കനാനിലേക്കു ചാരന്മാര്‍ പോകുന്നു
13
1 യഹോവ മോശെയോടു പറഞ്ഞു,
2 “കനാന്‍ദേശം പരിശോധിക്കാന്‍ ഏതാനും പേരെ അങ്ങോ ട്ടയ യ്ക്കുക. യിസ്രായേല്‍ ജനതയ്ക്ക് ഞാന്‍ നല്‍കുന്ന ദേശം അതാണ്. പന്ത്രണ്ടു വംശങ്ങളുടെയും ഓരോ നേതാക്ക ളെ വീതം വേണം അയയ്ക്കാന്‍.”
3 അതിനാല്‍ മോശെ യഹോവയുടെ കല്പന അനുസരി ച്ചു. പാരാന്‍ മരുഭൂമിയില്‍ താമസിക്കവേ മോശെ യി സ് രായേല്യരുടെ ഈ നേതാക്കളെ പറഞ്ഞയച്ചു.
4 ആ നേ താക്കള്‍ ഇവരൊക്കെയായിരുന്നു:
രൂബേന്‍റെ ഗോത്രത്തില്‍നിന്ന് സക്കൂറിന്‍റെ പുത്രന്‍ ശമ്മൂവ;
5 ശിമെയോന്‍റെ ഗോത്രത്തില്‍നിന്ന് ഹോരിയുടെ പു ത്രന്‍ ശാഫാത്ത്;
6 യെഹൂദയുടെ ഗോത്രത്തില്‍നിന്ന് യെഫുന്നയുടെ പുത്രന്‍ കാലേബ്;
7 യിസ്സാഖാരിന്‍റെ ഗോത്രത്തില്‍നിന്ന് യോസേ ഫി ന്‍റെ പുത്രന്‍ ഈഗാല്‍;
8 എഫ്രയീമിന്‍റെ ഗോത്രത്തില്‍നിന്ന് നൂന്‍റെ പുത്രന്‍ ഹോശേയ;
9 ബെന്യാമീന്‍റെ ഗോത്രത്തില്‍നിന്ന് രാഫൂവിന്‍റെ പുത്രന്‍ പല്‍തി;
10 സെബൂലൂന്‍റെ ഗോത്രത്തില്‍നിന്ന് സോദിയുടെ പു ത്രനായ ഗദ്ദീയേല്‍;
11 യോസേഫിന്‍റെ (മനശ്ശെ) ഗോത്രത്തില്‍നിന്ന് സൂ സിയുടെ പുത്രന്‍ ഗദ്ദി;
12 ദാന്‍റെ ഗോത്രത്തില്‍നിന്ന് ഗെമല്ലിയുടെ പുത്രന്‍ അമ്മീയേല്‍;
13 ആശേരിന്‍റെ ഗോത്രത്തില്‍നിന്ന് മീഖായേലിന്‍റെ പുത്രന്‍ സെഥൂര്‍;
14 നഫ്താലിയുടെ ഗോത്രത്തില്‍നിന്ന് വൊപ് സിയു ടെ പുത്രന്‍ നഹ്ബി;
15 ഗാദിന്‍റെ ഗോത്രത്തില്‍നിന്ന് മാഖിയുടെ പുത്രന്‍ ഗയൂവേല്‍.
16 കനാന്‍ദേശം നോക്കി പഠിക്കാന്‍ മോശെ നിയോ ഗി ച്ചത് ഇവരെയായിരുന്നു. (നൂന്‍റെ പുത്രനായ ഹോശേ യയെ മോശെ മറ്റൊരു പേരായിരുന്നു വിളിച് ചിരു ന്ന ത്. മോശെ അവനെ യോശുവ എന്നു വിളിച്ചു.)
17 അവ രെ കനാന്‍ദേശം പരിശോധിക്കാന്‍ അയയ്ക്കവേ മോശെ അവരോടു പറഞ്ഞു, “നെഗവുദേശത്തുകൂടി വേണം നിങ് ങള്‍ മലന്പ്രദേശത്തേക്കു പോകാന്‍.
18 അവിടെ ഭൂമി എ ങ് ങനെയുണ്ടെന്നു നോക്കുക. അവിടെ വസിക്കുന്ന ജന ങ്ങളെപ്പറ്റിയും പഠിക്കുക. അവര്‍ ശക്തരാണോ അ തോ ദുര്‍ബ്ബലരാണോ എന്നും അറിയുക. അവര്‍ കുറ ച് ചുപേരേ ഉള്ളോ അതോ അനേകംപേരുണ്ടോ എന്നും അ റിയുക.
19 അവരുടെ വാസഭൂമിയെപ്പറ്റി പഠിക്കുക. അത് നല്ലതോ ചീത്തയോ എന്നറിയുക. ഏതുതരം പട്ടണ ങ്ങളിലാണ് അവരുടെ വാസം? പട്ടണങ്ങള്‍ക്കു സംര ക് ഷണഭിത്തിയുണ്ടോ? അവയ്ക്കു ശക്തമായ പ്രതിരോ ധമുണ്ടോ?
20 ദേശത്തെപ്പറ്റി ഇനിയും വളരെ കാര്യങ് ങള്‍ അറിയുക. മണ്ണ് കൃഷിക്കനുയോജ്യമാണോ തരി ശാണോ എന്നറിയണം. ഭൂമിയില്‍ മരങ്ങളുണ്ടോ? മടങ് ങിവരുന്പോള്‍ അവിടത്തെ കുറെ പഴങ്ങള്‍കൂടി കൊണ് ടുവരിക.”(മുന്തിരിയുടെ ആദ്യവിളവെടുപ്പു കാലത് താ യിരുന്നു അത്.)
21 അതിനാല്‍ അവര്‍ ആ രാജ്യം പരിശോധിക്കാനായി പു റപ്പെട്ടു. സീന്‍മരുഭൂമി മുതല്‍ രഹോബ്, ലേബോ ഹാമാത്ത് എന്നീ പ്രദേശങ്ങള്‍ വരെ അവര്‍ പരിശോ ധി ച്ചു.
22 നെഗെവു പ്രദേശത്തു കൂടി ആ രാജ്യത്തു പ്രവേ ശിച്ച അവര്‍ ഹെബ്രോനിലേക്കു പോയി. (ഈജിപ് തി ലെ സോവാര്‍പട്ടണത്തിനും ഏഴു വര്‍ഷം മുന്പു നിര്‍മ്മി ച്ചതാണ് ഹെബ്രോന്‍പട്ടണം.) അഹീമാനും ശേശാ യി യും തല്‍മായിയും അവിടെയായിരുന്നു താമസിച് ചിരു ന് നത്. അനാക്കിന്‍റെ പിന്‍ഗാമികളായിരുന്നു അവര്‍.
23 അന ന്തരം അവര്‍ എസ്ക്കോല്‍താഴ്വരയിലേക്കു പോയി. അ വിടെയവര്‍ മുന്തിരിച്ചെടിയുടെ ശാഖ മുറിച്ചു. ആ ശാ ഖയില്‍ ഒരു മുന്തിരിക്കുലയുണ്ടായിരുന്നു. ആ ശാഖ അവര്‍ ഒരു തൂണിന്മേല്‍ വച്ചു. രണ്ടുപേര്‍ അതു ചുമ ന്നു. കൂടാതെ ഏതാനും മാതളപ്പഴവും അത്തിപ്പഴവും അവര്‍ ശേഖരിച്ചിരുന്നു.
24 യിസ്രായേലുകാര്‍ മുന്തി രിക്കുല പറിച്ച സ്ഥലമായതിനാല്‍ അവിടം എസ്ക് കോ ല്‍താഴ്വര എന്നു വിളിക്കപ്പെട്ടു.
25 അവര്‍ നാല്പതു ദിവസം ആ രാജ്യം പരിശോധിച്ചു. അനന്തരം അവര്‍ പാളയത്തിലേക്കു മടങ്ങി.
26 പാരാന്‍ മ രുഭൂമിയിലെ കാദേശ് എന്ന സ്ഥലത്തായിരുന്നു യിസ്രാ യേലുകാര്‍ പാളയമടിച്ചിരുന്നത്. അവര്‍ മോശെയുടെ യും അഹരോന്‍റെയും മറ്റ് യിസ്രായേല്‍ജനതയുടെയും അ ടുത്തേക്കു ചെന്നു. ആ നാട്ടില്‍നിന്നും അവര്‍ ശേഖ രി ച്ച പഴങ്ങള്‍ അവര്‍ക്കു കാണിച്ചുകൊടുത്തു.
27 അവര്‍ മോശെയോടു പറഞ്ഞു, “അങ്ങ് അയച്ച ദേശത്തു ഞ ങ്ങള്‍ പോയി. അനേകം നന്മകള്‍ നിറഞ്ഞൊരു* അനേകം … നിറഞ്ഞ “പാലും തേനുമൊഴുകുന്ന” എന്നര്‍ത്ഥം. സ്ഥല മാണത്! അവിടെ വളരുന്ന പഴങ്ങളില്‍ ചിലത് ഇതാ.
28 പ ക്ഷേ അവിടെ ജീവിക്കുന്നവര്‍ വളരെ കരുത്തരാണ്. ന ഗരങ്ങള്‍ വളരെ വലുതാണ്. ശക്തമായ പ്രതിരോധവും അവയ്ക്കുണ്ട്. ഞങ്ങള്‍ അവിടെ ഏതാനും അനാക്യ രെ പോലും കണ്ടു.
29 നെഗവിലാണ് അമാലേക്യരുടെ വാസം. ഹിത്യര്‍, യെബൂസ്യര്‍, അമോര്യര്‍ എന്നിവര്‍ ആ മല ന്പ്രദേശത്തു താമസിക്കുന്നുണ്ട്. കനാന്യര്‍ സമുദ്ര തീരത്തും യോര്‍ദ്ദാന്‍നദീതീരത്തുമായാണ് താമസിക് കുന് നത്.”
30 മോശെയുടെ അടുത്തിരുന്നവരോട് ശാന്തരാകുവാന്‍ കാലേബു പറഞ്ഞു. അനന്തരം കാലേബു പറഞ്ഞു, “നമു ക്ക് കയറിച്ചെന്ന് ആ ദേശം നമ്മുടേതാക്കാം. അനായാ സം നമുക്കത് സ്വന്തമാക്കാം.”
31 പക്ഷേ അവനോടൊപ്പം പോയിരുന്നവര്‍ പറഞ് ഞു, “നമുക്കവരോട് യുദ്ധം ചെയ്യാന്‍ കഴിയില്ല! അവര്‍ നമ്മേക്കാള്‍ ശക്തരാണ്.”
32 ആ ദേശത്തിലെ ജനങ്ങളെ നേ രിടാന്‍ തക്ക കരുത്ത് തങ്ങള്‍ക്കില്ലെന്ന് അവര്‍ യിസ് രായേല്‍ജനതയോടു പറഞ്ഞു. അവര്‍ പറഞ്ഞു, “ഞങ്ങള്‍ കണ്ട ദേശം ശക്തന്മാരായ ജനങ്ങളുള്ളതാണ്. അങ്ങോ ട്ടു ചെല്ലുന്ന ആരെയും തോല്പിക്കാനും മാത്രം കരുത് തരാണവര്‍.
33 ഭീമാകാരമായ നെഫിലീമുകളെ ഞങ്ങളവിടെ കണ്ടു! (നെഫിലീമുകളില്‍നിന്നാണ് അനാക്യരു ണ്ടായ ത്.) അവര്‍ ഞങ്ങളെ ചെറിയ പുല്‍ച്ചാടികളെയെന്ന പോലെയാണു നോക്കിയത്. അതെ, അവര്‍ക്കു നമ്മള്‍ പുല്‍ച്ചാടികള്‍ തന്നെ!”