പുതിയ കല്പലകകള്‍
34
1 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “നീ പൊട്ടിച്ച ആദ്യത്തെ രണ്ടു കല്ലുകള്‍പോലെ പരന്ന രണ്ടു കല്ലുകള്‍ കൂടി ഉണ്ടാക്കുക. ആദ്യത്തേ തിലുണ്ടായിരുന്നതു പോലെ തന്നെ ഞാന്‍ ഇവയിലും എഴുതാം.
2 നാളെ പുലര്‍ച്ചെ തയ്യാറായി സീനായി പര്‍ വ്വതത്തിലേക്കു വരിക. മലമുകളില്‍ എനിക്കു മുന്പില്‍ വന്നു നില്‍ക്കുക.
3 നിന്നോടൊപ്പം മറ്റാരെയും കൊ ണ്ടുവരാന്‍ പാടില്ല. മറ്റാരും മലയിലെങ്ങും കാണാന്‍ പാടില്ല. നിന്‍റെ കന്നുകാലിക്കൂട്ടമോ ആട്ടിന്‍പറ്റ മോ മലയടിവാരത്തില്‍ പുല്ലു തിന്നുവാന്‍പോലും പാ ടില്ല.”
4 അതിനാല്‍ മോശെ ആദ്യത്തേതുപോലെ രണ്ടു പരന് ന കല്ലുകള്‍കൂടി ഉണ്ടാക്കി. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് അവന്‍ സീനായി മലമുകളിലേക്കു പോവുക യും ചെയ്തു. യഹോവ അവനോടു കല്പിച്ചതു പോ ലെയെല്ലാം മോശെ പ്രവര്‍ത്തിച്ചു. രണ്ടു പരന്ന കല് ലുകളും മോശെ കയ്യിലെടുത്തു.
5 മോശെ മലമുകളി ലെ ത്തിയതിനുശേഷം യഹോവ ഒരു മേഘത്തില്‍ അവന്‍റെ യടുത്തേക്കിറങ്ങി വന്നു. യഹോവ മോശെയോടൊത്ത് അവിടെ നില്‍ക്കുകയും മോശെ യഹോവയുടെ പേരു വി ളിക്കുകയും ചെയ്തു.
6 യഹോവ മോശെയുടെ മുന്പിലൂടെ കടന്നുപോയി. അവന്‍ പറഞ്ഞു, “യഹോവയായ ദൈവം, ദയാവാനും കാരു ണ്യവാനുമായ ദൈവം. മെല്ലെമാത്രം കോപിക്കു ന്ന വനാണ് യഹോവ. നിറയെ മഹത്തായ സ്നേഹമുള്ളവന്‍. വിശ്വസിക്കാവുന്നവന്‍.
7 ആയിരക്കണക്കിന് തലമുറക ളോട് യഹോവ തന്‍റെ കാരുണ്യം കാണിക്കുന്നു. അവര്‍ ചെയ്യുന്ന തെറ്റുകള്‍ യഹോവ പൊറുക്കുന്നു. എന്നാ ല്‍ തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കാന്‍ അവന്‍ മറക്കു ന്നില്ല. തെറ്റുകാരനെ മാത്രമല്ല, അവന്‍റെ മക്കളെയും കൊച്ചുമക്കളെയും അടുത്ത തലമുറയേയും അവന്‍ ശിക് ഷിക്കും.”
8 അപ്പോള്‍ മോശെ പെട്ടെന്ന് നിലത്തു നമസ്ക രിച്ച് യഹോവയെ ആരാധിക്കാന്‍ തുടങ്ങി. മോശെ പറഞ്ഞു,
9 “യഹോവേ, അങ്ങ് എന്നില്‍ പ്രസാദിച് ചിരിക്കുന്നുവെങ്കില്‍ ഞങ്ങളോടൊത്തു വന്നാലും. ഇവര്‍ കഠിനഹൃദയരാണെന്നെനിക്കറിയാം. എങ്കിലും ഞങ്ങളുടെ തെറ്റുകള്‍ക്ക് ഞങ്ങള്‍ക്കു മാപ്പുതരേണമേ! ഞങ്ങളെ നിന്‍റെ ജനതയായി സ്വീകരിക്കേണമേ.”
10 അനന്തരം യഹോവ പറഞ്ഞു, “നിങ്ങളുടെ എല്ലാ ജനങ്ങളുമായും ഞാന്‍ ഈ കരാര്‍ ഉണ്ടാക്കുന്നു. ഭൂമിയി ലെ മറ്റൊരു ജനതയ്ക്കുവേണ്ടിയും ഇതുവരെ ചെയ്യാ തിരുന്ന അത്ഭുത കാര്യങ്ങള്‍ ഞാന്‍ ചെയ്യും. നിന്നോ ടൊപ്പമുള്ള ജനങ്ങള്‍ യഹോവയായ എന്‍റെ മാഹാത്മ്യം കാണും. ഞാന്‍ നിങ്ങള്‍ക്കായി ചെയ്യുന്ന അത്ഭുതകൃ ത്യങ്ങള്‍ അവര്‍ കാണും.
11 ഞാനിന്നു തരുന്ന കല്പനകള്‍ നിങ്ങളനുസരിക്കുക. നിങ്ങളുടെ ശത്രുക്കളെ ഞാന്‍ നിങ്ങളുടെ നാട്ടില്‍നിന്നും ഓടിക്കാം. അമോര്യരെയും കനാന്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെ യും യെബൂസ്യരെയും ഞാന്‍ തുരത്താം.
12 സൂക്ഷിച് ചി രിക്കുക! നിങ്ങള്‍ ചെല്ലുന്ന നാട്ടില്‍ ജീവിക്കുന്ന ആ രുമായും ഒരു കരാറിലും നിങ്ങള്‍ ഏര്‍പ്പെടരുത്. നിങ്ങ ളെന്തെങ്കിലും കരാര്‍ അവരുമായി ഉണ്ടാക്കിയാല്‍ പ്രശ് നമാകും.
13 അതിനാല്‍ അവരുടെ യാഗപീഠങ്ങള്‍ നശിപ് പി ക്കുക. അവരാരാധിക്കുന്ന കല്ലുകളെ തകര്‍ക്കുക. അവ രുടെ വിഗ്രഹങ്ങള്‍ ഉടയ്ക്കുക.
14 മറ്റൊരു ദൈവത് തെ യും ആരാധിക്കരുത്. ഞാന്‍ യഹോവ കാനാ ആകുന്നു - തീ ക്ഷ്ണതയുള്ള യഹോവ. അത് എന്‍റെ പേരാകുന്നു. ഞാന്‍ ഏല്‍കാനാ, തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
15 “ആ നാട്ടില്‍ വസിക്കുന്ന ആരുമായും എന്തെ ങ്കി ലും കരാറുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, അവര്‍ അവരുടെ ദേവന്മാരെ ആരാ ധിക്കുന്പോള്‍ നിങ്ങളും അവരോടു ചേര്‍ന്നുവെന് നുവ രാം. അവരോടു ചേരാന്‍ ആ ജനങ്ങള്‍ നിങ്ങളെ ക്ഷണി ച്ചേക്കാം. നിങ്ങള്‍ അവരുടെ ബലിയില്‍ പങ്കുപറ് റി യെന്നു വരാം.
16 അവരുടെ ചില പെണ്‍മക്കളെ നിങ്ങള്‍ നിങ്ങളുടെ പുത്രന്മാര്‍ക്ക് ഭാര്യമാരായി തെരഞ്ഞെടു ത്തേക്കാം. ആ പുത്രിമാര്‍ വ്യാജദൈവത്തെയായിരിക്കും ആരാധിക്കുന്നത്. അങ്ങനെതന്നെ ചെയ്യുന്നതി ലേ ക്ക് അവര്‍ നിങ്ങളുടെ പുത്രന്മാരെയും നയിക് കാനിട യു ണ്ട്.
17 “വിഗ്രഹങ്ങള്‍ ഉണ്ടാക്കരുത്.
18 “പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആ ഘോഷിക്കുക. ഞാന്‍ മുന്പു കല്പിച്ചിരുന്നതു പോ ലെ ഏഴു ദിവസത്തേക്ക് ആ അപ്പം കഴിക്കുക. ഞാന്‍ തെരഞ്ഞെടുത്ത ആബീബ് മാസത്തില്‍ വേണം അങ്ങനെ ചെയ്യാന്‍. എന്തുകൊണ്ടെന്നാല്‍ ആ മാസമാണ് നിങ്ങ ള്‍ ഈജിപ്തില്‍നിന്നും വന്നത്.
19 “ഒരു സ്ത്രീയുടെ ആദ്യം പിറക്കുന്ന കുട്ടി എനി ക്കു ള്ളതായിരിക്കും. നിങ്ങളുടെ കന്നുകാലികള്‍ക്കോ ആടുകള്‍ക്കോ ഉണ്ടാകുന്ന ആദ്യസന്താനങ്ങള്‍പോലും എനിക്കുള്ളതായിരിക്കും.
20 ആദ്യജാതനായ ഒരു കഴുതയെ വേണമെങ്കില്‍ ഒരാട്ടിന്‍കുട്ടിയെ പകരം കൊടുത്തു വാങ്ങാം. പക്ഷേ നിങ്ങള്‍ ആടിനെ കൊടുത്ത് കഴുതയെ വാങ്ങുന്നില്ലെങ്കില്‍ കഴുതയുടെ കഴുത്ത് ഒടിക്കുക. നിന്‍റെ മുഴുവന്‍ ആദ്യജാതപുത്രന്മാരെയും എന്നില്‍നി ന്നും തിരികെ വാങ്ങണം. കാഴ്ചവസ്തുവില്ലാതെ ആരും എന്‍റെ മുന്പില്‍ വരരുത്.
21 “ആറു ദിവസം നിങ്ങള്‍ പണിയെടുക്കണം. പക്ഷേ ഏഴാം ദിവസം വിതയ്ക്കുകയോ കൊയ്യുകയോ ആണെ ങ്കില്‍ പോലും നിങ്ങള്‍ വിശ്രമിക്കണം.
22 “വാരോത്സവവും ആഘോഷിക്കുക. ആദ്യത്തെ ഗോതന്പുവിളവ് ഇതിനായി ഉപയോഗിക്കുക. വര്‍ഷാവ സാനം വിളവെടുപ്പുത്സവവും ആഘോഷിക്കുക.
23 “വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങള്‍ക്കിടയിലെ പു രുഷന്മാര്‍ യജമാനനും യിസ്രായേലിന്‍റെ ദൈവവുമായ യഹോവയുടെ മുന്പില്‍ ഹാജരാകണം.
24 “നിങ്ങള്‍ നിങ്ങളുടെ ദേശത്തേക്കു പ്രവേശിക്കു ന്പോള്‍ അവിടെയുള്ള നിങ്ങളുടെ ശത്രുക്കളെ ഞാന്‍ ഓടിക്കും. കൂടുതല്‍ കൂടുതല്‍ ദേശങ്ങള്‍ നിങ്ങള്‍ക്കു തന്ന് നിങ്ങളുടെ അതിരുകള്‍ ഞാന്‍ വികസിപ്പിക്കും. എല്ലാ വര്‍ഷവും മൂന്നു തവണ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്പില്‍ ചെല്ലണം. അപ്പോള്‍ ആരും നിങ്ങളുടെ സ്ഥലം കയ്യടക്കാന്‍ ശ്രമിക്കുകയില്ല.
25 “നിങ്ങള്‍ എനിക്കു രക്തബലി നടത്തുന്പോള്‍ അ തോടൊപ്പം പുളിമാവും അര്‍പ്പിക്കാതിരിക്കുക.
“പെസഹനാളിലെ മാംസം പിറ്റേദിവസത്തേക്ക് മിച്ചം വയ്ക്കരുത്.”
26 “നിങ്ങള്‍ കൊയ്യുന്ന ആദ്യവിളവ് യഹോവയ്ക്കു നല്‍കുക. അതെല്ലാം നിങ്ങളുടെ ദൈവമായ യഹോവയു ടെ ആലയത്തിലേക്കു കൊണ്ടുവരിക.
“ഒരാട്ടിന്‍കുട്ടിയെ ഒരിക്കലും അതിന്‍റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുത്.”
27 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം എഴുതിവയ്ക്കുക. നീയുമാ യും യിസ്രായേല്‍ജനതയുമായും ഞാനുണ്ടാക്കിയ കരാര്‍ ഇവയെ ആധാരമാക്കിയാണ്.”
28 മോശെ യഹോവയോടൊത്ത് നാല്പതു രാപകലുകള്‍ അവിടെ താമസിച്ചു. മോശെ എന്തെങ്കിലും തിന്നുക യോ കുടിക്കുകയോ ഉണ്ടായില്ല. മോശെ കരാര്‍ (പത്തു കല്പനകള്‍) പരന്ന കല്ലുകളില്‍ എഴുതുകയും ചെയ്തു.
മോശെയുടെ തിളങ്ങുന്ന മുഖം
29 അനന്തരം മോശെ സീനായിപര്‍വ്വതത്തില്‍ നിന്നും ഇറങ്ങിവന്നു. കരാര്‍ എഴുതിയിരുന്ന രണ്ടു കല്ലുകളും അവന്‍ കൂടെ കൊണ്ടുവന്നു. യഹോവയുമായി സംസാ രിക്കാന്‍ ഇടയായതിനാല്‍ മോശെയുടെ മുഖം തിളങ്ങി യി രുന്നു. പക്ഷേ മോശെ അതറിഞ്ഞിരുന്നില്ല.
30 മോശെ യുടെ മുഖം തേജസ്സോടെ തിളങ്ങുന്നത് അഹരോനും യിസ്രായേല്‍ജനതയും കണ്ടു. അതിനാലവര്‍ അവനോട ടുക്കാന്‍ ഭയന്നു.
31 എന്നാല്‍ മോശെ അവരെ വിളിച്ചു. അതിനാല്‍ അഹരോനും യിസ്രായേലിലെ മൂപ്പന്മാരും മോശെയോടടുത്തു. മോശെ അവരുമായി സംസാരിച്ചു.
32 അതിനുശേഷം യിസ്രായേല്‍ജനത മുഴുവന്‍ മോശെയുടെ അടുത്തേക്കു വന്നു. സീനായിപര്‍വ്വതത്തില്‍വച്ച് യഹോവ തന്നെ ഏല്പിച്ച കല്പനകള്‍ അവന്‍ അവര്‍ക് കു കൊടുക്കുകയും ചെയ്തു.
33 ജനങ്ങളോടു സംസാരിച്ചു കഴിഞ്ഞയുടനെ മോശെ തന്‍റെ മുഖം മറച്ചു.
34 യഹോവയുമായി സംസാരിക്കാന്‍ അവന്‍റെ മുന്പില്‍ എത്തുന്പോള്‍ മാത്രമേ മോശെ മുഖം മറയ്ക്കാതിരുന്നുള്ളൂ. എന്നിട്ടവന്‍ ഇറങ്ങിവന്ന് യ ഹോവയുടെ കല്പനകള്‍ ജനങ്ങളോടു പറയും.
35 മോശെ യുടെ മുഖത്തെ തിളക്കം ജനങ്ങള്‍ കാണുമെന്നതിനാല്‍ അവന്‍ തന്‍റെ മുഖം അപ്പോള്‍ മൂടുകയും ചെയ്യും. അടു ത്തതവണ യഹോവയുമായി സംസാരിക്കാന്‍ പോകുംവ രെ മോശെ തന്‍റെ മുഖം മറയ്ക്കും.