മോശെയ്ക്ക് അടയാളം
4
അനന്തരം മോശെ ദൈവത്തോടു ചോദിച്ചു, “അ ങ്ങ് എന്നെ അയച്ചതാണെന്ന് ഞാനവരോടു പറയു ന്പോള്‍ യിസ്രായേലുകാര്‍ പക്ഷേ വിശ്വസിക്കില്ല. ‘യഹോവ നിനക്കു പ്രത്യക്ഷപ് പെട്ടിട്ടൊ ന്നുമി ല്ല’ എന്നവര്‍ പറയും.”
പക്ഷേ ദൈവം മോശെയോടു ചോദിച്ചു, “നിന്‍റെ കയ്യിലെന്താണു കാണുന്നത്?”മോശെ മറുപടി പറഞ് ഞു, “ഇതെന്‍റെ ഊന്നുവടിയാണ്.”
അപ്പോള്‍ ദൈവം പറഞ്ഞു, “നിന്‍റെ ഊന്നുവടി തറ യിലിടുക.”
അതിനാല്‍ മോശെ ഊന്നുവടി തറയിലെറിഞ്ഞു. വടി ഒരു സര്‍പ്പമായിത്തീര്‍ന്നു. മോശെ പേടിച്ച് അതിന്‍ റെയടുത്തുനിന്നും ഓടി. പക്ഷേ യഹോവ മോശെ യോ ടു പറഞ്ഞു, “ചെന്ന് ആ പാന്പിന്‍റെ വാലില്‍ പിടിക് കു ക.”
അങ്ങനെ മോശെ പാന്പിന്‍റെ വാലില്‍ കടന്നു പി ടിച്ചു. മോശെ അങ്ങനെ ചെയ്തപ്പോള്‍ പാന്പു വീ ണ്ടും ഊന്നുവടിയായി. അപ്പോള്‍ ദൈവം പറഞ്ഞു, “നിന്‍റെ വടിയെ ഇങ്ങനെ ഉപയോഗിക്കുക. അപ്പോള്‍ നിന്‍റെ പൂര്‍വ്വികരുടെ ദൈവവും അബ്രാഹാമിന്‍റെ ദൈ വവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈ വവുമായ യഹോവയെ നീ കണ്ടു എന്ന് അവര്‍ വിശ് വ സിച്ചുകൊള്ളും.”
അനന്തരം യഹോവ മോശെയോടു പറഞ്ഞു, “മറ് റൊ രടയാളവും കൂടി ഞാന്‍ നിനക്കു തരാം. നിന്‍റെ കൈ നിന്‍ റെ കുപ്പായത്തിന്നടിയില്‍ വയ്ക്കുക.”
അതനുസരിച്ച് മോശെ കുപ്പായമഴിച്ച് തന്‍റെ കൈ അതിനുള്ളില്‍ വച്ചു. അനന്തരം മോശെ കൈ കുപ്പായ ത്തില്‍നിന്നും പുറത്തെടുത്തു നോക്കിയപ്പോള്‍ അതി നു വലിയ മാറ്റം വന്നിരുന്നു. കൈ നിറയെ മഞ്ഞു പോ ലെ വെളുത്ത പാടുകള്‍. അപ്പോള്‍ ദൈവം പറഞ്ഞു, “ഇ നി നിന്‍റെ കൈ വീണ്ടും കുപ്പായത്തിനുള്ളില്‍ ഇടുക.”മോശെ വീണ്ടും കുപ്പായത്തിനുള്ളില്‍ കൈയിട്ടു. പിന് നീട് കൈ പുറത്തെടുത്തപ്പോള്‍ അതിനു മാറ്റം വന്നിരു ന്നു. അത് പൂര്‍വ്വാവസ്ഥയിലായിരുന്നു.
അപ്പോള്‍ ദൈവം പറഞ്ഞു, “ഉന്നുവടിയുടെ അത്ഭു തകരമായ ആദ്യത്തെ അടയാളം കാണിക്കുന്പോള്‍ ജന ങ് ങള്‍ നിന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ നിന്‍റെ കൈ യുടെ അത്ഭുതകരമായ രണ്ടാമത്തെ ഈ അടയാളം അവരെ കാണിക്കുന്പോള്‍ അവര്‍ വിശ്വസിച്ചു കൊള്ളും. നീ ഈ രണ്ട് അത്ഭുതകരമായ അടയാളങ്ങള്‍ അവരെ കാണിച് ചിട്ടും നിന്നെ വിശ്വസിക്കാനും ശ്രദ്ധിക്കാനും അവര്‍ മടിക്കുകയാണെങ്കില്‍, നൈല്‍നദിയില്‍നിന്നും കുറച്ചു വെള്ളം കൊണ്ടുവരിക. എന്നിട്ടത് തറയിലൊഴിക്കുക. തറയില്‍ വീണ മാത്രയില്‍ അത് രക്തമായിത്തീരും.”
10 എന്നാല്‍ മോശെ യഹോവയോടു പറഞ്ഞു, “പക്ഷേ കര്‍ത്താവേ, ഞാന്‍ സത്യം പറയട്ടെ. ഞാനൊരു നല്ല പ് രാസംഗികനൊന്നുമല്ല. ഒരിക്കലും നന്നായി സംസാരി ക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍, അങ്ങ യോടു സംസാരിച്ചതിനു ശേഷം പോലും എനിക്ക് നന് നായി സംസാരിക്കാന്‍ കഴിയുന്നില്ല. എന്‍റെ സംസാരം അവ്യക്തമാണെന്നും എനിക്ക് നല്ല വാക്കുകള്‍ ഉപ യോഗിക്കാന്‍ സാധിക്കുന്നില്ലെന്നും അങ്ങയ് ക്കറി യാം.”
11 അപ്പോള്‍ യഹോവ അവനോടു പറഞ്ഞു, “മനുഷ്യ ന്‍റെ വായ ആരാണു സൃഷ്ടിച്ചത്? മനുഷ്യനെ ഊമയും ബധിരനുമാക്കാന്‍ കഴിയുന്നതാര്‍ക്കാണ്? ഒരു മനുഷ്യ നെ അന്ധനാക്കാന്‍ ആര്‍ക്കാണു കഴിയുക? മനുഷ്യനു കാ ഴ്ച നല്‍കാന്‍ ആര്‍ക്കാണു കഴിയുക? ഇതെല്ലാം ചെയ്യാ ന്‍ കഴിയുന്നവന്‍ ഞാനാകുന്നു-ഞാന്‍ യഹോവയാകുന്നു. 12 അതിനാല്‍ പോകൂ, നീ സംസാരിക്കുന്പോള്‍ ഞാന്‍ നിന് നോടൊപ്പമുണ്ടാകും. പറയാനുള്ള വാക്കുകള്‍ ഞാന്‍ നി നക്കു നല്‍കും.”
13 പക്ഷേ മോശെ പറഞ്ഞു, “എന്‍റെ കര്‍ത്താവേ, എന് നെയല്ലാതെ മറ്റൊരുവനെ അയക്കേണമേ എന്നു ഞാന പേക്ഷിക്കുകയാണ്.” 14 അപ്പോള്‍ യഹോവയ്ക്ക് മോ ശെയോടു കോപമുണ്ടായി. യഹോവ പറഞ്ഞു, “കൊ ള്ളാം! നിന്നെ സഹായിക്കാന്‍ ഞാന്‍ ഒരാളെ അയയ്ക്കാം. ലേവിയുടെ വംശത്തില്‍നിന്നുള്ള, നിന്‍റെ സഹോദരനായ അഹരോനെ ഞാന്‍ അതിനുപയോഗിക്കും. അയാള്‍ ഒരു നല്ല പ്രാസംഗികനാണ്. അയാള്‍ നിന്നെ കാണാന്‍ വരു ന്നുണ്ട്. നിന്നെ കാണാന്‍ അവനു സന്തോഷമാണ്. 15 അ വന്‍ നിന്നോടൊപ്പം ഫറവോന്‍റെയടുത്തേക്കു വരും. പറയേണ്ടതെന്തെന്നു ഞാന്‍ നിനക്കു പറഞ്ഞു തരാം. അതു നീ അഹരോനോടു പറയും. അഹരോന്‍ ശരിയായ വാ ക്കുകള്‍ ഫറവോനോടും പറയും. 16 ജനങ്ങളോടും നിന ക് കു വേണ്ടി അഹരോന്‍ സംസാരിക്കും. നീ ഒരു മഹാനായ രാജാവിനെപ്പോലെ ആയിരിക്കും. അവന്‍ നിന്‍റെ ഔദ് യോഗിക വക്താവും* നീ … വക്താവും “അവന്‍ നിന്‍റെ വായും നീ അവന്‍റെ ദൈവവും” എന്നര്‍ത്ഥം. . 17 അതിനാല്‍ പോവുക. നിന്‍റെ ഊന് നുവടിയും എടുക്കുക. ഞാന്‍ നിന്നോ ടൊപ്പമു ണ്ടെന് നു കാണിക്കാന്‍ വടിയും മറ്റ് അത്ഭുത കൃത്യങ്ങളും ഉപ യോഗിക്കുക.”
മോശെ ഈജിപ്തിലേക്കു മടങ്ങുന്നു
18 അനന്തരം മോശെ തന്‍റെ അമ്മായിയപ്പനായ യിത് രോയുടെ അടുത്തേക്കു മടങ്ങി. മോശെ യിത്രോ വി നോടു പറഞ്ഞു, “എന്‍റെ ബന്ധുക്കളൊക്കെ ജീവിച്ചി രിക്കുന്നുവോ എന്നറിയാന്‍ ഈജിപ്തിലേക്കു മടങ്ങാ ന്‍ എന്നെ അനുവദിക്കണം.”
യിത്രോ പറഞ്ഞു, “തീര്‍ച്ചയായും! നിനക്കു സമാ ധാനമായി പോകാം.”
19 അനന്തരം മോശെ മിദ്യാനിലായിരുന്നപ്പോള്‍ ദൈ വം അവനോടു പറഞ്ഞു, “നിനക്കിപ്പോള്‍ ഈജിപ് തി ലേക്കു സുരക്ഷിതമായി മടങ്ങിപ്പോകാം. നിന്നെ വ ധിക്കാനാഗ്രഹിച്ചിരുന്ന മനുഷ്യര്‍ ഇപ്പോള്‍ മരിച് ചുകഴിഞ്ഞു.”
20 അതിനാല്‍ മോശെ തന്‍റെ ഭാര്യയേയും കുട്ടികളേയും ഒരു കഴുതപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പുറപ്പെ ട്ടു. മോശെ ദൈവശക്തിയുള്ള ഊന്നുവടി കൂടി കയ്യി ലെടുത്തിരുന്നു.
21 മോശെ ഈജിപ്തിലേക്കു മടങ്ങവേ ദൈവം അവനോ ടു സംസാരിച്ചു, “ഫറവോനോടു സംസാരിക്കുന്പോള്‍ നിനക്കു ഞാന്‍ തന്നിരിക്കുന്ന ശക്തിയുപയോഗിച്ച് അത്ഭുതങ്ങള്‍ കാണിക്കാന്‍ ഓര്‍മ്മിക്കുക. പക്ഷേ ഞാന്‍ ഫറവോന്‍റെ മനസ്സിനെ കഠിനമാക്കും. ജനങ്ങളെ അവ ന്‍ പോകാന്‍ അനുവദിക്കില്ല. 22 അപ്പോള്‍ നീ ഫറവോ നോടു പറയണം: 23 യഹോവ പറയുന്നു, ‘യിസ്രായേല്‍ എ ന്‍റെ ആദ്യജാതനാണ്. എന്‍റെ മകനെ പോകുവാനും എന് നെ ആരാധിക്കാനും അനുവദിക്കുകയും വേണമെന്ന് ഞാ ന്‍ ആവശ്യപ്പെടുന്നു, യിസ്രായേലിനെ പോകുവാന്‍ നീ അനുവദിക്കാത്തപക്ഷം നിന്‍റെ ആദ്യജാതനെ ഞാന്‍ വധിക്കും.’”
മോശെയുടെ പുത്രന്‍ പരിച്ഛേദിക്കപ്പെടുന്നു
24 ഈജിപ്തിലേക്കുള്ള വഴിമദ്ധ്യേ രാത്രി ചെലവഴി ക്കാന്‍ മോശെ ഒരിടത്തു നിന്നു. യഹോവ അവിടെ വന്ന് മോശെയെ വധിക്കാന്‍ ശ്രമിച്ചു. 25 അപ്പോള്‍ സിപ് പോരാ ഒരു കല്ലുളിയെടുത്ത് അവളുടെ പുത്രനെ പരി ച്ഛേദിച്ചു. അവള്‍ ചര്‍മ്മമെടുത്ത് മോശെയുടെ കാലില്‍ സ്പര്‍ശിച്ചു. അനന്തരം അവള്‍ മോശെയോടു പറഞ്ഞു, “നീ എനിക്ക് രക്തമണവാളനാണ്!” 26 തന്‍റെ പുത്രനെ പരിച്ഛേദിക്കേണ്ടതുകൊണ്ടാണ് സിപ്പോരാ ഇങ്ങ നെ പറഞ്ഞത്. അതിനാല്‍ ദൈവം മോശെയോടു ക്ഷമിക് കുകയും അവനെ വധിക്കാതിരിക്കുകയും ചെയ്തു.
മോശെയും അഹരോനും ദൈവസമക്ഷത്തില്‍
27 യഹോവ അഹരോനോടു സംസാരിച്ചു. യഹോവ ഇങ്ങനെ പറഞ്ഞു, “മരുഭൂമിയിലേക്കു പോയി മോശെ യെ കാണുക.”അതിനാല്‍ അഹരോന്‍ മോശെയെക്കാണാന്‍ ദൈവത്തിന്‍റെ മലയിലേക്കു പോയി. അഹരോന്‍ മോ ശെയെ കാണുകയും അവനെ ചുംബിക്കുകയും ചെയ്തു. 28 എന്തിനാണ് യഹോവ അഹരോനെ അയച്ചതെന്ന് മോശെ അവനോടു പറഞ്ഞു. ദൈവം തന്നെ അയ ച്ച തിന് അടയാളമായി പ്രവര്‍ത്തിക്കേണ്ട അത്ഭുത കൃത്യ ങ്ങളെപ്പറ്റിയും മോശെ പറഞ്ഞു, യഹോവ പറഞ്ഞ തെ ല്ലാം മോശെ പറഞ്ഞു.
29 അതിനാല്‍ മോശെയും അഹരോനും യിസ്രായേ ലു കാരുടെ മുഴുവന്‍ മൂപ്പന്മാരെയും വിളിച്ചുകൂട്ടി. 30 അന ന്തരം അഹരോന്‍ അവരോടു സംസാരിച്ചു. യഹോവ മോശെയോടു പറഞ്ഞിരുന്നതെല്ലാം അഹരോന്‍ അവ രോടു പറഞ്ഞു കേള്‍പ്പിച്ചു. അനന്തരം മോശെ ആ ളുകള്‍ക്കു കാണാന്‍ തന്‍റെ അടയാളങ്ങള്‍ പ്രവര്‍ത്തിച്ചു. 31 മോശെയെ ദൈവം അയച്ചതാണെന്ന് ജനങ്ങള്‍ വി ശ്വസിച്ചു. തങ്ങളുടെ യാതനകള്‍ കണ്ട് തങ്ങളെ മോ ചിപ്പിക്കാന്‍ ദൈവം വന്നതാണെന്ന് യിസ്രായേലുകാര്‍ വിശ്വസിച്ചു. അതിനാല്‍ അവര്‍ തല കുനിച്ച് ദൈവത് തെ സ്തുതിച്ചു.