ഹോമയാഗത്തിന്‍റെ യാഗപീഠം
38
1 അനന്തരം ബെസലേല്‍ കരുവേലകത്തടികൊണ്ട് യാഗപീഠം ഉണ്ടാക്കി. ഹോമയാഗത്തിനുള്ള യാഗ പീഠമായിരുന്നു അത്. സമചതുരത്തിലായിരുന്നു അതു ണ്ടാക്കിയത്. അഞ്ചു മുഴം നീളവും അഞ്ചുമുഴം വീതി യും മൂന്നു മുഴം ഉയരവും.
2 യാഗപീഠത്തിന്‍റെ നാലു മൂല കളിലും അവന്‍ ഓരോ കൊന്പും ഉറപ്പിച്ചു. ഓരോ കൊന്പും ഓരോ മൂലയില്‍ ചേര്‍ത്ത് എല്ലാം ഒറ്റക്ക ഷണമാക്കി. യാഗപീഠത്തെ അവന്‍ ഓടു കൊണ്ടുമൂടി.
3 അനന്തരം യാഗപീഠത്തില്‍ ഉപയോഗിക്കേണ്ട എല്ലാ ഉപകരണങ്ങളും അവന്‍ ഓടു കൊണ്ടുണ്ടാക്കി. കുടങ്ങ ളും കോരികളും പാത്രങ്ങളും മുള്‍ക്കരണ്ടികളും താലങ്ങ ളുമെല്ലാം അവന്‍ ഉണ്ടാക്കി.
4 അനന്തരം അവന്‍ യാഗ പീഠത്തിന് ഓടുകൊണ്ട് അഴികളുണ്ടാക്കി. ആ അഴികള്‍ ഒരു വലയുടെ രൂപത്തിലായിരുന്നു. യാഗപീഠത്തിന്‍റെ അടിയില്‍ പീഠത്തിന്‍റെ താഴെയായി അഴികള്‍ ഉറപ് പി ച്ചു. അത് യാഗപീഠത്തിന്‍റെ ചുവട്ടില്‍ നിന്നും പകു തിവരെ എത്തിയിരുന്നു.
5 അനന്തരം അവന്‍ ഓട്ടു വള യങ്ങളുണ്ടാക്കി. യാഗപീഠം ചുമക്കുന്നതിനുള്ള തണ് ടുകള്‍ കടത്താനുള്ളതായിരുന്നു അവ. അഴികളുടെ നാലു മൂലകളിലുമാണ് അവന്‍ വളയങ്ങള്‍ പിടിപ്പിച്ചത്.
6 അനന്തരം കരുവേലകത്തടികൊണ്ട് തണ്ടുകളു ണ്ടാ ക്കി. അവന്‍ അതിനെ ഓടു കൊണ്ടു പൊതിഞ്ഞു.
7 തണ്ടുകള്‍ അവന്‍ യാഗപീഠത്തിന്‍റെ വശങ്ങളിലുള്ള വള യങ്ങളിലൂടെ കടത്തി. യാഗപീഠം ചുമക്കുന് നതി നുള്ള തായിരുന്നു തണ്ടുകള്‍. യാഗപീഠത്തിന്‍റെ വശങ്ങ ളുണ് ടാക്കാന്‍ അവന്‍ പലകകള്‍ ഉപയോഗിച്ചു. ശൂന്യമായ ഒരു പെട്ടിപോലെ അതു പൊള്ളയായിരുന്നു.
8 അവര്‍ തൊട്ടിയും അതിന്‍റെ ചുവടും ഓടു കൊ ണ്ടു ണ്ടാക്കി. അതിനായി സ്ത്രീകള്‍ കൊടുത്ത ഓട്ടുക ണ് ണാടികള്‍ അവര്‍ ഉപയോഗിച്ചു. സമ്മേളനക് കൂടാരത് തി ന്‍റെ കവാടത്തില്‍ ശുശ്രൂഷയില്‍ സംബന്ധിക്കുവാന്‍ ഒത് തു ചേര്‍ന്നവരായിരുന്നു ഈ സ്ത്രീകള്‍.
വിശുദ്ധകൂടാരത്തിന്‍റെ മുറ്റം
9 അനന്തരം അവന്‍ മുറ്റത്തിനു ചുറ്റുമുള്ള തിരശ്ശീ ലഭിത്തി ഉണ്ടാക്കി. തെക്കുവശത്ത് അന്പതു വാര നീള മുള്ള തിരശ്ശീലകളാണുണ്ടാക്കിയത്. നേര്‍ത്ത ലിനന്‍ ഉപയോഗിച്ചാണ് ആ തിരശ്ശീലകളുണ്ടാക്കിയത്.
10 തെക്കുവശത്തെ തിരശ്ശീലകളെ താങ്ങുവാന്‍ ഇരുപതു കാലുകളുണ്ടായിരുന്നു. ഇരുപത് ഓട്ടു ചുവടുകളിലാ യിരുന്നു ഈ കാലുകള്‍ ഉറപ്പിച്ചിരുന്നത്. കാലുക ളി ലെ കൊളുത്തുകളും തിരശ്ശീലത്തണ്ടുകളും വെള്ളികൊ ണ്ടുണ്ടാക്കിയതായിരുന്നു.
11 വടക്കുവശത്ത് അന്പതു വാര നീളമുള്ള തിരശ്ശീലഭിത്തിയുണ്ടായിരുന്നു. ഇരുപ തു കാലുകളും ഇരുപതു ചുവടുകളും ഓടുകൊണ് ടുണ് ടാ ക്കിയിരുന്നു. കാലുകള്‍ക്കുള്ള കൊളുത്തുകള്‍, തിര ശ്ശീ ലത്തണ്ടുകള്‍ എന്നിവ വെള്ളികൊണ്ടു ണ്ടാക്കിയ താ യിരുന്നു.
12 മുറ്റത്തിന്‍റെ പടിഞ്ഞാറുവശത്തെ തിരശ്ശീലയ്ക്ക് ഇരുപത്തഞ്ചു വാര നീളമായിരുന്നു. പത്തുകാലുകളും പത്തു ചുവടുകളും ഉണ്ടായിരുന്നു. കാലുകളുടെ കൊളു ത്തുകളും തിരശ്ശീലത്തണ്ടും വെള്ളിയിലാണ് നിര്‍മ്മി ച് ചിരുന്നത്.
13 മുറ്റത്തിന്‍റെ കിഴക്കുവശം ഇരുപത്തഞ്ചു വാര നീള മുള്ളതായിരുന്നു. മുറ്റത്തേക്കുള്ള പ്രവേശനകവാടം ഈ വശത്തായിരുന്നു.
14 ആ വശത്ത് തിരശ്ശീലഭിത്തിയുടെ നീളം ഏഴരവാരയായിരുന്നു. മൂന്നു കാലുകളും മൂന്നു ചു വടുകളും ആ വശത്തുണ്ടായിരുന്നു.
15 കവാടത്തിന്‍റെ മറു വശത്തെ തിരശ്ശീലഭിത്തിക്കും ഏഴരവാര നീളം ഉണ്ടാ യിരുന്നു. ആ വശത്തും മൂന്നു കാലുകളും മൂന്നു ചുവടു കളും ഉണ്ടായിരുന്നു.
16 നേര്‍ത്ത ലിനന്‍ കൊണ്ടു ണ്ടാ ക് കിയതായിരുന്നു മുറ്റത്തിനു ചുറ്റുമുള്ള തിരശ്ശീലകള്‍.
17 ഓടുകൊണ്ടുണ്ടാക്കിയതായിരുന്നു കാലുകളുടെ ചുവ ടുകള്‍. കൊളുത്തുകളും തിരശ്ശീലത്തണ്ടും വെള്ളി കൊ ണ്ടുണ്ടാക്കിയതായിരുന്നു. കാലുകളുടെ മകുടങ്ങള്‍ വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു. മുറ്റത്തെ എല്ലാ കാലുകളിലുംവെള്ളിത്തിരശ്ശീലത്തണ്ടുകളുണ്ടായിരുന്നു.
18 നേര്‍ത്ത ലിനനും-ധൂമ്ര-ചുവപ്പു നൂലുകളും ഉപയോ ഗിച്ചായിരുന്നു മുറ്റത്തിന്‍റെ പ്രവേശനകവാടത് തി ന്‍റെ തിരശ്ശീല ഉണ്ടാക്കിയിരുന്നത്. അതില്‍ പല രൂ പങ്ങളും തുന്നിപ്പിടിപ്പിച്ചിരുന്നു. തിരശ് ശീല യ്ക്ക് പത്തു വാര നീളവും രണ്ടര വാര ഉയരവും ഉണ്ടാ യിരുന്നു. മുറ്റത്തിനു ചുറ്റുമുള്ള തിരശ്ശീലയുടെ അതേ ഉയരമായിരുന്നു അതിന്.
19 നാലു കാലുകളിലും നാല് ഓട് ടുചുവടുകളിലും താങ്ങിനിര്‍ത്തിയിരുന്നു അവ. കാലുക ളിലെ കൊളുത്തുകള്‍ വെള്ളിയില്‍ ഉണ്ടാക്കിയ വയായിരു ന്നു. കാലുകളുടെ മകുടങ്ങളും തിരശ്ശീലത്തണ്ടുകളും വെള്ളികൊണ്ടുണ്ടാക്കിയവയായിരുന്നു.
20 വിശുദ് ധകൂ ടാരത്തിന്‍റെ കുറ്റികളും മുറ്റത്തിന്‍റെ ചുറ്റുമുള്ള തിരശ് ശീലകള്‍ക്കുള്ള കുറ്റികളും ഓടു കൊണ്ടുണ് ടാക്കിയ വ യായിരുന്നു.
21 വിശുദ്ധകൂടാരം, അതായത് കരാറിന്‍റെ കൂടാരം ഉണ്ടാക് കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ എന്തൊക്കെ യാണെ ന്ന് എഴുതിവയ്ക്കാന്‍ മോശെ ലേവ്യരോടു കല്പിച്ചു. അഹരോന്‍റെ പുത്രനായ ഈഥാമാറിനായിരുന്നു ആ പട് ടികയുണ്ടാക്കേണ്ട ചുമതല.
22 യെഹൂദാവംശത്തില്‍പ്പെട്ട ഹൂരിന്‍റെ പുത്രനായ ഊരിയുടെ പുത്രനായ ബെസലേല്‍ മോശെ കല്പിച്ച എല്ലാ സാധനങ്ങളും ഉണ്ടാക്കി.
23 ദാന്‍റെ വംശത്തി ല്‍ പ്പെട്ട അഹീസാമാക്കിന്‍റെ പുത്രനായ ഒഹൊലീയാബ് അവനെ സഹായിച്ചു. ഒഹൊലീയാബ് സമര്‍ത്ഥനായ ഒരു പണിക്കാരനും കലാകാരനുമായിരുന്നു. നേര്‍ത്ത ലി നനും നീല-ധൂമ്ര-ചുവപ്പു നൂലുകളും നൂല്‍ക്കുന്നതില്‍ അവന്‍ വിദഗ്ധനായിരുന്നു.
24 യഹോവയുടെ വിശുദ്ധസ്ഥലത്തിനുവേണ്ടി രണ്ടു ടണ്ണിലധികം സ്വര്‍ണ്ണം നല്‍കിയിരുന്നു. (ഔദ്യോ ഗിക അളവനുസരിച്ചായിരുന്നു ഇതു തൂക്കിയിരു ന്ന ത്.)
25 ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെട്ട മുഴുവ നാളുകളും കൂടി മൂന്നേമുക്കാല്‍ ടണ്‍ വെള്ളി സംഭാവന ചെ യ്തു. (ഔദ്യോഗിക അളവനുസരിച്ചായിരുന്നു ഇതള ന്നത്.)
26 ഇരുപതു വയസ്സും അതിനു മേലോട്ടും ഉള്ള പുരുഷന്മാരെല്ലാം എണ്ണത്തില്‍പ്പെട്ടിരുന്നു. ആ കെ ഉണ്ടായിരുന്ന 603,550 പുരുഷന്മാരും ആളൊ ന്നു ക്ക് ഒരു ബീക്കാ വെള്ളി എന്ന നിരക്കില്‍ കരം കൊടു ത്തു. (ഔദ്യോഗിക കണക്കനുസരിച്ച് ഒരു ബീക്കാ, അര ശേക്കെലായിരുന്നു.)
27 യഹോവയുടെ വിശുദ്ധസ് ഥലത്തിനും നൂറു ചുവടുകള്‍ക്കും തിരശ്ശീലകള്‍ക്കുമായി അവര്‍ മൂന്നേമുക്കാല്‍ ടണ്‍ വെള്ളി ഉപയോഗിച്ചു. ഓ രോ ചുവടിനും എഴുപത്തഞ്ചു പൌണ്ടു വീതം.
28 ബാ ക്കി അന്പതു പൌണ്ടു വെള്ളിയുപയോഗിച്ച് കൊ ളുത്തുകള്‍, തിരശ്ശീലത്തണ്ടുകള്‍, തൂണുകളുടെ വെള്ളിമ കുടങ്ങള്‍ എന്നിവയുണ്ടാക്കി.
29 ഇരുപത്താറര ടണ്ണിലധികം ഓട് യഹോവയ്ക്കു നല്‍കപ്പെട്ടിരുന്നു.
30 സമ്മേളനക്കൂടാരത്തിന്‍റെ കവാട ത്തിലെ ചുവടുണ്ടാക്കാനായിരുന്നു ആ ഓട് ഉപയോ ഗി ച്ചിരുന്നത്. യാഗപീഠവും ഓട്ടഴികളും യാഗപീഠ ത്തി ലേക്കുള്ള ഉപകരണങ്ങളും ഉണ്ടാക്കുവാന്‍ ഓട് ഉപയോ ഗിച്ചു.
31 മുറ്റത്തിനു ചുറ്റുമുള്ള തിരശ്ശീലകളുടെ ചു വടുകളും കവാടത്തിലെ തിരശ്ശീലകളുടെ ചുവടുകളും ഉണ്ടാക്കുവാന്‍ ആ ഓട് ഉപയോഗിച്ചു. വിശുദ്ധ കൂ ടാര ത്തിന്‍റെ കുറ്റികളും മുറ്റത്തിനു ചുറ്റുമുള്ള തിരശ്ശീല കളുടെ കുറ്റികളും ആ ഓടുപയോഗിച്ചാണ് നിര്‍മ്മി ച്ച ത്.