശീ ലയു ടെ പകുതി വിശുദ്ധകൂടാരത്തിന്‍റെ പിന്‍ഭാഗത്തിനു താ ഴെ തൂങ്ങിക്കിടക്കും. 13 രണ്ടു വശങ്ങളിലുമായി ഈ കൂടാരത്തിന്‍റെ തിരശ്ശീലകള്‍ വിശുദ്ധകൂടാരത്തിന്‍റെ താഴത്തെ അരികില്‍നിന്നും ഒരു മുഴം താഴേക്കു തൂങ്ങി ക്കിടക്കണം. അങ്ങനെ ആ കൂടാരം വിശുദ്ധകൂടാരത്തെ പൂര്‍ണ്ണമായും മൂടും. 14 പുറമെയുള്ള കൂടാരത്തിന് രണ്ടു മൂടികള്‍ കൂടെ ഉണ്ടാക്കുക. ഒരു മൂടി ആണാടിന്‍റെ ചുവ പ്പു മുക്കിയ തോലുകൊണ്ടുള്ളതായിരിക്കണം. മറ്റേ മൂടി നേര്‍ത്ത തോലു കൊണ്ടും ഉണ്ടാക്കിയ തായിരിക് കണം.
15 “വിശുദ്ധകൂടാരത്തെ താങ്ങിനിര്‍ത്തുന്ന ചട്ടങ്ങള്‍ കരുവേലകത്തടി കൊണ്ടുണ്ടാക്കണം. 16 ഓരോ ചട്ടത് തിനും പത്തു മുഴം ഉയരവും ഒന്നര മുഴം വീതിയും ഉണ്ടാ യിരിക്കണം. 17 ഓരോ ചട്ടവും ഉണ്ടാക്കാന്‍ പരസ്പരം ചേര്‍ന്നിരിക്കുന്ന കുറുകെയുള്ള രണ്ട് ഏപ്പുകള്‍ വേ ണം. വിശുദ്ധകൂടാരത്തിനുള്ള ചട്ടങ്ങളെല്ലാം ഒരുപോ ലിരിക്കണം. 18 വിശുദ്ധകൂടാരത്തിന്‍റെ തെക്കുവശ ത്തേ ക്കുതന്നെ ഇരുപതു ചട്ടങ്ങള്‍ വേണം. 19 അവയ്ക്ക് നാ ല്പതു ചുവടുകള്‍ വെള്ളി കൊണ്ടുണ്ടാക്കണം. ഒരു ചട് ടത്തിന് രണ്ടു വെള്ളിച്ചുവടുകള്‍ വീതം താഴെയായി പ് പിടിപ്പിക്കണം. ഓരോ ഏപ്പിനും ഒരു ചുവടുവീതം വേണം. 20 വിശുദ്ധകൂടാരത്തിന്‍റെ മറ്റേ വശത്തേക്കും (വടക്കുവശം) ഇരുപതു ചട്ടങ്ങളുണ്ടാക്കണം. 21 ഓരോ ചട്ടത്തിനുമിടയില്‍ രണ്ടു ചുവടുകള്‍ എന്ന കണക്കില്‍ ഈ ചട്ടങ്ങള്‍ക്ക് നാല്പത് വെള്ളിച്ചുവടുകളും ഉണ്ടാ ക്കുക. 22 വിശുദ്ധകൂടാരത്തിന്‍റെ പിന്‍ഭാഗത്തേക്ക് (പടി ഞ്ഞാറുവശം) ആറു ചട്ടങ്ങള്‍ കൂടിയുണ്ടാക്കുക. 23 വി ശുദ്ധകൂടാരത്തിന്‍റെ പിന്‍ഭാഗത്ത് മൂലകള്‍ക്കായി രണ്ടു ചട്ടങ്ങളുണ്ടാക്കുക. 24 മൂലകളിലെ ചട്ടങ്ങള്‍ ചുവട്ടില്‍ കൂട്ടിച്ചേര്‍ക്കണം. മുകളില്‍ ഒരു വളയം കൊണ്ട് ചട്ടങ് ങളെ കൂട്ടിച്ചേര്‍ക്കണം. രണ്ടുമൂലയിലും അങ്ങനെ തന്നെ ചെയ്യുക. 25 അങ്ങനെ കൂടാരത്തിന്‍റെ പടിഞ് ഞാറെ അറ്റത്ത് എട്ടു ചട്ടങ്ങളുണ്ടായിരിക്കും. ഓരോ ചട്ടത്തിനും താഴെ രണ്ടെന്ന കണക്കില്‍ പതിനാറു വെള് ളിച്ചുവടുകളും ഉണ്ടായിരിക്കും.
26 “കരുവേലകത്തടികൊണ്ട് വിശുദ്ധകൂടാരത്തിന്‍റെ ചട്ടങ്ങള്‍ക്ക് അഴികള്‍ ഉണ്ടാക്കുക. കൂടാരത്തിന്‍റെ ആ ദ്യത്തെ വശത്ത് കുറുകെയുള്ള അഞ്ച് അഴികള്‍ ഉണ്ടാ ക്ക ണം. 27 വിശുദ്ധകൂടാരത്തിന്‍റെ അങ്ങേ വശത്തുള്ള ചട്ടങ് ങള്‍ക്ക് അഞ്ചു കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി രിക്ക ണം. കൂടാരത്തിന്‍റെ പിന്‍ഭാഗത്തുള്ള ചട്ടങ്ങള്‍ക്കും അ ഞ്ചു കൂട്ടിച്ചേര്‍ക്കലുകള്‍ വേണം. 28 ഒരറ്റത്തുള്ള ചട്ടങ് ങളില്‍നിന്ന് മറ്റേ അറ്റത്തുള്ള ചട്ടം വരെ നടുവിലത്തെ അഴികടന്ന് പോകണം.
29 “ചട്ടങ്ങള്‍ സ്വണ്ണം പൊതിയുക. അഴിപിടിപ് പി ക്കാന്‍ സ്വര്‍ണ്ണവളയങ്ങളും ഉണ്ടാക്കണം. അഴികളും സ്വര്‍ണ്ണം പൊതിയണം. 30 നിങ്ങള്‍ക്കു ഞാന്‍ മലമു ക ളില്‍ കാണിച്ചു തന്നതു പോലെ തന്നെ വിശുദ്ധ കൂ ടാരം നിര്‍മ്മിക്കുക.
വിശുദ്ധകൂടാരത്തിന്‍റെ ഉള്ളില്‍
31 “നേര്‍ത്ത ലിനന്‍ ഉപയോഗിച്ച് വിശുദ്ധകൂടാരത് തി ന്‍റെ ഉള്‍വശം പകുക്കണം. നീല-ധൂമ്ര-ചുവപ്പു നൂലുകളു പയോഗിച്ച് കെരൂബുമാലാഖമാരെ തിരശ്ശീലയില്‍ തു ന്നിപ്പിടിപ്പിക്കണം. 32 കരുവേലകത്തടി ഉപയോ ഗി ച്ച് നാലു തൂണുകള്‍ ഉണ്ടാക്കി അവയെ സ്വര്‍ണ്ണം കൊണ്ട് പൊതിയണം. ആ തൂണുകളില്‍ സ്വര്‍ണ്ണം കൊ ണ്ടുണ്ടാക്കിയ കൊളുത്തുകള്‍ ചേര്‍ക്കണം. തൂണുകള്‍ നാലു വെള്ളിച്ചുവടുകളില്‍ പിടിപ്പിക്കണം. എന്നിട്ട് തിരശ്ശീല സ്വര്‍ണ്ണക്കൊളുത്തുകളില്‍ തൂക്കിയിടുക. 33 സ്വര്‍ണ്ണവളയങ്ങളുടെ താഴെ വേണം തിരശ്ശീല വയ് ക്കാന്‍. സാക്ഷ്യപെട്ടകം തിരശ്ശീലയ്ക്കു പിന്നില്‍ വ യ്ക്കണം. തിരശ്ശീല വിശുദ്ധസ്ഥലത്തെ അതിവി ശുദ്ധ സ്ഥലവുമായി വേര്‍തിരിക്കും. 34 അതിവിശുദ്ധസ്ഥലത്ത് സാക്ഷ്യപെട്ടകത്തിന്‍റെമേല്‍ അതിന്‍റെ മൂടി വയ്ക് ക ണം.
35 “വിശുദ്ധസ്ഥലത്ത്, തിരശ്ശീലയുടെ മറുവശത്ത് നീ യുണ്ടാക്കിയ വിശിഷ്ടമേശ വയ്ക്കുക. വിശുദ്ധകൂ ടാര ത്തിന്‍റെ വടക്കു വശത്തായിരിക്കണം മേശ വയ്ക്കേ ണ്ടത്. തെക്കുവശത്ത് വിളക്കുകാലും വയ്ക്കണം. മേശ യുടെ എതിര്‍വശത്താണ് വിളക്കുകാല്‍ വയ്ക്കേണ്ടത്.
വിശുദ്ധകൂടാരത്തിന്‍റെ വാതില്‍
36 “അനന്തരം വിശുദ്ധകൂടാരത്തിന്‍റെ വാതില്‍ മറയ്ക് കാന്‍ ഒരു തിരശ്ശീലയുണ്ടാക്കുക. നീല-ധൂമ്ര-ചുവപ്പു നൂലുകളും നേര്‍ത്ത ലിനനും ഉപയോഗിച്ചു വേണം തിര ശ്ശീലയുണ്ടാക്കാന്‍. അതിന്മേല്‍ ചിത്രങ്ങളും തുന് നി ച്ചേര്‍ക്കണം. 37 ആ തിരശ്ശീലയ്ക്ക് അഞ്ചു സ്വര്‍ ണ് ണക്കൊളുത്തുകള്‍ ഉണ്ടാക്കുക. കരുവേലകത് തടി കൊ ണ്ടുണ്ടാക്കിയ അഞ്ചു തൂണുകള്‍ സ്വര്‍ണ്ണം പൊതി ഞ്ഞ് ഉണ്ടാക്കുക. അഞ്ചു തൂണുകള്‍ക്കും വേണ്ടി അഞ് ച് ഓട്ടു ചുവടുകളും ഉണ്ടാക്കുക.”