മോശെ വിശുദ്ധകൂടാരം സ്ഥാപിക്കുന്നു
40
അനന്തരം യഹോവ മോശെയോടു പറഞ്ഞു, 2r “ആദ്യമാസത്തിലെ ഒന്നാം തീയതിതന്നെ വിശു ദ്ധകൂടാരം അഥവാ സമ്മേളനക്കൂടാരം സ്ഥാപിക്കുക. സാക്ഷ്യപെട്ടകം വിശുദ്ധകൂടാരത്തില്‍ വയ്ക്കുക. പെ ട്ടകത്തെ തിരശ്ശീലകൊണ്ട് മൂടുക. അനന്തരം മേശ കൊണ്ടുവരിക. മേശപ്പുറത്തു വയ്ക്കേണ്ട സാധ നങ് ങള്‍ അതിന്മേല്‍ വയ്ക്കുക. വിളക്കുകാലും കൂടാരത്തില്‍ വയ്ക്കുക. വിളക്കുകള്‍ വിളക്കുകാലില്‍ യഥാസ് ഥാനങ് ങളില്‍ വയ്ക്കുക. ധൂപബലിക്കുള്ള സ്വര്‍ണ് ണയാ ഗ പീഠം കൂടാരത്തില്‍ വയ്ക്കുക. സാക്ഷ്യപെട്ടകത്തിനു മുന്പില്‍ യാഗപീഠം വയ്ക്കുക. അനന്തരം വിശുദ്ധ കൂടാ രത്തിന്‍റെ കവാടത്തില്‍ തിരശ്ശീലയിടുക.
“ഹോമയാഗത്തിന്‍റെ യാഗപീഠം വിശുദ്ധകൂടാരം അഥ വാ സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍ വയ്ക്കുക. സമ്മേളനക്കൂടാരത്തിനും യാഗപീഠത്തിനുമിടയില്‍ തൊ ട്ടിവയ്ക്കുക. തൊട്ടിയില്‍ വെള്ളം നിറയ്ക്കുക. മുറ്റത് തിനു ചുറ്റും തിരശ്ശീലഭിത്തി സ്ഥാപിക്കുക. അനന്ത രം മുറ്റത്തേക്കുള്ള കവാടത്തില്‍ തിരശ്ശീലയിടുക.
“അനന്തരം അഭിഷേകതൈലം എടുത്ത് വിശുദ്ധകൂ ടാര വും അതിലുള്ള വസ്തുക്കളും അഭിഷേകം ചെയ്യുക. അപ് പോള്‍ അവയെല്ലാം ശുദ്ധമാകും. ഹോമയാഗപീഠവും അ തിലുള്ള വസ്തുക്കളും അഭിഷേകം ചെയ്തു ശുദ്ധീകരി ക് കുക. 10 ഹോമയാഗപീഠവും അഭിഷേകം ചെയ്യുക. യാഗപീ ഠത്തിലുള്ള എല്ലാ വസ്തുക്കളിന്മേലും അഭിഷേകം നട ത്തുക. അങ്ങനെ നീ യാഗപീഠം വിശുദ്ധമാക്കുക. അത് അതിവിശുദ്ധമായിത്തീരും. 11 അനന്തരം തൊട്ടികളും അ തിന്‍റെ ചുവടും അഭിഷേകം ചെയ്ത് വിശുദ്ധമാക്കുക.
12 “അഹരോനെയും അവന്‍റെ പുത്രന്മാരെയും വിശുദ്ധ കൂടാരത്തിന്‍റെ കവാടത്തിലേക്കു കൊണ്ടുവരിക. അവ രെ വെള്ളത്തില്‍ കുളിപ്പിക്കുക. 13 അനന്തരം അഹരോ നെ വിശുദ്ധവസ്ത്രങ്ങള്‍ അണിയിക്കുക. എന്നിട്ട് അ ഭിഷേകതൈലം തളിച്ച് ശുദ്ധമാക്കുക. അപ്പോള്‍ അവന്‍ ഒരു പുരോഹിതനായിത്തീരും. 14 അനന്തരം അവന്‍റെ പു ത്രന്മാരെ വസ്ത്രങ്ങളണിയിക്കുക. 15 അവരുടെ പിതാ വിനെ അഭിഷേകം ചെയ്തതുപോലെതന്നെ അവരെയും അഭിഷേകം ചെയ്യണം. അനന്തരം അവര്‍ക്കും പുരോ ഹി തരായി ശുശ്രൂഷ നടത്താം. നിങ്ങള്‍ അവരെ അഭിഷേകം ചെയ്തു കഴിയുന്പോള്‍ അവര്‍ പുരോഹി തന്മാരായി ത് തീരും. വരുംകാലങ്ങളില്‍ മുഴുവന്‍ ആ വംശക്കാര്‍ പുരോ ഹിതരായിരിക്കും.”
16 മോശെ യഹോവയെ അനുസരിച്ചു. യഹോവ കല് പിച്ചതെല്ലാം അവന്‍ ചെയ്തു.
17 അങ്ങനെ ശരിയായ സമയത്തുതന്നെ വിശുദ്ധകൂ ടാരത്തിന്‍റെ സ്ഥാപനം നടന്നു. അവര്‍ ഈജിപ്തു വിട്ട തിന്‍റെ രണ്ടാം വര്‍ഷത്തില്‍ ആദ്യമാസം ഒന്നാം തീയതി യായിരുന്നു അത്. 18 യഹോവ പറഞ്ഞതുപോലെ മോശെ കൂടാരം സ്ഥാപിച്ചു. ആദ്യം അവന്‍ ചുവടുകളിട്ടു. അന ന്തരം അവന്‍ ചുവടുകളില്‍ ചട്ടം ഇട്ടു. അനന്തരം അവന്‍ അഴികളും കാലുകളും ഉറപ്പിച്ചു. 19 അതിനുശേഷം മോ ശെ വിശുദ്ധകൂടാരത്തിന്മേല്‍ പുറമേയുള്ള കൂടാരം ഇട്ടു. അനന്തരം അവന്‍ അതിനുംമേലുള്ള മൂടി ഇട്ടു. യഹോവ യുടെ കല്പനയനുസരിച്ചാണവന്‍ ഇതൊക്കെ ചെയ്ത ത്.
20 അനന്തരം മോശെ കരാര്‍ എടുത്ത് വിശുദ്ധപെ ട്ടക ത്തില്‍ വച്ചു. പെട്ടകത്തിന്മേല്‍ കാലുകള്‍വച്ചു. പിന് നെ പെട്ടകത്തിന്മേല്‍ അടപ്പും വച്ചു. 21 തുടര്‍ന്ന് മോ ശെ വിശുദ്ധപെട്ടകം വിശുദ്ധകൂടാരത്തില്‍ വച്ചു. തിര ശ്ശീല യഥാസ്ഥാനത്തു തൂക്കിയിട്ട് അതിനെ സംരക് ഷി ച്ചു. അങ്ങനെ യഹോവ അവനോടു കല്പിച്ച തനുസ രിച്ച് അവന്‍ സാക്ഷ്യപെട്ടകത്തെ തിരശ്ശീലയ്ക്കു പിന്നില്‍വച്ച് സംരക്ഷിച്ചു. 22 പിന്നെ മോശെ സമ്മേ ളനക്കൂടാരത്തില്‍ മേശ കൊണ്ടുവന്നു വച്ചു. വിശുദ്ധ കൂടാരത്തിന്‍റെ വടക്കുവശത്താണ് അവന്‍ അതു വച്ചത്. തിരശ്ശീലയ്ക്കു മുന്പിലാണവന്‍ അതിനെ വച്ചത്. 23 പിന്നീട് അവന്‍ അപ്പം യഹോവയുടെ മുന്പില്‍ മേശ യില്‍ വച്ചു. യഹോവയുടെ കല്പനയ നുസരി ച്ചാ യി രുന്നു അവന്‍ അതു ചെയ്തത്. 24 അനന്തരം മോശെ വിളക് കുകാലെടുത്ത് സമ്മേളനക്കൂടാരത്തില്‍വച്ചു. മേശയ് ക് കു നേര്‍ക്കായി കൂടാരത്തിന്‍റെ തെക്കുവശത്താണ് അവന്‍ വിളക്കുകാല്‍ വച്ചത്. 25 പിന്നെ, മോശെ യഹോവയ്ക്കു മുന്പില്‍ വിളക്കുകാലിന്മേല്‍ വിളക്കുകള്‍ വച്ചു. യ ഹോവ അവനു നല്‍കിയ കല്പനയനുസരിച്ചായിരുന്നു അത്.
26 അനന്തരം മോശെ സ്വര്‍ണ്ണയാഗപീഠം സമ്മേളന ക്കൂടാരത്തില്‍ വച്ചു. തിരശ്ശീലയ്ക്കു മുന്പിലാണ് യാഗപീഠത്തില്‍ അവനത് വച്ചത്. 27 എന്നിട്ട് അവന്‍ യാ ഗപീഠത്തില്‍ സൌരഭ്യമുള്ള ധൂപങ്ങള്‍ കത്തിച്ചു. യ ഹോവയുടെ കല്പനയനുസരിച്ചായിരുന്നു അത്. 28 എന് നിട്ട് മോശെ വിശുദ്ധകൂടാരത്തിന്‍റെ കവാടത്തില്‍ തിര ശ്ശീലയിട്ടു.
29 വിശുദ്ധകൂടാരത്തിന്‍റെ കവാടത്തിങ്കല്‍, അതായത് സമ്മേളനക്കൂടാരത്തില്‍ മോശെ ഹോമയാഗപീഠം സ്ഥാ പിച്ചു. പിന്നെ അവന്‍ അതിന്മേല്‍ ഹോമയാഗം അര്‍ പ്പിച്ചു. യഹോവയ്ക്ക് ധാന്യബലിയും അവന്‍ അര്‍ പ്പിച്ചു.അതുംയഹോവയുടെകല്പനയനുസരിച്ചായിരുന്നു.
30 അനന്തരം മോശെ, തൊട്ടിയെടുത്ത് യാഗപീഠത്തി നും സമ്മേളനക്കൂടാരത്തിനുമിടയില്‍ വച്ചു. തൊട്ടിയി ല്‍ അയാള്‍ കഴുകാനുള്ള വെള്ളം എടുത്തുവച്ചു. 31 മോശെ യും അഹരോനും അഹരോന്‍റെ പുത്രന്മാരും ആ തൊട്ടി യില്‍ നിന്നാണ് കൈകാലുകള്‍ കഴുകാനുള്ള വെള്ളമെടു ത്ത ത്. 32 സമ്മേളനക്കൂടാരത്തില്‍ പ്രവേശിച് ചപ്പോ ഴൊ ക്കെ അവര്‍ സ്വയം കഴുകി വൃത്തിയാക്കിയിരുന്നു. യാ ഗപീഠത്തിനടുത്തേക്കു പോയപ്പോഴും അവര്‍ കഴുകി യിരുന്നു. അതും യഹോവയുടെ കല്പനയ നുസരി ച്ചാ യിരുന്നു.
33 അനന്തരം മോശെ, വിശുദ്ധകൂടാരത്തിനു ചുറ്റുമുള്ള മുറ്റത്തിന് ചുറ്റും തിരശ്ശീലകള്‍ തൂക്കി. മുറ്റത്ത് അവന്‍ യാഗപീഠം വച്ചു. മുറ്റത്തിന്‍റെ കവാടത്തിനും തിരശ്ശീ ല തൂക്കി. അങ്ങനെ യഹോവ നിര്‍ദ്ദേശിച്ച ജോലിക ളൊക്കെ മോശെ പൂര്‍ത്തിയാക്കി.
യഹോവയുടെ മഹത്വം
34 അനന്തരം സമ്മേളനക്കൂടാരത്തെ ഒരു മേഘം വന്നു മൂടുകയും വിശുദ്ധകൂടാരത്തില്‍ യഹോവയുടെ മഹത്വം വന്നു നിറയുകയും ചെയ്തു. 35 മേഘം വന്നു മൂടുകയും യ ഹോവയുടെ മഹത്വം അതില്‍ നിറയുകയും ചെയ്തി രുന്ന തിനാല്‍ മോശെയ്ക്കു സമ്മേളനക്കൂടാരത്തിലേക്കു കട ക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
36 ആ മേഘമാണ് ജനങ്ങള്‍ക്ക് യാത്ര തുടങ്ങാനുള്ള സൂചന നല്‍കിയിരുന്നത്. മേഘം വിശുദ്ധകൂടാരത് തില്‍ നിന്നുയര്‍ന്നപ്പോള്‍ യിസ്രായേല്‍ജനതയ്ക്കു പുറപ് പെടാനുള്ള സമയമായി. 37 പക്ഷേ മേഘം കൂടാരത്തില്‍ ത ങ്ങിയിരുന്നപ്പോള്‍ ജനങ്ങള്‍ അനങ്ങുക പോലു മു ണ്ടായില്ല. മേഘം ഉയരുംവരെ അവര്‍ അവിടവിടെ തങ് ങി. 38 അങ്ങനെ യഹോവയുടെ മേഘം പകല്‍ മുഴുവന്‍ വി ശുദ്ധകൂടാരത്തിനു മുകളില്‍ തങ്ങി. രാത്രിയില്‍ മേഘ ത് തില്‍ ഒരു അഗ്നിയുണ്ടായി. അങ്ങനെ യിസ്രായേ ല്‍ജന ങ്ങള്‍ യാത്ര ചെയ്യുന്പോള്‍ ആ മേഘം അവര്‍ക്കു കാണാ മായിരുന്നു.