എല്ലാവരെയും സ്നേഹിക്കുക
2
1 എന്‍റെ സഹോദരരേ, മഹത്വമുള്ള കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വാസികളാണ് നിങ്ങള്‍. അതുകൊണ്ട് ചിലര്‍ മറ്റുചിലരേക്കാള്‍ പ്രധാനരാണെന്ന് വിചാരിക്കരുത്.
2 ആകര്‍ഷകമായ വേഷത്തില്‍ സ്വര്‍ണ്ണമോതിരമണിഞ്ഞ ഒരുവനും പഴയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ച വേറൊരുവനും നിങ്ങളുടെ ഇടയിലേക്കു വന്നുവെന്നു വിചാരിക്കുക.
3 പ്രത്യേകം ശ്രദ്ധ കൊടുത്ത് “വരൂ, ഈ നല്ല ഇരിപ്പിടത്തില്‍ ഇരിക്കൂ” എന്ന് മനോഹരവസ്ത്രധാരിയോട് നിങ്ങള്‍ പറയും. എന്നാല്‍ ദരിദ്രനോടോ “അവിടെ നില്‍ക്ക്” എന്നോ “വന്ന് ഞങ്ങളുടെ കാല്‍ക്കീഴില്‍ ഇരിക്ക” എന്നോ പറയൂ,
4 എന്താണ് നിങ്ങളീ ചെയ്യുന്നത്? നിങ്ങള്‍ ചിലരെ മറ്റുള്ളവരെക്കാള്‍ പ്രധാനികളാക്കുന്നു. ഏതു മനുഷ്യനാണ് മെച്ചമെന്നു ദുഷ്ടവിചാരത്തോടെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.
5 ശ്രദ്ധിക്കുക. എന്‍റെ പ്രിയ സഹോദരരേ, വിശ്വാസം കൊണ്ട് സന്പന്നരാകാന്‍ ദൈവം ദരിദ്രരെ തിരഞ്ഞെടുത്തിരിക്കുന്നു. തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത രാജ്യം സ്വീകരിക്കാന്‍ ദൈവം അവരെ തിരഞ്ഞെടുത്തു.
6 എന്നാല്‍ നിങ്ങള്‍ ദരിദ്രരോട് അനാദരവു കാണിച്ചു. നിങ്ങള്‍ക്കറിയാം. സന്പന്നരാണ് നിങ്ങളുടെ ജീവിതത്തെ എപ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന്. അവന്‍ തന്നെയാണ് നിങ്ങളെ കോടതിയില്‍ കയറ്റുന്നതും.
7 നിങ്ങള്‍ അവകാശമാക്കുന്ന ക്രിസ്തുവിന്‍റെ സല്‍പേരിനെ മലിനപ്പെടുത്താന്‍ ശ്രമിക്കുന്ന ജനവും സന്പന്നരാണ്.
8 ഒരു ന്യായപ്രമാണം എല്ലാ ന്യായപ്രമാണത്തെയും ഭരിക്കുന്നു. ഈ രാജകീയ ന്യായപ്രമാണം തിരുവെഴുത്തില്‍ ഇങ്ങനെ കാണുന്നു. “നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കുന്നതുപോലെ അന്യരെയും സ്നേഹിക്കുക.”✡ ഉദ്ധരണി ലേവ്യ 19:18 ഈ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശരിയാണ്.
9 എന്നാല്‍ ഒരാളെ നിങ്ങള്‍ മറ്റൊരാളെക്കാള്‍ പ്രാധാന്യമുള്ളവനെപ്പോലെ കരുതി സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ പാപം ചെയ്യുന്നു. ആ ന്യായപ്രമാണം ദൈവത്തിന്‍റെ ന്യായപ്രമാണലംഘനത്തിന് നിങ്ങളില്‍ കുറ്റം ചാര്‍ത്തും.
10 ദൈവത്തിന്‍റെ ന്യായപ്രമാണമെല്ലാം ഒരുവന്‍ പിന്തുടര്‍ന്നിരിക്കാം. എന്നാലാമനുഷ്യന്‍ ഒരു കല്പന പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവന്‍ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും ലംഘിച്ചതുപോലെ കുറ്റാരോപിതനാകും.
11 “വ്യഭിചാരം ചെയ്യരുതെന്ന്”✡ ഉദ്ധരണി പുറ.20:14. ആജ്ഞാപിച്ച അതേ ദൈവം തന്നെയാണ് “കൊല്ലരുത്”✡ ഉദ്ധരണി പുറ. 20:13, ആവ. 5:17. എന്നും കല്പിച്ചിട്ടുള്ളത്. അതു കൊണ്ട് നീ വ്യഭിചരിക്കുന്നില്ലെങ്കിലും ഒരുവനെ കൊന്നാല്‍ നീ ദൈവത്തിന്‍റെ ന്യായപ്രമാണം എല്ലാം ലംഘിച്ചതിനുള്ള കുറ്റക്കാരനാകും.
12 സ്വാതന്ത്ര്യത്തെ സംബന്ധിച്ച ന്യായപ്രമാണത്താല്‍ നിങ്ങളെയും വിധിയ്ക്കും. നിങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എല്ലാം ഇതോര്‍ക്കുവിന്‍.
13 അതേ, നിങ്ങള്‍ അന്യരോട് കരുണ തീര്‍ച്ചയായും കാണിക്കണം. നിങ്ങള്‍ കരുണ കാണിച്ചില്ലെങ്കില്‍ ദൈവം നിങ്ങളെ വിധിയ്ക്കുന്പോള്‍ അവന്‍ നിങ്ങളോടും കരുണ കാണിക്കില്ല. എന്നാല്‍ കരുണ കാണിച്ചവന് വിധിനേരത്തും ഭീതി കൂടാതെ നില്‍ക്കാം.
വിശ്വാസവും സല്‍പ്രവര്‍ത്തികളും
14 എന്‍റെ സഹോദരരേ, ഒരുവന്‍ വിശ്വാസം ഉണ്ടെന്നു പറയുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്താല്‍ ആ വിശ്വാസത്തിന് ഒരു വിലയുമില്ല. അത്തരം വിശ്വാസം അവനെ രക്ഷിക്കുമോ? ഇല്ല.
15 ക്രിസ്തുവിലെ ഒരു സഹോദരനോ സഹോദരിക്കോ ഭക്ഷണമോ വസ്ത്രമോ ആവശ്യമായിരിക്കാം.
16 അവനോടു നിങ്ങള്‍ “ദൈവം നിങ്ങളോടു കൂടെ ഇരിക്കട്ടെ എന്നും നിങ്ങള്‍ക്കു വേണ്ടത്ര തിന്നുവാനും തണുപ്പ് കൂടാതെയിരിക്കുവാനും കഴിയുമെന്നു ഞാന്‍ ആശിക്കുന്നു എന്നു പറയുന്നു.” അവനോടു നിങ്ങളെ ഇങ്ങനെ പറയുമെങ്കിലും അവനാവശ്യമുള്ളവ നിങ്ങള്‍ കൊടുക്കില്ല. നിങ്ങള്‍ അവനെ സഹായിച്ചില്ലെങ്കില്‍ നിങ്ങളുടെ വാക്ക് വിലകെട്ടതാണ്.
17 അതുതന്നെയാണ് വിശ്വാസത്തിന്‍റെ കാര്യവും. വിശ്വാസം ഒന്നും ചെയ്യിക്കുന്നില്ലെങ്കില്‍ ആ വിശ്വാസം മരിച്ചതാണ്. കാരണം അത് ഒറ്റയ്ക്കാണ്.
18 ഒരു മനുഷ്യന്‍ ഇങ്ങനെ പറഞ്ഞിരിക്കാം, “നിനക്കു വിശ്വാസം ഉണ്ട് എനിക്കു പ്രവൃത്തിയും ഉണ്ട്. പ്രവൃത്തിയില്ലാത്ത വിശ്വാസം നീ കാണിക്കൂ. എന്‍റെ പ്രവൃത്തിയാല്‍ എന്‍റെ വിശ്വാസം കാണിക്കാന്‍ എനിക്കു കഴിയും.”
19 ഏക ദൈവമേയുള്ളൂ എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. നല്ലത്, പിശാചുക്കളും അതുതന്നെ വിശ്വസിക്കുന്നു. അവന്‍ ഭയംകൊണ്ട് വിറയ്ക്കുകയും ചെയ്യുന്നു.
20 മൂഢാ, പ്രവൃത്തി കൂടാതെയുള്ള വിശ്വാസം വിലകെട്ടതാണെന്ന് നിങ്ങളെ തീര്‍ച്ചയായും കാണിക്കേണ്ടതുണ്ടോ?
21 അബ്രാഹാം നമ്മുടെ പിതാവാണ്. അബ്രാഹാം തന്‍റെ പ്രവൃത്തിയാല്‍ ദൈവമുന്പാകെ നീതിമാനാക്കപ്പെട്ടു. യാഗപീഠത്തില്‍ തന്‍റെ മകനായ യിസ്ഹാക്കിനെ അവന്‍ ദൈവത്തിനര്‍പ്പിച്ചു.
22 അബ്രാഹാമിന്‍റെ വിശ്വാസവും കര്‍മ്മവും ഒരേപോലെ പ്രവര്‍ത്തിച്ചത് നിങ്ങള്‍ കാണുക. അവന്‍റെ പ്രവൃത്തിയാല്‍ അവന്‍റെ വിശ്വാസം പൂര്‍ത്തീകരിക്കപ്പെട്ടു.
23 “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ആ വിശ്വാസം അബ്രഹാമിനെ ദൈവമുന്പാകെ നീതീകരിച്ചു.”✡ ഉദ്ധരണി ഉല്പ. 15:6. എന്നുള്ളതു തിരുവെഴുത്തിന്‍റെ പൂര്‍ണ്ണാര്‍ത്ഥം. ഇതു കാണിക്കുന്നു. “ദൈവത്തിന്‍റെ സ്നേഹിതനെന്ന്”✡ ഉദ്ധരണി 2 ദിന.20:7, യെശ. 41:8. അബ്രാഹാമിനെ വിളിച്ചു.
24 ഒരുവന്‍റെ പ്രവൃത്തിയാലാണ് ദൈവസമക്ഷം അവന്‍ നീതീകരിക്കപ്പെടുക എന്നും നിങ്ങള്‍ കാണുന്നു. വിശ്വാസം ഒന്നുകൊണ്ടു മാത്രം ഒരുവനു നീതീകരിക്കപ്പെടാന്‍ കഴിയില്ല.
25 വേശ്യയായിരുന്ന രാഹാബാണ് മറ്റൊരുദാഹരണം. അവളുടെ പ്രവൃത്തി അവളെ ദൈവസമക്ഷം നീതീകരിച്ചു. ദൈവജനത്തിനായി അവള്‍ ചാരന്മാരെ സഹായിച്ചു. അവള്‍ അവരെ അവളുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുകയും മറ്റൊരു വഴിയെ രക്ഷപെടാന്‍ അവരെ സഹായിക്കുകയും ചെയ്തു.
26 ആത്മാവില്ലാത്ത ഒരു മനുഷ്യന്‍റെ ശരീരം മരിച്ചതാണ്. വിശ്വാസത്തിന്‍റെ കാര്യവും അതു തന്നെ. പ്രവര്‍ത്തിക്കാത്ത വിശ്വാസം ചത്തതാണ്!