മോവാബിനുള്ള ദൈവസന്ദേശം
15
1 മോവാബിനുള്ള ഒരു ദു:ഖസന്ദേശമാ ണിത്.
ഒരു രാത്രി സൈന്യങ്ങള്‍ മോവാ ബിലുള്ള ആരിന്‍െറ സന്പത്തു മുഴുവനും കവ ര്‍ന്നു.
ആ രാത്രിയില്‍ നഗരം തകര്‍ക്കപ്പെട്ടു.
ഒരു രാത്രി സൈന്യം മോവാബിലുള്ള കീറി ന്‍െറയും സന്പത്തു മുഴുവനും കവര്‍ന്നെടുത്തു.
ആ രാത്രി നഗരം നശിപ്പിക്കപ്പെട്ടു.
2 രാജകുടുംബവും ദീബോനിലെ ജനവും ആരാധനാലയത്തിലേക്കു കരയാന്‍ പോകുന്നു.
മോവാബുകാര്‍ നെബോയ്ക്കും മേദെബയ്ക്കും വേണ്ടി കരയുന്നു.
ദു:ഖസൂചകമായി അവര്‍ തലയും താടിയും വടിച്ചു.
3 മോവാബിലെവിടെയും,
വീടുകളുടെ മുക ളിലും
തെരുവിലും ജനം കറുത്ത വസ്ത്രങ്ങള ണിഞ്ഞു കരയുന്നു.
4 ഹെശ്ബോന്‍, എലെയാലെ നഗരങ്ങളിലു ള്ളവര്‍ വളരെ ഉച്ചത്തില്‍ കരയുന്നു.
വളരെ ദൂരെയുള്ള യഹസ്നഗരത്തില്‍ പോലും അവ രുടെ നിലവിളി കേള്‍ക്കാം.
ഭടന്മാര്‍ പോലും ഭയന്നിരിക്കുന്നു.
ഭടന്മാര്‍ ഭയം കൊണ്ടു വിറയ് ക്കുകയണ്.
5 മോവാബിനോടുള്ള വ്യസനംകൊണ്ട് എvന്‍െറ ഹൃദയം കരയുന്നു.
ജനം സുരക്ഷയ്ക്കാ യി പരക്കം പായുന്നു. ദൂരെ സോവാരിലേക്കാ ണവര്‍ ഓടുന്നത്.
എഗ്ലാത്ത്ശെളീശീയയിലേ ക്കവര്‍ ഓടുന്നു.
ലൂഹീത്തിലേക്കുള്ള മലന്പാത യിലേക്കു
കയറവേ മനുഷ്യര്‍ കരയുകയാണ്.
ഹോരോനയീമിലേക്കുള്ള വഴിയേ നടക്കവേ
ജനങ്ങള്‍ ഉച്ചത്തില്‍ കരയുകയാണ്.
6 എന്നാല്‍ നിമ്രീംജലാശയം
മരുഭൂമിപോലെ വരണ്ടിരിക്കുന്നു.
എല്ലാ ചെടികളും ഉണങ്ങി.
പച്ചപ്പ് അല്പവുമില്ല.
7 അതിനാല്‍ ജനം തങ്ങള്‍ക്കുള്ളതെല്ലാം തപ്പി പ്പെറുക്കി മോവാബു വിടുന്നു.
അതെല്ലാം പെറു ക്കിയെടുത്ത് അവര്‍ പോപ്ലാര്‍അരുവിയിലെ അതിര്‍ത്തി കടക്കുന്നു.
8 മോവാബിലെവിടെയും വിലാപങ്ങള്‍ കേള്‍ ക്കാം.
വിദൂരത്തിലുള്ള എഗ്ലയീംനഗരത്തില്‍ ജനം നിലവിളിക്കുകയാണ്.
ബേര്‍-ഏലിംനഗര ത്തിലും ജനം നിലവിളിക്കുന്നു.
9 ദീമോനിലെ ജലാശയങ്ങളില്‍ രക്തം നിറ ഞ്ഞിരിക്കുന്നു.
യഹോവയായ ഞാന്‍ ദീമോന് കൂടുതല്‍ ദുരിതങ്ങളുണ്ടാക്കുകയും ചെയ്യും.
മോവാബില്‍ വസിക്കുന്ന കുറച്ചുപേര്‍ ശത്രുക്ക ളില്‍നിന്നും രക്ഷപെട്ടു.
പക്ഷേ അവരെ തിന്നാന്‍ ഞാന്‍ സിംഹങ്ങളെ അയയ്ക്കും.