7
1 യഹോവ മോശെയോടു പറഞ്ഞു, “ഞാന്‍ നിന് നോ ടൊത്തുണ്ട്. നീ ഫറവോനൊരു മഹാരാജാ വിനെ പ് പോലെയായിരിക്കും* മഹാരാജാവ് അഥവാ “ദൈവം.” .അഹരോന്‍ നിന്‍റെ ഔദ്യോ ഗിക വക്താവുമായിരിക്കും.
2 ഞാന്‍ നിന്നോടു കല്പിച്ച തൊക്കെ അഹരോനോടു പറയുക. അപ്പോള്‍ ഞാന്‍ പറ ഞ്ഞതൊക്കെ അവന്‍ രാജാവിനോടു പറയും. അപ്പോള്‍ യിസ്രായേലുകാര്‍ക്ക് ഈ നാടുവിട്ടു പോകുവാനുള്ള അ നുവാദം ഫറവോന്‍ നല്‍കുകയും ചെയ്യും.
3 പക്ഷേ ഫറ വോനെ ഞാന്‍ കഠിനഹൃദയനാക്കും. നിങ്ങള്‍ അവനോടു പറയുന്നതൊന്നും അവന്‍ അനുസരിക്കില്ല. അപ് പോ ള്‍ ഞാന്‍ ഈജിപ്തില്‍ അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത് തി ച്ച് ഞാനാരാണെന്നു തെളിയിക്കും. പക്ഷേ അവന്‍ അ പ്പോഴും ശ്രദ്ധിക്കാന്‍ കൂട്ടാക്കില്ല.
4 അപ്പോള്‍ ഞാ ന്‍ ഈജിപ്തിനു വലിയ ശിക്ഷ നല്‍കും. എന്നിട്ട് എന്‍റെ ജനതയായ യിസ്രായേലുകാരെ ഞാന്‍ ഈജിപ്തില്‍ നിന് നും നയിക്കും.
5 അപ്പോള്‍ ഞാനാണ് യഹോവയെന്ന് ഈജിപ്തുകാര്‍ അറിയും. ഞാന്‍ അവര്‍ക്കെതിരായിരിക്കും. ഞാനാണ് യഹോവയെന്ന് അവര്‍ അറിയുകയും ചെയ്യും. എന്നിട്ട് എന്‍റെ ജനതയെ അവരുടെ രാജ്യത്തുനിന്നും മോചിപ്പിക്കും.”
6 മോശെയും അഹരോനും യഹോവ തങ്ങളോടു പറ ഞ്ഞ ഈ കാര്യങ്ങള്‍ അനുസരിച്ചു.
7 അപ്പോള്‍ മോ ശെയ്ക്ക് എണ്‍പതും അഹരോന് എണ്‍പത്തിമൂന്നും വയ സ്സായിരുന്നു.
മോശെയുടെ ഊന്നുവടി സര്‍പ്പമായിത്തീരുന്നു
8 യഹോവ മോശെയോടും അഹരോനോടും പറഞ്ഞു,
9 “നിങ്ങളുടെ ശക്തി തെളിയിക്കാന്‍ ഫറവോന്‍ നിങ്ങ ളോടാവശ്യപ്പെടും. ഒരത്ഭുതം പ്രവര്‍ത്തിക്കാന്‍ അവന്‍ ആവശ്യപ്പെടും. അഹരോനോട് അവന്‍റെ ഊന്നുവടി നിലത്തിടാന്‍ പറയണം. ഫറവോന്‍ നോക്കിനില്‍ക്കേ അതൊരു സര്‍പ്പമായി മാറും.”
10 അതിനാല്‍ മോശെയും അഹരോനും ഫറവോന്‍ റെയ ടുത്തു ചെന്ന് യഹോവയെ അനുസരിച്ചു. അഹരോന്‍ തന്‍റെ ഊന്നുവടി നിലത്തിട്ടു. ഫറവോനും ഉദ്യോ ഗസ് ഥന്മാരും നോക്കിനില്‍ക്കേ വടി ഒരു സര്‍പ്പ മായിത് തീ ര്‍ന്നു.
11 അതിനാല്‍ രാജാവ് തന്‍റെ ജ്ഞാനികളെയും മന്ത്രി വാദികളെയും വിളിച്ചു. അവര്‍ തന്ത്രങ്ങ ളുപയോ ഗി ച്ച് അഹരോന്‍റെ പ്രവൃത്തി അതേപടി അനുകരിച്ചു.
12 അവര്‍ എറിഞ്ഞ അവരുടെ ഊന്നുവടികളും സര്‍പ്പങ്ങ ളായി മാറി. പക്ഷേ അഹരോന്‍റെ ഊന്നുവടി അവരുടേതി നെ ഭക്ഷിച്ചു.
13 അപ്പോഴും ജനങ്ങളെ പോകാന്‍ അ നുവദിക്കാന്‍ ഫറവോന്‍ തയ്യാറല്ലായിരുന്നു. യഹോവ പറഞ്ഞതുപോലെയാണിതു സംഭവിച്ചത്. രാജാവ് മോ ശെയെയും അഹരോനെയും ശ്രവിക്കാന്‍ വിസമ്മതിച്ചു.
വെള്ളം രക്തമായിത്തീരുന്നു
14 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “ഫറ വോന്‍ കഠിനഹൃദയനായിത്തീര്‍ന്നു. അതിനാലാണയാള്‍ ജനങ്ങളെ പോകാനനുവദിക്കാത്തത്.
15 കാലത്ത് ഫറ വോന്‍ നദിയിലേക്കു പോകും. നൈല്‍നദിക്കരയില്‍ അവ ന്‍റെയടുത്തേക്കു ചെല്ലുക. പാന്പായി മാറിയ ഊന്നു വടി എടുക്കുക.
16 അവനോട് ഇതു പറയുക: ‘എബ്രായ രുടെ ദൈവമായ യഹോവ എന്നെ നിന്‍റെയടുത് തേക്ക യച്ചിരിക്കുന്നു. എന്‍റെ ജനത മരുഭൂമിയിലേ ക്കു പോ യി എന്നെ ആരാധിക്കട്ടെ എന്നു നിന്നോടു പറയാന്‍ യഹോവ എന്നെ അയച്ചിരിക്കുന്നു. ഇതുവരെ നീ യഹോവയുടെ വാക്കു ശ്രദ്ധിച്ചില്ല.
17 അതിനാല്‍ താന്‍ യഹോവയാണെന്ന് നിന്‍റെ മുന്പില്‍ തെളിയിക്കാന്‍ താന്‍ ചിലതു പ്രവര്‍ത്തിക്കുമെന്ന് യഹോവ പറയുന്നു. ഞാന്‍ നൈല്‍നദിയിലെ വെള്ളത്തില്‍ എന്‍റെ ഈ ഊന്നു വടികൊണ്ട് അടിക്കുകയും നദീജലം രക്തമാകു കയും ചെയ്യും.
18 നദിയിലെ മത്സ്യങ്ങള്‍ ചാകും. നദിയാകെ ചീഞ്ഞുനാറും. അപ്പോള്‍ ഈജിപ്തുകാര്‍ക്ക് നദിയിലെ ജലം കുടിക്കാനാകാതെയാകും.’”
19 യഹോവ മോശെയോടു പറഞ്ഞു, “നദികള്‍ക്കും തോടുകള്‍ക്കും തടാകങ്ങള്‍ക്കും അങ്ങനെ അവര്‍ വെള്ളം സംഭരിക്കുന്ന എല്ലാ സ്ഥലത്തിനുംമേല്‍ തന്‍റെ ഊന്നുവടി പിടിച്ച കൈ നീട്ടുവാന്‍ അഹരോനോടു പറയുക. അവനങ്ങനെ ചെയ്യുന്പോള്‍ വെള്ളമെല്ലാം രക്തമാകും. തടിഭരണികളിലും കല്‍ഭരണികളിലും വരെ സംഭരിച്ചു വച്ചിരിക്കുന്ന വെള്ളം രക്തമായി മാറും.”
20 യഹോവയുടെ കല്പനകള്‍ മോശെയും അഹരോനും അനുസരിച്ചു. അഹരോന്‍ ഊന്നുവടി ഉയര്‍ത്തി നൈല്‍ നദിയിലെ വെള്ളത്തില്‍ അടിച്ചു. ഫറവോന്‍റെയും ഉദ് യോഗസ്ഥന്മാരുടെയും മുന്പില്‍വച്ചാണയാള്‍ ഇങ്ങനെ ചെയ്തത്. അപ്പോള്‍ നദിയിലെ വെള്ളമെല്ലാം രക്തമാ യി മാറി.
21 നദിയിലെ മത്സ്യമാകെ ചത്തു. നദിയാകെ ചീ ഞ്ഞു നാറി. അതിനാല്‍ ഈജിപ്തുകാര്‍ക്ക് നൈല്‍നദി യി ലെ വെള്ളം കുടിക്കാനായില്ല. രക്തം ഈജിപ്തിലെ ന് പാടും വ്യാപിച്ചു.
22 മാന്ത്രികരും തങ്ങളുടെ ജാലവിദ്യകൊണ്ട് ഇതു പോലെ തന്നെ ചെയ്തതിനാല്‍ ഫറവോന്‍ മോശെയെയും അഹരോനെയും ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല. യഹോ വ പറഞ്ഞതുപോലെയാണ് സംഭവിച്ചത്.
23 മോശെയും അഹരോനും ചെയ്തത് ഫറവോന്‍ അവഗണിച്ചു. അയാള്‍ തിരിഞ്ഞ് തന്‍റെ കൊട്ടാരത്തിലേക്കു നടന്നു.
24 ഈജിപ്തുകാര്‍ക്ക് നദിയിലെ വെള്ളം കുടിക്കാന്‍ കഴി ഞ്ഞില്ല. അതിനാലവര്‍ നദിക്കു ചുറ്റും കുടിവെള്ളത്തി നായി കിണറുകള്‍ കുഴിച്ചു.
തവളകള്‍
25 യഹോവ നൈല്‍നദിക്കു മാറ്റം വരുത്തിയിട്ട് ഏഴു ദിവസം കഴിഞ്ഞു.