മിര്യാമും അഹരോനും മോശെയെ പഴിക്കുന്നു
12
1 മിര്യാമും അഹരോനും മോശെയ്ക്കതിരെ സംസാ രിക്കുവാന്‍ തുടങ്ങി. മോശെ ഒരു എത്യോപ് യക് കാരിയെ വിവാഹം കഴിച്ചതിനാലാണ് അവര്‍ അവനെ വി മര്‍ശിച്ചത്. മോശെ എത്യോപ്യക്കാരിയെ വിവാഹം ക ഴിക്കുന്നത് ശരിയല്ല എന്നായിരുന്നു അവര്‍ ധരിച് ചി രുന്നത്.
2 അവര്‍ സ്വയം പറഞ്ഞു, “യഹോവ മോശെ യി ലൂടെ ജനങ്ങളോടു സംസാരിച്ചു. പക്ഷേ അതു മോശെ മുഖാന്തരം മാത്രമല്ല. യഹോവ നമ്മളിലൂടെയും സംസാ രിച്ചു!”
യഹോവ ഇതു കേട്ടു.
3 (മോശെ വളരെ സൌമ്യനായ ഒ രാളായിരുന്നു. അയാള്‍ ഒരിക്കലും ആത്മപ്രശംസ നട ത് തുകയോ പൊങ്ങച്ചം പറയുകയോ ചെയ്തിട്ടില്ല. ഭൂ മിയിലുള്ള എല്ലാ മനുഷ്യരിലുംവച്ച് സൌമ് യനായി രുന്നു അയാള്‍).
4 അതിനാല്‍ യഹോവ പെട്ടെന്നു വന്ന് മോശെയോടും അഹരോനോടും മിര്യാമിനോടും സം സാ രിച്ചു. യഹോവ പറഞ്ഞു, “നിങ്ങള്‍ മൂവരും ഇപ്പോ ള്‍ത്തന്നെ സമ്മേളനക്കൂടാരത്തിലേക്കു വരിക!”
അതിനാല്‍ മോശെയും അഹരോനും മിര്യാമും കൂടാരത് തിലേക്കു പോയി.
5 യഹോവ ഉയരമുള്ള മേഘത്തില്‍ ഇറ ങ്ങിവരികയും കൂടാരത്തിന്‍റെ കവാടത്തില്‍ നില്‍ക്കുക യും ചെയ്തു. യഹോവ വിളിച്ചു, “അഹരോനേ, മിര്യാ മേ!”അഹരോനും മിര്യാമും യഹോവയുടെയടുത്തേക്കു ചെന്നു.
6 ദൈവം പറഞ്ഞു, “ഞാന്‍ പറയുന്നതു ശ്രദ്ധി ക്കുക! നിങ്ങള്‍ക്കു പ്രവാചകന്മാരുണ്ടാകാം. യഹോവ യായ ഞാന്‍ സ്വയം അവര്‍ക്കു ദര്‍ശനങ്ങളില്‍ പ്രത്യ ക് ഷനാകും. അവരോടു ഞാന്‍ സ്വപ്നത്തില്‍ സംസാരി ക് കും.
7 എന്നാല്‍ മോശെ അങ്ങനെയല്ല. മോശെ എന്‍റെ വിശ്വസ്തസേവകനാണ് - അവനെ ഞാന്‍ എന്‍റെ ഭവനം മു ഴുവന്‍ ആശ്രയിച്ചേല്പിച്ചിരിക്കുന്നു!
8 അവനോടു ഞാന്‍ മുഖാമുഖമാണ് സംസാരിക്കാറ്. ഗൂഢാര്‍ത്ഥമുള്ള കഥകളിലൂടെയല്ല ഞാനവനോടു സംസാരിക്കാറ് - അവ നെ അറിയിക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞാന്‍ നേ രിട്ട് വ്യക്തമായി കാണിച്ചു കൊടുക്കും. യഹോ വ ടെ പ്രതിരൂപത്തെ മോശെയ്ക്കു കാണാനുമാകും. പിന്നെ നിങ്ങള്‍ക്കെങ്ങനെ എന്‍റെ വിശ്വസ്ത ദാസനായ മോ ശെയ്ക്കെതിരെ സംസാരിക്കാന്‍ കഴിഞ്ഞു?”
9 യഹോവ അവരോട് വളരെ കോപിച്ചിരുന്നു. യ ഹോവ അവരെ വിട്ടുപോയി.
10 മേഘം കൂടാരത്തില്‍ നി ന്നുയര്‍ന്നു. അഹരോന്‍ തിരിഞ്ഞു മിര്യാമിനെ നോ ക്കി. അവളുടെ തൊലി മഞ്ഞുപോലെ വെളുത്തിരുന്നു - ഭീകരമായ കുഷ്ഠം അവള്‍ക്കു പിടിച്ചിരുന്നു!
11 അപ്പോള്‍ അഹരോന്‍ മോശെയോടു പറഞ്ഞു, “പ്ര ഭോ, ദയവായി ഞങ്ങളുടെ മൂഢപാപം പൊറുത്താലും.
12 ജ നിച്ചയുടന്‍ കുട്ടി മരിക്കുന്പോലെ അവള്‍ക്ക് അവളു ടെ ത്വക്ക് നഷ്ടമാക്കരുതേ.”(ചിലപ്പോള്‍ ഒരു കുട്ടി ജ നിക്കുന്പോള്‍ത്തന്നെ അളിഞ്ഞ ശരീരവുമായി പിറക് കാറുണ്ട്.)
13 അതിനാല്‍ മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു, “ദൈവമേ, ദയവായി അവളെ സുഖപ്പെടുത്തൂ!”
14 യഹോവ മോശെയോടു പറഞ്ഞു, “അവളുടെ അപ്പ ന്‍ അവളുടെ മുഖത്ത് തുപ്പിയാല്‍ അവള്‍ ഏഴു ദിവസത് തേക്കു ലജ്ജിച്ചിരിക്കുമായിരുന്നു. അതിനാല്‍ അവളെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്തു പാര്‍പ്പിക് കുക. ആ സമയത്തിനുശേഷം അവള്‍ സുഖപ്പെടും. അപ് പോള്‍ അവള്‍ക്കു പാളയത്തിലേക്കു മടങ്ങിവരാം.”
15 അതിനാല്‍ അവര്‍ മിര്യാമിനെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്താക്കി. അവളെ അകത്തേക്കു തിരി ച്ചുകൊണ്ടുവരുംവരെ ജനങ്ങള്‍ അവിടുന്നു നീങ് ങി യില്ല.
16 അതിനുശേഷം അവര്‍ ഹസേരോത്തില്‍നിന്നും പാരാന്‍മരുഭൂമിയിലേക്കു യാത്ര തിരിച്ചു. ആ മരുഭൂമി യില്‍ അവര്‍ താമസിച്ചു.