36
1 “അതിനാല്‍ ബെസലേലും ഒഹൊലീയാബും മറ്റെ ല്ലാ സമര്‍ത്ഥരായ ജനങ്ങളും യഹോവ കല്പി ച് ച ജോലികള്‍ ചെയ്യണം. ഈ വിശുദ്ധസ്ഥലം നിര്‍മ്മി ക് കാനുള്ള എല്ലാ സാമര്‍ത്ഥ്യവും ജ്ഞാനവും ധാരണാശ ക് തിയും യഹോവ അവര്‍ക്കു നല്‍കിയിട്ടുണ്ട്.”
2 അനന്തരം മോശെ ബെസലേലിനെയും ഒഹൊലീയാ ബിനെയും യഹോവ വിശേഷസാമര്‍ത്ഥ്യം നല്‍കിയവരെ യും വിളിച്ചു കൂട്ടി. ആ ജോലിയില്‍ സഹകരിക്ക ണമെ ന്നു താല്പര്യമുണ്ടായിരുന്നതിനാല്‍ അവരവിടെ വന് നു.
3 യിസ്രായേല്‍ജനത സമ്മാനമായി കൊണ്ടുവന്ന സാ ധനങ്ങള്‍ മുഴുവന്‍ അവര്‍ക്കു നല്കി. ദൈവത്തിന്‍റെ വി ശുദ്ധസ്ഥലം ഉണ്ടാക്കാന്‍ അവരത് ഉപയോഗിക്കുകയും ചെയ്തു. എന്നും പ്രഭാതത്തില്‍ ജനങ്ങള്‍ സമ്മാനങ്ങള്‍ കൊണ്ടുവരുന്നതു തുടര്‍ന്നു.
4 അവസാനം പണിക്കാ രെല്ലാവരും വിശുദ്ധസ്ഥലത്തുള്ള തങ്ങളുടെ ജോലി വിട്ട് മോശെയുമായി സംസാരിക്കാന്‍ പോയി.
5 അവര്‍ പറഞ്ഞു, “ജനങ്ങള്‍ വളരെയധികം സാധനങ്ങള്‍ കൊ ണ്ടുവന്നിരിക്കുന്നു! കൂടാരത്തില്‍ വേണ്ട ജോലികള്‍ ചെയ്യാനാവശ്യമായതിലധികം സാധനങ്ങള്‍ ഉണ്ട് അ തില്‍!”
6 അപ്പോള്‍ മോശെ പാളയത്തിലെന്പാടും ഈ സന്ദേ ശമയച്ചു: “ഇനി ആരും, പുരുഷന്മാരോ സ്ത്രീകളോ വി ശുദ്ധസ്ഥലത്തിനു വേണ്ടി സമ്മാനമായി ഒന്നും നല്‍കേ ണ്ടതില്ല.”അതിനാല്‍ കൂടുതലെന്തെങ്കിലും നല്‍കു ന് നത് ജനങ്ങള്‍ നിര്‍ത്തി.
7 ദൈവത്തിന്‍റെ വിശുദ് ധസ് ഥലം നിര്‍മ്മിക്കുന്ന ജോലിക്കാവശ്യമായതിലധികം സാധ ന ങ്ങള്‍ ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു.
വിശുദ്ധകൂടാരം
8 അനന്തരം പണിക്കാര്‍ വിശുദ്ധകൂടാരത്തിന്‍റെ നി ര്‍മ്മാണം ആരംഭിച്ചു. നേര്‍ത്ത ലിനനും നീല-ധൂമ്ര-ചു വപ്പു നൂലുകളും ഉപയോഗിച്ച് പത്ത് തിരശ്ശീലകള്‍ അവര്‍ ഉണ്ടാക്കി. തിരശ്ശീലകളിലേക്കു ചിറകുകള്‍ വി രിച്ചു നില്‍ക്കുന്ന കെരൂബുമാലാഖമാരെ അവരതില്‍ തു ന്നി ആലേഖനം ചെയ്തു.
9 ഇരുപത്തിയെട്ടു മുഴം നീളവും നാലു മുഴം വീതിയും എന്ന കണക്കിന് ഒരേ വലിപ്പ മായിരുന്നു തിരശ്ശീലകള്‍ക്ക്.
10 അവര്‍ ആ തിരശ്ശീല കളെ രണ്ടു ഗണങ്ങളായി ചേര്‍ത്തു വച്ചു. അഞ്ചു തി രശ്ശീലകള്‍ ഒരു ഗണത്തിലും അഞ്ചു തിരശ്ശീലകള്‍ മറ്റേ ഗണത്തിലും.
11 നീലത്തുണികൊണ്ട് ഒരു ഗണം തിരശ്ശീ ലയുടെ അവസാനത്തെ അരികുകളില്‍ കുടുക്കുകള്‍ തുന് നിച്ചേര്‍ത്തു. മറ്റേ ഗണത്തിന്മേലും അവര്‍ ഇതു തന്നെ ചെയ്തു.
12 രണ്ടു ഗണത്തിലെയും അവസാന തിരശ്ശീ ലയില്‍ അന്പതു കുടുക്കുകള്‍ വീതം അവര്‍ ഉണ്ടാക് കുക യും ചെയ്തു. കുടുക്കുകള്‍ എതിര്‍ദിശകളിലായിരുന്നു.
13 അനന്തരം അന്പതു സ്വര്‍ണ്ണവളയങ്ങളുണ്ടാക്കി വിശുദ്ധകൂടാരത്തിന്‍റെ രണ്ടു തിരശ്ശീലകളും കൂട്ടി ച് ചേര്‍ത്ത് ഒറ്റക്കഷണമാക്കി.
14 അനന്തരം പണിക്കാര്‍ വിശുദ്ധകൂടാരം മൂടുന്നതിന് ഒരു കൂടാരം കൂടിയുണ്ടാക്കി. ആട്ടിന്‍രോമ മുപയോ ഗി ച്ച് അവര്‍ പതിനൊന്നു തിരശ്ശീലകളുണ്ടാക്കി.
15 മുപ്പതു മുഴം നീളവും നാലു മുഴം വീതിയു മുള്ളവ യാ യിരുന്നു ഓരോ തിരശ്ശീലകളും.
16 അഞ്ചു തിരശ്ശീ ലക ള്‍ ഒന്നിച്ചും ആറു തിരശ്ശീലകള്‍ മറ്റൊരു ഗണത്തിലും അവര്‍ തുന്നിച്ചേര്‍ത്തു.
17 ഒരു ഗണം തിരശ്ശീലകളുടെ അരികില്‍ അന്പതു കുടുക്കുകള്‍ അവരുണ്ടാക്കി. മറ്റേ ഗണത്തിന്മേലും അങ്ങനെ തന്നെ ചെയ്തു.
18 അന്പത് ഓട്ടുവളയങ്ങളുണ്ടാക്കി രണ്ടു തിരശ്ശീലഗണങ് ങളേ യും കൂട്ടിച്ചേര്‍ത്ത് അവര്‍ ഒറ്റക്കൂടാരമാക്കി.
19 അനന്ത രം അവര്‍ വിശുദ്ധകൂടാരത്തിന് രണ്ടു മൂടികള്‍ കൂടിയുണ് ടാക്കി. ചുവപ്പു ചായമടിച്ച ആണാട്ടിന്‍തോ ലുപ യോഗിച്ച് ഒരു കൂടാരവും നേര്‍ത്ത തോലുപയോഗിച്ച് രണ്ടാമത്തെ കൂടാരവും അവരുണ്ടാക്കി.
20 അനന്തരം പണിക്കാര്‍ വിശുദ്ധകൂടാരത്തെ താങ്ങി നിര്‍ത്താന്‍ കരുവേലകത്തടികൊണ്ട് ചട്ടമുണ്ടാക്കി.
21 ഓരോ ചട്ടത്തിനും പത്തു മുഴം നീളവും ഒന്നര മുഴം വീതിയുമുണ്ടായിരുന്നു.
22 വശങ്ങളില്‍നിന്നും രണ്ടു കാലുകള്‍ കുറുകെയും കൂട്ടിച്ചേര്‍ത്താണ് ഓരോ ചട്ട വുമുണ്ടാക്കിയത്. വിശുദ്ധകൂടാരത്തിന്‍റെ എല്ലാ ചട്ട ങ്ങളും ഒരു പോലെയായിരുന്നു.
23 വിശുദ്ധകൂ ടാരത്തി ന്‍റെ തെക്കുവശത്തേക്കായി അവര്‍ ഇരുപതു ചട്ടങ്ങള്‍ ഉണ്ടാക്കി.
24 അനന്തരം അവര്‍ ചട്ടങ്ങള്‍ക്ക് നാല്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കി. ഓരോ ചട്ടത്തിനും ര ണ്ടു ചുവടുകള്‍-ഓരോ വശത്തെ കാലിനും രണ്ടു ചുവടു വീതം.
25 വടക്കേ വശത്തേക്കും അവര്‍ ഇരുപതു ചട്ട ങ്ങ ളുണ്ടാക്കി.
26 ഓരോ ചട്ടത്തിനും രണ്ട് ചുവടുകളെന്ന കണക്കിന് നാല്പത് വെള്ളിച്ചുവടുകളും അവര്‍ ഉണ്ടാ ക്കി.
27 വിശുദ്ധകൂടാരത്തിന്‍റെ പിന്‍ഭാഗത്തേക്ക് (പടിഞ് ഞാറ്) അവര്‍ ആറു ചട്ടങ്ങള്‍ കൂടി ഉണ്ടാക്കി.
28 വിശുദ്ധ കൂടാരത്തിന്‍റെ പിന്‍ഭാഗത്തെ മൂലകളിലേക്കു രണ്ടു ചട് ടങ്ങളുണ്ടാക്കി.
29 ആ ചട്ടങ്ങള്‍ ചുവട്ടില്‍ ഒന്നായി കൂട്ടിച്ചേര്‍ത്തു. മുകളില്‍ ഈ ചട്ടങ്ങളെ ഒരു വളയം കൊണ്ട് ബന്ധിക് കു കയും ചെയ്തു. രണ്ടു മൂലകളിലും അവര്‍ അങ്ങനെ തന് നെ ചെയ്തു.
30 വിശുദ്ധകൂടാരത്തിന്‍റെ പടിഞ്ഞാ റുവശ ത്ത് ആകെ എട്ടു ചട്ടങ്ങളുണ്ട്. ഓരോ ചട്ടത്തിനും രണ് ടു വീതം പതിനാറു വെള്ളിച്ചുവടുകളും.
31 അനന്തരം പണിക്കാര്‍ കരുവേലകത്തടി കൊണ്ട് ചട് ടങ്ങള്‍ക്ക് അഴികളടിച്ചു - വിശുദ്ധകൂടാരത്തിന്‍റെ ആദ് യവശത്ത് അഞ്ച് അഴികള്‍,
32 മറ്റേ വശത്ത് അഞ്ച് അഴിക ള്‍, വിശുദ്ധകൂടാരത്തിന്‍റെ പിന്‍ഭാഗമായ പടിഞ്ഞാ റുവശത്ത് അഞ്ച് അഴികളും.
33 ചട്ടങ്ങളുടെ ഒരറ്റത് തു നിന്നും മറ്റേ അറ്റംവരെ എത്തുംവിധമാണ് അവര്‍ നടു വിലത്തെ അഴി ഉണ്ടാക്കിയത്.
34 ആ ചട്ടങ്ങളെ അവര്‍ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. അനന്തരം ചട്ട ങ്ങളെ താങ്ങിനിര്‍ത്തുന്ന വളയങ്ങള്‍ സ്വര്‍ണ് ണം കൊണ്ടുണ്ടാക്കി. അഴികളെയും അവര്‍ സ്വര്‍ണ്ണം പൂശി.
35 അതിവിശുദ്ധസ്ഥലത്തേക്കുള്ള കവാടത്തിന്‍റെ തിര ശ്ശീല, അവര്‍ നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവപ്പു നൂ ലുകളും ഉപയോഗിച്ചുണ്ടാക്കി. തിരശ്ശീലയിലേക്കു പറക്കുന്ന വിധത്തില്‍ കെരൂബുമാലാഖമാരുടെ ചിത്ര ങ് ങള്‍ തുന്നിപ്പിടിപ്പിക്കുകയും ചെയ്തു.
36 കരുവേല ക ത്തടികൊണ്ട് നാലു കാലുകള്‍ ഉണ്ടാക്കുകയും അവ സ്വ ര്‍ണ്ണം പൊതിയുകയും ചെയ്തു. അനന്തരം കാലുകള്‍ക്ക് സ്വര്‍ണ്ണക്കൊളുത്തുകളും ഉണ്ടാക്കി. കാലുകള്‍ക്ക് വെള്ളിച്ചുവടുകളും നിര്‍മ്മിച്ചു.
37 അനന്തരം കൂടാരത്തിന്‍റെ കവാടം മൂടുന്ന തിരശ്ശീ ലയും അവരുണ്ടാക്കി. നീല-ധൂമ്ര-ചുവപ്പു നൂലുകളും നേര്‍ത്ത ലിനനും അതിനുപയോഗിച്ചു. അതില്‍ ചിത്രങ് ങള്‍ തുന്നിപ്പിടിപ്പിച്ചു.
38 കവാടത്തിലുള്ള തിരശ് ശീലയ്ക്കു വേണ്ടി അഞ്ചു കാലുകളും കൊളുത്തുകളും അവര്‍ ഉണ്ടാക്കി. അവര്‍ ആ കാലുകളുടെയും ചുറ്റുപടി കളുടെയും തിരശ്ശീലത്തണ്ടുകളുടെയും മുകളില്‍ സ്വര്‍ ണ്ണം പൂശുകയും ചെയ്തു. കാലുകള്‍ക്ക് ഓടു കൊണ്ടുള്ള അഞ്ചു ചുവടുകളും ഉണ്ടാക്കി.